UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Sunday 13 July 2014

ദിനാഘോഷങ്ങള്‍

ജൂലൈ 21 ചാന്ദ്രദിനം 

നാം അധിവസിക്കുന്ന ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രന്‍..... രാത്രികാലങ്ങളില്‍ നമുക്ക് വെളിച്ചം തരുന്ന ആകാശ ഗോളം കൂടിയാണ് ചന്ദ്രന്‍ . ചന്ദ്രനെകുറിച്ചുള്ള പഠനം വളരെ മുമ്പ് തന്നെ മനുഷ്യന്‍ ആരംഭിച്ചിരുന്നു . ചന്ദ്രനെകുറിച്ച് അറിഞ്ഞതിന്റെയും കേട്ടതിന്റെയും പൊരുള്‍ അറിയുന്നതിനും ചന്ദ്രനെ കുറിച്ചുള്ള കഥകളും കണ്ടെത്തലുകളും അന്വേഷിച്ചറിയുന്നതിനും ഈ ദിനം തൊട്ട് നമുക്ക് ശ്രമിക്കാം . അതിനു കഴിയുന്ന ചില പ്രവര്‍ത്തനങ്ങളാണ് താഴെ നിര്‍ദ്ദേശിക്കുന്നത് . എസ് എസ് എ പുറത്തിറക്കിയ ഗലീലിയോ ലിറ്റില്‍ സയന്ട്ടിസ്റ്റ്‌ എന്ന പുസ്തകം , സി ഡി , ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ ചേര്‍ത്ത് ചാന്ദ്രദിന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുമല്ലോ .... 
ചന്ദ്രനെ കുറിച്ച് ഗലീലിയോ ലിറ്റില്‍ സയിന്റിസ്റ്റ് പുസ്തകത്തില്‍ നിന്നും ....

  • പ്രവര്‍ത്തനങ്ങള്‍ 
  • ചന്ദ്രനിലേയ്ക്ക് ... ടൈംലൈന്‍ തയ്യാറാക്കല്‍ 
  • ചന്ദ്രന്‍റെ പ്രത്യേകതകള്‍ 
  • ചാന്ദ്ര ദിന ക്വിസ് 
  • ചന്ദ്രനെകുറിച്ചുള്ള കവിതകളുടെ ശേഖരം 
  • ചാന്ദ്രദിനം - വാര്‍ത്തകളും വിശേഷങ്ങളും - പ്രദര്‍ശനം
  • ചാന്ദ്രദിന പാര്‍ലമെന്റ് ( കൂട്ടുകാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ ഉത്തരം നല്‍കുന്നു )
  • ചന്ദ്രനും ഞാനും - കുറിപ്പ് തയ്യാറാക്കല്‍ 
  • ആകാശനിരീക്ഷണം - ട്ടെലിസ്കൊപ്പ്‌ നിര്‍മ്മാണം 
  • ചന്ദ്രനുമായി ബന്ധപ്പെട്ട കടങ്കഥകളുടെ ശേഖരണം
  •  ചന്ദ്രന്‍ - നാട്ടറിവുകളുടെ ശേഖരം 
  • സി ഡി പ്രദര്‍ശനം 
  • ചന്ദ്രനെത്തേടി ... ലഘു നാടകരചന - അവതരണം 
  • ചന്ദ്രനും അന്ധവിശ്വാസങ്ങളും ... സെമിനാര്‍ 
  • "ചാന്ദ്രപരിവേക്ഷണം ഇന്നുവരെ"ലേഖനം തയ്യാറാക്കല്‍ 
ചാന്ദ്രദിനം അധിക വിവരങ്ങള്‍ സമാഹരിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റുകള്‍ www.quiztimes.blogspot.in

1 comment: