UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday 29 July 2014

എ ഇ ഒയുടെ ഡയറി

മികവിന്റെ  അടയാളങ്ങൾ പേറുന്ന  ചില വിദ്യാലയങ്ങൾ കൂടി ...

ഒരു വിദ്യാലയത്തിന്റെ പ്രവർത്തന മികവിനടിസ്ഥാനം ഫലപ്രദമായ കൂട്ടായ്മയാണ് .കൂട്ടായ്മ ഉറപ്പാക്കണമെങ്കിൽ സഹഅധ്യാപകരോടുള്ള പ്രഥമഅധ്യാപകരുടെ പെരുമാറ്റം തികച്ചും സൗഹാർദ്ദപരവും മാന്യവുമാകണം . ഓരോ അധ്യാപികയുടെയും വ്യക്തിപരമായ പ്രശ്നങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനുള്ള കഴിവ് പ്രധമാധ്യാപകൻ പ്രകടിപ്പിച്ചാൽ മികവിന്റെ കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറും .......
അതിനുള്ള ചില ഉദാഹരണങ്ങളാണ് ഇന്നത്തെ ഡയറിയിലൂടെ അവതരിപ്പിക്കുന്നത് ...
ജി  എല്‍ പി ജി എസ് വെണ്‍പകല്‍
പരിമിതമായ  സാഹചര്യങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയം .... ഇവിടെ അഞ്ചാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത് .... മികച്ച ഭൗതികസാഹചര്യങ്ങള്‍ ഇവിടെ കൂട്ടുകാര്‍ക്കായി ഒരുക്കിയിരിക്കുന്നു . തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ അധ്യയനം നടക്കുന്ന ഈ വിദ്യാലയത്തിന്റെ ചുവരുകള്‍ക്ക് പോലും ഒരായിരം സന്ദേശങ്ങള്‍ നല്‍കാനുണ്ട് ...

 
അധ്യാപകരുടെ കൂട്ടുകാരോടുള്ള ഇടപെടല്‍ മാതൃകാപരമാണ് .. 


ക്ലാസ്സ്‌ റൂം ജനാധിപത്യം ഓരോ പ്രവര്‍ത്തനങ്ങളിലും അനുവര്‍ത്തിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കുന്നു ....
എം വി യു പി എസ് ചൊവ്വര 
ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്താണ് ചൊവ്വര എം വി യു പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് . മനോഹരമായ വിദ്യാലയം . 


അധ്യാപകര്‍ കൃത്യവും വ്യക്തവുമായ ആസൂത്രണം നടത്തി ക്ലാസ്സ്‌ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നവരാണ് . ശാസ്ത്രപ്രവര്ത്ത്തനങ്ങള്‍ ഇവിടെ ഫലപ്രദമായി നടക്കുന്നു . 


പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ യഥാസമയം നടത്തുന്നതിന്‌ ശ്രദ്ധിക്കുന്നുണ്ട് . കൂട്ടുകാരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത അസംബ്ലി ചിട്ടയായി നടക്കുന്നു . കുട്ടികള്‍ നിര്‍ഭയരായി അധ്യാപകരോട് സംവദിക്കുന്നു . തികച്ചും സ്വതന്ത്രമായ പഠനഅന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ......

No comments:

Post a Comment