"ഫീല്‍ഡ് ട്രിപ്പ് "പ്രയോഗവും സാധ്യതകളും
പഠനത്തിന്റെ ആധികാരികതയും പ്രയോഗക്ഷമതയും ഉറപ്പിക്കുന്നതിന് കഴിയുന്ന ഏറ്റവും നല്ല തന്ത്രമാണ് ഫീല്‍ഡ് ട്രിപ്പ് . കൂട്ടുകാര്‍ക്ക് രസകരമായ അനുഭവങ്ങളിലൂടെ നേരിട്ട് അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള ഫലപ്രദമായ വഴി ... കഴിഞ്ഞ ദിവസം ഒരു അധ്യാപക സുഹൃത്ത് ഫീല്‍ഡ് ട്രിപ്പ്മായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എന്നോട് ചര്‍ച്ച ചെയ്തിരുന്നു ... അവരോടു ചര്‍ച്ച ചെയ്ത കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത് ......
ഫീല്‍ഡ് ട്രിപ്പ് എന്ത് ? എന്തിന് ?
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടുകാര്‍ക്ക് ലഭിക്കേണ്ട അറിവുകള്‍ നേരിട്ട് അനുഭവിച്ചറിയുന്നതിന് ഒരുക്കാന്‍ കഴിയുന്ന പഠന തന്ത്രമായി ഫീല്‍ഡ്ട്രിപ്പിനെ കാണണം . നേരിട്ട് ലഭിക്കുന്ന അനുഭവങ്ങളിലൂടെ നേടുന്ന അറിവ് സ്ഥായിയായിരിക്കും . നിശ്ചിതശേഷി കൈവരിക്കുന്നതിനോ ഒരു പ്രശ്നപരിഹരണത്തിനോ ആയി തെരഞ്ഞെടുക്കുന്ന ഈ തന്ത്രത്തിലൂടെ പഠനത്തിന്‍റെ തുടര്‍ച്ച നിലനിര്‍ത്താന്‍ നമുക്ക് കഴിയും .
മുന്നൊരുക്കം എങ്ങനെ ?
ഫീല്‍ഡ്ട്രിപ്പ് നടപ്പാക്കുന്നതില്‍ മുന്നോരുക്കത്തിനു പ്രാധാന്യമുണ്ട് . വെറുതെ പോയി കണ്ടു വരികയല്ല വേണ്ടത് ... താഴെ ചേര്‍ത്തിട്ടുള്ള കാര്യങ്ങള്‍ മുന്നോരുക്കങ്ങളായി അധ്യാപിക നടത്തിയിരിക്കണം
ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുന്നതിന് ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ , ഭക്ഷണം , കുടിവെള്ളം എന്നിവയൊക്കെ ആസൂത്രണത്തിന്റെ ഭാഗമാക്കണം . കരുതേണ്ട സാമഗ്രികളുടെ ലിസ്റ്റ് കൂട്ടുകാര്‍ക്ക് നല്‍കണം
റ്റി റ്റി ഐയില്‍ ജോലിചെയ്തിരുന്ന കാലത്ത് അധ്യാപക വിദ്യാര്‍ത്ഥികളെയും കൊണ്ട് അരുവിപ്പുറത്തെയ്ക്കു നടത്തിയ ഫീല്‍ഡ് ട്രിപ്പ് ആണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ...
ഒരാഴ്ചയ്ക്കു മുമ്പ് തന്നെ അവിടെയെത്തി മഠം അധികാരികളെ കണ്ട് അനുവാദം വാങ്ങി .. നേരിട്ട് കാണേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചു .
അരുവിപ്പുറത്തിന്റെ സാമൂഹികവും സാംസ്ക്കാരികവും ചരിത്രപരവുമായ പ്രാധാന്യം കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ മഠം അധികാരികളുമായി ബന്ധപ്പെട്ടു അഭിമുഖംനടത്തുന്നതിന് സംവിധാനം ഒരുക്കി ...
ടി ടി ഐയില്‍ നിന്നും അരുവിപ്പുറത്തെയ്ക്ക് എത്തുന്നതിന് നെയ്യാറ്റിന്‍കര ഡിപ്പോയുമായി ബന്ധപ്പെട്ട് സംവിധാനം ഏര്‍പ്പെടുത്തി .. നിരീക്ഷണസൂചകങ്ങള്‍ , അഭിമുഖത്തിനുള്ള ചോദ്യാവലി എന്നിവ തയ്യാറാക്കി ചുമതലകള്‍ നല്‍കി .
ഫീല്‍ഡ് ട്രിപ്പിന് ശേഷം ...

- സന്ദര്‍ശിക്കേണ്ട സ്ഥലം ,വ്യക്തികള്‍ എന്നിവ അധ്യാപിക മുന്‍കൂട്ടി സന്ദര്‍ശിക്കുകയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം
- ആന്വേഷിക്കേണ്ട സംഗതികള്‍ , കണ്ടെത്തേണ്ട അറിവുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ ചോദ്യാവലി / നിരീക്ഷണ സൂചകങ്ങള്‍ എന്നിവ കൂട്ടുകാരുമായി ചേര്‍ന്ന് തയ്യാറാക്കണം
- കൂട്ടുകാരെ ഗ്രൂപ്പുകളാക്കി ചുമതലകള്‍ നല്‍കണം
- സമയക്രമം , പാലിക്കേണ്ട മര്യാദകള്‍ , രേഖപ്പെടുത്തുന്ന രീതി , എന്നിവയെക്കുറിച്ച് ധാരനയുണ്ടാകണം
- പോകുന്ന സ്ഥലത്ത് കാണാന്‍ പോകുന്ന കാഴ്ചകള്‍ , ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയെ കുറിച്ച് മുന്‍ധാരണ കൂട്ടുകാരില്‍ സൃഷ്ട്ടിക്കണം
- പക്ഷിനിരീക്ഷണം ,പ്രകൃതി നിരീക്ഷണം പോലുള്ള സാധ്യതകള്‍ക്ക് വേണ്ട ശാസ്ത്രീയമാര്‍ഗ്ഗങ്ങളും സാമഗ്രികളും മറ്റും കൂട്ടുകാരെ ഓര്‍മ്മപ്പെടുത്തണം
ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തുന്നതിന് ആവശ്യമായ ഗതാഗത സംവിധാനങ്ങള്‍ , ഭക്ഷണം , കുടിവെള്ളം എന്നിവയൊക്കെ ആസൂത്രണത്തിന്റെ ഭാഗമാക്കണം . കരുതേണ്ട സാമഗ്രികളുടെ ലിസ്റ്റ് കൂട്ടുകാര്‍ക്ക് നല്‍കണം
റ്റി റ്റി ഐയില്‍ ജോലിചെയ്തിരുന്ന കാലത്ത് അധ്യാപക വിദ്യാര്‍ത്ഥികളെയും കൊണ്ട് അരുവിപ്പുറത്തെയ്ക്കു നടത്തിയ ഫീല്‍ഡ് ട്രിപ്പ് ആണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ...
ഒരാഴ്ചയ്ക്കു മുമ്പ് തന്നെ അവിടെയെത്തി മഠം അധികാരികളെ കണ്ട് അനുവാദം വാങ്ങി .. നേരിട്ട് കാണേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചു .
അരുവിപ്പുറത്തിന്റെ സാമൂഹികവും സാംസ്ക്കാരികവും ചരിത്രപരവുമായ പ്രാധാന്യം കൂട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ മഠം അധികാരികളുമായി ബന്ധപ്പെട്ടു അഭിമുഖംനടത്തുന്നതിന് സംവിധാനം ഒരുക്കി ...
ടി ടി ഐയില്‍ നിന്നും അരുവിപ്പുറത്തെയ്ക്ക് എത്തുന്നതിന് നെയ്യാറ്റിന്‍കര ഡിപ്പോയുമായി ബന്ധപ്പെട്ട് സംവിധാനം ഏര്‍പ്പെടുത്തി .. നിരീക്ഷണസൂചകങ്ങള്‍ , അഭിമുഖത്തിനുള്ള ചോദ്യാവലി എന്നിവ തയ്യാറാക്കി ചുമതലകള്‍ നല്‍കി .
ഫീല്‍ഡ് ട്രിപ്പിന് ശേഷം ...
- നേടിയ അറിവുകള്‍ ഗ്രൂപ്പുകള്‍ക്ക് പങ്കു വയ്ക്കാന്‍ അവസരം നല്‍കണം
- അധ്യാപികയുടെ രേഖപ്പെടുത്തലുകളും അവതരിപ്പിക്കണം
- അധ്യാപിക ക്യാമറ ഉപയോഗിച്ചും മറ്റും നടത്തിയ ഡോക്കുമെന്റ്റെഷനും മറ്റും പവര്‍പോയിന്റ്ടായി അവതരിപ്പിക്കുകയും ആവാം
- നേടിയ അറിവുകളെ വിവിധ തരത്തില്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കണം (യാത്രാകുറിപ്പ് , കുറിപ്പുകള്‍ , വിവരണം , കത്ത് , പതിപ്പുകള്‍ ...)
- ഫോട്ടോകള്‍ , രേഖാചിത്രങ്ങള്‍ , പോസ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനം
- തയ്യാറാക്കുന്ന കുറിപ്പുകളും മറ്റും പ്രാദേശിക പാഠങ്ങളായി പുനരുപയോഗിക്കവുന്നതാണ്
No comments:
Post a Comment