UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 8 July 2014

ദിനാഘോഷങ്ങള്‍

ലോക ജനസംഖ്യാദിനം

ജൂലൈ 11ലോക ജനസംഖ്യാദിനമായി നാം ആചരിക്കുന്നു . 1987ജൂലൈ 11നാണ് ലോക ജനസംഖ്യ അഞ്ഞൂറ് കോടിയിലെത്തിയത് . ഐക്യ രാഷ്ട്ര സഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2005ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുക എന്നതാണ് . ഇതു സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്പോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ ....
    ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് ദാരിദ്യവും വര്‍ധിക്കുന്നു എന്നാണ് കഴിഞ്ഞ കാലങ്ങള്‍ ലോകത്തിനു നല്‍കിയ പാഠം . ജനസംഖ്യയോടൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ലോകജനസംഖ്യാദിനാചരണത്തിന്‍റെ ലക്‌ഷ്യം ....
      ഇപ്പോള്‍ ലോകജനസംഖ്യ എഴുന്നൂറ് കോടി കടന്നിരിക്കുന്നു . "ജനമാണ് ഏതൊരു രാജ്യത്തിന്‍റെയും ശക്തി " അമ്പതുവര്‍ഷത്തിനുശേഷം ലോക ജനസംഖ്യ 1100കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . പെരുകുന്ന ജനസംഖ്യാനിരക്ക് രാജ്യങ്ങളുടെ സമ്പദ്ഘടനയെയും ഭക്ഷ്യഊര്‍ജ്ജ സ്രോതസ്സുകളെയും പ്രതികൂലമായി ബാധിക്കും . ജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൌകര്യങ്ങള്‍ നല്‍കാന്‍ ഭരണകൂടത്തിന് കഴിയാതെ വരുന്നു . ഇതു രാജ്യത്ത്‌  അരാജകത്വം സൃഷ്ട്ടിക്കാന്‍ കാരണമാകുന്നു ...
     ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല . ഇന്നു നമ്മുടെ രാജ്യത്ത് നൂറ്റി ഇരുപത്തിയൊന്ന് കോടിയിലേറെ ജനങ്ങളുണ്ട് . ഇങ്ങനെപോയാല്‍ ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്ന രാജ്യമായി നമ്മുടെ രാജ്യം മാറും. ഇന്നു കാണുന്ന ദാരിദ്യത്തിന്റെ അളവ് വര്‍ധിക്കുകയും അതിനനുസരിച്ചുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും . ജനപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അവബോധം കൂട്ടുകാരില്‍ സൃഷ്ട്ടിക്കേണ്ടത് ഏറ്റവും പ്രധാനമാണ് . അതിനുവേണ്ടി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ്‌ /സ്കൂള്‍ തലത്തില്‍ സംഘടിപ്പിക്കണം

പ്രവര്‍ത്തനങ്ങള്‍ 
  • ജൂലൈ പത്തിന് തന്നെ കൂട്ടുകാരോട് ലോകജനസംഖ്യാദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയില്‍ അറിയിപ്പ് നല്‍കണം ... തുടര്‍ന്ന് " ലോക ജനസംഖ്യാദിനത്തില്‍ ഞാന്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളും എന്റെ ചിന്തകളും " ഒരു കുറിപ്പ്‌ തയ്യാറാക്കി വരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടണം 
  • സംവാദം - വിഷയങ്ങള്‍ - " വളരുന്ന ജനസംഖ്യ ലോകത്തെ തളര്‍ത്തുമോ ? " , " അണുകുടുംബമാണോ കൂട്ടുകുടുംബമാണോ അഭികാമ്യം ... എന്തുകൊണ്ട് " 
  • ക്വിസ് , വാര്‍ത്തകളുടെ ശേഖരം , പ്രത്യേക  അസംബ്ലി  , ജനപ്പെരുപ്പത്തിന്റെ ഭീകരമുഖങ്ങള്‍ - ചിത്രംവര , പ്രദര്‍ശനം 
  • ജനസംഖ്യാപെരുപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ - ലേഖനം തയ്യാറാക്കല്‍  

No comments:

Post a Comment