UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday 26 November 2015

ശാസ്ത്രത്തെ നയിക്കുന്ന ഭാവനകള്‍....
സയന്‍സ് ഫിക്ഷനുകള്‍.......................
           അന്പരിപ്പിക്കുന്ന ലോകമാണ് സയന്‍സ് ഫിക്ഷന്‍റേത് - അന്യഗ്രഹജീവികള്‍---- യന്ത്രമനുഷ്യന്‍----- കൃത്രിമബുദ്ധി- നക്ഷത്രാന്തരയാത്രകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം-   ഇവ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് തോന്നുവോ? 
എങ്കില്‍ തെറ്റി. ....................ശാസ്ത്രജ്ഞന്‍മാര്‍ക്കുപോലും വഴികാട്ടിയായി മാറുന്ന ഭാവന സൃഷ്ടികളാണിവ.  ഇവയില്‍ പലതും ശാസ്ത്രം പില്‍ക്കാലങ്ങളില്‍ യഥാര്‍ത്ഥ്യമാക്കിയവയാണ്.  ഇങ്ങനെ സയന്‍സും കഥകളുടെ ഭാവനയും ഒത്തു ചേരുന്ന സാഹിത്യശാഖയാണ് സയന്‍സ് ഫിക്ഷനുകള്‍.
     ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഫിക്ഷനുകളിലൊന്നാണ് 1865 -ല്‍ "ഭൂമിയില്‍ നിന്നും ചന്ദ്രനിലേയ്ക്ക്" എന്ന് ഷൂള്‍ വേണ്‍ എഴുതിയത്.  എന്നാല്‍ ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അത് യഥാര്‍ത്ഥമായി.  ഇങ്ങനെ ഇന്നത്തെ സയന്‍സ് ഫിക്ഷനുകള്‍ നാളത്തെ യാഥാര്‍ത്ഥ്യങ്ങളാകാം-----
 ലോകം 80 ദിവസം കൊണ്ട് ചുറ്റിയ ശാസ്ത്രനോവലിലെ (എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ഡേയ്സ്)  കഥാപാത്രമാണ് ഫോഗ്. അന്യഗ്രഹജീവികളുടെ ആക്രമണം, ഇന്‍വിസിബിള്‍ മാന്‍ തുടങ്ങിയ എച്ച്ജി വെല്‍സ് ന്‍റെ ഫിക്ഷനുകള്‍.  ഇത്തരത്തിലുള്ള രസകരമായ ചില ഫിക്ഷനുകളെപ്പറ്റി താഴെപ്പറയാം കണ്ടെത്തി വായിക്കുമല്ലോ............................
  • സമയത്തിലൂടെ മുന്‍പോട്ടും പുറകോട്ടും സഞ്ചരിക്കാന്‍ കഴിയുന്ന കഥാപാത്രം - 1895 ല്‍ രചിച്ച ടൈം മെഷീന്‍
  • മൃഗങ്ങളെ മനുഷ്യരാക്കി മാറ്റുന്ന ശാസ്ത്രജ്ഞനെക്കുറിച്ചുള്ള നോവലാണ്- ദ ഐലന്‍റ് ആഫ് ഡോക്ടര്‍ മോറ്യു
  • റോബോട്ടുകളുടെ കഥപറയുന്ന വിവിധ പുസ്തകങ്ങള്‍
  • 11 വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥമായ ഫിക്ഷനാണ് കൃത്രിമോപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയം.
  • മൈക്കിള്‍ ക്രൈറ്റണ്‍ എന്ന എഴുത്തുകാരന്‍റെ ജുറാസിക് പാര്‍ക്ക്.
           ശാസ്ത്രത്തിന്‍റെ പല കണ്ടുപിടുത്തങ്ങള്‍ക്കും പിറകില്‍ സയന്‍സ് ഫിക്ഷനുകള്‍കള്‍ക്ക് സ്ഥാനം ഉണ്ട്.  നിങ്ങള്‍ക്കും സ്വപ്നം കാണുകയും ഫിക്ഷനുകള്‍ക്ക് രൂപം നല്‍കാനും ശ്രമിക്കാമല്ലോ..........

രസതന്ത്രത്തിന്‍റെ മാന്ത്രികലോകം.

   പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിലായുഗമനുഷ്യന്‍ തന്‍റെ ആയുധത്തിന്‍റെ മൂര്‍ച്ച കൂട്ടിയപ്പോള്‍ തീപ്പൊരി വന്നുകൊണ്ടിരുന്നു.  ഈ തീ അടുത്തിരിക്കുന്ന ഉണക്കപ്പുല്ലുകളെ കരിച്ചപ്പോള്‍ അവന്‍ കണ്ട കാട്ടുതീയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു.  അങ്ങനെ തീ മനുഷ്യന്‍റെ കൈപ്പിടിയിലൊതുങ്ങി.
    മനുഷ്യന്‍റെ അത്യാഗ്രഹത്തില്‍ നിന്ന് പിറവിയെടുത്ത ഒരു ശാസ്ത്ര ശാഖയാണെന്ന് പറയാം- രസതന്ത്രം.. ഇരുന്പ്, ഈയം തുടങ്ങിയ വില കുറഞ്ഞ ലോഹങ്ങളെ സ്വര്‍ണ്ണമാക്കി മാറ്റുക അങ്ങനെ "തൊട്ടതെല്ലാം പൊന്നാക്കുന്ന " ഒരു മാന്ത്രികവിദ്യ കണ്ടെത്തുക എന്നതായിരുന്ന ആല്‍ക്കെമിസ്റ്റുകള്‍ എന്നറിയപ്പെട്ടിരുന്ന ആദ്യകാല രസതന്ത്ര ശാസ്ത്രജ്ഞന്മാരുടെ ലക്ഷ്യം.  ഈ മണ്ടന്‍ സ്വപ്നം അവര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ല.  പക്ഷെ മനുഷ്യരാശിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയ്ക്ക് അടിത്തറയിടാന്‍ സ്വര്‍ണമോഹികളായ ആല്‍ക്കെമിസ്റ്റുകള്‍ക്ക് കഴിഞ്ഞു.ഇവിടെ ആരംഭിക്കുന്നു രസതന്ത്രത്തിന്‍റെ കഥ..........
  ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം, വസ്ത്രം എന്നുവേണ്ട മനുഷ്യജീവിതത്തിന്‍റെ സമസ്ത മേഖലകളും രസതന്ത്രത്തിന്‍റെ പരീക്ഷണ ശാലയാണ്.  കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുമല്ലോ..................
  നവംബര്‍ മാസം ഒരു കൂട്ടം ശാസ്ത്രജ്ഞരെ ലോകത്തിനു സമ്മാനിച്ച മാസമാണ്.  ഇവരില്‍ രസകരമായ ഏറ്റവും ചെറിയ ആത്മകഥയുടെ ഉടമസ്ഥയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.
 " വാഴ്സോയില്‍ അദ്ധ്യാപകരുടെ കുടുംബത്തില്‍ ഞാന്‍ ജനിച്ചു. പിയേര്‍ ക്യൂറിയെ വിവാഹം കഴിച്ച എനിക്ക് രണ്ട് കുട്ടികള്‍ ഉണ്ട്. ഫ്രാന്‍സില്‍ ജീവിച്ച് ഞാന്‍ എന്‍റെ ജോലി ചെയ്യുന്നു." മൂന്നേ മൂന്ന് വാചകമുള്ള ഏറ്റവും ചെറിയ ആത്മകഥ---- മാഡം ക്യൂറിയാണ് ആ ശാസ്ത്രജ്ഞ.
അത്യപൂര്‍വ്വമായനേട്ടങ്ങളുടെ ഉടമയാണവര്‍
  • ഡോക്ടറേറ്റ് നേടിയ യൂറോപ്പിലെ ആദ്യവനിത
  • രണ്ടുതവണ നോബല്‍ സമ്മാനം നേടിയ ആദ്യവ്യക്തി
ക്യൂറി തെറാപ്പി - റേഡിയം ഉപയോഗിച്ച് കാന്‍സര്‍- മനുഷ്യനെ വല്ലാതെ ഭയപ്പെടുത്തുന്ന രോഗത്തിനെതിരെ ഒരു ചികിത്സാ പദ്ധതി- ആവിഷ്ക്കരിച്ചത് ഇവരുടെ വിലയേറിയ കണ്ടുപിടിത്തമായിരുന്നു.
  ഇന്നത്തെ ചോദ്യം   - നാളത്തെ ഉത്തരം
   ഭൂമിയില്‍ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ജീവികള്‍, സസ്യങ്ങള്‍ മാത്രമാണ്.  സൂര്യപ്രകാശവും വെള്ളവും കാര്‍ബണ്‍ഡൈ‌ഒാക്സൈഡ് ഉപയോഗിച്ച് സ്വന്തം വളര്‍ച്ചയ്ക്കു വേണ്ടി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് ഇവയ്ക്ക് മാത്രമാണ്.  മറ്റുള്ള ജീവജാലങ്ങള്‍ ഇവരില്‍ നിന്നും മോഷ്ടിക്കുകയാണ് ചെയ്യുന്നത്.
   ഊര്‍ജ്ജത്തിന്‍റെ ഒരിക്കലും വറ്റാത്ത ഉറവകള്‍ക്കു നടുവിലാണ് മനുഷ്യന്‍ ജീവിക്കുന്നത്.മുകളില്‍ സൂര്യന്‍ എന്ന ഊര്‍ജ്ജത്തിന്‍റെ അക്ഷയപാത്രം താഴെ ഭൂമിയില്‍ വിവിധതരം ഊര്‍ജ്ജ സ്രോതസ്സുകളും 20-ാം നൂറ്റാണ്ടില്‍ കണ്ടെത്തിയ  പരമാണുവില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജ്ജത്തിന്‍റെ അത്ഭുത ലോകവും......
ഇത്രയേറെ സാധ്യതകളുള്ളപ്പോഴാണ് ഇന്നത്തെ ചോദ്യത്തിന്‍റെയും നാളത്തെ ഉത്തരത്തിന്‍റെയും പ്രശക്തി.  അതെ.    ഊര്‍ജ്ജത്തിന്‍റെ രഹസ്യങ്ങള്‍ ശാസ്ത്രത്തെ പ്പോലും അന്പരിപ്പിക്കുന്നു.
                പതിവുപോലെ സ്കൂള്‍ സന്ദര്‍ശന വേളയില്‍ വായനാകാര്‍ഡിന്‍റെ ഉപയോഗം നേരില്‍ കാണുവാന്‍ സാധിച്ചു.  എന്‍റെ കൂട്ടുകാരും അദ്ധ്യാപകരും ഉത്സാഹത്തോടെ അല്ല ആവേശത്തോടെ ഈ വായനാകാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.  ഇത് വര്‍ഷാരംഭത്തില്‍ ലഭിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി ഉപകാരപ്രദമാകും എന്ന പരിഭവവും അവര്‍ എന്നോട് പങ്കിട്ടു. 16-ാമത്തെയും 18-ാമത്തെയും കാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറികളില്‍ ഇപ്പോള്‍ നടക്കുന്നു.  ഇതിനു പിന്നിലെ എല്ലാപേര്‍ക്കും മുത്തിന്‍റെ പ്രണാമം.







                  ദൈവത്തിന്‍റെ കരസ്പര്‍ശം കിട്ടിയ കുറെ കുരുന്നു പ്രതിഭകളുടെ ഒത്തുചേരല്‍ ബിആര്‍സി ല്‍ നടന്നു.ഫിംഗര്‍ടിപ്സ് എന്ന പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിട്ട് കുട, ലോഷന്‍, കൗതുകവസ്തുക്കള്‍ ഇവയുടെ നിര്‍മ്മാണം ഇവര്‍ പരിചയപ്പെട്ടു.  കൂട്ടത്തില്‍ രക്ഷകര്‍ത്താക്കളും ആര്‍റ്റി ടീച്ചര്‍മാരും സിആര്‍സി കോ ഒാര്‍ഡിനേറ്റര്‍മാരും ഒത്തുകൂടി. വളരെ ഹൃദയസ്പര്‍ശിയായി തീര്‍ന്നു ഈ അനുഭവം..........
  ഈ കുരുന്നുകള്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്തുവാന്‍ ഇതിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു.





      തത്ക്കാലം നിര്‍ത്തുന്നു                                                                    സ്നേഹപൂര്‍വ്വം

                                                           ഹൃഷികേശ്.എ.എസ്
                                                         എഇഒ ബാലരാമപുരം

No comments:

Post a Comment