UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 3 November 2015

എഇഒ യുടെ ഡയറിക്കുറിപ്പ്

വായനയുടെ വസന്തത്തിനായി..............................
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരും................................
      ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ ...................... കഴിഞ്ഞ ഒരു മാസത്തിലധികമായി നമ്മുടെ വിദ്യാലയങ്ങളിലെ 1,2 ക്ലാസുകളിലെ അദ്ധ്യാപകരും പ്രഥമാദ്ധ്യാപകരും കഠിനമായ ഒരു യത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു............................
മുഴുവന്‍ കൂട്ടുകാരെയും എഴുത്തിന്‍റെയും വായനയുടേയും സര്‍ഗാത്മക ലോകത്തേക്ക് കൈപിടിച്ച് നടത്തിക്കാന്‍..... ... പ്രതിബദ്ധതയുടെ ആത്മാഭിമാനത്തിന്‍റെ അംശങ്ങള്‍ ആവേശപൂര്‍വ്വം ഉള്‍ക്കൊള്ളുന്ന ബാലരാമപുരം സബ്ജില്ലയിലെ എന്‍റെ പ്രിയപ്പെട്ട അദ്ധ്യാപക സുഹൃത്തുക്കളും ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു.വിദ്യാഭ്യാസത്തിന്‍റെ നവീകരണത്തിലും നിലവാരത്തിലും നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഒരു അക്കാദമിക ലീഡര്‍ കൂടിയാണ് നമ്മുടെ ബഹുമാനപ്പെട്ടെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീമതി.എം.എസ്.ജയ ഐ.എ.എസ്.........  അവരുടെ ഉള്‍ക്കാഴ്ചയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ തിളക്കങ്ങള്‍ വാക്കുകളിലും പ്രതിഫലിക്കാറുണ്ട്. ................ നവംബര്‍ 1 ന് മുന്പ്  1,2 ക്ലാസിലെ എല്ലാ കൂട്ടുകാരും എഴുത്തും വായനയും അറിഞ്ഞിരിക്കണം എന്ന് പ്രഖ്യാപിക്കാന്‍ കഴിയണം എന്ന ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അതിലേക്ക് ഉദാഹരണം മാത്രം................
 ഈ ഉത്തരവിന്‍റെ ചുവടുപിടിച്ച് എല്ലാ വിദ്യാഭ്യാസ ഏജന്‍സികളും പ്രവര്‍ത്തകരും സ്ഥാപനങ്ങളും ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു..........

ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ഡയറ്റ് വായനയും എഴുത്തും പരിപോഷിപ്പിക്കുന്നതിനുവേണ്ടി  വെളിച്ചം 2015 എന്ന പേരില്‍ ഒരു കര്‍മ്മ പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.  ഈ പ്രവര്‍ത്തനപരിപാടിയില്‍ ബാലരാമപും ഉപജില്ലയിലെ വിദ്യാലയങ്ങളും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  ( 10 വിദ്യാലയങ്ങള്‍)
  പൊതു വിദ്യാലയങ്ങളില്‍ വായനയുടേയും എഴുത്തിന്‍റെയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വായനാ പ്രവര്‍ത്തന പരിപാടിയ്ക്ക് കഴിയും എന്നാണ്  മുത്ത് വിലയിരുത്തുന്നത്.................
            ഏത് അക്കാദമിക പ്രവര്‍ത്തനവും അതിന്‍റെ മുഴുവന്‍ ലക്ഷ്യവും നേടത്തക്ക വിധത്തില്‍ സ്വാംശീകരിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിയുന്ന സബ്ജില്ലയെന്ന ഖ്യാതി ഒന്ന് കൂടി അരക്കിട്ടുറപ്പിക്കാന്‍ ഈ പ്രവര്‍ത്തനപരിപാടിയെ  വിജയിപ്പിക്കുന്നതിലൂടെ നമുക്ക് കഴിയണം.ഇതിനുവേണ്ടി ഒരുമയോടെ നമുക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കാം.
വെളിച്ചം 2015  പ്രവര്‍ത്തന പരിപാടിയുടെ ലക്ഷ്യങ്ങള്‍


 •    രണ്ടാം ക്ലാസ് കഴിയുന്ന മുഴുവന്‍ കൂട്ടുകാരെയും അക്ഷരങ്ങള്‍ ഉറപ്പിക്കുന്നതിനും വായനയിലും എഴുത്തിലും താല്പര്യമുള്ളവര്‍ ആക്കുന്നതിനും കഴിയുക.
 • ഭാഷാ പഠനത്തില്‍ നേരിടുന്ന പഠനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അദ്ധ്യാപകരെ പ്രാപ്തരാക്കുക.
 • വായനയുടെ വിലയിരുത്തലുകള്‍ ഫലപ്രദമാക്കുക.
 • വായനയിലും എഴുത്തിലും വൈവിധ്യമാര്‍ന്ന പഠനോപകരണങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക
 • വായനയ്ക്കും എഴുത്തിനും ഉപയുക്തമായ പുതിയ പഠനതന്ത്രങ്ങളെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തുക
 • വായനമുറി, വായനമൂല എന്നീ സങ്കേതങ്ങള്‍ കൂട്ടുകാരുടെ സ്വയംപഠനത്തിന് ഉപയുക്തമാകുന്ന തരത്തില്‍ സജ്ജീകരിക്കുക.
 • പാഠപുസ്തകത്തിന്‍റെ തുടര്‍ച്ചയായ വായനാകാര്‍ഡുകളുടെ നിര്‍മ്മാണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ അദ്ധ്യാപകരില്‍ സൃഷ്ടിക്കുക.
 • കൂട്ടുകാരുടെ നിലവാരത്തിലും പ്രകൃതത്തിനും യോജിച്ച വായനകാര്‍ഡുകളുടേയും മറ്റും ഉപയോഗം പഠനത്തിന്‍റെ ഭാഗമാക്കുക.............വായനകാര്‍ഡുകള്‍ എങ്ങനെ  ..... എന്തിന്..... • 50 കാര്‍ഡുകള്‍ വീതം രണ്ടാം തരത്തിലെ ‌ഒാരോ കൂട്ടുകാരനും ലഭിക്കത്തക്കവിധമാണ് വെളിച്ചം 2015 ന്‍റെ ആസൂത്രണം.
 • വര്‍ക്ക് ഷീറ്റുകള്‍, പാറ്റേണുകള്‍, ഭാഷാ കേളി കള്‍... ....... എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പഠന തന്ത്രങ്ങള്‍ ഈ വായനകാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്.
 • രണ്ടാം ക്ലാസിലെ പാഠഭാഗങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
 • ക്ലാസില്‍ വച്ചോ ഗൃഹപാഠമായോ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും.
 • കാര്‍ഡുകള്‍ മുഴുവന്‍ ലൈബ്രറിയുടെ ഭാഗമാക്കണം (രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം)
 • ഒരു കാരണവശാലും കാര്‍ഡില്‍ കുട്ടിയെക്കൊണ്ട് എഴുതിക്കുകയോ ചിത്രവും മറ്റും വരപ്പിക്കുകയോ ചെയ്യരുത്. കാരണം ഈ കാര്‍ഡുകള്‍ വരും വര്‍ഷങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത് ( റീയൂസബിള്‍)
 • എഴുതുന്ന കാര്യങ്ങള്‍ നോട്ട് ബുക്കില്‍ കൃത്യതയോടെ രേഖപ്പെടുത്താന്‍ കൂട്ടുകാരോട് നിര്‍ദ്ദേശിക്കണം (വായനാസാമഗ്രികള്‍, നിര്‍ദ്ദേശങ്ങള്‍, കാര്‍ഡ് നന്പര്‍, പാഠഭാഗം..............എന്നിവ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)
 • ഒാരോ വിദ്യാലയത്തിലും രണ്ടാം ക്ലാസിലെ കൂട്ടുകാരുടെ എണ്ണത്തിനനുസരിച്ചുള്ള കാര്‍ഡുകള്‍ ലഭിക്കും. അത്  വിദ്യാലയത്തിനും രണ്ടാം ക്ലാസിലെ കൂട്ടുകാരുടെ എണ്ണത്തിനനുസരിച്ചുള്ള കാര്‍ഡുകള്‍ ലഭിക്കും.  അത് വിദ്യാലയത്തിന് സ്വന്തമാണ്.
 • ചില കാര്‍ഡുകളുമായി ബന്ധപ്പെട്ട് പ്രീടെസ്റ്റുകള്‍ നടത്തണം.
 • 50 കാര്‍ഡുകളും കൂട്ടുകാര്‍ പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്ക് ഒരു പോസ്റ്റ് ടെസ്റ്റ് നടത്തണം.
 • ഇവയെ സംബന്ധിച്ച് റിവ്യു ചെയ്യുന്നതിന് ഡയറ്റിന്‍റെ നിരന്തരമായ അക്കാദമിക സഹായം തീര്‍ച്ചയായും ലഭിക്കുന്നതാണ്.
 • വെളിച്ചം 2015 ന്‍റെ ഒൗപചാരികമായ തുടക്കം സ്കൂള്‍ തലത്തില്‍ 2015 നവംബര്‍ മാസം 9-ാം തീയതി മുതല്‍ ആരംഭിക്കണം.
 • പഠിപ്പിച്ച പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്‍ഡുകളാണ് ആദ്യം നല്‍കേണ്ടത്.................

ഒരുകാര്‍ഡ് ക്ലാസില്‍ പ്രവര്‍ത്തനമായി നല്‍കുന്പോള്‍ ശ്രദ്ധിക്കേണ്ടത്.

 • ഈ കാര്‍ഡ് ഏത് പാഠഭാഗവുമായി ബന്ധപ്പെട്ടതാണ്  ?
 • ഏത് പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ചയാണ് ?
 • കാര്‍ഡ് നല്‍കുന്നതിന് മുന്‍പും പിന്‍പുമുള്ള പ്രവര്‍ത്തനങ്ങള്‍, പ്രക്രിയകള്‍
 • ഭാഷയുമായി ബന്ധപ്പെട്ട ഏതൊക്കെ പഠനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും..............
 • കാര്‍ഡിന്‍റെ പ്രവര്‍ത്തനത്തിന്‍റെ മികവുകള്‍ പരിമിതികള്‍ എന്നിവ എന്തെല്ലാം.................

ടീച്ചിംഗ് മാന്വലില്‍ രേഖപ്പെടുത്തിയാണ് കാര്‍ഡുകള്‍ കൂട്ടുകാര്‍ക്ക് നല്‍കേണ്ടതാ എന്ന് എന്‍റെ അദ്ധ്യാപക സുഹൃത്തുക്കളെ പ്രത്യേകം ഒാര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ........

തിരുവനന്തപുരം ജില്ലയിലെ 40 വിദ്യാലയങ്ങളാണ് വെളിച്ചം 2015 വായനകാര്‍ഡുകള്‍ ആദ്യം ട്രൈ ഒൗട്ട് ചെയ്യുന്നതിനായി തെരെഞ്ഞെടുത്തിട്ടുള്ളത്............ അതില്‍ 10 വിദ്യാലയങ്ങള്‍ നമ്മുടെ സബ്ജില്ലയില്‍പെടുന്നവയാണ്........തീര്‍ച്ചയായും ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുഴുവന്‍ വിദ്യാലയങ്ങളില്‍ പ്രതിഫലിക്കണം....... അതിനുവേണ്ടി ഒറ്റക്കെട്ടായി നമുക്ക് പ്രയത്നിക്കാം.  
      അതിനാവശ്യായ തീവ്രമായ പരിശ്രമം എല്ലാ അദ്ധ്യാപക സുഹൃത്തില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കട്ടെ......................
       വെളിച്ചം 2015 മായി ബന്ധപ്പെട്ട സംശയങ്ങള്‍ , അക്കാദമിക പിന്തുണ സഹായങ്ങള്‍ എന്നിവയ്ക്ക് തിരുവനന്തപുരം ഡയറ്റുമായി ബന്ധപ്പെടേണ്ടതാണ്............
ഒാര്‍ക്കുക....................
ഇതൊരു പ്രത്യേക പരിപാടിയല്ല........ 
ക്ലാസ് റൂം പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. ...........
 ഇത്തരം കാര്‍ഡുകള്‍ സ്വയം നിര്‍മ്മിക്കാനും കൂട്ടുകാര്‍ക്ക് നല്‍കാനുമുള്ള ശ്രമം കൂടി ഇതിന്‍റെ ഭാഗമായി ഒരു മികവെന്ന നിലയില്‍ നാം ഏറ്റെടുക്കണം.
കൂടുതല്‍  കാര്യങ്ങളും ഇതിന്‍റെ നടത്തിപ്പിനായി ചിന്തിക്കാവുന്നതാണ്......... കാര്‍ഡുകള്‍ സൂക്ഷിക്കുന്നതിനും കൂട്ടുകാര്‍ക്ക് തെരെഞ്ഞെടുക്കുന്നതിനുമായി വായനസഞ്ചി, വായനകൂട്ടായ്മകള്‍, വായനയുമായി ബന്ധപ്പെട്ട സൃഷ്ടികളുടെ പ്രകാശനം........... എന്നിങ്ങനെ
          'വയന്പ് 'വായനപ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള വായനാകാര്‍ഡുകള്‍ ഇന്നും ക്ലാസ് മുറിയില്‍ ഫലപ്രദമായി ഉപയോഗിക്കുന്ന നിരവധി അദ്ധ്യാപകരെ എനിക്കറിയാം........ അതൊക്കെ ഇനിയും തുടരണം..........
നമ്മുടെ കൂട്ടുകാര്‍ക്ക് ലഭിക്കുന്ന ഒരു പഠനോപകരണവും പഠനാനുഭവും പാഴാക്കരുത്...... എത്രമാത്രം സര്‍ഗാത്മകായി......... ക്രിയാത്മകമായി ഇവ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം നമ്മുടെ വിദ്യാലയങ്ങളില്‍ വായനയുടെ തിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ വെളിച്ചം 2015 ത്തിലൂടെ കഴിയട്ടെ എന്ന് ആശംസിക്കുന്നു..............
ഈ പോസ്റ്റിലൂടെ ഞാന്‍ എഴുതിയ കാര്യങ്ങള്‍ പൂര്‍ണ്ണാമാണെന്ന് ഞാന്‍ കരുതുന്നില്ല...... എസ്ആര്‍ജി കൂടിച്ചേരലിലൂടെയും ചര്‍ച്ചയിലൂടെയും അത് പൂര്‍ണ്ണമാക്കണം............................. ശ്രമിക്കുമല്ലോ............................
                                                                                                                                                                    സ്നേഹപൂര്‍വ്വം

                                                                                                                                                               ഹൃഷികേശ്.എ.എസ്
                                                                                                                                                              എഇഒ ബാലരാമപുരം

2 comments:

 1. ഒരു അക്കാദമിക ലീഡര്‍ ആയിരിക്കണം ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിയിക്കുകയാണ് ഈ പോസ്റ്റിലൂടെ ശ്രീ ഹൃഷികേശ് സാര്‍ .... വെളിച്ചം പരിപാടി ഫലപ്രദമാകുന്നതിനും അധ്യാപകര്‍ക്ക് പ്രചോദനമാകുന്നതിനും കരുത്തേകും അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും .... പക്ഷേ എത്രപേര്‍ ഇതു കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടാകും എന്നതാണ് പ്രധാനം ... അക്കാദമിക സ്വപ്‌നങ്ങള്‍ കാണുന്ന അധ്യാപക സമൂഹത്തിനു വേണ്ടി ഇനിയും ഇത്തരത്തിലുള്ള കരുത്തുറ്റ പാഠങ്ങള്‍ മുത്തിലൂടെ പിറവിയെടുക്കട്ടെ .... ആശംസകള്‍ .....

  ReplyDelete
 2. Thank you sir. You are .great.You set an example for a brilliant, professional academic leader

  ReplyDelete