UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday, 17 October 2015

എഇഒ യുടെ ഡയറിക്കുറിപ്പ്  

              ഒരു മികച്ച സ്കൂള്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ അവശ്യം വേണ്ടത് ആസൂത്രിതമായ പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സന്പന്നമായ ക്ലാസ് റൂമുകളാണ്----
 അവിടെ ക്രിയാത്മാകമായ അറിവ് നിര്‍മ്മാണം നടക്കും..........  സത്യം----സൗന്ദര്യം----- മൂല്യങ്ങള്‍ എന്നിവയെ ഒരു ചരടില്‍ കോര്‍ക്കാന്‍ ഇവിടെ കൂട്ടുകാര്‍ സൃഷ്ടിക്കുന്ന ഉല്പന്നങ്ങള്‍ക്ക് കഴിയും.  ഈ ത്രയത്തിനുചുറ്റും കെട്ടിപ്പടുക്കുന്ന പാഠ്യപദ്ധതി- അഥവാ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരെ ശരിയായ അദ്ധ്യയന പ്രക്രിയയിലൂടെ കൈപിടിച്ചു നടത്തുകയും ചെയ്യും.  കൂട്ടുകാര്‍ക്ക് ജീവിതവിജയത്തിനാവശ്യമായ എല്ലാതലങ്ങളിലേയും വികാസത്തിനും പൂര്‍ണ്ണതയ്ക്കും ഇത് വഴിയൊരുക്കും...................
ജീവിത വിജയം നേടുവാന്‍ ഒാരോ കൂട്ടുകാരനേയും ഒരു പൂര്‍ണ്ണതയുള്ള മനുഷ്യജീവിയായി ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്.  ഇതിന് ക്ലാസ്റൂമുകള്‍ ചലനാത്മകവും വിവിധദിശയിലുള്ള പഠനാനുഭവങ്ങള്‍ നല്‍കുന്നതുമായിരിക്കണം.  കണ്ടും..... നിരീക്ഷിച്ചും .....സ്വയം പരീക്ഷണങ്ങള്‍ നടത്തിയും കൂട്ടുകാര്‍ പുതിയ അറിവുകള്‍ സ്വായത്തമാക്കുന്പോഴാണ് ക്ലാസ് റൂം പ്രവര്‍ത്തനങ്ങളും അദ്ധ്യാപകസുഹൃത്തുക്കളുടെ റ്റി.എം കള്‍ക്കും ജീവന്‍ വയ്ക്കുന്നത്.  ഒരു മാതൃകാ ക്ലാസ്റൂം ഒാരോ കൂട്ടുകാരിലും ഫലമുളവാക്കാനു തകുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സന്പന്ന മായിരിക്കണം.
എന്‍റെ സ്കൂള്‍ സന്ദര്‍ശനവേളയില്‍ ഇത്തരത്തിലുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞിട്ടുണ്ട്.  അത്തരത്തിുള്ളവയെ മുത്തിലൂടെ പരിചയ പ്പെടുത്താറുണ്ടല്ലോ ... 

               പിറ്റിഎം എല്‍പിഎസ് ലെ ഒരു മൂന്നാം ക്ലാസ്  ..... ..ആശ ടീച്ചറുടെ മികവുറ്റ പ്രവര്‍ത്തനം....... പാഠം 4 ....അദ്ധ്യായം- വൃത്തി- നമ്മുടെ ശക്തി.
പ്രഥമാദ്ധ്യാപകര്‍, ടീച്ചര്‍,സിആര്‍സി കോഒാര്‍ഡിനേറ്റര്‍, കൂട്ടുകാര്‍ ഇവരുടെ കൂട്ടായ്മയില്‍ ഉടലെടുത്ത ഒരു മഹത്തായ സൃഷ്ടി.  ഈ പ്രവര്‍ത്തനങ്ങളില്‍ ഞാനും അവരോടൊപ്പം കൂടി.  ശുചിത്വം---- ആരോഗ്യം എന്ന ആശയം വാതില്‍പുറ പഠനം എന്ന പഠനതന്ത്രത്തിലൂടെ കൈവരിക്കുന്നു.  ---ഇത് ടീച്ചറുടെ മനോഹരമായ ടീച്ചിംഗ് മാന്വലില്‍ ജനിക്കുന്നു....... നിരീക്ഷണം, വര്‍ഗ്ഗീകരണം, അപഗ്രഥനം, നിഗമനത്തിലെത്തിച്ചേരല്‍, ആശയരൂപികരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കൂട്ടുകാര്‍ക്ക് കടന്നുപോകാനുതകുന്ന രീതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നു.  മികവുറ്റ ആസൂത്രണം.....കൂട്ടുകാരുടെ ചിന്താശേഷി വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ഈ പഠന പ്രവര്‍‍ത്തനത്തിലൂടെ ടി അദ്ധ്യാപിക ചെയ്തിരിക്കുന്നത്.  അതുകൊണ്ട് തന്നെ ഇതിലൂടെ അമൂര്‍ത്തമായ പഠന ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.


                    മുത്തിന്‍െറ ദൃഷ്ടിയില്‍ പതിഞ്ഞ മറ്റൊരു വിദ്യാലയമാണ് ഗവ.എല്‍പിഎസ് നെല്ലിവിള.  ഒട്ടേറെ നേര്‍ക്കാഴ്ചകള്‍ ഈ വിദ്യാലയത്തെക്കുറിച്ച് മുന്‍പ് എഴുതിയിട്ടുണ്ട്.  തകര്‍ച്ചയില്‍ നിന്നും ശക്തമായ ഒരു ഹെഡ്മിസ്ട്രസ്സിന്‍റെയും ആത്മാര്‍ത്ഥതയുള്ള ഒരു കൂട്ടം അദ്ധ്യാപകസുഹൃത്തുക്കളുടെയും ആശ്രാന്ത പരിശ്രമം കൊണ്ട് ഉണര്‍ന്നെണീറ്റ ഒരു വിദ്യാലയം ------ ഇവിടത്തെ ഒന്നാം ക്ലാസ് - ----ഒന്നാം തരം --- അല്ല......... ഒരു പാഠശാലയാണ് .... അമൂല്യം--- അത്യൂഗ്രം................

  അറിവിന്‍റെയും ആത്മാര്‍ത്ഥതയുടേയും നിറകുടമായ മിനി ടീച്ചറും കുറച്ച് കൂട്ടുകാരും...... അവരുടെ കൊച്ചു ലോകമാണ് ഈ ക്ലാസ് മുറി.... നിശ്ശബ്ധമായ ഒരു ക്ലാസ് റൂം വിപ്ലവം...... അറിവും അനുഭവവും  സമന്വയമായി പങ്കിടുന്നു അവര്‍ ----അവിടെ..... ഇംപ്രൊവിസേഷന്‍ -ന്‍റെ അനന്ത സാധ്യതകളാല്‍ സന്പന്നം..... കിട്ടുന്ന ഏത് പാഴ് വസ്തുക്കളും ഇവിടെ അവരുടെ കരവിരുതില്‍ റ്റിഎല്‍എം കളായി മാറുന്നു.  കൂട്ടത്തില്‍ മറ്റ് അദ്ധ്യാപക സുഹൃത്തുക്കളും പങ്കിടുന്നു ഈ അനുഭവങ്ങള്‍----- അക്ഷരമുറപ്പിക്കാനും, അക്കമുറപ്പിക്കാനും ഉതകുന്ന വൈവിധ്യമാര്‍ന്ന ഇവിടത്തെ പ്രവര്‍ത്തനങ്ങളും സി.എസി ന് അനുയോജ്യമായ ടീച്ചിംഗ് ലേണിംഗ് മെറ്റീരിയലുകളും നമ്മളെ അതിശയിപ്പിക്കും......  കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളുടെ ശേഖരണങ്ങള്‍....... അക്ഷരങ്ങള്‍---അക്കങ്ങള്‍...... ..ഇവകൊണ്ടാണ് ഒാരോ പ്രവര്‍ത്തനവും ക്രമീകരിച്ചിരിക്കുന്നത്.  നാലാം ക്ലാസിലെ ടീച്ചറും കുട്ടികളും ഇംഗ്ലീഷിലാണ് സംസാരം......... ഗംഭീരം.............മാതൃകാപരം.......ഇങ്ങനെ ഒരുപാട് കുറിക്കണമെന്നുണ്ട്.  ................ നിറുത്തുന്നു.   എല്ലാപേര്‍ക്കും മുത്തിന്‍റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍.

                 ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്കൂളാണ് സെന്‍റ് ജോസഫ് യുപിഎസ് വെണ്ണിയൂര്‍.  മനോഹരമായ ഒരു ഗണിതക്ലാസ്...........ഏറെ ആകര്‍ഷിച്ചത് അവിടെ കൃത്യമായ അറിവു നിര്‍മ്മാണം നടക്കുന്നുതാണ് ..........  എല്ലാ ക്ലാസ് റൂമുകളും    കുട്ടികളുടെ
ഉല്പന്നങ്ങളാല്‍ സന്പന്നമായത്........

                      തപാല്‍ ദിനത്തോടനുബന്ധിച്ച് കൂട്ടുകാരുടെ ഒട്ടേറെ കത്തുകള്‍ ലഭിച്ചു.  എല്ലാത്തിനും മറുപടി എഴുതുകയും ചെയ്തു.  ഏറ്റവും ആകര്‍ഷിച്ചത് ഹൃദയ സ്പര്‍ശിയായ ഗവ.എസ് വിഎല്‍പിഎസ് വിഴിഞ്ഞത്തെ കൂട്ടുകാരുടെ കത്താണ്................പുതിയ ഒരു നേതൃത്വം ഈ സ്കൂളിന് ലഭിച്ചപ്പോള്‍ അദ്ധ്യാപകസുഹൃത്തുക്കള്‍ക്കും കൂട്ടുകാര്‍ക്കും പുത്തനുണര്‍വു ലഭിച്ചു എന്ന് ഈ കത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു.  എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേരുന്നു.

             മറ്റൊരു കത്ത് എംകെഎം എല്‍പിഎസ്  പോങ്ങിലെ ഗലീലിയോ ക്ലബിലെ കൂട്ടുകാര്‍ ബഹിരാകാശ വാരാഘോ ഷവുമായി ബന്ധപ്പെട്ട് അയച്ചതാണ്.  ആകാശത്തിനപ്പുറമെന്താണെന്ന ചോദ്യം...... ചിന്താദ്യോഗകമായ ചോദ്യം...... ഒറ്റ ഉത്തരം ........അനന്തം ....അജ്ഞാതം .... അവര്‍ണ്ണനീയം.........ഈ ബഹിരാകാശ വാരത്തില്‍ ആകാശത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുവാന്‍ എന്നേയും കൂട്ടാമെന്ന് അവര്‍ അറിയിച്ചിരുന്നു.  ക്ഷണിച്ചതിന് നന്ദി....... എന്നെയും ഉള്‍പ്പെടുത്തിയല്ലോ......എല്ലാ ആശംസകളും നേരുന്നു.
    എന്‍റെ സബ്ജില്ലയിലെ അക്കാദമിക കൂട്ടായ്മയാണ് എനിക്ക് പ്രചോദനമേകുന്നത്.  അദ്ധ്യാപക സുഹൃത്തുക്കളായ ട്രെയനര്‍മാര്‍, ക്ലസ്റ്റര്‍ കോഒാര്‍ഡിനേറ്റര്‍മാര്‍ എല്ലാവരും  തന്നെ വര്‍ക്ക് അസ്സസ്മെന്‍റ് ഡയറി എഴുതി സൂക്ഷിക്കുന്നുണ്ട്.  അവയുടെ മെച്ചപ്പെടുത്തലുകളും ഞങ്ങളുടെ ബിആര്‍സി പ്ലാനിംഗില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.  ചിലവ മനോഹരങ്ങളാണ്.   ഇത് കാത്തു സൂക്ഷിക്കപ്പെടട്ടെ............ മാതൃകപരാമായ സിന്ധു, സന്ധ്യ ടീച്ചര്‍മാരുടെ ബുക്കിലെ പേജുകള്‍ മുത്ത് പകര്‍ത്തുന്നു.  മുത്തിന്‍റെ അഭിനന്ദനങ്ങള്‍.


തത്ക്കാലം നിര്‍ത്തുന്നു.
                                                       സ്നേഹപൂര്‍വ്വം
                                                                                                                                                                  ഹൃഷികേശ്.എ.എസ്
                                                       എഇഒ ബാലരാമപുരം

1 comment: