UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 6 October 2015

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് അവയെക്കുറിച്ചും അവയുടെ വംശനാശത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും മുത്തിന്‍റെ ഈ ലക്കത്തില്‍ പ്രതിപാദിക്കട്ടെ....................



 കാടിന്‍റെ സങ്കടം- അതാകട്ടെ ഇന്നത്തെ ചിന്താവിശേഷം......
   അത്ഭുതങ്ങളുടെ ജീവലോകം  വൈവിധ്യമേറിയതാണ്
  • പ്രസവിക്കുന്ന അച്ഛന്‍
  • ബദ്ധശത്രുക്കളായ കീരിയും പാന്പും
  • പൂച്ചയും എലിയും
  • ഉറങ്ങുന്ന ചെടികള്‍
  • പറക്കും മത്സ്യം
  • ഇലയും വേരുമില്ലാത്ത സസ്യം
  • കൊലയാളി തിമിംഗലം
  • കരിന്പുലി
  •  
  •  
 ഇങ്ങനെ ജീവലോകം അത്ഭുതങ്ങളുടെ കലവറയാണ്.  തലച്ചോറും ഹൃദയവുമില്ലാത്ത ചെറു ജീവികള്‍ മുതല്‍ വേരും ഇലയുമില്ലാത്ത സസ്യം വരെ--------------

   കടുവയോടും സിംഹത്തോടും കണ്ടാമൃഗത്തോടും കൂട്ടുകൂടുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുണ്ടോ  .
എന്തൊരു ചോദ്യം അല്ലേ .   എന്നാല്‍ രൗദ്രഭാവമുള്ള ഈ കാടിന്‍റെ മക്കള്‍ ഇന്ന് നിങ്ങളെക്കാള്‍ പേടിയിലാണ്.  കാരണം കുറച്ചു വര്‍ഷം കഴിയുന്പോള്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ ഇവയൊന്നും ഭുമുഖത്തില്‍ കാണുകയില്ല.  --- ഇതുപോലെ പണ്ടുകാലത്ത്  ഈ ഭുമുഖത്ത് ഉണ്ടായിരുന്ന പതിനായിരകണക്കിന് ജീവികള്‍ക്ക് പൂര്‍ണ്ണമായും വംശനാശനം സംഭവിച്ചിരിക്കുന്നു......
ജീവലോകത്തിന്‍റെ വൈവിധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.  ഭുമിയില്‍ ഏകദേശം പന്ത്രണ്ടു ലക്ഷം ജാതി ജന്തുക്കളേയും അഞ്ചുലക്ഷത്തോളം ജാതി സസ്യങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.  പക്ഷേ ഇതില്‍ പലവയും മണ്‍മറഞ്ഞുകഴിഞ്ഞു.  
     പിന്നെ വലിയൊരു ശതമാനം വംശനാശത്തെ വക്കിലും.....     മനുഷ്യന്‍റെ ഇടപെടലുകള്‍ ഇവയെ വല്ലാതെ നൊന്പരപ്പെടുത്തുന്നു.  വനനശീകരണം------ വേട്ടയാടല്‍ --- -പരിസ്ഥിതി മലിനീകരണം- നഷ്ടമാകുന്ന ആവാസ വ്യവസ്ഥകള്‍ തുടങ്ങിയവയാണ് ഈ ഇടപെടലുകള്‍.  ഇവയെ സംരക്ഷിക്കാനുള്ള ബോധവത്ക്കരണമാണ് വന്യജീവി വാരാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്.

 അടുത്തിടെ അറ്റ്പോയ ചില കണ്ണികള്‍-  ഇവര്‍ തിരിച്ചുവരുമോ....
  • ഇന്ത്യന്‍ ചീറ്റ- ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ജന്തു..... പക്ഷെ ഇന്നില്ല.
  • ടാസ്മാനിയന്‍ വുള്‍ഫ്- ആസ്ട്രേലിയയില്‍ കാണപ്പെട്ടിരുന്ന ഒരു സഞ്ചി മൃഗം
  • ഡോഡോ പക്ഷി- മനുഷ്യന്‍റെ ക്രൂരതയുടെ പര്യായം--- പറക്കാന്‍ കഴിയാത്ത ഇതിനെ നിഷ്കരുണം മനുഷ്യര്‍ കൊന്നു തിന്നു.

നാശത്തിന്‍റെ വക്കിലുള്ളവ--
  • സഞ്ചാരിപ്രാവ്
  • ഇന്ത്യന്‍ കൊറ്റി
  • ഭീമന്‍ പാണ്ട
  • സിംഹവാലന്‍ കുരങ്ങ്
  • കസ്തൂരിമാന്‍
  • സിംഹം
  • കാണ്ടാമൃഗം
  • കടുവ
  • കാട്ടുകഴുത
  • കരിമാന്‍    തുടങ്ങിയവ..................
ഇത്തരം വന്യജീവികള്‍ക്ക് വംശനാശം സംഭവിക്കാതിരിക്കാന്‍- ഭയമില്ലാതെ ജീവിക്കുവാന്‍------------------- ഇന്ന് നാം വന്യജീവിസംരക്ഷണ കേന്ദ്രങ്ങളും നാഷണല്‍ പാര്‍ക്കുകളും രൂപപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ ഇവര്‍ സ്വതന്ത്രരാണ്- ഭയരഹിതമായി വിഹരിക്കുന്നു-
  • പ്രൊജക്ട് ടൈഗര്‍- നമ്മുടെ ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കാനായി 1973 നിലവില്‍ വന്ന പദ്ധതിയാണിത്.  കേരളത്തില്‍ നിന്ന് ഇതില്‍ ഉള്‍പ്പെടുത്തിയ വന്യജീവി സങ്കേതമാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്.
  • പ്രൊജക്ട് എലിഫന്‍റ്
 ആനകളെ സംരക്ഷിക്കാനായി 1992 ല്‍ നിലവില്‍ വന്ന പദ്ധതിയാണ്.  ആനകളുടെ ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുക--- ആനവേട്ടതടയുക തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷ്യങ്ങള്‍.

       ഇന്ത്യയില്‍ വന്യജീവികളെ സംരക്ഷിക്കുവാന്‍ നിയമസംരക്ഷണമുണ്ട്.  അവയില്‍ ചിലവ.......
  • വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്- 1973
  • ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട്- 1980
  • എണ്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ആക്ട് - 1986
ചില ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍
  • ഇന്ത്യയിലെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങള്‍ കണ്ടെത്തുക.  ഇവിടെ സംരക്ഷിക്കപ്പെടുന്ന ജീവികളുടെ ലിസ്റ്റും തയ്യാറാക്കുക
  • ജന്തുക്കള്‍- ബന്ധുക്കള്‍- ഈ വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ അവതരിപ്പിക്കൂ
  • വംശനാശഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും വിവരശേഖരണം നടത്തി ഒരു ശാസ്ത്രപതിപ്പ് തയ്യാറാക്കുക

  • ബോധവല്‍ക്കരണ റാലി
  • ഫോട്ടോ പ്രദര്‍ശനം
  • പോസ്റ്റര്‍ രചന
  • ലേഖന മത്സരം
  • ക്വിസ് മത്സരം
  • ഏതെങ്കിലും വന്യജീവി സങ്കേതത്തിലേയ്ക്ക്ഒരു ഫീല്‍ഡ് ട്രിപ്പ്
  • ഒരു പ്രൊജക്ട് ചെയ്യാം----
         വിഷയം - അപ്രത്യക്ഷമാകുന്ന വന്യജീവികള്‍
         പ്രശന്ം - കേരളത്തിലെ വനങ്ങളില്‍
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികള്‍ ഏതൊക്കെ?  അതിനുള്ള കാരണങ്ങള്‍ ? പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഏവ?

അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ എന്‍റെ കൂട്ടുകാര്‍ക്ക് തെരെഞ്ഞെടുത്ത് നല്‍കാന്‍ ശ്രമിക്കുമല്ലോ.............

          ഒരിക്കല്‍ മുത്തില്‍ പറഞ്ഞിരുന്നതുപോലെ മുത്തിലെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷമതയോടെ നിരീക്ഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന എന്‍റെ കൂട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉള്ള സാക്ഷ്യപത്രം തയ്യാറാക്കിയിട്ടുണ്ട്.  പ്രഥമാദ്ധ്യാപകര്‍  മുഖേന നിങ്ങള്‍ക്ക് ലഭിക്കും.
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ക്ലാസുകളില്‍ ആരംഭിച്ചിരിക്കുന്നത് സ്കൂള്‍ സന്ദര്‍ശനവേളയില്‍ കാണാന്‍ കഴിഞ്ഞു.  ഗവ.എല്‍പിഎസ് തൊങ്ങല്‍ നെല്ലിമൂടിലെ കൂട്ടുകാര്‍ ശേഖരിച്ചതില്‍ നിന്നും എടുത്ത ഒരു ചിത്രമാണ് മുത്തില്‍ ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. നമ്മുടെ കടുവയുടെ ചിത്രം.
മനോഹരവും അര്‍ത്ഥവത്തായതുമായ കുട്ടികളുടെ സൃഷ്ടികളാല്‍ സന്പന്നമാണ് ഈ സ്കൂളിലെ 4 ക്ലാസ് റൂമുകളും .......അഭിനന്ദനങ്ങള്‍........................

 





വൃത്തിയുള്ള ശിശു സൗഹൃദമായ ക്ലാസ് റൂമുകള്‍--------  ശക്തമായ ഒരു പ്രഥമാദ്ധ്യാപികയും കൂട്ടുകാരായ അദ്ധ്യാപക സുഹൃത്തുക്കളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍......... മാതൃകാപരമാണ്................നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുത്തിന്‍റെ പ്രണാമം. 


ഒരു സ്കൂളിനെ കുറിച്ചു എഴുതാം - എം.കെ.എം.എല്‍പിഎസ് പോങ്ങില്‍

                 
                 ആകര്‍ഷകവും ശിശുസൗഹൃദവുമായ ചുവരുകള്‍..... ഒട്ടേറെ വൈവിധ്യമാര്‍ന്ന പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് ഇവിടെ- -------ചുറുചുറുക്കോടെ ‌ഒാടി നടക്കുന്നത് ഒരു കൂട്ടം അദ്ധ്യാപക സുഹൃത്തക്കള്‍ ഉണ്ട്.... 5 വര്‍ഷമായി സുവര്‍ണ്ണ റോക്കറ്റ് നേട്ടം കൈവരിച്ച സ്കൂളാണിത്.  എവിടെയും അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍.............. കഴിഞ്ഞ വര്‍ഷം ഏറ്റവും നല്ല പിറ്റിഎ അവാര്‍ഡ് ലഭിച്ചത് ഈ വിദ്യാലയത്തിനാണ്.  കഴിഞ്ഞ എല്‍എസ്എസ് പരീക്ഷയില്‍ 9 മിടുക്കരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു  ഈ വിദ്യാലയത്തിന് .ഒട്ടേറെ എഴുതാം    ഈ വിദ്യാലയത്തെക്കുറിച്ച് ......  ഇവിടത്തെ അധ്യാപക സുഹൃത്തുക്കള്‍ക്കും പ്രഥമാദ്ധ്യാപികയക്കും മുത്തിന്‍റെ പ്രണാമം.... 
     ഒട്ടേറെ നേര്‍ക്കാഴ്ചകള്‍      എഴുതാനുണ്ട്...... 

  ബാലരാമപുരം സബ് ജില്ലയിലെ അക്കാദമിക കൂട്ടായ്മ ഒരു തനതായ പ്രവര്‍ത്തനം ആസൂത്രണം ചെയ്തു.  അത് പ്രതീക്ഷിച്ചതിലും ഉപരിമെച്ചമായി അനുഭവപ്പെട്ടു.  ഒരു ഫോക്കസ് സ്കൂളില്‍------- കോര്‍ണര്‍ പിറ്റിഎ - എഇഒ, ട്രയിനര്‍ ധന്യ ടീച്ചര്‍, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ റെജി സാര്‍, അദ്ധ്യാപക സുഹൃത്തുക്കള്‍ , അയല്‍പക്കക്കാര്‍, എല്ലാപേരും വൈകിട്ട് 5 മുതല്‍ 7 വരെ ഗവ.എല്‍പിബിഎസ് ചൊവ്വരയിലെ സാലിയോ എന്ന കൂട്ടുകാരന്‍റെ വീട്ടില്‍ ഒത്തു ചേര്‍ന്നു.  
 

 പങ്കാളിത്തം കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും സന്പന്നമായിരുന്നു ഈ ഒത്തുചേരല്‍. ആവേശം ജ്വലിപ്പിച്ച ഒരനുഭവമായി മാറി ഈ പ്രവര്‍ത്തനം. തുടര്‍ന്നും മറ്റു വിദ്യാലയങ്ങളിലും പ്രാവര്‍ത്തികമാക്കണമെന്ന് തീരുമാനിക്കുകയം ചെയ്തു.

തത്ക്കാലം നിറുത്തുന്നു.

ശേഷം അടുത്ത ലക്കത്തില്‍......
                                          സ്നേഹപൂര്‍വ്വം

                                                               ഹൃഷികേശ്.എ.എസ്
                                                                എഇഒ ബാലരാമപുരം 





No comments:

Post a Comment