UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 29 September 2015

                        ഒക്ടോബര്‍ 2 
 ഗാന്ധിജയന്തിയും ലോക അഹിംസാ ദിനവും



                                                 "  ദീപമേ നയിച്ചാലും"

              നമ്മുടെ വിദ്യാലയങ്ങള്‍ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ആഘോഷിക്കുകയാണല്ലോ............. ഗാന്ധി ദര്‍ശന്‍റെ ആഭിമുഖ്യത്തിലും വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  മഹാത്മാ ഗാന്ധി എന്ന വ്യക്തിത്വത്തെ സ്വാംശീകരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.
     ആധുനിക ലോകം കണ്ട വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു മഹാത്മാഗാന്ധി.  വാളിനേയും തോക്കിനെയും, മറ്റേതൊരു  ആയുധത്തേയും ജയിക്കാന്‍ ശക്തിയുള്ള സഹനസമരമെന്ന  ആയുധം ലോകജനതയ്ക്ക് പരിചയപ്പെടുത്തിയ മഹാന്‍..............               ഒറ്റ മുണ്ടുടുത്ത് നഗ്നപാദനായ് നടന്ന മെലിഞ്ഞ മനുഷ്യനെ ജനകോടികള്‍ നമിച്ചു............... ഈ മഹാനു മുന്‍പില്‍ മുത്ത് നമസ്ക്കരിക്കുന്നു.
        ലോക പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍ ഇതാ-  "ഇതുപോലെ ഒരാള്‍- മാംസവും രക്തവും ഉള്ള ഒരു യഥാര്‍ത്ഥ മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുവാന്‍ വരും തലമുറകള്‍ പ്രയാസപ്പെട്ടേക്കും"--------  അതുകൊണ്ടുതന്നെ ഗാന്ധി മാര്‍ഗ്ഗത്തിന്‍റെ പ്രശക്തി അല്പം പോലും കുറയാതെ കാത്തു സൂക്ഷിക്കാന്‍ ഒാരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു..............................  ഈ യഥാര്‍ത്ഥം എന്‍റെ കൂട്ടുകാര്‍ ഉള്‍ക്കൊള്ളണം. ........................ ഈ വര്‍ഷം ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ സഹനസമരത്തിന്‍റെ 100-ാം വാര്‍ഷികമാണ്.

       എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്നു നമ്മെ ബോധ്യപ്പെടുത്തിയ ഈ മഹാത്മാവിനെ തൊട്ടറിയാനാണ് ഈ ദിനം നാം പ്രയോജനപ്പെടുത്തേണ്ടത്.  2007 ഒക്ടോബര്‍ മുതല്‍ ഈ ദിനം ലോക അഹിംസാദിനമായി യു.എന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇന്നത്തെ സാമൂഹിക പ്രശ്നങ്ങള്‍ക്ക് ഗാന്ധിയന്‍ കാഴ്ചപ്പാടുകള്‍  എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നമുക്ക് കൂട്ടായി ചിന്തിക്കാം............
ലോകം മുഴുവന്‍ ആരാധിക്കുന്ന മഹാത്മജി നമുക്ക് രാഷ്ട്രപിതാവ്-വിമോചകന്‍, സ്വാതന്ത്യസമരസേനാനി, തത്വചിന്തകന്‍- രാഷ്ടീയഗുരു ഒക്കെയായിരുന്നു.  
     സര്‍വ്വമൈത്രി, സ്വാശ്രയത്വം, അധികാരവികേന്ദ്രീകരണം, പാവങ്ങളുടെ ഉന്നമനം തുടങ്ങി ഏറെ പ്രശക്തമായ വിഷയങ്ങള്‍ക്ക് പ്രായോഗികവും വ്യക്തവുമായ കാഴ്ചപ്പാടുകള്‍ ഇദ്ദേഹത്തിന്‍റെ ജീവിതമാകുന്ന സന്ദേശത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
 അതെ- ഗാന്ധിജിയെ അറിയാന്‍ - വര്‍ത്തമാന കാലത്തില്‍ ഇദ്ദേഹത്തിന്‍റെ പ്രശക്തി തിരിച്ചറിയാന്‍ നാം ശ്രമിക്കണം.
        ഭാരതത്തിലെ 80 % ജനങ്ങളും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.  ഗ്രാമങ്ങള്‍ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യയ്ക്ക് പുരോഗതിയുണ്ടാവുകയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചു.
കൃഷിയില്‍ മാത്രം ശ്രദ്ധവച്ചാല്‍ ഇത് സാധ്യമല്ല എന്നും ഗ്രാമവ്യവസായങ്ങള്‍ പുഷ്ടിപ്പെട്ടാലേ ഇത് സാധ്യമാകൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു .  ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണ് എന്നതായിരുന്നു ഗാന്ധിജിയുടെ വികസന സങ്കല്പം---


       അഞ്ചു തവണ ഗാന്ധിജി കേരളത്തിലെത്തി


  • 1920 ആഗസ്റ്റ് 18 ന് കോഴിക്കോട്--- ഹിന്ദു മുസ്ലിം ശാശ്വത സൗഹൃദം ബ്രിട്ടീഷുകാരോടുള്ള സമരത്തെക്കാള്‍ പ്രധാനമാണ് എന്ന് ഗാന്ധിജി അന്ന് നമ്മെ ‌ഒാര്‍മ്മിപ്പിച്ചു.  രണ്ടു തവണ കൂടി ഗാന്ധിജി ഇവിടെ വന്നിരുന്നു.
  • 1927 ഒക്ടോബര്‍ 9
  • 1934 ജനുവരി 13
  • 1925 മാര്‍ച്ച് 8    -  വൈക്കം 
  • 1937 ജനുവരി 12 തിരുവനന്തപുരത്ത് എത്തിയിരുന്നു.  ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ സന്ദര്‍ശനം.  ഒരു തീര്‍ത്ഥാടനം എന്നാണ് ഗാന്ധിജി ഈ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ പത്രങ്ങള്‍

  •     നവജീവന്‍
  • യങ് ഇന്ത്യ
  • ഹരിജന്‍
  • ഇന്ത്യന്‍ ഒപ്പീനിയന്‍ 

ഗാന്ധി സിനിമകള്‍

  • ഗാന്ധി    -      സംവിധാനം  റിച്ചാര്‍ഡ് ആറ്റന്‍ബറോ    - 1982
  • ദി മേക്കിംഗ് ആഫ് മഹാത്മ - ശ്യാം ബെനഗല്‍ - 1996
  • ലഗേ രഹോ മുന്നാഭായ്    -രാജ് കുമാര്‍ ഹിരാനി       -   2006
  • ഗാന്ധി മൈ ഫാദര്‍     - ഫിറോസ് അബാസ് ഖാന്‍ - 2007

 ഗാന്ധി പുരസ്കാരങ്ങള്‍

  •    ഗാന്ധി സമാധാന പുരസ്കാരം - 1995 ഒക്ടോബര്‍ 2 ന് ഭാരതസര്‍ക്കാര്‍ ഏര്‍പ്പെടുത്തി
  • മഹാത്മാഗാന്ധി ലോക സമാധാന പുരസ്കാരം - കാലിഫോര്‍ണിയയിലെ ഗാന്ധി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയത്
  • ഗാന്ധി-കിങ് പുരസ്കാരം- അന്താരാഷ്ട്ര തലത്തില്‍ അഹിംസയ്ക്കും സമാധാനത്തിനും
  • അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം- ലണ്ടനിലെ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം.

പതിവുപോലെ സ്കൂള്‍ സന്ദര്‍ശനങ്ങളില്‍ നിന്നും പുതുമകള്‍ ഏറെയുള്ള രണ്ട് വിദ്യാലയങ്ങള്‍ പരിചയപ്പെടുത്തട്ടെ
 എല്‍എംഎസ് എല്‍പിഎസ് വെങ്ങാനൂരും    ഗവ.എല്‍പിഎസ് കിടാരക്കുഴിയും....................
               

ലാപ് ടോപ്പുമായി ഒന്നാം ക്ലാസില്‍ ഒരു അദ്ധ്യാപിക..............





     പഠനപ്രക്രിയയുടെ വിവിധ തലങ്ങളില്‍ ഐടി  സാധ്യതകള്‍ ഉപയോഗപ്പെടുത്തി തന്‍റെ ഒന്നാം ക്ലാസിനെ ഒന്നാംതരമാക്കി മാറ്റിയിരിക്കുന്ന എല്‍എംഎസ് എല്‍പിഎസ് വെങ്ങാനൂരിലെ ശ്രീമതി.ഷീബാ തങ്കം മാതൃകാപരമായ ശിശുസൗഹൃദ ക്ലാസ് റൂമുകള്‍. ............................മറ്റ് അദ്ധ്യാപകര്‍ക്കും ഇത് സഹായകമാകുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നു.  ആത്മാര്‍ത്ഥതയുള്ള പ്രഥമാദ്ധ്യാപിക യും അര്‍പ്പണബോധവും ഉള്ള ഒരു കൂട്ടം അദ്ധ്യാപകരുടേയും കൂട്ടായ്മയാണ് ഈ വിദ്യാലയങ്ങളുടെ വിജയരഹസ്യം.  എല്ലാ ക്ലാസുകളും ഒന്നാം തരം തന്നെ.  ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്ന അന്തരീക്ഷം.... ........ഗംഭീരം.............
എല്ലാ ക്ലാസുകളും പഠന സമഗ്രികളാലും, റ്റിഎം ലാലും സന്പന്നം.

  ഗവ.എല്‍പിഎസ് കിടാരക്കുഴി ഭൗതിക സാഹചര്യത്തിലും മുന്‍പന്തിയിലാണ്.  മനോഹരമായ ശിശുസൗഹൃദമായ പാര്‍ക്ക്- എംഎല്‍എ--- എംപി ഫണ്ടുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ കെട്ടിടങ്ങള്‍--- അടുക്കും ചിട്ടയുോടുമുള്ള ക്ലാസ്മുറികള്‍- --ശക്തമായ നേതൃത്വം ഇവയെല്ലാം കൊണ്ട് സന്പന്നമാണീ വിദ്യാലയം. 





 എസ്എംസി കളുടെ പ്രവര്‍ത്തനം രണ്ട് സ്കൂളുകളിലും ശക്തവും മാതൃകാപരവുമാണ്.  അഭിനന്ദനങ്ങള്‍............... ഇതിന്‍റെ പിന്നിലെ എല്ലാവര്‍ക്കും മുത്തിന്‍റെ പ്രണാമം.
തത്ക്കാലം നിര്‍ത്തുന്നു.

                                                                      സ്നേഹപൂര്‍വ്വം

                                                             ഹൃഷികേശ്.എ.എസ്
                                                               എഇഒ ബാലരാമപുരം

No comments:

Post a Comment