സെപ്റ്റംബര്‍ 16 - ഒാസോണ്‍ ദിനം
ആരു നല്‍കും ഭുമിക്കൊരു വിള്ളല്‍ വന്നിട്ടില്ലാത്ത കുട................
ഇന്നത്തെ ചിന്താ വിശേഷം ............. അതാകട്ടെ.................
സൗരയൂഥത്തില്‍ നാം വസിക്കുന്ന ഭുമിയില്‍ മാത്രമേ ഇതുവരെ ജീവന്‍റെ തുടിപ്പുകള്‍ കണ്ടെത്തിയിട്ടുള്ളൂ. ഈ ജീവല്‍ ഗ്രഹത്തെ നൊന്പരപ്പെടുത്താതെ അത് നമുക്ക് പകര്‍ന്ന് തന്നിരുന്ന ഫലങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഇന്നത് ഗൃഹാതുരത്വം നിറഞ്ഞ ഒാര്‍മ്മകളായി മാറി............. ഫലമോ..........
ശുദ്ധമായ വായു, ജലം, ഭക്ഷണം തുടങ്ങിയവയെല്ലാം നമുക്ക് അന്യമായി. ശാസ്ത്രത്തിന്‍റെ നേട്ടങ്ങളുടെ ഫലമായി പ്രകൃതിയുടെ ഉപാസകന്‍ എന്ന നിലയില്‍ നിന്നും യജമാനനായുള്ള മനുഷ്യന്‍റെ പ്രയാണം വളരെയേറെ ഭുമിയെ നൊന്പരപ്പെടുത്തുന്നു. ................................
അതിന്‍റെ ഫലം അന്തരീക്ഷതാപനം, എല്‍-നിനോ പ്രതിഭാസം - ലാ-നിനോ പ്രതിഭാസം - ഒാസോണ്‍ ശോഷണം-ജൈവ വൈവിധ്യനാശം- ശുദ്ധജലക്ഷാമം-മഞ്ഞുമല ഉരുകല്‍- കടല്‍നിരപ്പുയരല്‍ തുടങ്ങിയവായാണ്. ഇവയാണ് കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ബാക്കി പത്രം-
ചില അപകട സൂചനകള്‍ മാത്രമാണിത്. ................ ജീവജാലങ്ങളുടെ ഉന്മൂല നാശനത്തിന് കാരണമാകാന്‍ കഴിയുന്നവ..............
ഒാസോണിന് തുണയാവുക.......................ഇതാകട്ടെ ഇന്നത്തെ ചിന്താവിഷയം...........
ഭൂമിക്കു മുകളിലൊരു കുട.......
പ്രകൃതിയുടെ അനുഗ്രഹവും സുരക്ഷാകവചവുമായ ഈ കുട മഴയും വെയിലും തടയില്ല............. പിന്നെയോ........... ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാല്‍ മാരക വിപത്തുകള്‍ സൃഷ്ടിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിറുത്തുന്നു. ഇതാണ് ഇതിന്‍റെ പണി. അന്തരീക്ഷത്തിലെ മേല്‍പ്പാളിയിലെ സ്റ്റാറ്റോസ്ഫറിക് ഒാസോണ്‍ മേഖലയാണ് ഭൂമിയുടെ കുട........ മൂന്ന് ഒാക്സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ഒരു രൂപമാണ് ഒാസോണ്‍. ഇലം നീലനിറമാണിതിന്--- ഈ കുടയ്ക്ക് തുളകള്‍ വീണാലോ?............. ഇത് നേര്‍ത്ത് ഇല്ലാതായാലോ........... അതിന്‍റെ പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണ്.
ഒാസോണിന്‍റെ സേവനങ്ങള്‍.....
അന്തരീക്ഷ ഘടനയില്‍ വളരെ ചെറിയ അളവില്‍ മാത്രമാണ് ഒാസോണ്‍ ഉള്ളതെങ്കിലും അതിപ്രധാനമായ ചില ധര്‍മ്മങ്ങള്‍ ഇത് ചെയ്യുന്നുണ്ട്. നമുക്കാവശ്യമായ ചൂടും വെളിച്ചവും തരുന്ന സൂര്യന്‍ അതിനൊപ്പം ജീവജാലങ്ങളെ നശിപ്പിക്കാനുതകുന്ന മാരകമായ അള്‍ട്രാവയലറ്റ് രശ്മികളും നല്‍കുന്നു. ഈ മാരകരശ്മികളെ ഭൂമിയിലെത്താതെ ആഗിരണം ചെയ്ത് നമ്മെ രക്ഷിക്കുന്നത് ഒാസോണ്‍ പാളികളാണ്. ഇത് കൂടാതെ ഭൗമോപരിതലത്തിലെ താപനില നിയന്ത്രിക്കുന്നതും ഇതിന്‍റെ ധര്‍മ്മമാണ്... ഇങ്ങനെ ഭൂമിയിലെ ജൈവ മണ്ഡലത്തിന്‍റെ അരിപ്പയും രക്ഷാകവചവുമാണിത്......
അള്‍ട്രാവയലറ്റ് രശ്മികളെ തരംഗദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്നായി തരം തിരിച്ചിരിക്കുന്നു. യുവി- എ, യുവി-ബി, യുവി-സി. ............ യുവി-എ രശ്മികള്‍ പ്രകാശ രശ്മികളോടൊപ്പം ഭുമിയിലെത്തുന്നു. യുവി-ബി,സി ഇവ മാരകങ്ങളാണ്. ഇവയെ ഒാസോണ്‍ പാളി ഏകദേശം പൂര്‍ണ്ണമായും ആഗിരണം ചെയ്യപ്പെടുന്നു.
ഭൂമിയുടെ ഒാസോണ്‍ കുടക്ക് വിള്ളല്‍ വീണാല്‍........ ഒാസോണ്‍ ശോഷണം---- വിപത്തുകള്‍
- കടലിലെ സസ്യപ്ലവഗങ്ങളുടെ അളവ് കുറയുന്നു
- ജീവികളുടെ നിലനില്‍പ്പ് ഇല്ലാതാകുന്നു
- അന്തരീക്ഷ താപനില കൂടുന്നു
- ത്വക്ക് ക്യാന്‍സര്‍ ഉണ്ടാകുന്നു
- കാര്‍ബണ്‍ സന്തുലിതാവസ്ഥ ഇല്ലാതാകുന്നു
- ഹൈഡ്രജന്‍ പെറോക്സൈഡ് പോലുള്ള ഒാക്സിഡന്‍റുകളുടെ ഉല്‍പ്പാദനം
- വായു മലിനീകരണം
- സസ്യങ്ങളുടെ വളര്‍ച്ച മുരടിക്കല്‍
- അമ്ല മഴ
- പാരന്പര്യവാഹിയായ ഡിഎന്‍എ യിലെ മാറ്റം
ഭൂമിയുടെ കുടയുടെ പിന്നിലെ വില്ലന്‍മാര്‍..................
- അത്ഭുത രാസവസ്തു എന്ന വിശേഷണവുമായി 1928 ല്‍ കണ്ടുപിടിക്കപ്പെട്ട ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ ( സിഎഫ് സി)
- ക്ലോറിന്‍, ബ്രോമിന്‍ വാതകങ്ങള്‍ - ഒരു ക്ലോറിന്‍ ആറ്റം ഒരു ലക്ഷം ഒാസോണിനെവരെ നശിപ്പിക്കുന്നു............
- റഫ്രിജറേറ്ററിലും എയര്‍ കണ്ടീഷണറിലും ഉപയോഗിക്കുന്ന ഫ്രിയോണ്‍സ്
- അഗ്നി ശമനികളില്‍ ഉപയോഗിക്കുന്ന ഹാലോണുകള്‍, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്
- ആരോഗ്യ സംരക്ഷണ വസ്തുക്കളിലുപയോഗിക്കുന്ന മീതൈല്‍ ക്ലോറോഫോം
1970 കളില്‍ വളരെ ഉയരത്തില്‍ പറക്കുന്ന സൂപ്പര്‍സോണിക് ജെറ്റുകളില്‍ നിന്നും പുറത്തേയ്ക്ക് വമിക്കുന്ന നൈട്രജന്‍ ഒാക്സൈഡുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പഠനവിധേയമാക്കിയപ്പോഴാണ് ശാസ്ത്രലോകം ഒാസോണ്‍ ശോഷണത്തിന്‍റെ മാരകഫലങ്ങള്‍ തിരിച്ചറിഞ്ഞത്.
1974 ല്‍ എം.ജെ മോളിനയും എഫ്.എസ് റോളണ്ടുമാണ് ഒാസോണ്‍ ശോഷണത്തിന്‍റെ കാരണം സിഎഫ് സി ആണെന്ന് കണ്ടെത്തിയത് . 1985 ല്‍ ജോസഫ് ഫാര്‍മാന്‍ പ്രസിദ്ധപ്പെടുത്തിയ "അന്‍റാര്‍ട്ടിക്ക ഒാസോണ്‍ ദ്വാരം" എന്ന ലേഖനമാണ് ലോകജനതയ്ക്ക് ഈ ഭീകരതയുടെ മുഖം കാട്ടിതന്നത്. ഭാവിതലമുറയ്ക്ക് വേണ്ടി ഒാസോണ്‍ ശോഷണം തടഞ്ഞേ തീരൂ.............
1987 സെപ്റ്റംബര്‍ 16 ന് ഇതിന്‍റെ അടിസ്ഥാനത്തില്‍ 24 രാഷ്ട്രത്തലവന്‍മാര്‍ കാനഡയിലെ മോണ്‍ട്രിയാലില്‍ ഒത്തുചേരുകയും ഒരു പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുകയും ചെയ്തു. ഇതാണ് പ്രസിദ്ധമായ "മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍".
ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
- ഒാസോണ്‍ ശോഷണത്തിന്‍റെ ദുരന്തഫലങ്ങള്‍ പ്രചരിപ്പിക്കുക
- വിനാശകാരികളായ വസ്തുക്കളുടെ ഉല്‍പാദനത്തിലും ഉപയോഗത്തിലും നിയന്ത്രണം വരുത്തുക
ഇങ്ങനെ മനുഷ്യന്‍റെ ഹാനികരമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ബോധവല്‍ക്കരണ പ്രവര്‍ത്തനം ലക്ഷ്യമിട്ടും സെപ്റ്റംബര്‍ 16 ഒാസോണ്‍ ദിനമായി ആചരിക്കുന്നു.
ഇന്ത്യ 1992 സെപ്റ്റംബര്‍ 17 നാണ് മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍ ഒപ്പ് വച്ചത്..
2006 സെപ്റ്റംബര്‍ 25 നായിരുന്നു അന്‍റാര്‍ട്ടികയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒാസോണ്‍ ദ്വാരം ഉണ്ടായത്. 29.5 ദശലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്നു അതിന്. ഒാസോണ്‍ വിനാശക രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്പോള്‍ ഒാസോണ്‍ ശോഷണത്തിന്‍റെ അളവ് കുറഞ്ഞ് തുടങ്ങുമെന്ന് വിശ്വസിക്കുന്നു.
നമുക്ക് ചെയ്യാന്‍ കഴിയുന്നവ.............
- ഒാസോണ്‍ ഫ്രണ്ട് ലി , സി എഫ് സി ഫ്രീ എന്നീ ലേബലുകള്‍ ഉള്ള റെഫ്രിജറേറ്ററുകള്‍, എറോസോള്‍ സ്പ്രേ കാനുകള്‍, അഗ്നിശമനികള്‍ ഇവ മാത്രം വാങ്ങി ഉപയോഗിക്കുക.
- ഒാസോണ്‍ സൃഹൃദ ഉപഭോക്താവാവുക.
- അയല്‍ക്കാരേയും സുഹൃത്തുക്കളേയും പ്രേരിപ്പിക്കുക
- കീടനാശിനിയായി മീതൈന്‍ ബ്രോമൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക.
- സിഎഫ് സി കഴിയുന്നത്ര പുനര്‍ ചക്രണം ചെയ്യുക.
- നിയമനിര്‍മ്മാണം നടത്തുക.
- മാധ്യമങ്ങളിലൂടെ സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക.
സ്കൂളില്‍ ചെയ്യാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍
- ഒാസോണ്‍ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ഒരു ബുള്ളറ്റില്‍ ബോര്‍ഡ് നിര്‍മ്മാണം
- ചര്‍ച്ചക്ലാസുകള്‍ സംഘടിപ്പിക്കുക- ഒാസോണ്‍ ശോഷണവും പരിസ്ഥിതി സംരക്ഷണവും
- സന്ദേശ വാക്യങ്ങള്‍- മുദ്രാഗീതങ്ങള്‍ തയ്യാറാക്കുക
- പോസ്റ്ററുകള്‍ നിര്‍മ്മിക്കുക
- വീഡിയോ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക
- പത്രവാര്‍ത്തകള്‍ ശേഖരിച്ച് ചുവര്‍ പത്രിക തയ്യാറാക്കുക
- സന്ദേശ റാലി സംഘടിപ്പിക്കുക
- ക്വിസ് മത്സരം സംഘടിപ്പിക്കുക
എന്‍റെ കൂട്ടുകാര്‍ക്ക് അനുയോജ്യമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപക സുഹൃത്തുക്കള്‍ കണ്ടെത്തുമല്ലോ..................
അനാദികാലം മുതല്‍ പ്രകൃതിയുമായി സൗഹാര്‍ദ്ദമായ സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോരുന്നവരാണ് മനുഷ്യര്‍. ഇനിയും അധിശത്വത്തിനായി മുതിരാതെ അത് തുടരാന്‍ ഭാവി തലമുറയ്ക്ക് വേണ്ടി നമുക്ക് പ്രതിജ്ഞ ചെയ്യാം.
നല്ലൊരു നാളെയ്ക്ക് വേണ്ടി......................
സെപ്റ്റംബര്‍ 15 എന്‍ഞ്ചിനീയേഴ്സ് ദിനം
അസാധാരണ സാമര്‍ത്ഥ്യമുള്ള എന്‍ഞ്ചിനീയറായ വിശ്വേശ്വരയ്യരുടെ ജന്മദിനം രാഷ്ട്രം എന്‍ഞ്ചിനീയേഴ്സ് ദിനമായി ആഘോഷിക്കുന്നു. വ്യവസായവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കൂക ഇതായിരുന്നു ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനും, മാനേജ്മെന്‍റ് വിദഗ്ദ്ധനുമായ ഇദ്ദേഹത്തിന്‍റെ സന്ദേശം. 1861 സെപ്റ്റംബര്‍ 15 ന് കര്‍ണാടകയിലെ മുദ്ദനഹള്ളി ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1955 ല്‍ ഭാരതരത്നം നല്‍കി രാഷ്ട്രം ഇദ്ദേഹത്തെ ആദരിച്ചു.
ഇത്തവണ സന്ദര്‍ശിച്ച മികച്ച വിദ്യാലയങ്ങളെ കുറിച്ച് എഴുതാം.
ഗവ.എല്‍പിഎസ് കോട്ടുകാല്‍, ഗവ.പിവിഎല്‍പിഎസ് കുഴിവിള
ഗ്രാമാന്തരീക്ഷത്തില്‍ ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടുകൂടിയും പ്രവര്‍ത്തിക്കുന്ന പ്രഥമാദ്ധ്യാപികമാരും അവരുടെ കൂടെയുള്ള അദ്ധ്യാപക സുഹൃത്തുക്കളും കൂടി മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു ഈ വിദ്യാലയങ്ങളെ. മാതൃകയായ ഒരു അദ്ധ്യാപക സംഘടന നേതാവ് തന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടതെല്ലാം കൃത്യതയോടെ നല്‍കുന്നു. ഒന്നാം ക്ലാസുകള്‍ ഒന്നാംതരമായത്.......
സ്കൗട്ട് ആന്‍റ് ഗൈഡ് ന്‍റെ ബുള്‍-ബുള്‍..........
വിവിധതരം ക്ലബ്ബുകള്‍.......................
ചില മികവുകള്‍
- റ്റിഎല്‍എം, റ്റിഎം എന്നിവയില്‍ സന്പന്നം
- കുട്ടികളുടെ ജീവനുള്ള മികച്ച സൃഷ്ടികള്‍
- ഉല്‍പന്നങ്ങളുടെ ശേഖരണം
- ലാബ്, വായനമൂലകള്‍ ജീവനുള്ളവയാണ്
- പഠനപ്രവര്‍ത്തനധിഷ്ഠിതമായ ക്ലബ്ബുകളുടെ പ്രവര്‍ത്തനം
- ആസൂത്രണം ചെയ്ത ദിനാഘോഷങ്ങള്‍, അവ കേവലം ആഘോഷങ്ങളല്ല. മറിച്ച് പഠനാസൂത്രണത്തിന്‍റെ ഭാഗമായവ... അദ്ധ്യാപകരുടെ റ്റിഎം കളില്‍ ഇടം പിടിച്ചവയുമാണ്
- വളരുന്ന ബിഗ് പിക്ച്ചറുകള്‍
- സന്പന്നമായ പോര്‍ട്ട്ഫോളിയോകള്‍
- ക്ലാസ് റൂം പ്രവര്‍ത്തനത്തില്‍ തന്നെ ഉള്‍ക്കൊളളിച്ചിരിക്കുന്ന പ്രവൃത്തി പരിചയം, കായിക വിദ്യാഭ്യാസ ക്ലാസുകള്‍.............
- എസ് എം സി യുടെ പങ്കാളിത്വം- എല്ലാ പ്രവര്‍ത്തി ദിവസവും അവരുടെ സജീവ സാന്നിധ്യം
- എല്‍എസ്ജിഡി യുടെ സഹായം
കേവലം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണ് മേന്മകള്‍ ഉള്‍ക്കൊള്ളുന്നത് എന്ന് നമ്മെ പഠിപ്പിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍
ഒട്ടേറെ നേര്‍ക്കാഴ്ചകള്‍ വിവരിക്കണമെന്ന് ഉണ്ട് തത്ക്കാലം നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
ഹൃഷികേശ്.എ.എസ്
എഇഒ ബാലരാമപുരം
No comments:
Post a Comment