UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday 3 September 2015

         സെപ്റ്റംബര്‍  5 - അദ്ധ്യാപകദിനം
      


        ഈ സുദിനത്തില്‍ ചില നുറുങ്ങു ചിന്തകള്‍.......................

              മികവിന്‍റെ കേന്ദ്രങ്ങളാക്കി നമ്മുടെ വിദ്യാലയങ്ങളെ മാറ്റണമെങ്കില്‍ കുട്ടികളുടെ കഴിവുകള്‍ മുഴുവനും പ്രകടിപ്പിക്കുവാന്‍ അവരെ സജ്ജരാക്കാനുള്ള സാഹചര്യം അവിടെ സൃഷ്ടിക്കപ്പെട ണം.  ഒരു വിദ്യാലയത്തിന്‍റെ ജയപരാജയങ്ങള്‍ അതിന്‍റെ ലക്ഷ്യങ്ങളെ യഥാര്‍ത്ഥ്യമാക്കുന്നു അദ്ധ്യാപക സുഹൃത്തുക്കളില്‍ നിക്ഷിപ്തമായിരിക്കുന്നു.  നിങ്ങള്‍ ഭാഗ്യവാനായ ഒരു അദ്ധ്യാപക നെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ ആനന്ദകരമായി - നിശ്ശബ്ദതയോടെ നിങ്ങളെ ഒാര്‍ക്കുന്നുണ്ടാകും- അതുപോലെ ഒരു വിദ്യാര്‍ത്ഥിയും വിഡ്ഢികളാക്കപ്പെട്ടിരിക്കില്ല- അവര്‍ സജീവമായി ആസ്വദിച്ച് വികാരതീവ്രതയോടെ നിങ്ങളുടെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരിക്കും.

  •    ഒരു നല്ല അക്കാദമിക ലീഡറായിരിക്കണം അദ്ധ്യാപകന്‍-

              തനിക്കുള്ള അറിവ് തന്‍റെ ചുറ്റമുള്ള കൂട്ടുകാര്‍ക്ക് ആസ്വാദ്യതരത്തില്‍ പകര്‍ന്ന് കൊടുക്കണം.  അത് കൃത്യവും, ആനുകാലികവും, ഏറ്റവും ലളിതമായ തലം മുതല്‍ സങ്കീര്‍ണ്ണമായ തലം വരെ ആഴത്തിലുള്ളതും പ്രവര്‍ത്തി മണ്ഡലത്തേയും, ചിന്താ മണ്ഡലത്തേയും സ്വാധീനിക്കുന്നതുമായിരിക്കണം. അപ്പോള്‍ പകര്‍ന്നുനല്‍കുന്നത് അറിവുമാത്രമല്ല വിഷയത്തിലുള്ള ആനന്ദം കൂടിയാണ്.......  കൂട്ടുകാര്‍ക്ക് നല്ലൊരു സുഹൃത്തും  മെന്‍ററുമാകണം - അദ്ധ്യാപകര്‍.....

  • അദ്ധ്യാപകര്‍- മികച്ച ഒരു ഗവേഷകനായിരിക്കണം -          അദ്ധ്യാപകര്‍ നല്ല പഠിതാക്കളായിരിക്കണം.  നിരന്തരം വളരുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളണം.  എങ്കില്‍ മാത്രമേ ഫലപ്രദമായ പഠനാന്തരീക്ഷത്തിന്‍റെ സൃഷ്ടാക്കളായിമാറുവാന്‍ കഴിയുകയുള്ളൂ.                      അതോടൊപ്പം രാഷ്ട്രത്തിന്‍റെ- യുവമനസ്സുകളുടെ- സര്‍വ്വതോന്മുഖമായ വളര്‍ച്ചയിലും, വികാസത്തിലും പങ്കാളിയാകുവാന്‍ കഴിയുകയുള്ളൂ-
  • അന്തര്‍ജ്ഞാന സിദ്ധാന്തങ്ങളെപ്പറ്റിയുള്ള ധാരണ
        നിങ്ങളുടെ കൂട്ടുകാര്‍ എങ്ങനെ പഠിക്കുന്നു എന്ന അറിവ് അഥവാ അവബോധം ‌ഒരദ്ധ്യാപകനുണ്ടായിരിക്കണം. കൂട്ടുകാരുടെ വ്യത്യസ്ത അഭിരുചികളേയും പഠനരീതികളേയും, സാമൂഹിക സാന്പത്തിക പശ്ചാത്തലത്തെക്കുറിച്ചും ബോധവാനായിരിക്കണം.  കൂട്ടുകാര്‍ക്ക് തുടര്‍ച്ചയായി നല്‍കുന്ന അറിവിലൂടെയും, വിശകലനങ്ങളിലൂടെയും അവര്‍ എങ്ങനെ പഠിക്കുന്നു എന്നതിനെപ്പറ്റി അറിയാനും അതിലൂടെ തന്‍റെ അദ്ധ്യാപനം കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയുന്ന അവബോധ ധാരണ ഉണ്ടാകണം.

  • ജീവിതം സാഹസികമാണെന്നും അതിനു ധൈര്യം വേണമെന്നുള്ള മനോഭാവം.

               അദ്ധ്യാപകന്‍ എന്ന നിലയില്‍ തന്‍റെ ജീവിതം ഒരു സാഹസമാണെന്ന തിരിച്ചറിവ് ഉണ്ടാകണം നല്ലൊരു അദ്ധ്യാപകന്.  ഇല്ലെങ്കില്‍ എത്രതന്നെ ഔപചാരിക വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും അത് അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ക്ക് ഗുണം ചെയ്യില്ല.  വ്യത്യസ്ത കഴിവുകളും ആശയങ്ങളുമുള്ള തന്‍റെ കൂട്ടുകാര്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ വഴികാട്ടിയാവുക അല്ലെങ്കില്‍ സുഹൃത്താവുക എന്നത് ആവേശകരമായ വെല്ലുവിളിയായി കാണണം.  ഇതിന് എളുപ്പ വഴികളുണ്ടെന്നോ, എളുപ്പമായ മാര്‍ഗ്ഗത്തിലൂടെ അദ്ധ്യാപന വൃത്തി ചെയ്യാമെന്ന വിചാരവും ഉണ്ടാകാന്‍ പാടില്ല.  തന്‍റെ സഹായത്താല്‍ ‌ഒാരോ വിദ്യാര്‍ത്ഥിയും അവരുടെ സ്വയം തിരിച്ചറിവിന്‍റെ ഉയര്‍ന്ന വിതാനങ്ങളിലേയ്ക്ക് അടുക്കുന്ന ഒാരോ നിമിഷവും തങ്ങളുടെ കര്‍ത്തവ്യപൂര്‍ത്തീകരണവും സംതൃപ്തിയും കണ്ടെത്തുവാന്‍  സാഹസികനായ ഒരദ്ധ്യാപകനു കഴിയണം.

  • ആശയ വിനിമയം-

   മഹാനായ അദ്ധ്യാപകന്‍ മഹാനായ ആശയ സംവേദകനാണ്. കൃത്യവും മിതവും അനുയോജ്യവുമായ ഭാഷയില്‍ ആശയവിനിമ യം  നടത്തണം- അതിനുവേണ്ടി കഠിനപ്രയത്നം ചെയ്യണം- അദ്ധ്യാപകന്‍റെ ഒാരോ വാക്കും, ഒാരോ ചലനവും ശ്രദ്ധിക്കപ്പെടണം- ആശയങ്ങള്‍ കുട്ടുകാരുടെ മനസ്സില്‍ വിതറുക മാത്രമല്ല അവന് ഏറ്റവും സൗകര്യപ്രദമായ മാധ്യമത്തിലൂടെ വിനിമയം ചെയ്യപ്പെടുകകൂടി വേണം. ആശയവിനിമയം എന്നത് ഏകദിശയിലേയ്ക്കുള്ള   മാത്രമല്ല-  അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അന്യോന്യം പങ്കിടുന്ന അനുഭവമായി മാറണം.  നല്ലൊരു അദ്ധ്യാപകന്‍ തനിക്കു ലഭ്യമായ അന്തരീക്ഷത്തില്‍ കൂടി മാത്രം കടന്നുപോകുന്ന ആളല്ല മറിച്ച് വ്യത്യസ്തതയാര്‍ന്ന അന്തരീക്ഷം ക്ലാസ് മുറികളില്‍ സംഭാവന ചെയ്യാന്‍ കഴിവുള്ള ആളായിരിക്കണം.


  • സ്വഭാവ ശുദ്ധിയും സത്യസന്ധതയും ഉണ്ടായിരിക്കണം.

            ഒരു നല്ല അദ്ധ്യാപകന്‍ ഉന്നതമായ സ്വഭാവശുദ്ധിയും സത്യസന്ധതയും ദൃഢവിശ്വാസമുള്ളവനുമായിരിക്കണം.  എങ്കില്‍ മാത്രമേ സന്പൂര്‍ണ്ണമായ വ്യക്തിത്വത്തിന്‍റെ അവകാശി എന്ന നിലയിലേയ്ക്ക് ഉയരാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം കൂട്ടുകാര്‍ക്ക് തങ്ങളുടെ മാതൃകാപുരുഷനായി- ഉന്നതമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തിയായി വിലയിരുത്താന്‍ അവസരം ഉണ്ടാകുകയുള്ളൂ.

  •  വൈകാരികതയും നര്‍മ്മബോധവും ഉണ്ടായിരിക്കുക

              തന്‍റെ ജോലിയോടുള്ള വൈകാരിക ബന്ധം വളരെ ദൃഢമായിരിക്കണം.  അത് ആഴത്തിലുള്ളതും തനിക്ക് സംതൃപ്തി നല്‍കുന്നതുമായിരിക്കണം.  സ്വന്തം മനസ്സില്‍ അഗ്നി ജ്വലിപ്പിക്കാതെ മറ്റുള്ളവരുടെ മനസ്സില്‍ അത് പകരാനാകില്ല......
 വളരാനും പഠിക്കാനും ഒരദ്ധ്യാപകന്‍ ഇഷ്ടപ്പടണം.............. പ്രചോദിതമായ അദ്ധ്യാപനം-  ജീവിതകാലം മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സമ്മാനമാണ്-

  •    ഔദ്യോഗികമായ സ്വയം വികാസത്തിലേയ്കുള്ള പ്രയാണം.

തന്‍റെ അദ്ധ്യാപക ജീവിതത്തിലെ ഒാരോ അനുഭവങ്ങളും സ്വയം വിലയിരുത്തേണ്ടതാണ്.  തന്‍റെ സ്വന്തം പ്രയോജനക്ഷമതയും വിശകലനം ചെയ്യണം.  ഒരു ആശയം തന്‍റെ കൂട്ടുകാര്‍ക്ക് സ്വായത്തമാക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഴപ്പം കൂട്ടുകാരുടേതല്ല എന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യുകയും ചെയ്യണം.  ഈ സ്വയം വിലയിരുത്തല്‍ ഒരു ദിനചര്യയായി മാറണം.

             ഒരു മഹാനായ അദ്ധ്യാപകന്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം.  തന്‍റെ അറിവ് സ്ഥിരമല്ലെന്നും അത് വളര്‍ച്ചയ്ക്ക് വിധേയമാണെന്നുള്ള ബോധ്യം ഉണ്ടായിരിക്കണം. തന്‍റെ പ്രവര്‍ത്തനങ്ങളാണ് കൂട്ടുകാര്‍ക്ക് വേണ്ട പഠനപദ്ധതിയുടെ അടിത്തറ പാകുന്നത്- ആസൂത്രണം .... അവലോകനം.......ശരിയായ പഠനാന്തരീക്ഷം സൃഷ്ടിക്കല്‍....... സ്വയം വികാസം........ എന്നിവയാണ് അവ........
           പതിവുപോലെ വിദ്യാലയ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ മികവിനെ പരിചയപ്പെടുത്താം.  ഗവ.എല്‍പിഎസ് ചുണ്ടവിളാകത്തില്‍ തയ്യാറാക്കിയിരിക്കുന്ന മുത്ത് എന്ന ഹോണസ്റ്റി ഷോപ്പ്
          അദ്ധ്യാപനം ഒരു തപസ്യയായി സ്വീകരിച്ചിരിക്കുന്ന ഒരു പ്രഥമാദ്ധ്യാപകനും കൂട്ടുകാരായ മറ്റ് അദ്ധ്യാപകരാലും സന്പന്നമാണീ വിദ്യാലയം. അക്കാദമിക മികവുകള്‍ പലകുറി മുത്തില്‍ കുറിച്ചിട്ടുണ്ട്.  ഈ അദ്ധ്യാപക സുഹൃത്തുക്കള്‍ക്ക് മുത്തിന്‍റെ പ്രണാമം.  നമുക്ക് മാതൃകയാക്കാവുന്ന തന്‍റെ വിദ്യാലയത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തിയിരിക്കുന്ന പ്രഥമാദ്ധ്യാപകന്‍റെ ഡയറിക്കുറിപ്പുകള്‍..........വളരുന്ന വാര്‍ഷികപദ്ധതി....... അക്കാദമിക ഫയല്‍......പ്രാദേശികവിഭവഡയറി........ എല്ലാം നമുക്ക് ഒാരോ  റഫറന്‍സ് ഗ്രന്ഥങ്ങള്‍..........മാതൃകാപരം ...........പ്രശംസനീയം.









   ആസൂത്രണത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഹോണസ്റ്റി ഷോപ്പിന്‍റെ പ്രവര്‍ത്തനം ............ ഇത് കൂട്ടുകാര്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നു.  ഇതിലെ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരില്‍ ചില പ്രക്രിയാശേഷികള്‍ വളര്‍ത്തുവാന്‍ ഉപകരിക്കുന്ന വിധത്തിലാണ്.

  •    സംഖ്യാബോധം വളര്‍ത്തുക
  •  ചതുഷ് ക്രിയകള്‍ സൂക്ഷമതയിലും വേഗത്തിലും ചെയ്യുക.
  • നിത്യജീവിതത്തിലെ പ്രശന്ങ്ങള്‍ പരിഹരിക്കുക
  • വിവിധതരം അളവുകള്‍ തിരിച്ചറിയുക.
  • യുക്തി ചിന്ത വളര്‍ത്തുക
  • മനക്കണക്കായി ക്രിയകള്‍ ചെയ്യുക
  • മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തുക



   കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഗവ.എല്‍പിഎസ് ചുണ്ടവിളാകത്തിന്‍റെ ബ്ലോഗ് സന്ദര്‍ശിക്കുമല്ലോ...............

         എന്‍റെ അദ്ധ്യാപകര്‍ക്ക് ഒാര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു അദ്ധ്യാപകദിനം കൂടി വന്നു ചേരുന്നു.  പൊതു വിദ്യാലയത്തിലെ പുത്തന്‍ ഉണര്‍വുകള്‍ക്ക് പ്രചോദനം നല്‍കാനും, കൂടുതല്‍ കരുത്താര്‍ജ്ജിക്കുവാനും അവയെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും നമുക്ക് കൂട്ടായി ശ്രമിക്കാം.  ഒപ്പം നമ്മുടെ കൂട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് അഗ്നി ചിറകുകള്‍ സമ്മാനിക്കുവാനും ........ .
തത്ക്കാലം നിര്‍ത്തുന്നു.................

                                                 സ്നേഹപൂര്‍വ്വം,
                                                                             Hrishikesh.A.S
                                                                          AEO ബാലരാമപുരം

3 comments:

  1. samagram manoharam . This is really a guideline for the teachers. Congratulations

    ReplyDelete
  2. Let this be an inspiration to all teachers .... Congratulations.

    ReplyDelete