UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday, 10 August 2015

ഇന്ത്യന്‍ സ്വാതന്ത്യത്തിന്‍റെ 68-ാം വാര്‍ഷികം
               2015 ആഗസ്റ്റ് 15 ന് നാം ആഘോഷിക്കുന്നത്  69-ാം സ്വാതന്ത്യ ദിനാഘോഷമാണ്. നമുക്ക് പഠിക്കാം..... കൂടുതല്‍ അറിയാം.................കൂട്ടുകാരെ അറിയിക്കാം... ............ഇങ്ങനെ അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിട്ടു കൊണ്ടാകട്ടെ ഈ വര്‍ഷത്തെ നമ്മുടെ സ്വാതന്ത്യദിനാഘോഷം..............
ഒരിക്കല്‍ കൂടി ഭാരത്തിന്‍റെ സ്വാതന്ത്യദിനം വന്നണയുന്നു.  ഈ വേളയില്‍ നമുക്ക് ഒാര്‍മ്മിക്കുവാന്‍ ഒട്ടേറെ മഹത് വ്യക്തികളും സ്വാതന്ത്യ സമര ചരിത്രത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങളുമുണ്ട്... അതെല്ലാം സ്വാതന്ത്യത്തിന്‍റെ കനല്‍ വഴികളാണ്.  അവയില്‍ ചരിത്രത്തിന്‍റെ, വര്‍ത്തമാനത്തിന്‍റെ ഉത്തരവാദിത്വങ്ങളുടെ ഒരു പാട് ഒാര്‍മ്മപ്പെടുത്തലുകള്‍ ഉണ്ട്.  അവയെല്ലാം പേറിയാണ് ഈ 69- ാം സ്വാതന്ത്യദിനത്തെ നാം വരവേല്‍ക്കുന്നത്.
ലോക ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളില്‍ ഒന്നാണ് ഇന്ത്യന്‍ സ്വാതന്ത്യസമരം.  68 വര്‍ഷം മുന്പുള്ള ഈ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്ക് ഇന്ന് വായനാനുഭവം മാത്രമാണ് ,അതുകൊണ്ട് തന്നെ

"ആണ്ടേക്കൊരിക്കല്‍ ഒരാഗസ്റ്റ് പതിനഞ്ചി-
നരുമയായി നുകരുന്ന മധുരമോ ഭാരതം."

എന്ന ഈ കാലത്തിന്‍റെ ചോദ്യം ഏറെ പ്രശക്തമാകുന്നത്.  
രണ്ട് പതിറ്റാണ്ടു കാലത്തെ അസ്വാതന്ത്യത്തിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ കഥ- നമ്മുടെ സ്വാതന്ത്യസമര ചരിത്രം-- ഇതിനെക്കുറിച്ചുള്ള ബോധം-- നമുക്കുണ്ടാകണം.  പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വായിച്ചറിയാനും ചിന്തിക്കാനും ഈ ദിവസത്തില്‍ നമുക്ക് തുടക്കം കുറിക്കാം..................
  ഈയവസരത്തില്‍ കൂട്ടുകാര്‍ക്ക് വേണ്ടി ചില നുറുങ്ങു ചിന്തകള്‍ ചേര്‍ക്കാതെ വയ്യ.
  നാം സഹനത്തിലൂടെ- അഹിംസയിലൂടെ ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്യം ഇന്ന് ആഘോഷിക്കുന്നത് കനത്ത സുരക്ഷാവലയത്തിലാണ്.  ആഭ്യന്തര ശക്തികളും ബാഹ്യശക്തികളും ഭീഷണി മുഴക്കുന്നു........ നമ്മുടെ പൂര്‍വ്വികര്‍- സ്വാതന്ത്യ സമരപഥത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരദേശാഭിമാനികള്‍ സ്വപ്നം കണ്ട ഇന്ത്യയില്‍ നിന്നും നാം എത്ര അകലെയാണ്  ? എന്‍റെ കൂട്ടുകാര്‍ ചിന്തിക്കേണ്ട സമയമാണിത്.  അവകാശങ്ങള്‍ക്കൊപ്പം കടമകളെക്കുറിച്ചും നാം ബോധവാന്മാരാകണം. സങ്കുചിതമായ ചിന്തകള്‍ക്കപ്പുറം ഭാരതീയന്‍ എന്ന വിശാലമായ കാഴ്ചപ്പാട് നമുക്ക് ഉണ്ടാകേണ്ടതുണ്ട്.  ഇതു കൊണ്ട് മാത്രമേ വര്‍ത്തമാന കാലം നമ്മെ നൊന്പരപ്പെടുത്തുന്ന അസ്വസ്ഥതകള്‍ക്ക് ഒരു പരിഹാരം കാണാന്‍ കഴിയു............................. ഈ ‌ഒാര്‍മ്മകള്‍ ഒാരോ ഭാരതീയനും ഉണ്ടായിരിക്കണം.. ........................
നമ്മുടെ സ്വാതന്ത്യസമരചരിത്ര രക്തസാക്ഷികള്‍................. പ്രക്ഷോഭങ്ങള്‍ - ഇങ്ങനെ നാം ചങ്ങല പൊട്ടിച്ച അനുഭവങ്ങള്‍ വായിച്ചറിയുക തന്നെ വേണം.  അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.  ഭാരതാംബയെ സ്നേഹിക്കാന്‍ പഠിക്കണം..................
                  സ്വാതന്ത്യ ഭാരതം പില്‍ക്കാലത്ത് ഏറ്റെടുക്കേണ്ടിവന്ന വെല്ലുവിളികള്‍- ശാസ്ത്ര സാങ്കേതിക- സാന്പത്തിക മേഖലകളില്‍ നാം കൈവരിച്ച പുരോഗതികള്‍- ഇവയെക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കണം.  ഇതിനെല്ലാം ഉതകുന്ന ചില പ്രവര്‍ത്തനങ്ങള്‍ ചുവടെക്കുറിക്കാം.. അനുയോജ്യമായവ തെരെഞ്ഞ് കൂട്ടുകാര്‍ക്ക് നല്‍കുവാന്‍ എന്‍റെ അദ്ധ്യാപക സൂഹൃത്തുക്കള്‍ ശ്രമിക്കുമല്ലോ.
1. പതാക നിര്‍മ്മാണം

 •    1947 ജൂലായ് 22 ന് ഭരണഘടനാസമിതി ത്രിവര്‍ണ്ണ പതാകയെ നമ്മുടെ ദേശീയ പതാകയായി അംഗീകരിച്ചു.
 •   പിംഗലി വെങ്കയ്യയാണ് ദേശീയ പതാക രൂപ കല്പന ചെയ്തത്.

സ്കൂളില്‍ ചെയ്യാവുന്നത്-


 • ക്ലാസ് തലത്തില്‍ വ്യക്തിഗത പതാക നിര്‍മ്മാണം
 • പതാക ചരിത്രം, തയ്യാറാക്കല്‍
 • ഇന്ത്യന്‍ പതാക നിയമം പരിചയപ്പെടല്‍
 • നിര്‍മ്മിച്ച പതാകകള്‍ സ്വാതന്ത്യ റാലിക്ക് ഉപയോഗപ്പെടുത്തല്‍


ഇന്ത്യന്‍ പതാകയുടെ അളവ്   3:2 അനുപാതം നീളം - വീതി

                 അംഗീകൃത അളവുകള്‍ (മില്ലി മീറ്റര്‍)
                                       ആരക്കാല്‍ വ്യാസം

150    x   100                         25
225   x  150                          40
450    x  300                         90
900   x   600                       185
1350 x 900                         280
1800 x 1200                      370
2700 x 1800                      555
3600  x 2400                    740
6300 x  4200                   1225

2. ഗാന്ധിത്തൊപ്പി നിര്‍മ്മാണം
          കലാപഠനത്തിന്‍റെ ഭാഗമായി ഗാന്ധിത്തൊപ്പി നിര്‍മ്മാണം
            തൊപ്പികള്‍ റാലി സമയത്ത് കൂട്ടുകാര്‍ക്ക് വയ്ക്കാമല്ലോ........
3. സ്വാതന്ത്യ സമരചരിത്ര പോസ്റ്റര്‍ നിര്‍മ്മാണം
   ആനുകാലികങ്ങളിലെ ചിത്രങ്ങള്‍ ശേഖരിച്ച് അടിക്കുറിപ്പുകളും ചുരുങ്ങിയ വാക്കുകളില്‍ വിവരണവും നല്‍കി പോസ്റ്റര്‍ നിര്‍മ്മക്കാം.
ഇതില്‍ കാലഘട്ടത്തിന്‍റെ / വര്‍ഷത്തിന്‍റെ ആരോഹണക്രമം പാലിക്കേണ്ടതാണ്.
കുറിപ്പുകളും വെട്ടിയെടുത്ത് ഒട്ടിക്കാവുന്നതാണ്.
4. കൊളാഷ് നിര്‍മ്മാണം ( പത്ര കട്ടിംഗ്സ് ഉപയോഗിച്ച്)
  ഇവിടെ പോസ്റ്റര്‍ നിര്‍മ്മാണത്തില്‍ നിന്നും വ്യത്യസ്തമായി വെട്ടിയെടുത്തവ മാത്രം ഒട്ടിക്കുന്നു.
എഴുതിച്ചേര്‍ക്കലിന് പ്രസക്തിയില്ല
ചരിത്ര വസ്തുതകളുടെ ക്രമം ഒട്ടിക്കലില്‍ പാലിച്ചിരിക്കണം.
5. ചരിത്ര നിമിഷങ്ങളുടെ ടൈംലൈന്‍
    സ്വാതന്ത്യ സമരചരിത്രത്തിന്‍റെ ടൈംലൈന്‍ ചിത്രസഹായത്തോടെയോ, ചാര്‍ട്ടില്‍ വരച്ചോ തയ്യാറാക്കാം.
  വ്യക്തിഗതം / ഗ്രൂപ്പ്/ക്ലാസ് തലം / ടീച്ചര്‍ വെര്‍ഷന്‍ എന്നിങ്ങനെ ഉചിതമായ രീതിയില്‍ ആസൂത്രണം ചെയ്യാവുന്നതാണ്.

    ഉദാ- 1957- മഹത്തായ വിപ്ലവം
            .......- ജാലിയന്‍ വാലാ ബാഗ്
             1932

6. പ്രദര്‍ശനം
  സ്വാതന്ത്യ സമരനായകര്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍- എന്നിവയുടെ ചിത്രങ്ങള്‍- സ്റ്റാന്പ്  അനുസ്മരണ നാണയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം സംഘടിപ്പിക്കാം

7. സ്വാതന്ത്യസമര - കവിതകള്‍ - ശേഖരണം - മത്സരങ്ങള്‍
  സ്വാതന്ത്യ സമര ചരിത്രം വിവരിക്കുന്ന കവിതകള്‍
 സമരനായകരെ പരാമര്‍ശിക്കുന്ന കവിതകള്‍
   എന്നിവരുടെ അവതരണം / മത്സരം.

 • ഭാരതീയം, ഗാന്ധി              -  മധുസൂദനന്‍ നായര്‍
 • എന്‍റെ ഗുരുനാഥന്‍          -  വള്ളത്തോള്‍
 • മോഹന്‍ദാസ് ഗാന്ധിയും നാഥൂറാം ഗോഡ്സെയും -                                                                     എന്‍.വി.കൃഷ്ണവാര്യര്‍


  സ്വാതന്ത്യ ഗീതങ്ങള്‍   - വള്ളത്തോള്‍, അംശി നാരായണപ്പിള്ള
   കവിത തെരെഞ്ഞെടുത്തൊരു യാത്ര നമ്മുടെ ലൈബ്രറിയിലേയ്ക്ക് നടത്താം നമുക്ക് .........................

8. ദൃശ്യാവിഷ്ക്കാരം/ പാവകളി/ തെരുവ് നാടകം
          കവിതകള്‍, ദേശഭക്തിഗാനങ്ങള്‍, സ്വാതന്ത്യ സമര ചരിത്രത്തിലെ ചില സംഭവങ്ങള്‍, സ്വാതന്ത്യസമര നേതാക്കളുടെ ജീവിതകഥ.............   എന്നിവ  തെരെഞ്ഞടുത്ത് കൊണ്ട് ഒരു അവതരണം നമ്മുടെ വിദ്യാലയത്തില്‍ എന്‍റെ കൂട്ടുകാര്‍ക്ക് ഏറ്റെടുത്ത് നടത്താം.  
ഉദാ- ദണ്ഡിയാത്ര, ജാലിയന്‍വാലാ ബാഗ്, വാഗണ്‍ ട്രാജഡി

9. സ്വാതന്ത്യ സമര പുസ്തകങ്ങളിലേയ്ക്ക്
 നമ്മുടെ വിദ്യാലയത്തിലെ ലൈബ്രറിയിലുള്ള പുസ്തകകൂട്ടത്തില്‍ ഒളിച്ചിരിക്കുനന സ്വാതന്ത്യ സമരത്തിന്‍റെ അറിവുകളെ നമുക്ക് വെളിച്ചം കാണിക്കാം...........
എന്തൊക്കെയാവാം

 •   തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദര്‍ശനം
 •  വായന
 • വായനക്കുറിപ്പ് തയ്യാറാക്കല്‍
 • കരുത്തുറ്റ വാക്കുകളെ/ സംഭവശകലങ്ങളെ ചാര്‍ട്ടിലാക്കല്‍
 • മഹദ് വചനങ്ങള്‍... ചാര്‍ട്ടില്‍ എഴുതി പ്രദര്‍ശിപ്പിക്കാം.
വര്‍ഷങ്ങളായി നമ്മുടെ വിദ്യാലയങ്ങള്‍ നടത്തിവരുന്ന മികവാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. അതില്‍ ഒന്നും തന്നെ കുറയ്ക്കേണ്ടതില്ല.  

 • പ്രസംഗമത്സരം
 • ദേശഭക്തിഗാനം, ദേശീയഗാനം, വന്ദേമാതരം .......... എന്നിവയുടെ ആലാപന മത്സരങ്ങള്‍
 • പ്രശ്നോത്തരി ( ക്വിസ്)
 • സ്വതന്ത്ര്യ ദിന ആശംസാകാര്‍ഡ് നിര്‍മ്മാണം
 • ഒരു സ്വാതന്ത്യസമര സേനാനിയുമായി അഭിമുഖം
 • ഫീല്‍ഡ് ട്രിപ്പ്
 • റാലി, പൊതു യോഗം, മധുരവിതരണം...........

മുന്നൊരുക്കങ്ങള്‍ ഏങ്ങനെ?

 •   ദിനാഘോഷ നോട്ടീസ്, പത്രവാര്‍ത്ത എന്നിവ ആദ്യം കുട്ടികള്‍ തയ്യാറാകട്ടെ.  മികച്ചത്/ രൂപമാറ്റം വരുത്തി നമുക്ക് അത് സ്കൂളിന്‍റേതാക്കാം.
 • പ്രസംഗമത്സരം, പ്രശ്നോത്തരി എന്നിവയ്ക്കായി കാലേകൂട്ടി ഒരുങ്ങാം. എല്ലാ കൂട്ടുകാരും പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം.  
 • റാലിക്കു മിഴിവേകാന്‍, ഗാന്ധിജിയും, നെഹ്റുവും, സൂഭാഷ് ചന്ദ്രബോസും, ഭാരതാംബയും....................

               കൂട്ടുകാര്‍ മാറട്ടെ....................

       ദിനാഘോഷങ്ങള്‍ കേവലം ആഘോഷങ്ങളല്ല
            അറിവിന്‍റെ   മഹാകലവറയാണ്.                                                                    സ്നേഹപൂര്‍വ്വം

                                                           ഹൃഷികേശ്.എ.എസ്
                                                            എഇഒ ബാലരാമപുരം


2 comments:

 1. All the activities were outstanding.It will be very helpful for class activities.Thank you sir.......

  ReplyDelete
 2. Ella schoolilum ittharam activities nadannenkil Ethra nannayirunnu. Congraatulations

  ReplyDelete