UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday, 3 August 2015

എഇഒ യുടെ ഡയറിക്കുറിപ്പ്, 
 പതിവുപോലെ സ്കൂള്‍ സന്ദര്‍ശനങ്ങള്‍ ആവേശം നിറയ്ക്കുന്ന  കാഴ്ചകള്‍ - മധുരമേറിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. 
പൊതു വിദ്യാഭ്യാസ മേഖലയിലെ മികവുകള്‍............... സാക്ഷിയായി............എന്‍റെ കൂട്ടുകാരുടേയും അദ്ധ്യാപകരുടേയും ആവേശങ്ങള്‍ മനസ്സില്‍ പേറി ‌ഒാരോ വിദ്യാലയത്തിന്‍റെയും പടികള്‍ ഇറങ്ങുന്നു. 
പുതിയ കുറെയേറെ മാതൃകകള്‍ കാണാന്‍ കഴിഞ്ഞതില്‍ നിന്ന് കുറച്ച് എഴുതാം. എന്‍റെ സബ്ജില്ല കണക്കിനും  ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നല്‍കുവാന്‍ ഈ വര്‍ഷം കുറെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  ഇതിനുമുന്‍പ് തന്നെ എന്‍റെ  ഇതിനായിവിദ്യാലയങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞുവെന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. 
 നാല് വിദ്യാലയതത്തിലെ ചിലത് കുറിക്കാം.
ഗവ.യുപിഎസ് അതിയന്നൂര്‍ , ഗവ.യുപിഎസ് പുതിച്ചല്‍, സെന്‍റ് ഗവ.യുപിഎസ് നേമം, മേരീസ് എല്‍പിഎസ് വിഴിഞ്ഞം 


                        




  •       ഭാഷയിലും ഗണിതത്തിലും പിന്നോക്കം നില്‍ക്കുന്ന കൂട്ടുകാര്‍ക്കായി ഒരു പരിഹാരബോധനക്ലാസ് എല്ലാ ദിവസവും നടത്തുന്നു.  ഈ ക്ലാസുകള്‍ ദൈനംദിനാസൂത്രണ രേഖ എഴുതിയാണ് അദ്ധ്യാപകര്‍ എടുക്കുന്നത്.  മാതൃകപരവും അനുകരണീയവുമായ പ്രവര്‍ത്തനം.....






  • എല്ലാ ബുധനാഴ്ചകളിലും റേഡിയോ പ്രക്ഷേപണം - സ്കൂള്‍ തല മുന്നൊരുക്കങ്ങള്‍- ദിനാചരണ ആസൂത്രണം - വാര്‍ത്താ പ്രാധാന്യം -
  • ക്ലാസ് റൂമുകളില്‍  ജീവനുള്ള  പോര്‍ട്ട് ഫോളിയോകള്‍-



  • മികവുറ്റ മാതൃകാപരമായ ടീച്ചിംഗ് മാനുവലുകള്‍-
  • സൗഹൃദപരമായ പ്രഥമാദ്ധ്യാപകുടെ ക്ലാസ് മോണിറ്ററിംഗ്  റിപ്പോര്‍ട്ടുകള്‍



  • മികവുറ്റ കൂട്ടുകാരുടെ നോട്ടുപുസ്തകങ്ങള്‍
  • കൂട്ടുകാരുടെ സൃഷ്ടികള്‍ കൊണ്ട് സന്പന്നമാണ് ക്ലാസ് റൂമുകള്‍





  • എസ്എംസി കളുടെ നിസ്വര്‍ത്ഥ പ്രവര്‍ത്തനത്തിന്‍റെ ഉല്പന്നങ്ങള്‍
  • ഗ്രാമപഞ്ചായത്ത് തലത്തില്‍ രക്ഷാകര്‍ത്താക്കളുടെ കൂട്ടായ്മയില്‍ ഒരു മനോഹരമായ ആഡിറ്റോറിയം യുപിഎസ് പുതിച്ചലില്‍ പണിയുവാന്‍ കഴിഞ്ഞു.
Displaying 20150728_114331.jpg

  • നാട്ടുകാരുടെ സഹകരണം കൊണ്ട്  പ്രഥമാദ്ധ്യാപകന്‍റെ നേതൃത്വത്തില്‍ മികവുറ്റ ഭൗതിക സാഹചര്യം ഒരുക്കിയിരുന്ന ഒരു എയ്ഡഡ് സ്ഥാപനമാണ് സെന്‍റ് മേരീസ് എല്‍പിഎസ് വിഴിഞ്ഞം.
  • സ്കൂള്‍ പരിസരശുചീകരണത്തില്‍ എസ്എംസി, കുടുംബശ്രീ എന്നിവരുടെ പങ്കാളിത്വം- ഗവ.യുപിഎസ് നേമത്തില്‍ ശ്രദ്ധേയമായിരിക്കുന്നു.
  • പ്രീപ്രൈമറി വിഭാഗത്തിലും ആസൂത്രണം ചെയ്യപ്പെട്ട ക്ലാസ്റൂമുകള്‍
  • മികവുറ്റ ആത്മാര്‍ത്ഥയുള്ള പ്രഥമാദ്ധ്യാപകര്‍ - അദ്ധ്യാപക സുഹൃത്തുക്കളുടെ കൂട്ടായ്മ- എസ്എം സി യുടെ പ്രവര്‍ത്തനം, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഇത്തരത്തില്‍ എന്‍റെ വിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളായി മാറുന്നു.



                    വിഴിഞ്ഞം കടലോരപ്രദേശത്തെ ഒരു മാതൃക വിദ്യാലയമാണ് സെന്‍റ് മേരീസ് എല്‍പിഎസ്.  കൂട്ടുകാരുടെ എണ്ണം കൊണ്ടും മികവു കൊണ്ടും സന്പന്നമാണ് ഈ വിദ്യാലയമുത്തശ്ശി. ആത്മാര്‍ത്ഥയുളള ഒരു പ്രഥമാദ്ധ്യാപകനും ഒരു കൂട്ടം അദ്ധ്യാപകസുഹൃത്തുക്കളുമുണ്ട്  ഈ വിദ്യാലയമുത്തശ്ശി.  ആത്മാര്‍ത്ഥതയുള്ള ഒരു പ്രഥമാദ്ധ്യാപകനും ഒരു കൂട്ടം അദ്ധ്യാപക സുഹൃത്തുക്കളുംമുണ്ട് ഈ വിദ്യാലയത്തില്‍.  എല്ലാ ക്ലാസ് മുറികളിലും വായനമൂലകളും, ഗണിതമൂലയും ക്രമീകരിച്ചിരിക്കുന്നു.


         എന്നെ ഏറെ ആകര്‍ഷിച്ചത് കൂട്ടുകാര്‍ ഇംഗ്ലീഷ് നിഘണ്ടു പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നതാണ്.  പഠന ബോധന തന്ത്രങ്ങളുടെ സഹായത്താല്‍ അറിവിന്‍റെ നിര്‍മ്മാണം നടക്കുന്ന മാതൃകപരാമായ ക്ലാസുകള്‍.  
          എന്‍റെ കൂട്ടുകാരുടെ ഇംഗ്ലീഷ് പദസന്പത്തുകള്‍ ഉള്‍ക്കൊണ്ട് അദ്ധ്യാപകര്‍ ആകര്‍ഷകമായ രീതിയില്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.  മനോഹരം..................... എത്രതന്നെം അഭിനന്ദിച്ചാലും മതിവരില്ല. ...................... 
ഒാരോ ക്ലാസിനെക്കുറിച്ചും എഴുതണമെന്നുണ്ട്.  
ക്ലസ്റ്റര്‍ പരിശീലനത്തിന്‍റെ മേളകളും   ക്ലാസ്റൂമുകളില്‍ പ്രതിഫലിച്ചുു കാണുന്നു.  ഒരു പാട് നേര്‍ക്കാഴ്ചകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു.  ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങള്‍ മികവുകള്‍ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളായി മാറുന്നു എന്നതിന് ഉത്തമ ഉദാഹരണമാണിത്.  ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപക സമൂഹത്തിന് മുത്തിന്‍റെ പ്രണാമം.

 തത്ക്കാലം നിര്‍ത്തുന്നു.

                                                                    സ്നേഹപൂര്‍വ്വം

                                                                                
                                                            ഹൃഷികേശ്.എ.എസ്,                                                                          എഇഒ ബാലരാമപുരം

1 comment: