വീണ്ടും ഒര് വായനോത്സവം കൂടി.........................
കഴിഞ്ഞ 19 വര്‍ഷങ്ങളായി ജൂണ്‍ 19 ന് പി.എന്‍ പണിക്കരുടെ അനുസ്മരണാര്‍ത്ഥം വിദ്യാഭ്യാസ വകുപ്പ് വിജയ കരമായി നടത്തി വരുന്ന വായനാദിനവും, 19 മുതല്‍ 25 വരെയുള്ള വായനാവാരവും നമ്മുടെ കൂട്ടകാര്‍ക്ക് വായനോത്സവമായി ആഘോഷിക്കുവാനുള്ള ആസൂത്രണങ്ങള്‍ നടത്തി ക്കാണുമല്ലോ........"വായിച്ചു വളരുക-- ചിന്തിച്ചു വിവേകം നേടുക" എന്ന സന്ദേശം കൂട്ടുകാരില്‍ എത്തിക്കേണ്ട ചുമതല നമുക്കാണ്. സാഹിത്യരചന (കവിത, കഥ, ലേഖനം, നിരൂപണം, സാഹിത്യആസ്വാദനം ) എന്നിവ പ്രോത്സാഹിപ്പിക്കുവാനും അതുവഴി കൂട്ടുകാരുടെ സര്‍ഗ്ഗവാസന വളര്‍ത്തുന്നതിനുതകുന്ന തുമായ പ്രവര്‍ത്തനങ്ങള്‍ കൂട്ടായി തീരുമാനിക്കണം. ഈ വര്‍ഷത്തെ വായനാദിനത്തിന്‍റെ മുഖമുദ്രയായി അംഗീകരിച്ചിരിക്കുന്നത്.
"യുവജന നൈപുണ്യ വികസനവും വിജ്ഞാന സമൂഹവും " എന്ന മുദ്രാവാക്യമാണ്.
വായനയുടെ മഹത്വത്തേയും, സാധ്യതകളേയും വിവിധ തന്ത്രങ്ങളേയും കുറിച്ച് നിരവധി തവണ മുത്തില്‍ എഴുതിയിട്ടുണ്ട്........ അല്ല..........അനുഭവങ്ങള്‍ നമ്മള്‍ പങ്ക് വഹിച്ചിട്ടുണ്ട്.............
ഈ വര്‍ഷത്തെ വായനാവാരവുമായി ബന്ധപ്പെട്ട് വായനാനുഭവങ്ങളില്‍ നിന്ന് ഞാന്‍ ആര്‍ജ്ജിച്ച പുത്തന്‍ പാഠങ്ങള്‍ അദ്ധ്യാപക സുഹൃത്തുക്കള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി പങ്കിടാമെന്ന ഒരു വാഗ്ദാനം പ്രവേശനോത്സത്തോടൊപ്പമുള്ള എന്‍റെ കുറിപ്പില്‍ നല്‍കിയിരുന്നു.
ചില നുറുങ്ങു ചിന്തകളും, പുസ്തകപരിചയവും നിങ്ങള്‍ക്കു വേണ്ടി കുറിക്കാം..................
ഇത് വായനാവാരം--- വായന ഒരു ശീലമാക്കാനും വായനയിലൂടെ വിജ്ഞാനം ആര്‍ജിക്കാനും നല്ല പുസ്തകങ്ങള്‍ ശേഖരിക്കാനും- സ്വതന്ത്രമായി ഒരു വായനശാല രൂപികരിക്കുവാനും കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന ഒരു വാരമാകട്ടെ.....
ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ നല്‍കുന്ന വര്‍ണ്ണക്കാഴ്ചകളുടെ മായാ കുടുക്കള്‍ക്കിടയിലാണ് എന്‍റെ കൂട്ടുകാരുടെ ലോകം. ഇതിന്‍റെ പകിട്ടില്‍ വായന മരവിക്കുന്പോള്‍ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെയും കന്പ്യൂട്ടര്‍ ഗെയിമുകളുടെയും പിന്നാലെ പായുകയാണ് ബാലമനസ്സുകള്‍. ഇത് വെറും കുട്ടിത്തത്തിന്‍റെ ശാഠ്യങ്ങളിലേയ്ക്ക് നയിക്കപ്പെടുന്നു--
ഇതിലൂടെ നഷ്ടപ്പെടുന്നത് വിശ്വസാഹിത്യത്തിലേയും ബാലസാഹിത്യത്തിലേയും കഥാപാത്രങ്ങളോട് സൗഹൃദം സ്ഥാപിക്കാനും കൂട്ടുകൂടാനും എന്‍റെ കൂട്ടുകാര്‍ക്കുള്ള അവസരമാണ്. ഇത്തരം കൂട്ടുകൂടുന്നതിലുള്ള അവസരം ഒരുങ്ങിയാല്‍ അത് നവലോക സൃഷ്ടികള്‍ക്ക് നിര്‍ണായകമായ പങ്ക് നല്‍കുന്നതുമാണ്................
അതായിരിക്കട്ടെ വായനയുടെ വസന്തകാലം.............
ഇത് വറ്റി വരണ്ടു പോകാതിരിക്കാന്‍ നമുക്ക് കൂട്ടായി ശ്രമിക്കാം.......... നല്ലൊരു നാളേയ്ക്ക് വേണ്ടി.............
വായനയെപ്പറ്റി ഒരു പുതു ചിന്തകൂടി കൂട്ടുകാരോട് പങ്ക് വയ്ക്കട്ടെ......... നമ്മള്‍ ഒാരോരുത്തരം ഒാരോ പുസ്തകമാണ്. ഒരു പുസ്തകം വായിക്കുന്നതുപോലെ നമുക്ക് പരസ്പരം വായിക്കുവാന്‍ കഴിയും. അനുഭവത്തിലൂടെ, വായനയിലൂടെ നാം ആര്‍ജ്ജിച്ച കരുത്തുകള്‍, ഗുണങ്ങള്‍....... എന്നിങ്ങനെ നമ്മളിലെ നന്മകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയും. വ്യത്യസ്ത സ്വഭാവമുള്ളവര്‍ വ്യത്യസ്ത സാഹിത്യ ശാഖകള്‍ പോലെയാണ് നമ്മളില്‍ ചിലര്‍ കുട്ടിക്കവിതകള്‍ പോലെ........... ചിലര്‍ സ്വതന്ത്രര്‍.......... മറ്റ് ചിലര്‍ വൃത്താലങ്കരങ്ങളുടെ ചട്ടക്കൂട്ടില്‍ വാര്‍ത്തെടുത്തവര്‍..........ഒരു വാക്കുപോലും പിഴക്കില്ല.......... ആധുനിക കവിതപോലെ മറ്റ് ചിലര്‍...........
ചിലര്‍ക്കാകട്ടെ മിനിക്കഥകളുടെ ഹൃസ്വദൃഷ്ടിയാണ്. നുണക്കഥകളുടെ കോങ്കണ്ണുള്ള ചിലര്‍........ചുരുക്കം ചിലര്‍ക്കെങ്കിലും ഒരു വിശ്വസാഹിത്യത്തിന്‍റെ വിശാലതയുണ്ട്. ഫലിത ബിന്ദുക്കളുടെ കുളിര്‍മയുള്ളവര്‍...............ഇപ്പോള്‍ മനസ്സിലോയോ കൂട്ടുകാരേ നാമെല്ലാം വ്യത്യസ്ത പ്രമേയങ്ങളുള്ള മനോഹരമായ പുസ്തകങ്ങളല്ലേ.........അങ്ങനെയെങ്കില്‍ നമ്മുടെ ക്ലാസ് മുറികള്‍ ഒരു ഒന്നാന്തരം വായനശാലകളല്ലേ....................... സൂക്ഷിച്ചു നോക്കൂ........ നമുക്കു ചുറ്റും ..............ഇപ്പോള്‍ വായനയുടെ വസന്തം നമുക്കു തിരിച്ചു കിട്ടും. ഇനി നിങ്ങളുടെ കൂട്ടുകാരും നിങ്ങളുടെ വായനപുസ്തകമാകട്ടെ......... നിങ്ങളുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കുമിതാ............. വായനയുടെ മധുരം........ വാക്കുകളിലൂടെ........അനുഭവങ്ങളിലൂടെ..............തുറക്കുന്നു. ഇത്തരത്തില്‍ ഒരു തുറന്ന പുസ്തകമായി എന്നെ ആകര്‍ഷിച്ച അല്ല അത്ഭുതപ്പെടുത്തിയ ചില വ്യക്തികളെങ്കിലും എനിക്ക് കൂട്ടുകാരായുണ്ട്. വിധിയോട് മല്ലിട്ട് കൊണ്ട് ആത്മവിശ്വാസം മാത്രം കൈമുതലാക്കിയും ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചും ജീവിക്കുന്നവര്‍. നമുക്ക് എല്ലാപേര്‍ക്കും വായിക്കുവാന്‍ - മനസ്സിലാക്കുവാന്‍- മാതൃകയാക്കുവാന്‍ കഴിയുന്ന തുറന്ന പുസ്തകങ്ങള്‍................ഒരു ദിവസം അവരെക്കുറിച്ചും എഴുതണമെന്നുണ്ട്. നിങ്ങള്‍ക്ക് പ്രചോദനമായി മാറുവാന്‍ തീര്‍ച്ചയായും മുത്തിലൂടെ പിന്നീടൊരിക്കല്‍ ഞാന്‍ അവരെക്കുറിച്ച് സംസാരിക്കാം.
വായനയ്ക്കൊരു പ്രവര്‍ത്തന പദ്ധതി
ഈ വര്‍ഷത്തെ വായനാവാരവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നമുക്ക് നടപ്പിലാക്കാം. മുന്‍പ് പലതവണ വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നിരവധി പോസ്റ്റുകള്‍ മുത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ നടത്തുന്പോള്‍ അധിക വായനയ്ക്ക് വിധേയമാക്കുകയും ഉള്ളടക്കങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യണംം.ഒരാഴ്ച കൊണ്ട് അവസാനിപ്പിക്കാനുള്ളതല്ല വായനാ പ്രവര്‍ത്തനങ്ങള്‍..... അതുകൊണ്ട് തന്നെ ഈ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തി പദ്ധതി ആസൂത്രണം ചെയ്യാന്‍ ശ്രദ്ധിക്കണം......... പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കി നിങ്ങളുടെ വിദ്യാലയത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ആസൂത്രണം നടത്തണം. ഭൗതിക സാഹചര്യങ്ങള്‍, ലൈബ്രറി എന്നിവയുടെ സ്ഥിതി ഒാരോ വിദ്യാലയത്തിലേയും സ്ഥിതി വ്യത്യസ്തമാണെന്ന് എനിക്കറിയാം.............
അതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്..............
ഇതിനു സഹായകമായ ചില കുറിപ്പുകള്‍ ,പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേരക്കട്ടെ..........
വായനാ ക്വിസ്.
വായനാവാരവുമായി എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രശ്നോത്തരി.... സ്ഥിരതായര്‍ന്ന ശൈലിയില്‍ നിന്ന് വേറിട്ടു നില്‍ക്കുവാന്‍........... ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
ചോദ്യങ്ങള്‍ ഇത്തവണ മുത്തില്‍ ഇടുന്നില്ല. കാരണം പത്രങ്ങളിലൂടെയും പുസ്തകങ്ങളിലുടെയും നിങ്ങള്‍ക്ക് ലഭ്യമാണ്.
- സ്കൂളിലെ ലൈബ്രറി പുസ്തകങ്ങള്‍ നിലവാരത്തിനനുസരിച്ച് മൂന്ന് ദിവസത്തേയ്ക്ക് ക്ലാസുകളില്‍ പ്രദര്‍ശിപ്പിക്കണം. ഇവയിലെ പുറംതാളുകളഇലെ കുറിപ്പ്, അവതാരിക, ആമുഖം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണം ( 20 ശതമാനം)
- നിങ്ങളുടെ ക്ലാസ് മുറികളിലെ ബോര്‍ഡിലോ, ബാഗ്, ബുക്കിലോ വായനയുമായാ ബന്ധപ്പെട്ട ഉപോത് രചനകള്‍, കഥാപാത്ര പരിചയങ്ങള്‍, എഴുത്തുകാരുടെ ചിത്രങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ പുസ്തകക്കുറിപ്പുകള്‍, പതിപ്പുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. ഇവയില്‍ നിന്നും ചോദ്യങ്ങള്‍ ചോദിക്കാം (40 ശതമാനം)
- മൂന്ന് ദിവസത്തെ പ്രധാന പത്രങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കണം . ഇതുമായി ബന്ധപ്പെട്ടും 20 ശതമാനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താം.
- ബാക്കി 20 ശതമാനം ചോദ്യങ്ങള്‍ പൊതുവായി തയ്യാറാക്കാം...........
ഈ കാര്യങ്ങള്‍ കൂട്ടുകാരെ മുന്‍കൂട്ടി അറിയിക്കുകയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയും വേണം. അതോടൊപ്പം തത്സമയ പിന്തുണ സംവിധാനവും ഉറപ്പ് വരുത്തണം........... ഇതൊരിക്കലും മറക്കരുത്....... ചോദ്യങ്ങളുടെ രീതി, സ്വഭാവം എന്നിവ മുന്‍കൂട്ടി പരിചയപ്പെടുത്തണം...............പ്രദര്‍ശനത്തില്‍ എല്ലാതരം പുസ്തകങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ആദ്യഘട്ടമെന്ന നിലയില്‍ ചോദ്യം ചോദിക്കാന്‍ സാധ്യതയുള്ള പുസ്തകങ്ങളെ കൂട്ടുകാര്‍ക്ക് മുന്‍കൂട്ടി പരിചയപ്പെടുത്തുന്നത് സഹായകമാകും...........
വായനമുറിയുടെ സജ്ജീകരണം
- വൃത്തിയുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കണം
- ചുവരില്‍ പുസ്തകം, വായന എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍
- സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍
- പുസ്തകപ്രദര്‍ശനത്തിനുള്ള സംവിധാനങ്ങള്‍
- ബാലമാസികകള്‍, പുതിയ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള റാക്കുകള്‍
- ഇരിപ്പട സൗകര്യങ്ങള്‍ (കസേര, പായ്കള്‍)
- അറിയിപ്പുകള്‍, സൃഷ്ടികള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള പ്രത്യേക ബോര്‍ഡുകള്‍
- ഇ- റീഡിംഗിനുള്ള സൗകര്യങ്ങള്‍
വീട്ടിലൊരു ലൈബ്രറി
എന്‍റെ സബ് ജില്ലയിലെ തെരഞ്ഞെടുത്ത ചുരുക്കം ചില കൂട്ടുകാരെ കണ്ടെത്തി 5 വര്‍ഷമായി നടപ്പിലാക്കുന്ന പരിപാടിയാണിത്. ഇവരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങളേയും ലൈബ്രറിയേയും മുത്ത് പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ........ നിങ്ങളുടെ ക്ലാസ് മുറികളിലും ഇത് പ്രാവര്‍ത്തികമാക്കാം ......ശ്രമിച്ചു നോക്കമല്ലോ............
മഹത് ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തല്‍
മഹാഭാരതം മുതല്‍ മലബാര്‍ മാന്വല്‍ വരെ------- പഴമ കൊണ്ടും പറയുന്ന കാര്യങ്ങളിലെ പുതുമകൊണ്ടും ഒരേ സമയം ലോകമനസ്സുകളെ അന്പരിപ്പിച്ച കൃതികള്‍. ........... ലോക ക്ലാസിക്കുകള്‍ എന്ന് വിശേഷിക്കപ്പെടുന്ന ഒട്ടേറെ കൃതികളുടെ ഉറവിടവും ഈറ്റില്ലവുമാണ് നമ്മുടെ ഭാരതം.
ഇത്തരം മഹത് ഗ്രന്ഥങ്ങളെ പരിചയപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. രാമായണം- മഹാഭാരതം - ബൈബിള്‍- ഖുര്‍ ആന്‍ (മലയാള പരിഭാഷഃ - തിരുക്കുറല്‍ - അര്‍ത്ഥ ശാസ്തം-- അഷ്ടാംഗ ഹൃദയം - ആര്യഭട്ടീയം- നാട്യശാസ്ത്രം- അമരകോശം- പഞ്ചതന്ത്രം- പാണിനീയം - ഭഗവത് ഗീത- വേദങ്ങള്‍- ജാതക കഥകള്‍- വിക്രമാദിത്യകഥകള്‍ - മലയാളത്തിലെ ക്ലാസിക്കുകള്‍ - എന്‍റെ സത്യാന്വേഷണ പരീക്ഷണം- തുടങ്ങിയവ......... ഈ പുസ്തകങ്ങളിലെ കഥകള്‍ കണ്ടെത്തി പരിചയപ്പെടുത്തണം- വായിക്കുവാന്‍ നിര്‍ദ്ദേശിക്കണം- കുറിപ്പുകള്‍ തയ്യാറാക്കി അവതിപ്പിക്കണം-- ഇത്തരം പ്രവര്‍ത്തനത്തിന് അദ്ധ്യാപികയുടെ മുന്നൊരുക്കത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ഒാര്‍ക്കുല്ലോ........
വായനയുടെ പ്രതിഫലനങ്ങള്‍
രേഖപ്പെടുത്തലുകള്‍- പ്രദര്‍ശനം സംഘടിപ്പിക്കല്‍ പോസ്റ്റര്‍ നിര്‍മ്മാണം. സൃഷ്ടികര്‍ത്താക്കളുമായുള്ള അഭിമുഖം
ഇത് പ്രക്രിയാ ബന്ധിതമായ ഒന്നാണ്. അദ്ധ്യാപികയുടെ മുന്നൊരുക്കവും, ആസൂത്രണം വളരെ സൂക്ഷമതയോടെ വഹിക്കേണ്ടതുമാണ്.
ഇങ്ങനെ വിവിധ തരം വിശദമായ പ്രവര്‍ത്തനങ്ങള്‍ വാര്‍ഷികാസൂത്രണത്തില്‍ ഉള്‍പ്പെടുത്തുമല്ലോ.... വായനമുറിയില്‍ പ്രദര്‍ശിപ്പിക്കാനും വായനക്വിസിന് നല്‍കാനും കഴിയുന്ന ചില സാമഗ്രികള്‍ ഇതോടൊപ്പം നിര്‍ദ്ദേശിക്കട്ടെ.... നമ്മുടെ വിദ്യാലയങ്ങളിലേയ്ക്ക് പണ്ട് വിതരണം ചെയ്തിട്ടുള്ള "ദിശ" എന്ന കാറ്റലോഗ് പുസ്തകത്തില്‍ നിന്ന് എടുത്തവയാണിത്. ഈ പുസ്തകം എല്ലാ വിദ്യാലയങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ലൈബ്രറി രജിസ്റ്റര്‍ പരിശോധിക്കുമല്ലോ..
വായനയുടെ ആവിഷ്ക്കാരങ്ങള്‍ അവതരിപ്പിക്കുന്ന അവസരങ്ങള്‍ ഒരുക്കണം -- പതിപ്പുകള്‍, കൈയ്യെഴുത്തുമാസിക, ദൃശ്യാവിഷ്കാരം, ചിത്രം വര, ..... തുടങ്ങിയ തന്ത്രങ്ങള്‍.................
എന്‍റെ വിദ്യാലയത്തിലെ കൂട്ടുകാര്‍ പണ്ട് തയ്യാറാക്കിയ ചില സാമഗ്രികള്‍ നിങ്ങളെ പരിചയപ്പെടുത്തട്ടെ......................
ഇത്തരത്തില്‍ വിവാഹ ക്ഷണകത്തുകളും മറ്റും ഉപയോഗിച്ച് ഇതിനെ മനോഹരമാക്കുന്നതിന് നമുക്ക് കഴിയും.
എല്ലാറ്റിനും വിശദമായ പ്രക്രിയകള്‍ മുത്തിലൂടെ പ്രസിദ്ധീകരിക്കുക അസാധ്യമാണ്..........
ബിആര്‍സി അംഗങ്ങളുടെ സേവനവും ഇതിനായി നിങ്ങള്‍ക്ക് നേടാം........ ഒപ്പം എന്‍റെയും....................
അദ്ധ്യാപകന്‍റെ വായന കൂട്ടുകാര്‍ക്ക് പ്രചോദനമാകും
ചില പുസ്തക പരിചയമാകട്ടെ...... ആദ്യം........ ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കായി ഒരു ഗവേഷണ പുസ്തകത്തെ പരിചയപ്പെടുത്താം.
അദ്ധ്യാപകര്‍ ഒരു ഗവേഷകനായിരിക്കണം.............. ഏറ്റവും നല്ല ഗവേഷകര്‍ തീര്‍ച്ചയായും നല്ലൊരു വായനക്കാരനായിരിക്കും......... വായനയുടെ രീതി ശാസ്ത്രം സ്വായത്തമാക്കിയ ഒരാള്‍.......... ഇംഗ്ലീഷ് ഭാഷയോടുള്ള അതിയായ പ്രേമവും അത് സ്വായത്തമാക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലുമാണ് ഇന്ന് രക്ഷിതാക്കളില്‍ ഭൂരിഭാഗവും............ഭാഷാപഠനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലും, തന്ത്രങ്ങളിലും ഊന്നിക്കൊണ്ട് കൂട്ടുകാര്‍ക്ക് ആവശ്യമായ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കണമെങ്കില്‍ ഇതിന്‍റെ പുതിയ പ്രവണതകള്‍, ലോകത്ത് നിലനില്‍ക്കുന്നതും നടപ്പിലാക്കുന്നതുമായ ഭാഷാപഠന സിദ്ധാന്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ നാം ആര്‍ജ്ജിക്കണം.........അദ്ധ്യാപകന്‍റെ വീട്ടിലെ ലൈബ്രറിയിലും സ്കൂള്‍ ലൈബ്രറിയിലും ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ക്ക് സ്ഥാനം നല്‍കണം. ഈ പുസ്തകത്തിലെ വിഭവങ്ങള്‍, ഉള്ളടക്കം എന്നിവ പ്രായോഗികതയിലൂന്നി എസ്.ആര്‍.ജി കളില്‍ ചര്‍ച്ച ചെയ്യണം. അത്തരം ചര്‍ച്ചകള്‍ നമ്മുടെ ഉപജില്ലയിലെ കൂടിച്ചേരലുകള്‍ക്കും. സിആര്‍സി മീറ്റിംഗുകളിലും പങ്ക് വയ്ക്കണം. അതിനുതകുന്ന ഒരു പുസ്തകമാണിത്.
ഇത് മാതൃഭൂമി ബുക്സാണ് പുറത്തിറക്കിയിരിക്കുന്നത്. 275 രൂപ വിലയുള്ള പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ നോം ചോരധ്നി എന്ന മഹാനായ ഭാഷാപണ്ഡിതന്‍റെ ചിന്തകളെയും കണ്ടെത്തലുകളെയും കേരളത്തിലെ സ്കൂളിലെ ക്ലാസ് മുറികളില്‍ എങ്ങനെ നടപ്പിലാക്കാമെന്ന് അനുഭവങ്ങളുടെയും തെളിവു കളുടെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള അദ്ധ്യാപകര്‍ക്ക് പ്രയോജ നപ്പെടുന്ന രീതിയിലാണ് ഇതിന്‍റെ ഉള്ളടക്കം ക്രമീകരിച്ചി രിക്കുന്നത്. ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും ഈ ഗ്രന്ഥം. ഈ വായനാ വാരത്തിന്‍റെ ഒാര്‍മ്മക്കായി ഈ പുസ്തകത്തിന്‍റെ ഒരു പ്രതി സംഘടിപ്പിക്കുകയും വായിക്കുകയം ചെയ്യുമല്ലോ.......മറ്റ് ചില പുസ്തകങ്ങളെ പരിചയ പ്പെടു ത്തട്ടെ ......
- ആന്‍ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍
- എന്നിൂടെ --- കുഞ്ഞുണ്ണി മാഷ്
- ഹലോ അന്പളി മാമന്‍
- ഉണ്ണിക്കുട്ടന്‍റെ ലോകം.
പതിവു പോലെ സ്കൂള്‍ സന്ദര്‍ശനങ്ങള്‍ ആരംഭിച്ചു. അവധിക്കാല പരിശീലനത്തില്‍ നിന്ന് ആര്‍ജ്ജിച്ച അറിവുകള്‍ ക്ലാസ് റൂമുകളിലും എന്‍റെ അദ്ധ്യാപകരുടെ ടീച്ചിംഗ് മാന്വലുകളിലും പ്രതിഫലിച്ചു കാണുന്നു.
വളരെ സന്തോഷം..... ..പുതിയ കുറെ കൂട്ടുകാരുടെ സാന്നിധ്യം ആവേശം നല്‍കുന്നു........ മുത്തിന്‍റെ കണ്ണുകള്‍ ഈ നേട്ടങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഈ നേര്‍ക്കാഴ്ചകളുടെ റിപ്പോര്‍ട്ടുകള്‍ അടുത്ത ലക്കത്തിലാകട്ടെ.......
വളരുന്ന ജൈവ രൂപങ്ങളായി സ്കൂള്‍ ലൈബ്രറികള്‍ മാറണം. പഠനത്തിന്‍റെയും ആസ്വാദനത്തിന്‍റെയും ഭാഗമായി അറിവിന്‍റെ നിധി അന്വേഷിച്ച് പുസ്തകത്തില്‍ നിന്ന് പുസ്തകത്തിലേയ്ക്ക് ആരുടെയും പ്രേരണയില്ലാതെ സഞ്ചരിക്കുന്ന ഒരു കൂട്ടം കൂട്ടുകാരെ സൃഷ്ടിച്ചെടുക്കാന്‍ വേണ്ടി ഈ വായന ദിനത്തിലും നമുക്ക് പ്രതിജ്ഞ എടുക്കാം.........
മുത്തിലെ പ്രവര്‍ത്തനങ്ങള്‍, അനുഭവത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ എന്നിവയൊക്കെ ഇപ്പോഴും എന്‍റെ വിദ്യാലയങ്ങളിലെ ചുരുക്കം ചില അദ്ധ്യാപകര്‍ക്ക് മാത്രമേ പ്രാപ്യമാകുന്നുള്ളൂ എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു...... പരിഭവമുണ്ട്.... അതു പോരാ....... ഇത് വായിക്കാനും കൂട്ടുകാര്‍ക്ക് വേണ്ടി മനസ്സിലേറ്റി നടപ്പിലാക്കാനും എന്‍റെ അദ്ധ്യാപകര്‍ തയ്യാറാകണം..... എങ്കിലേ ഇത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥ്യമാകുകയുള്ളൂ...........
നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രതിക രണങ്ങള്‍ ... . ....... പ്രതിഫലനങ്ങള്‍...... പുതിയ കണ്ടെത്തലുകള്‍... കൂട്ടിച്ചേര്‍ക്കലുകള്‍........ എന്നിവ എന്നെ അറിയിക്കാന്‍ മറക്കരുത്. ഇത് അക്കാദമിക മെച്ചപ്പടലിനുള്ള പ്രയാണത്തിന് എനിക്ക് ഊര്‍ജ്ജം പകരും.......
അതിനായി കാത്തിരിക്കട്ടെ.........
കത്തുന്ന തീജ്ജ്വാലകളായ അക്ഷരങ്ങളേയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന.......... നിങ്ങള്‍ ഒാരോരുത്തര്‍ക്കും
എന്‍റെ വായനാദിനാശംസകള്‍. നിര്‍ത്തട്ടെ......
സ്നേഹപൂര്‍വ്വം,
ഹൃഷികേശ്.എ.എസ്,
എഇഒ ബാലരാമപുരം
നാം ഓരോരുത്തരും ഓരോ പുസ്തകമാണ് എന്ന സാറിന്റെ പുതിയ ചിന്ത പുതിയൊരു അറിവായി.......വായനാക്വിസിന്‍റെ പുതിയ ശൈലിയും കൊള്ളാം.....വായനാദിനാശംസകള്‍.....
ReplyDeleteCongratulations Sir. Your language is very nice /Your thoughts and reflection are commentable.Keep it up
ReplyDelete