എഇഒ ഡയറിക്കുറിപ്പ്............
മനസ്സിന് ഉല്ലാസം നല്‍കുന്ന ഒരു മഴക്കാലം കൂടി.................
വീണ്ടും വൈകിയാണെങ്കിലും ഒരു മഴക്കാലം കൂടി വരവായല്ലോ....... ഒരു നാഴികനേരത്തെ മഴകൊണ്ട് നമുക്ക് അതുവരെയുള്ള പ്രയാസങ്ങള്‍ മറക്കുവാന്‍ കഴിയും. ആര്‍ത്ത് ഉലച്ചും, രൗദ്രഭാവം കൈവിടാതെയും അവന്‍ തിമിര്‍ക്കുകയാണ്...........
മഴ തിമിര്‍ത്തു പെയ്യുന്പോള്‍ ഒരു സംഗീതം ആസ്വദിക്കുന്നതുപോലെ അതിനോട് കൂട്ടുകൂടാന്‍ നമുക്ക്
കഴിയും. ...............
നിങ്ങളുടെ മഴക്കാല അനുഭവങ്ങള്‍ കോര്‍ത്തിണക്കി പല പഠനപ്രവര്‍ത്തനങ്ങളും ക്ലാസ് മുറികളില്‍ ഒരുക്കാന്‍ ശ്രമിക്കുമല്ലോ. അതുകൊണ്ട് തന്നെ മഴ തീരും മുന്‍പെ ഒരു മഴപ്പതിപ്പ് തയ്യാറാക്കാന്‍ ഒരുങ്ങിയാലോ........
ഇതില്‍ ഉള്‍പ്പെടുത്തേണ്ട വിഭവങ്ങള്‍ പത്രധിപസമിതി രൂപികരിച്ച് തീരുമാനിക്കണം.
ചില നുറുങ്ങ് ചിന്തകള്‍ ചുവടെ ചേര്‍ക്കാം
പ്രകൃതിയുടെ വരദാനമായ മഴയും കൃഷിയും തമ്മിലുള്ള ബന്ധം- വിവരിക്കാം.
മഴ തുടങ്ങും മുന്പെയുള്ള കൃഷിയും, മഴയത്ത് തുടങ്ങുന്ന കൃഷിയും - ചിത്രങ്ങള്‍ ശേഖരിച്ച് വിവരിക്കുക
പതിവുപ്പോലെ പുതിയ അദ്ധ്യയനവര്‍ഷത്തിലും വിദ്യാലയ സന്ദര്‍ശനങ്ങള്‍ ആരംഭിച്ചു. അവധിക്കാല പരിശീലനത്തില്‍ നിന്നും അദ്ധ്യാപകര്‍ സ്വാംശീകരിച്ച ആശയങ്ങള്‍ ക്ലാസ് മുറികളില്‍ പ്രായോഗികതയിലെത്തിച്ചതിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണാനായി. ഗംഭീരമായിരിക്കുന്നു...............
ചില ക്ലാസുകള്‍......... കൗതുകവും മതിപ്പും ഉളവാക്കുന്ന ടീച്ചിംഗ് മാനുവലുകള്‍...................
പത്രക്കട്ടിംഗുകളും, വര്‍ണ്ണചിത്രങ്ങളും, പ്രതികരണങ്ങളും കൊണ്ടും സന്പുഷ്ടമാണിവ. ക്ലാസ് മുറികളിലെ അറിവു നിര്‍മ്മാണ ഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചകള്‍..... ......മാതൃകാപരമായ........... അനുകരണീയമായവ........... ഇവ തയ്യാറാക്കിയ അദ്ധ്യാപകര്‍ക്ക് മുത്തിന്‍റെ പ്രണാമം............
ശ്രേഷ്ഠമായ വായനാ പ്രവര്‍ത്തനങ്ങള്‍......................
ഗവ എല്‍പിഎസ് ചുണ്ടവിളാകത്തില്‍ അലമാരയില്‍ നിന്നുള്ള പുസ്തകങ്ങള്‍ക്ക് ഒരു മുറിയുടെ വിശാലതയിലേയ്ക്ക് കൂടുമാറ്റം ഒരുക്കിയിരിക്കുന്നു അദ്ധ്യാപകര്‍..........എന്‍റെ കൂട്ടുകാര്‍ക്ക് കളിക്കൂട്ടുകാരാകാന്‍ വേണ്ടി.......... മനോഹരവും ഹൃദ്യവുമായിരിക്കുന്നു ഇത്.........
കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളും , കുട്ടികളുടെ സൃഷ്ടികള്‍ക്കൊണ്ടും സന്പുഷ്ടമായ മാതൃകാപരമായ ക്ലാസ് മുറികള്‍ ............. ഇവയൊക്കെ ഒട്ടുമിക്ക സ്കൂളുകളിലും കാണാന്‍ കഴിഞ്ഞു. സ്കൂളുകളുടെ പേരുകള്‍ ഇവിടെ കുറിക്കുന്നില്ല. പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നതിന്‍റെ നേര്‍ക്കാഴ്ചകള്‍..........
മിക്ക കൂട്ടുകാരുടേയും നോട്ട് പുസ്തകങ്ങള്‍ വളരേയേറെ ആകര്‍ഷമായിരിക്കുന്നു. ഇവരുടെ എഴുത്തുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇതിന് മാതൃകയായി ചിത്രങ്ങള്‍ ചേര്‍ക്കുന്നു.
നാലാം ക്ലാസ്സിലെ ഒരു കൂട്ടുകാരി പാഠപുസ്തകത്തിലെ ഒരു കവിത ബ്ലാക്ക് ബോഡില്‍ തന്‍റെ കൂട്ടുകാര്‍ക്കു വേണ്ടി എഴുതിയിട്ടുണ്ട്. എത്ര മനോഹരം- അനുകരണീയം. വളരെ ശ്രേഷ്ഠമായ കാര്യം......
നേമം യുപിഎസ് ലെ ഒരു ടീച്ചറുടെ നോട്ടുബുക്കിലെ കുറിപ്പ് ഇപ്രകാരം...... ജൂണ്‍ മാസം അവസാനിക്കാറായപ്പോള്‍ എന്‍റെ കുട്ടികള്‍........
കൂട്ടുകാരുടെ ഒട്ടേറെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അവയൊയ്ക്കെ മറുപടി എഴുതിയിട്ടുണ്ട്.
കൂട്ടുകാര്‍ അവയില്‍ ശ്രദ്ധേയമായ ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. തീര്‍ച്ചയായും അവ പരിഗണിക്കപ്പെടുന്നവയാണ്. കത്തയച്ച എല്ലാ കൂട്ടുകാര്‍ക്കും അഭിനനന്ദനങ്ങള്‍.......
തത്ക്കാലം നിര്‍ത്തട്ടെ...........
സസ്നേഹം
ഹൃഷികേശ്.എ.എസ്
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍

- മാസികയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കണം.
- ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന കാലവര്‍ഷത്തെ ക്കുറിച്ചും, തുലാവര്‍ഷം, വേനല്‍മഴ എന്നിവയെപ്പറ്റി വിശദീകരിക്കണം.
- ചിത്രങ്ങളും, അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളും ഉള്‍പ്പെടുത്തണം.
- മഴയുണ്ടാകുന്ന വിധം ചിത്രം സഹിതം വിവരിക്കാം.
- മഴക്കാലത്ത് ദിനാന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റം, സവിശേഷതകള്‍, ഇവ വിവരിക്കാം.
- ശരാശരി മഴയുടെ കണക്ക്- അത് കണ്ട്പിടിക്കുന്ന വിധം- മഴ മാപിനിയുടെ ചിത്രം- നിര്‍മ്മാണം ഉള്‍പ്പെടുത്താം.
- മഴ മാപ്പ് തയ്യാറാക്കാം- പത്ര വാര്‍ത്തകളും, കാലാവസ്ഥ മുന്നറിയിപ്പുകളും നിരീക്ഷിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കാം.
- ഈ മഴക്കാലത്തുണ്ടായ പ്രകൃതിയുടെ കുസൃതിത്തരങ്ങള്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിവരിക്കാം
- മഴക്കുഴി നിര്‍മ്മാണത്തിന്‍റെ ആവശ്യകത- മഴവെള്ള സംരക്ഷണം- നാട്ടിലും വീട്ടിലും സ്കൂളിലും ചെയ്യാന്‍ പറ്റുുന്ന കാര്യങ്ങള്‍ വിശദീകരിക്കാം-
പ്രകൃതിയുടെ വരദാനമായ മഴയും കൃഷിയും തമ്മിലുള്ള ബന്ധം- വിവരിക്കാം.
മഴ തുടങ്ങും മുന്പെയുള്ള കൃഷിയും, മഴയത്ത് തുടങ്ങുന്ന കൃഷിയും - ചിത്രങ്ങള്‍ ശേഖരിച്ച് വിവരിക്കുക
- പുതുമഴ പെയ്താല്‍ വിടരുന്ന പൂക്കള്‍- ചെടികള്‍- കൂണുകള്‍ എന്നിവയുടെ വിവരശേഖരണം ഉള്‍പ്പെടുത്താം
- മഴക്കാല ദുരന്തങ്ങള്‍ വിശദീകരിക്കാം-
- മഴക്കാല രോഗങ്ങള്‍- കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍- രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- ചിത്രങ്ങള്‍ ശേഖരിച്ച് വിവരിക്കാം
- മഴപ്പാട്ടുകള്‍, കഥകള്‍, മഴയനുഭവം, പഴഞ്ചൊല്ലുകള്‍, മഴക്വിസ്, ഇവയൊക്കെ കൊണ്ട് മഴപ്പതിപ്പ് സന്പുഷ്ടമാക്കാം. മഴ കണ്ട്, നനഞ്ഞ്, മഴയറിഞ്ഞ്, കൂട്ടുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ തയ്യാറാക്കുവാന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കുമല്ലോ...............ഒരു മഴപ്പതിപ്പ് തയ്യാറാക്കാമല്ലോ.......
പതിവുപ്പോലെ പുതിയ അദ്ധ്യയനവര്‍ഷത്തിലും വിദ്യാലയ സന്ദര്‍ശനങ്ങള്‍ ആരംഭിച്ചു. അവധിക്കാല പരിശീലനത്തില്‍ നിന്നും അദ്ധ്യാപകര്‍ സ്വാംശീകരിച്ച ആശയങ്ങള്‍ ക്ലാസ് മുറികളില്‍ പ്രായോഗികതയിലെത്തിച്ചതിന്‍റെ നേര്‍ക്കാഴ്ചകള്‍ കാണാനായി. ഗംഭീരമായിരിക്കുന്നു...............
ചില ക്ലാസുകള്‍......... കൗതുകവും മതിപ്പും ഉളവാക്കുന്ന ടീച്ചിംഗ് മാനുവലുകള്‍...................
പത്രക്കട്ടിംഗുകളും, വര്‍ണ്ണചിത്രങ്ങളും, പ്രതികരണങ്ങളും കൊണ്ടും സന്പുഷ്ടമാണിവ. ക്ലാസ് മുറികളിലെ അറിവു നിര്‍മ്മാണ ഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചകള്‍..... ......മാതൃകാപരമായ........... അനുകരണീയമായവ........... ഇവ തയ്യാറാക്കിയ അദ്ധ്യാപകര്‍ക്ക് മുത്തിന്‍റെ പ്രണാമം............
ശ്രേഷ്ഠമായ വായനാ പ്രവര്‍ത്തനങ്ങള്‍......................
ഗവ എല്‍പിഎസ് ചുണ്ടവിളാകത്തില്‍ അലമാരയില്‍ നിന്നുള്ള പുസ്തകങ്ങള്‍ക്ക് ഒരു മുറിയുടെ വിശാലതയിലേയ്ക്ക് കൂടുമാറ്റം ഒരുക്കിയിരിക്കുന്നു അദ്ധ്യാപകര്‍..........എന്‍റെ കൂട്ടുകാര്‍ക്ക് കളിക്കൂട്ടുകാരാകാന്‍ വേണ്ടി.......... മനോഹരവും ഹൃദ്യവുമായിരിക്കുന്നു ഇത്.........
കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളും , കുട്ടികളുടെ സൃഷ്ടികള്‍ക്കൊണ്ടും സന്പുഷ്ടമായ മാതൃകാപരമായ ക്ലാസ് മുറികള്‍ ............. ഇവയൊക്കെ ഒട്ടുമിക്ക സ്കൂളുകളിലും കാണാന്‍ കഴിഞ്ഞു. സ്കൂളുകളുടെ പേരുകള്‍ ഇവിടെ കുറിക്കുന്നില്ല. പൊതു വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്നതിന്‍റെ നേര്‍ക്കാഴ്ചകള്‍..........
മിക്ക കൂട്ടുകാരുടേയും നോട്ട് പുസ്തകങ്ങള്‍ വളരേയേറെ ആകര്‍ഷമായിരിക്കുന്നു. ഇവരുടെ എഴുത്തുകള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയിരിക്കുന്നു. ഇതിന് മാതൃകയായി ചിത്രങ്ങള്‍ ചേര്‍ക്കുന്നു.
നാലാം ക്ലാസ്സിലെ ഒരു കൂട്ടുകാരി പാഠപുസ്തകത്തിലെ ഒരു കവിത ബ്ലാക്ക് ബോഡില്‍ തന്‍റെ കൂട്ടുകാര്‍ക്കു വേണ്ടി എഴുതിയിട്ടുണ്ട്. എത്ര മനോഹരം- അനുകരണീയം. വളരെ ശ്രേഷ്ഠമായ കാര്യം......
നേമം യുപിഎസ് ലെ ഒരു ടീച്ചറുടെ നോട്ടുബുക്കിലെ കുറിപ്പ് ഇപ്രകാരം...... ജൂണ്‍ മാസം അവസാനിക്കാറായപ്പോള്‍ എന്‍റെ കുട്ടികള്‍........
കൂട്ടുകാരുടെ ഒട്ടേറെ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അവയൊയ്ക്കെ മറുപടി എഴുതിയിട്ടുണ്ട്.
കൂട്ടുകാര്‍ അവയില്‍ ശ്രദ്ധേയമായ ചില നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട്. തീര്‍ച്ചയായും അവ പരിഗണിക്കപ്പെടുന്നവയാണ്. കത്തയച്ച എല്ലാ കൂട്ടുകാര്‍ക്കും അഭിനനന്ദനങ്ങള്‍.......
തത്ക്കാലം നിര്‍ത്തട്ടെ...........
സസ്നേഹം
ഹൃഷികേശ്.എ.എസ്
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍
No comments:
Post a Comment