UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 30 April 2015

എഇഒ യുടെ ഡയറിക്കുറിപ്പ്
                മുത്തിലെ അവധിക്കാല പ്രവര്‍ത്തനങ്ങള്‍ എന്‍റെ കൂട്ടുകാര്‍ ഏറ്റെടുത്തു എന്ന് അവരുടെ കത്തുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.  ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത എല്ലാ കൂട്ടുകാര്‍ക്കും മുത്തിന്‍റെ അഭിനന്ദനങ്ങള്‍.  
 ലഭിച്ച  കത്തുകളില്‍ ശ്രദ്ധയാകര്‍ഷിച്ചത് ഐത്തിയൂരിലെ റോസ് കോട്ടേജിലെ അഭ്യയുടെ കത്താണ്.  ഈ കത്തിലടങ്ങിയിരിക്കുന്ന വിഭവങ്ങള്‍ മറ്റ് കൂട്ടുകാര്‍ക്കായി ചേര്‍ക്കുന്നു.



   തിരുവനന്തപുരം ജില്ലയിലെ പാറോട്ടുകോണത്ത് 2014 ജനുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സോയില്‍ മ്യൂസിയത്തെക്കുറിച്ചു വായിച്ചപ്പോള്‍ അത്ഭുതം തോന്നി. 
( 82 ബെഞ്ച് മാര്‍ക്ക് മണ്ണിനങ്ങളുടെ ഒറ്റക്കല്‍ പരിച്ഛേദങ്ങള്‍-
 ( സോയില്‍ മോനോലിത്ത്) - , മണ്ണിന്‍റെ വര്‍ഗ്ഗങ്ങള്‍ --മണ്ണിലെ ഘടകങ്ങള്‍-- നീര്‍ത്തടമാതൃക-- മണ്ണുജലസംരക്ഷണ മാതൃക-- മണ്‍വിജ്ഞാന കേന്ദ്രം --മിനി തീയേറ്റര്‍ എന്നിവയാണ് ഇവിടത്തെ പ്രത്യേകതകള്‍ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു.
     ആഗോളതലത്തില്‍ മണ്ണിന്‍റെ പ്രാധാന്യത്തെയും ശാസ്ത്രീയ മണ്ണ് പരിപാലനത്തെയും കുറിച്ച് അവബോധം ജനിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ 2012 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 5 മണ്ണുദിനമായി ആചരിക്കുന്നു. 
       ഇനി ചില കുറിപ്പുകള്‍ കൂടി ചേര്‍ക്കട്ടേ............
മണ്ണ് നമുക്ക് നല്‍കുന്ന സേവനങ്ങള്‍


  • മനുഷ്യന്‍റെ പ്രാഥമിക ആവശ്യങ്ങളായ ആഹാരം, വസ്ത്രം, ഊര്‍ജ്ജം, ഇന്ധനം എന്നിവ നല്‍കുന്നു.
  • ഭൂമിയിലെ ജലലഭ്യത --ജലപ്രവാഹം-- ജലത്തിന്‍റെ ഗുണം എന്നിവ നിര്‍ണ്ണയിക്കുന്നു.
  • പ്രകൃതി ജന്യമായ ശുദ്ധീകരണ സംവിധാനമാണ്.
  • ഒരു പ്രദേശത്തെ ജൈവവൈവിധ്യം നിര്‍ണ്ണയിക്കുന്നു.
  • ധാതുലവണങ്ങള്‍ --വ്യവസായങ്ങള്‍ക്കാവശ്യമായ ലോഹ അയിരുകള്‍ എന്നിവ പ്രദാനം ചെയ്യുന്നു.

      ഇന്ന് മനുഷ്യരില്‍ നിന്നും മണ്ണ് നേരിടുന്ന വെല്ലുവിളികള്‍
  •   കുറയുന്ന ജലാശയം
  •   അമ്ലത
  •  വര്‍ദ്ധിക്കുന്ന മണ്ണൊലിപ്പ്
  •  നഗരവല്‍ക്കരണം
  •  ജനപ്പെരുപ്പം
  • കീടനാശികളുടെ ഉപയോഗം
  • വ്യാവസായിക മാലിന്യങ്ങള്‍

        കേരളത്തിലെ മണ്ണിനങ്ങള്‍
                മണ്ണിനങ്ങള്‍ പലതുണ്ടെങ്കിലും ലോകത്താകമാനം കാണപ്പെടുന്ന മണ്ണുകളെ 12 മണ്‍വര്‍ഗങ്ങളായി വര്‍ഗീകരിച്ചിരിക്കുന്നു--അതിശയപ്പെടേണ്ട------ ഇതില്‍ 8 മണ്‍വര്‍ഗ്ഗങ്ങളും കേരളത്തില്‍ കാണപ്പെടുന്നു.
 തീരദേശമണ്ണ് (കോസ്റ്റല്‍ അലുവിയം)- സമുദ്രതീരത്തും അതിനോടു ചേര്‍ന്ന പ്രദേശത്തും കാണപ്പെടുന്നു.  മഞ്ഞകലര്‍ന്ന തവിട്ടുനിറമാണ്.
എക്കല്‍മണ്ണ് (അലുവിയല്‍ സോയില്‍)- പുഴയോരങ്ങളിലും അതിനോട് ചേര്‍ന്ന പ്രദേശത്തും കണ്ടു വരുന്നു.ഇവ നല്ലഫലപുഷ്ടിയുള്ള മണ്ണാണ്.
കരിമണ്ണ് ( ബ്ലേക്ക് സോയില്‍) - മണല്‍ കലര്‍ന്ന കളിമണ്ണ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമുദ്രനിരപ്പിനു താഴെയുള്ള ചതുപ്പ് നിലങ്ങളില്‍ കാണപ്പെടുന്നു.
വെട്ടുകല്ല് മണ്ണ്( ലാറ്ററൈറ്റ് സോയില്‍) - ചരല്‍ കലര്‍ന്ന കളിമണ്ണ് മഞ്ഞകലര്‍ന്ന തവിട്ടുനിറം
ചെമ്മണ്ണ് (റെഡ് സോയില്‍)- കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ചും നെയ്യാറ്റിന്‍കര താലൂക്കില്‍ പല സ്ഥലങ്ങളിലും കാണപ്പെടുന്നു. ചുവപ്പു നിറം. കുറഞ്ഞ ഫലപുഷ്ടി.
മലയോരമണ്ണ്( ഹില്‍ സോയില്‍)- കടുത്ത തവിട്ടു നിറം മുതല്‍ മഞ്ഞകലര്‍ന്ന തവിട്ടുനിറം വരെ വിവിധ നിറത്തില്‍ കാണപ്പെടുന്നു.
പരുത്തിക്കരി മണ്ണ് ( ബ്ലാക്ക് കോട്ടണ്‍ സോയില്‍)- പാലക്കാട് ജില്ലയില്‍ കാണപ്പെടുന്നു.  കടുപ്പമേറിയ കറുപ്പു നിറം.
വനമണ്ണ് ( ഫോറസ്റ്റ് സോയില്‍ ) - ഇളം തവിട്ടു നിറം. വനപ്രദേശങ്ങളില്‍ കാണപ്പെടുന്നു. ഫലപുഷ്ടി കൂടുതല്‍.

മണ്ണ് സംരക്ഷണത്തിനായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍

  •    കോണ്ടൂൂര്‍ കൃഷി
  • ഇടവരി കൃഷി
  • ജൈവ വേലികള്‍
  • പുതയിടീല്‍
  • കല്ലുകയ്യാല
  • മണ്‍കയ്യാല
  • ചുള്ളിക്കന്പ് തടയണ
  • ലൂസ് ബോര്‍ഡര്‍ തടയണ
  • പാര്‍ശ്വഭിത്തിനിര്‍മ്മാണം
  • ഗാബിയന്‍ തടയണ
  • ബഹുതല കൃഷി
  • പുല്‍കൃഷി
  • താങ്ങു ഭിത്തികള്‍
മുത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല.

ഇതുപോലെ കൂട്ടുകാര്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുമല്ലോ...............
 ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍കൂടി മുത്തിന്‍റെഅഭിനന്ദനങ്ങള്‍ അറിയിക്കുന്നു............
             ഈ അവധിക്കാലത്ത് ചില തനത് പ്രവര്‍ത്തനവുമായി ബാലരാമപുരം  സബ് ജില്ലയിലെ അദ്ധ്യാപകര്‍ ബിആര്‍സി യുടെ നേതൃത്വത്തില്‍ ഒന്നിച്ചു കൂടി. മൂന്ന് വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഒത്തു ചേരലിന് ആസൂത്രണം ചെയ്തിരുന്നു.  തുണി മുതല്‍ കൈയില്‍ കിട്ടുന്നതെന്തു കൊണ്ടും ഒരു ജീവനുള്ള പഠന പ്രവര്‍ത്തന സാമഗ്രി തയ്യാറാക്കാനുള്ള പരിശീലനമായിരുന്നു ആദ്യഘട്ടം.  തുടര്‍ന്ന് പാവ നാടകം എന്ന കലാരൂപം ക്ലാസ് റൂം പഠനപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള പ്രാവീണ്യം അദ്ധ്യാപകര്‍ക്ക് നേടുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു. മൂന്ന് വ്യത്യസ്ത ആശയങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇത് സംഘടിപ്പിച്ചിരുന്നത്.
  • പരിസരശുചീകരണം
  • ഗണിതം മധുരം
  • വനനശീകരണം എന്നിവയായിരുന്നു.



            ഈ വരാന്‍ പോകുന്ന അദ്ധ്യയന വര്‍ഷം ഗണിതത്തിനും ഇംഗ്ലീഷിനും പ്രാധാന്യം നല്‍കുന്ന ഒരു വര്‍ഷമായി ആചരിക്കുകയാണല്ലോ....... ഇതിനു മുന്നോടിയായി  5, 7 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഗണിതത്തിന് കുറച്ച് വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കുവാന്‍ വേണ്ട ഒരു ശില്പശാല രണ്ടാമതായി    സംഘടിപ്പിച്ചു.  ഇത് വളരെ പ്രയോജനപ്രദമായിരുന്നു.  പങ്കാളിത്തം കൊണ്ട് വളരേയേറെ ശ്രദ്ധയാകര്‍ഷിച്ചു .  ഇനി ഇംഗ്ലീഷിന് പ്രാധാന്യം നല്‍കുന്ന ഒരു പ്രവര്‍ത്തനമാണ്.  അതിന്‍റെ ആസൂത്രണം നടന്നു വരികയാണ്.  ഈ പ്രവര്‍ത്തനങ്ങള്‍ എന്‍റെ അദ്ധ്യാപകര്‍ ഉള്‍ക്കൊണ്ടു എന്നത് ചാരിതാര്‍ത്ഥ്യമേകുന്നു. ഇത് ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത എന്‍റെ അദ്ധ്യാപക സുഹൃത്തുകള്‍ക്ക് അഭിനന്ദനങ്ങള്‍.........
തത്ക്കാലം നിര്‍ത്തുന്നു..

വീണ്ടും എഴുതാം..................

                                                                 സ്നേഹപൂര്‍വം,


ഹൃഷികേശ്.എ.എസ്

എഇഒ ബാലരാമപുരം

2 comments:

  1. vayanayude lokathekku ellapereyum nayikkanulla sarinte sramam vijayikkatte

    ReplyDelete
  2. vayanayude lokathekku ellapereyum nayikkanulla sarinte sramam vijayikkatte

    ReplyDelete