UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 16 April 2015

അറബിക്കടലിന്‍റെ മടിത്തട്ടിലിരുന്ന് കൊണ്ട് .............................. ഒരു യാത്രാമൊഴി.........................
ബാലരാമപുരം സബ്ജില്ലയില്‍ നിന്നും സ്തുത്യര്‍ഹമായ ദീര്‍ഘനാളത്തെ സേവനത്തിനുശേഷം പതിനേഴ് പ്രഥമാദ്ധ്യാപകര്‍ സര്‍വീസില്‍ നിന്നും  ഈ വര്‍ഷം വിരമിക്കുകയാണ്. ഈ ഗുരു ശ്രേഷ്ഠര്‍ക്ക് യാത്രാമംഗളം നേരുവാന്‍ അറബിക്കടലിന്‍റ മടിത്തട്ടില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ സാഗരറാണി എന്ന ക്രൂസര്‍ഷിപ്പില്‍ ഈ മാസം 11-ാം തീയതി ഞങ്ങള്‍ ഒന്നിച്ചു കൂടി.  സാഗരം സാക്ഷിയായി വളരെ ഹൃദ്യവും മധുരിക്കുന്നതുമായ ‌‌ഒാര്‍മ്മകള്‍ വിരമിക്കുന്ന ഗുരുശ്രേഷ്ഠര്‍ക്ക് നല്‍കുവാന്‍ ഞങ്ങളുടെ കൂട്ടായ്മക്കു കഴിഞ്ഞു.  കഴിഞ്ഞ മുപ്പതു വര്‍ഷത്തോളം അര്‍പ്പണബോധത്തോടെയും, ആത്മാര്‍ത്ഥതയോടെയും തങ്ങളുടെ സേവനം തലമുറകള്‍ക്ക് കാഴ്ചവച്ച ഇവര്‍ക്ക് കാലത്തിനുപോലും മായ്ക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഈ ഒത്തുചേരലിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു.  ഈ ചടങ്ങില്‍ പങ്കെടുത്ത എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും ഇത്തരത്തിലൊരു യാത്രയപ്പ് സംഘടിപ്പിച്ച ഫോറം സെക്രട്ടറിക്കും മുത്തിന്‍റെ അഭിനന്ദനങ്ങള്‍........................
ഒാര്‍മ്മകളുടെ ചെപ്പില്‍ സൂക്ഷിക്കുവാന്‍ കുറെയേറെ നേര്‍ക്കാഴ്ചകള്‍..............
         ഏപ്രില്‍ 11-ാം തീയതി കൃത്യം 2 മണിക്ക് അറബിക്കടലിന്‍റെ റാണിയായ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു.  ഉടന്‍ തന്നെ സാഗരറാണി എന്ന ക്രൂസറില്‍ പ്രവേശിച്ചു.  ഒരു പുത്തന്‍ അനുഭവമാണ് സാഗരറാണിയെ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.  മൂന്ന് നിലകള്‍ ഉള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ വക വാഹനമാണു ഇത്.  ഇതിലെ യാത്രയെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും ഒരു വിശദീകരണം ഇതിലെ ജീവനക്കാര്‍   ഞങ്ങള്‍ക്ക് നല്‍കി. അതോടൊപ്പം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും.  സാഗരറാണിയുടെ മുകള്‍തട്ടില്‍ ഭക്ഷണം കഴിക്കുന്നതോടൊപ്പം ഞങ്ങളുടെ യാത്രയും തുടങ്ങി.  വേന്പനാട്ടു കായലിലൂടെ ബേക്ക് വാട്ടര്‍ കാഴ്ചകള്‍ക്കായി ഞങ്ങള്‍ ഒരുങ്ങി.

    കൊച്ചിയുടെ വിവിധ മുഖങ്ങള്‍................  
ഇന്നും പൗരാണികത ഒട്ടും നശിപ്പിക്കാതെ നില നിറുത്തി യിരിക്കുന്ന  കെട്ടിടങ്ങള്‍...........
അതോടൊപ്പം ആധുനികതയുടെ അഹങ്കാരം വിളിച്ചോതുന്ന കൂറ്റന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍.......... 
മനുഷ്യന്‍ പ്രകൃതിയോട് ഇടപഴകുന്നതിന്‍റെ വിവിധ ദൃശ്യങ്ങള്‍...........................
മനുഷ്യ നിര്‍മ്മിതമായ കൊച്ചിയിലെ 4 പാലങ്ങള്‍
നാല് പ്രധാനപ്പെട്ട ദ്വീപുകള്‍
കേരള തനിമ നിലനിര്‍ത്തുന്ന ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ .............വിവാല്‍ഡ
മൂന്ന് തലമുറയിലെ ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍ സഞ്ചരിച്ച ജലയാനം സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ പാര്‍ക്ക്
ആള്‍വാസമില്ലാത്ത ചെറിയ ദ്വീപ്--------ഗോഡ് സോ ഐലന്‍റ്   
വല്ലാര്‍പാടം പള്ളി
രണ്ട് ലക്ഷം കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ കഴിയുന്ന 4 ക്രെയിനുകള്‍ ഉള്‍ക്കൊള്ളുന്ന വല്ലാര്‍പാടം ടെര്‍മിനല്‍.
ടഗ്ഗ് വെസലുകള്‍
ബോള്‍ഗാട്ടി പാലസ്
കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസും സ്റ്റേറ്റ് ബാങ്ക് ആഫ് ഇന്ത്യയും
മൂന്നരലക്ഷം ജനങ്ങള്‍ വസിക്കുന്ന വൈപ്പിന്‍ ദ്വീപ്
ചീനവല..............
  ഇങ്ങനെ നീളുന്നു അതിന്‍റെ പട്ടിക.
 തുടര്‍ന്ന് ഞങ്ങളേയും വഹിച്ചു കൊണ്ട് സാഗരറാണി  പെരിയാറിലേയ്ക്ക് പ്രവേശിച്ചു. ശാന്തമായി ................ .പ്രകൃതി ഒരുക്കിയിരിക്കുന്ന വിവിധ ദൃശ്യങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞു..............ഹൃദ്യവും മനോഹരവുമായ ഗ്രാമ ഭംഗി........ പ്രകൃതിയുടെ ചായക്കൂട്ടുകള്‍ കൊണ്ട് സൃഷ്ടിച്ച വര്‍ണ്ണ ശബളമായ ദൃശ്യങ്ങള്‍............. കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന കാഴ്ചകള്‍ ................ ........ ഇനി കൂടുതല്‍ വിവരിക്കുന്നതിനെക്കാള്‍ അനുഭവിച്ചറിയുന്നതാണ് നല്ലതെന്നതിനാല്‍ നിറുത്തുന്നു.
           ഈ യാത്രാവേളയില്‍ സാഗരറാണിയുടെ മുകള്‍ത്തട്ടിലെ ഹാളില്‍ വച്ച് 17 പ്രഥമാദ്ധ്യാപകര്‍ക്കും യാത്രാമംഗളം ഞങ്ങള്‍ നല്‍കി.  തുടര്‍ന്ന് തങ്ങളുടെ സര്‍വീസിലെ വിലപ്പെട്ട അനുഭവങ്ങള്‍ അവര്‍ ഞങ്ങളുമായി പങ്ക് വച്ചു.  ഒപ്പം തങ്ങളുടെ  കുടുംബജീവിതവും....... അതില്‍ ചിലരുടെയെങ്കിലും ജീവിതങ്ങള്‍ നമുക്ക് മാതൃകയാകട്ടെ...................

ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രഥമാദ്ധ്യാപകര്‍ക്ക് മുത്തിന്‍റെ പ്രണാമം അര്‍പ്പിക്കുവാന്‍ ഈ അവസരം ഉപയോഗിക്കുന്നു.  ഇവരുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളേയും, വാക്കുകളേയും അനുഭവങ്ങളെയും ഉള്‍ക്കൊണ്ട് കൊണ്ട് എല്ലാ മംഗളവും ശിഷ്ട ജീവിതത്തില്‍ നേരുകയും ചെയ്യുന്നു.  
       വിരമിക്കുന്നവരെ ഒന്നു പരിചയപ്പെടുത്തട്ടെ.
1. ശ്രീ. ബാഹുലേയന്‍.ആര്‍           MCHSS കോട്ടുകാല്‍ക്കോണം
2. ശ്രീ.രാജേന്ദ്രന്‍. ജെ                    MSC LPS പാമാംകോട്
3. ശ്രീമതി.നിര്‍മ്മല മാത്യു.എന്‍.കെ             LPBS വെണ്‍പകല്‍
4. ശ്രീമതി.കമലകുമാരി.ഡി                           KVLPS മുല്ലൂര്‍
5. ശ്രീമതി.സൂധാമണി.ജി                               GLPS കോട്ടുകാല്‍
6.ശ്രീമതി.പ്രസന്നകുമാരി.എസ്            PTMLPS മരുതൂര്‍ക്കോണം
7.ശ്രീമതി.മാജിദ.എസ്.                                       HALPS വിഴിഞ്ഞം
8. ശ്രീമതി.തങ്കമ്മ.ആര്‍                                    DVLPS കോട്ടുകാല്‍
9. ശ്രീമതി.ലീല.എച്ച്                                      GMHSS വെങ്ങാനൂര്‍
10.ശ്രീമതി.വിമലകുമാരി.ആര്‍             GLPS കോട്ടുകാല്‍ പൂത്തളം
11.ശ്രീമതി.ഇന്ദിരാദേവി.                                 DVUPS തലയല്‍
12. ശ്രീ.സുരേന്ദ്രന്‍.എം                             GLPS കഴിവൂര്‍ മൂലക്കര
13.ശ്രീമതി.ഷീലാബായ്.ഡി.ജെ                GSVLPS വിഴിഞ്ഞം
14.ശ്രീമതി.ഗിരിജ.എം                              GSVLPS പൂങ്കോട്
15.ശ്രീ.ബെര്‍നാഡ്                                  St.Mary's HSS വിഴിഞ്ഞം
16.ശ്രീമതി.സാലി ജേക്കബ്       St.Chrysostoms GHS Nellimoodu
17.ശ്രീ.മോഹന്‍ലാല്‍.എസ്                  GLPS തൊങ്ങല്‍ നെല്ലിമൂട്
  
       അഞ്ച് മണിയോടെ കരയെ തൊട്ടുരുമ്മി ഞങ്ങളുടെ സാഗരറാണി അതിന്‍റെ ഒാട്ടം അവസാനിപ്പിച്ചു.  കടലിലേയ്ക്ക് പോകാനുള്ല തയ്യാറെടുപ്പുകള്‍ നടത്താനായിരുന്നു ഈ വിശ്രമം................................
5.30 ന് ഞങ്ങളേയും വഹിച്ചുകൊണ്ട് സാഗരറാണി അനന്തമായ കടലിലേയ്ക്ക് അതിന്‍റെ യാത്ര തിരിച്ചു.  കായലില്‍ നിന്നും കടലിലേയ്ക്ക് കപ്പല്‍ കയറുന്പോള്‍ ചെറിയൊരു ഉലച്ചില്‍ അനുഭവപ്പെട്ടു. സാഗരറാണിയിലെ പതിനഞ്ചോളം ജീവനക്കാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക്  നല്‍കുന്നുണ്ടായിരുന്നു.  കപ്പലിന്‍റെ മുകള്‍ത്തട്ടിലിരുന്ന് ഭയത്തോടെയും ആകാംക്ഷയോടെയും ഉള്‍ക്കടലിലേയ്ക്ക്.......... 
           കപ്പല്‍ ചാലിലൂടെ ഞങ്ങളുടെ സാഗരറാണി യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു..........


             ജീവിതത്തലെ ഒരു ധന്യ മുഹൂര്‍ത്തമായി അനുഭവപ്പെട്ടു ഈ കടല്‍ യാത്ര.  പ്രകൃതിയുടെ മനോഹാരിതയും, ഒപ്പം വികൃതിയും, ഭയാനകതയും ഒന്നിച്ചു ചേര്‍ന്ന കാഴ്ചകള്‍....... ......
ഇവ മനസ്സിന്‍റെ ജാലകത്തില്‍ ഒപ്പുവാന്‍ സാധിച്ച് ധന്യരായി തീര്‍ന്നു നാം. മനസ്സിന് കുളിര്‍മ തരുന്ന കാഴ്ചകള്‍ വിവരണാതീതം തന്നെ................
  അനന്തമായ കടലമ്മയുടെ മാറില്‍ നിന്നും വായുവില്‍ തുലനം ചെയ്ത് കൊണ്ട് അന്നം സംഭരിക്കുവാന്‍ പെടാപാട് പെടുന്ന പക്ഷിക്കൂട്ടങ്ങള്‍.... 
     അവയോടൊപ്പം കടലില്‍ തുള്ളിക്കളിക്കുന്ന മത്സ്യങ്ങള്‍......   കപ്പല്‍ ചാലുകളെ കീറിമുറിച്ചു കൊണ്ട് പായുന്ന ഡ്രജറുകള്‍, പൈലറ്റ് ബോട്ടുകള്‍, കൂറ്റന്‍ കപ്പലുകള്‍.............
  ഇങ്ങനെ കടലിന്‍റെ നിശബ്ദതയേയും, തിരമാലകളേയും ഭഞ്ജിച്ച് കൊണ്ട് അഹങ്കാരത്തോടെയും ഹുങ്കാരശബ്ദത്തോടെയും പായുന്ന മനുഷ്യ നിര്‍മ്മിത യന്ത്രങ്ങള്‍.  
          സമയം സന്ധ്യ യോടടുക്കുന്നു.  ഉള്‍ക്കടലില്‍ നിന്നുകൊണ്ട് അസ്തമയ ദൃശ്യങ്ങള്‍ കാണുവാന്‍ കഴിഞ്ഞു. ............ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍........................


ഇനി ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിയുമോ എന്ന ശങ്ക........ കൂട്ടത്തില്‍ പ്രകൃതിയുടെ രൗദ്രഭാവം ദൃശ്യമായി.   പേടിപ്പെടുത്തുന്ന മിന്നല്‍ പിണറുകള്‍.....ഈ രൗദ്രഭാവം 
അനുഭവിച്ചറിയുന്പോള്‍   ആസ്വാദനത്തെക്കാളേറെ ഭയാനകത തോന്നിപ്പോകുന്ന നിമിഷങ്ങള്‍............. ഇങ്ങനെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആസ്വദിക്കാനും ഞങ്ങള്‍ക്ക് അവസരമൊരുക്കി തന്നു പ്രകൃതി.............
ഇവയെല്ലാം ആദ്യാനുഭവങ്ങളായതു കൊണ്ടാകാം................ ...   ഇങ്ങനെയൊരു തോന്നല്‍..........
    ഇപ്പോഴും പ്രകൃതിയോട് പടവെട്ടി ബോട്ടുകളില്‍ തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടി പെടാപാട് പെടുന്ന പച്ചയായ മനുഷ്യജീവിതങ്ങളെയും കാണുവാന്‍ കഴിഞ്ഞു. കരയോട് നാലഞ്ച് നാളുകള്‍ വിടപറഞ്ഞ് കടലമ്മയുടെ മടിത്തട്ടില്‍ ജീവിക്കുന്നവര്‍.........
                 ഇരുട്ടിന് സന്ധ്യ വഴിമാറിയപ്പോള്‍ കടലിന്‍റെ ഭയാനകതയില്‍ ഒറ്റപ്പെട്ടുപോയ അനുഭവം ഞങ്ങള്‍ക്കുണ്ടായി.  ഇതില്‍ നിന്നും രക്ഷപ്പെടുവാനെന്നവണ്ണം ഞങ്ങള്‍ എല്ലാപേരും ഒന്നിച്ചു ചേര്‍ന്ന് ഒരു സംഗീത വിരുന്ന് ഒരുക്കി.  പങ്കാളിത്തം കൊണ്ടും അഭിനയ ചാരുത കൊണ്ടും മനോഹരവും ഹൃദയ സ്പര്‍ശിയുമായി തീര്‍ന്നു ഇത്.  ഞങ്ങളുടെ ഒാര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഒരു മുത്തായി തീര്‍ന്നു ഈ നിമിഷങ്ങള്‍....................

    മധുരിക്കുന്ന കുറെ ഒാര്‍മ്മകള്‍ മനസ്സിലേറ്റി...... വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ എന്ന ആഗ്രഹത്തോടെ..........അല്പം നൈരാശ്യത്തോടെ............ മടക്കയാത്ര ആരംഭിച്ചു.  
    സാഗരറാണി 7.30 ന് കരയോടടുത്തു.  അതില്‍ നിന്നും കൊച്ചി നഗരത്തിലേയ്ക്ക് ഞങ്ങള്‍ പ്രവേശിച്ചു.  മടക്കയാത്രക്കു വേണ്ടി .......................
      ഈ യാത്രാക്കുറിപ്പ് ഇവിടെ പൂര്‍ണ്ണമാകുന്നില്ല.  ഒട്ടേറെ മറക്കാനാവാത്ത നിമിഷങ്ങള്‍ മനസ്സിലുണ്ടെങ്കിലും അവയൊക്കെ മുത്തില്‍ പകര്‍ത്തുവാന്‍ വാക്കുകള്‍ കൊണ്ട് കഴിയുന്നില്ല.  ആയതിനാല്‍ മനസ്സില്‍ സൂക്ഷിക്കുന്നു ഇത്.  ഇതില്‍ പങ്കാളിയാവര്‍ക്കും സാധിക്കുമെന്ന് വിശ്വസിക്കുന്നു.......................
      ഇങ്ങനെയൊരു അവസരമൊരുക്കിയ പ്രഥമാദ്ധ്യാപക ഫോറം സെക്രട്ടറിക്കും, എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും മുത്തിന്‍റെ നന്ദി...........
ഒട്ടേറെ സന്തോഷത്തോടെ................
നിറഞ്ഞ മനസ്സോടെ നിറുത്തുന്നു,

             സ്നേഹപൂര്‍വം,
                                                      ഹൃഷികേശ്.എ.എസ്                                                                             എഇഒ ബാലരാമപുരം2 comments:

  1. ഉള്‍ക്കടലിലേക്കുള്ള യാത്ര ......ആദ്യം ഭയം തോന്നിയെങ്കിലും മറക്കാനാവാത്ത ഒത്തിരി നിമിഷങ്ങള്‍ സമ്മാനിച്ചു.......

    ReplyDelete
  2. യാത്രാവിവരണം വായിച്ചു .ഉള്‍ക്കടലിലേക്കൊരു കപ്പല്‍യാത്രയായാലോ.........

    ReplyDelete