എ ഇ ഒ യുടെ ഡയറിക്കുറിപ്പ്
ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കുമിടയില്‍ വായനയെ സ്നേഹിച്ച ഒരു അമ്മയും മകളും.................
അഭിമാനത്തോടെ നിങ്ങള്‍ക്ക് വേണ്ടി മുത്തില്‍ പരിചയപ്പെടുത്തട്ടേ...........
നെല്ലിമൂട് ന്യൂ എച്ച് എസ് എസില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തട്ടെ...................
ശ്രുതി ലക്ഷ്മി.ജെ.എസ്. കൂടെ അവളുടെ അമ്മയേയും ....ശോഭ. എന്‍റെ സബ് ജില്ലയില്‍ നാല് വര്‍ഷമായി നടത്തിവരുന്ന എന്‍റെ വീട്ടില്‍ ഒരു ലൈബ്രറി എന്ന പ്രവര്‍ത്തനത്തില്‍ 600 പുസ്തകങ്ങള്‍ ശേഖരിച്ച ഒരു കൂട്ടുകാരനെ മുത്തില്‍ പരിചയപ്പെടുത്തിയല്ലോ... അതേ വര്‍ഷം 10 പുസ്തകം ലഭിച്ച ഒരു കൂട്ടുകാരിയാണിത്. 601- മത്തെ പുസ്തകം ഈ കൂട്ടുകാരന് വീണ്ടും എന്‍റെ സംഭാവനയായി നല്‍കിയപ്പോള്‍ വിങ്ങലുകള്‍ മനസ്സിലൊതുക്കി ഇവള്‍................ വൈദ്യുത വെളിച്ചം സ്വപ്നം മാത്രം കാണുന്ന ഒരു കുടുംബത്തിലെ അംഗം...........
എല്ലാ ശനിയാഴ്ചകളിലും അമ്മയോടൊപ്പം താന്‍ പിച്ചവച്ച് നടന്ന എല്‍പി സ്കൂളില്‍ എത്തി പത്ത് പുസ്തകങ്ങള്‍ ശേഖരിച്ച് ഇവര്‍ വായിച്ച് തീര്‍ത്തു.
ഇങ്ങനെ പകലിലെ വെളിച്ചത്തില്‍ താന്‍ പഠിച്ച പ്രൈമറി സ്കൂളിലെ എല്ലാ പുസ്തകവും വായിച്ചുതീര്‍ത്തു ഈ അമ്മയും മകളും. ഇതിന് തണലായി ...... താങ്ങായി... ഈ സ്കൂളിലെ മാതൃതുല്യയായ പ്രഥമാദ്ധ്യാപികയായ ശ്രീമതി.ഷീജാറിനി.
തന്‍റെ ഒന്നാം ക്ലാസ്സിലെ കുട്ടികളെ ഒന്നാം തരമാക്കി മാറ്റാന്‍ കര്‍മ്മകുശലതയോടെ മറ്റാരെയും ഏല്‍പ്പിക്കാതെ ഒരു അമ്മ... ഈ ടീച്ചറാണ് ശ്രൂതി ലക്ഷ്മിയേയും അമ്മയേയും വായനലോകത്തേയ്ക്ക് നയിച്ചത്. അമ്മ വായന എന്ന പ്രവര്‍ത്തനം പ്രൈമറി സ്കൂളിലെ കൂട്ടുകാരെ ഏറെ സ്വാധീനിക്കുന്നു എന്നതിനുള്ള നേര്‍ക്കാഴ്ചയാണ് ഇത്. ഈ ടീച്ചര്‍ക്ക് മുത്തിന്‍റെ പ്രണാമം............
ഈ ടീച്ചറോടാണ് തന്‍റെ മനസ്സിന്‍റെ വിങ്ങലുകള്‍ ഈ കൂട്ടുകാരി കൈമാറിയത്. അവണാകുഴി ബിഎഫ് എം എല്‍പിഎസ് സ്കൂളിന്‍റെ വാര്‍ഷികാഘോഷ ചടങ്ങില്‍ ഈ കൂട്ടുകാരിയെ ആദരിക്കുകയും ഹെഡ്മിസ്ട്രസ്സും ഞാനും കൂടി ഒരു പുസ്തകകെട്ട് സമ്മാനിക്കുകയും ചെയ്തു. നിങ്ങളുടെ പ്രോത്സാഹനവും കൈമാറുമല്ലോ.........
ഇനി വായനയെക്കുറിച്ച് കുറിച്ച് എഴുതട്ടെ. കൂട്ടൂകാര്‍ക്ക് ഇഷ്ടമുള്ളത് വായിക്കുക. ഇതാണ് ജൈവവായന...
പലപ്പോഴും മുതിര്‍ന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കുട്ടികളുടെ വായനയെ സ്വാധീനിക്കും. എന്നാല്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി വായിക്കാനുള്ള അവസരം നാം ഒരുക്കി ക്കൊടുക്കണം. അപ്പോള്‍ വായന സ്വാഭാവികമായ ഒരു അനുഭവമാകും. ഇപ്പോഴാണ് സര്‍ഗ്ഗാത്മക വായന ഉടലെടുക്കുന്നത്. അതിലൂടെ പുതിയ ലോകം സൃഷ്ടിക്കാന്‍ കൂട്ടുകാര്‍ക്ക് കഴിയുന്നു............
പുതിയ സൃഷ്ടികള്‍ ഉടലെടുക്കുന്നു.........
കൂട്ടുകാരുടെ മികച്ച സൃഷ്ടികള്‍ പെറുക്കിയെടുത്ത് വെങ്ങാനൂര്‍ ഭഗവതിനട സ്കൂളിന്‍റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അവര്‍ പ്രസിദ്ധീകരിച്ച "ഒാലപീപ്പി " എന്ന മാഗസിന്‍ വളരെയേറെ ആകര്‍ഷകമായിരുന്നു.
ഒട്ടേറെ പുതിയ തനതായ പ്രവര്‍ത്തനങ്ങള്‍ ഈ സ്കൂളില്‍ നടക്കുന്നു. ഒരു അര്‍പ്പണബോധമുള്ള ഹെഡ്മാസ്റ്ററും ഒരു കൂട്ടം അദ്ധ്യാപകുരുമാണ് ഇതിനുപിന്നില്‍. "ജ്യോതിര്‍ഗമയ" എന്ന പേരില്‍ പ്രകാശ വര്‍ഷവുമായി ബന്ധപ്പെട്ട് ഒരു ഏകദിന ക്യാന്പ് ഈ വര്‍ഷം സംഘടിപ്പിച്ചിരുന്നു. പ്രകാശവുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങള്‍ ക്യാന്പില്‍ പങ്കെടുത്ത കൂട്ടുകാര്‍ക്ക് ചെയ്ത് നോക്കുവാന്‍ അവസരം ലഭിച്ചു. വൈകുന്നേരം അനന്തമജ്ഞാതമായ ആകാശത്തെ ടെലസ്കോപ്പിലൂടെ നിരീക്ഷിക്കുവാന്‍ കൂട്ടുകാര്‍ക്ക് അവസരം ലഭിച്ചു. രക്ഷാകര്‍ത്താക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. അദ്ധ്യാപകരായിരുന്നു ഇതിന്‍റെ സംഘാടകര്‍.
ഒരദ്ധ്യാപകന്‍ പ്രതിഭാധനനായിരിക്കണം എങ്കില്‍ ഒരു അദ്ധ്യാപക പരിശീലകന്‍ മികച്ച വാക്മിയും, സംഘാടകരും കൂടിയാകണം. ഇത്തരത്തില്‍ ബാലരാമപുരം ബിആര്‍സി യിലെ ഒരു ട്രെയിനറായ നാകപുരം സുനില്‍ സാറിനെ മുത്ത് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ഇതിലുപരി ഒരു നല്ല എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹം എഴുതിയ ഒരു കഥാസമാഹാരമാകട്ടെ ഇന്നത്തെ പുസ്തക പരിചയം..........
ഒരു എഴുത്തുകാരന്‍റെ അനുഭവങ്ങളില്‍ ചാലിച്ചെുടുത്തവയാണ് ഇതിലെ കഥകള്‍. ഹൃദ്യവും മനോഹരവും ആണ് അവ. ഒരു കഥ കാച്ചിക്കുറുക്കി അവതിരക്കുന്പോഴാണ് കഴന്പുള്ളതാകുന്നത്. നിങ്ങളും വായിച്ചു നോക്കുമല്ലോ.....
ഈ വരുന്ന അവധിക്കാലത്ത് വായിക്കാന്‍ സമയം കൂട്ടുകാര്‍ കണ്ടെത്തുമല്ലോ. അതിനു വേണ്ടി നിങ്ങള്‍ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളെ പരിചയപ്പെടുത്തട്ടെ. കൂടെ അവയുടെ എഴുത്തുകാരെയും.
ഇനി പുതിയ കാലം................പുതിയ വായന...........
ഇപ്പോള്‍ കീ അമര്‍ത്തിയാല്‍ വായനയുടെ വിശാല ലോകം തുറക്കുകയായി. പുതിയ കാലത്തെ വായനകളെ പരിചയപ്പെടു.....
വായിക്കൂ.............. വാനോളം......... ആസ്വദിക്കൂ................. ഈ അവധിക്കാലം.
നിര്‍ത്തട്ടെ.
സ്നേഹപൂര്‍വം,
ഹൃഷികേശ്.എ.എസ്
എഇഒ ബാലരാമപുരം

- റോബിന്‍സണ്‍ ക്രൂസോ - ഡാനിയേല്‍ ഡീഫോ
- ദി ജംഗിള്‍ ബുക്ക് - റുഡ്യാര്‍ഡ് കിപ്ലിംഗ്
- ഗള്ളിവേഴ്സ് ട്രാവല്‍സ് - ജോന്നാഥന്‍ സ്വിഫ്റ്റ്
- ആലീസ് ഇന്‍ വണ്ടര്‍ലാന്‍റ് - ലൂയിസ് കാരോള്‍
- അഡ്വഞ്ചേഴ്സ് ആഫ് ടോംസോയര്‍ - മാര്‍ക്ക് ട്വയിന്‍
- ഒലിവര്‍ ട്വിസ്റ്റ് - ചാള്‍സ് ഡിക്കന്‍സ്
- സിന്‍ഡ്രല്ല - ഗ്രിം ബ്രദേഴ്സ്
- സ്വാമി ആന്‍റ് ഫ്രണ്ട്സ് - ആര്‍.കെ.നാരായണന്‍
- കണ്ണീരും കിനാവും -വി.ടി.ഭട്ടതിരിപ്പാട്
- ബഷീറിന്‍റെ കൃതികള്‍
ഇനി പുതിയ കാലം................പുതിയ വായന...........
ഇപ്പോള്‍ കീ അമര്‍ത്തിയാല്‍ വായനയുടെ വിശാല ലോകം തുറക്കുകയായി. പുതിയ കാലത്തെ വായനകളെ പരിചയപ്പെടു.....
- ഒാണ്‍ലൈന്‍ ഡയറി
- ബ്ലോഗുകള്‍
- മൊബൈല്‍ ഫോണ്‍ നോവല്‍
- ഇ-ബുക്ക് റീഡര്‍
വായിക്കൂ.............. വാനോളം......... ആസ്വദിക്കൂ................. ഈ അവധിക്കാലം.
നിര്‍ത്തട്ടെ.
സ്നേഹപൂര്‍വം,
ഹൃഷികേശ്.എ.എസ്
എഇഒ ബാലരാമപുരം
സര്‍, നന്ദി.....ശ്രുതിലക്ഷ്മി എന്ന മുത്തിനെ പരിചയപ്പെടുത്തിയതില്‍......ഒരു കാര്യം പറയാന്‍ മറന്നു......ഈ കൂട്ടുകാരി കവിത എഴുതാറുണ്ട്.....കുഞ്ഞുകവിതകള്‍.....
ReplyDelete