UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday 16 March 2015

എ ഇ ഒ യുടെ ഡയറിക്കുറിപ്പ്

   ഒരു അവധിക്കാലം കൂടി വരവായല്ലോ................................. കളിയും ചിരിയും ഒപ്പം കുറച്ച് വായനയും വിവരശേഖരണവും കൂടി ഒന്നിപ്പിച്ചാലോ....................................... 
അതിലേയ്ക്കായി മുത്തില്‍ കുറച്ച് പ്രവര്‍ത്തനങ്ങള്‍ ചേര്‍ക്കുന്നു.  കൂട്ടുകാരുടെ ഇഷ്ടത്തനനുസരിച്ച് അവ തെരഞ്ഞെടുത്ത് കൊള്ളുമല്ലോ. സ്കൂളിലെ വായന മൂലകളിലെ പുസ്തകങ്ങള്‍ ഇതിനായി തെരഞ്ഞെടുത്ത്  വായിക്കണം. 
ചിന്തിക്കാനും സ്വതന്ത്രമായി ഇടപെടാനുമുള്ള ശേഷി കൈവരിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കട്ടെ........
   അതോടൊപ്പം ടി.വിയുടെ മായിക പ്രപഞ്ചത്തില്‍ നിന്നും വായനയുടെ ലോകത്തേയ്ക്ക് എന്‍റെ കൂട്ടുകാരെ കൈപിടിച്ചുയര്‍ത്താന്‍ സഹായകമാകും ഇവ............ 
ഇതിന് കൂട്ടുകാരെ എന്‍റെഅദ്ധ്യാപക   സുഹൃത്തുക്കള്‍  സഹായിക്കുകയും ചെയ്യുമല്ലോ........ 
അദ്ധ്യാപകര്‍ ഇടപടേണ്ട സന്ദര്‍ഭങ്ങള്‍
 →നിലവാരത്തിനനുസരിച്ചവ തെരഞ്ഞെടുക്കല്‍
→ ശേഖരണ പ്രവര്‍ത്തനങ്ങള്‍ - സാധ്യതകള്‍
→ പുസ്തക പരിചയം
→ മണ്ണെഴുത്തിനെ പരിചയപ്പെടുത്തല്‍
           
       ലോകം നിര്‍ണ്ണയിക്കാനാവാത്ത വേഗത്തിലാണ് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.  ഈ മാറ്റത്തിന്‍റെ ഗതിവേഗം അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും കൂട്ടുകാരും തിരിച്ചറിയേണ്ടതുണ്ട്............
    സൈബര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് താന്‍ നേടിയ ആശയങ്ങളെ സമന്വയിപ്പിച്ച് വര്‍ത്തമാന കാലത്തെ മാത്രം മുഖവിലയ്ക്കെടുക്കാതെ ഭാവിയെ കൂടി വിലയിരുത്തി വേണം നാം പ്രവര്‍ത്തിക്കേണ്ടത്.  അതിനുതകുന്നതാകട്ടെ ഈ പ്രവര്‍ത്തനങ്ങള്‍........
മനുഷ്യന്‍ സംസ്കാരത്തിന്‍റെ ആദ്യവിത്ത് നട്ടത് മണ്ണിലാണ്.  മണ്ണില്‍ പണിയെടുത്താണ് സംസ്കാരം എന്ന വലിയ വിളവ് അവന്‍ കൊയ്തെടുത്തത്. 
      മനുഷ്യന്‍ മാത്രമല്ല, മരവും മഞ്ചാടിയും ജീവനുള്ള മറ്റെന്തും മണ്ണില്‍ തുടങ്ങി മണ്ണില്‍ തന്നെ അവസാനിക്കുന്നു. എത്ര മണ്ണിട്ടു മൂടിയാലും മായ്ക്കാനാവാത്ത ഈ മഹാസത്യം മനുഷ്യന്‍ മാത്രം ഇടയ്ക്കിടെ മറന്നുപോകുന്നു............. 
             അത്രമാത്രം ക്രൂരത നാം മണ്ണിനോട് ചെയ്യുന്നു.  
   കഴിക്കാന്‍ ശുദ്ധമായ ഭക്ഷണവും വെള്ളവും നല്‍കുന്നതിനു പകരം രാസവസ്തുക്കളും വിഷാംശങ്ങളും നല്‍കി നാം അതിനെ നശിപ്പിക്കുന്നു. 
       
             ഈ മണ്ണ് വര്‍ഷത്തില്‍ ഭൂമിയുടെ പുതപ്പായ മണ്ണിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ ചില പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്കായി കുറിക്കുന്നു. 
            ഈ വരാന്‍ പോകുന്ന അവധിക്കാലം ഇതിനായി പ്രയോജനപ്പെടുത്തുമല്ലോ......
➨ ഭൂമി അമ്മയാണെങ്കില്‍ ആ അമ്മയുടെ വയറാണ് മണ്ണ്. ജീവന്‍ മുളപ്പൊട്ടുന്നതും അത് നിലനില്‍ക്കുന്നതും മണ്ണിലാണ്.  ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി ഒരു പ്രബന്ധം തയ്യാറാക്കാം.....
   ➨മണ്ണ് രൂപപ്പെടുന്ന വിധം എങ്ങനെയെന്ന് കണ്ടെത്തി ഒരു കുറിപ്പ് തയ്യാറാക്കുക
   ➨മണ്ണിന്‍റെ സ്വഭാവം നിയന്ത്രിക്കുന്ന ഘടകങ്ങള്‍ - ധാതുക്കള്‍, ജൈവവസ്തുക്കള്‍, ജലം ,വായു ഇവയാണ്. ഇവയുടെ  സാന്നിദ്ധ്യം കൊണ്ട് മണ്ണിന് വിവിധ സ്വഭാവം കൈവരിക്കുന്ന വിധം കണ്ടെത്തി ക്കുറിപ്പ് തയ്യാറാക്കാമോ  
  ➨ കേരളത്തിലെ മണ്ണിനങ്ങളില്‍ മുഖ്യമായവ ചുവടെ ചേര്‍ക്കുന്നു.  അവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക.
  •     ചെമ്മണ്ണ്
  •     ചെങ്കല്‍ മണ്ണ്
  •     അലുവിയല്‍ മണ്ണ്
  •     ‌ഒാണാട്ടുകര മണ്ണ്
  •     ജലരൂപാന്തരിത മണ്ണ്
  •     കറുത്ത മണ്ണ്
  •     വന മണ്ണ്
  •     ഡ്രൈ ഫോറസ്റ്റ് ലോം.
  •     ക്ഷാരകടല്‍ മണ്ണ്
  •    സെമി ഡ്രൈഅലുവിയം
  •    സബ് ഹ്യൂമസ് റെഡ് ലോം
  •    വൈറ്റ് ലാറ്ററൈറ്റ്
  •    കളിമണ്ണ്     
  • .

➨ ഊര്‍ജ്ജം തരുന്ന മണ്ണ് - വിലമതിക്കാനാവാത്ത ഒട്ടേറെ അമൂല്യ വസ്തുക്കളുടെ ശേഖരണമാണ് ഇത് - മണ്ണില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജ്ജസ്രോതസ്സുകളെയും ധാതുക്കളേയും നമുക്ക് കണ്ടെത്താമോ.  ചിലവ ചുവടെ ക്കുറിക്കാം.  കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി ഒരു കുറിപ്പ് തയ്യാറാക്കാം.
  •    കല്‍ക്കരി
  • പെട്രോളിയം
  •  പ്രകൃതി വാതകം
  •  ഫോസിലുകള്‍
  • കിംബര്‍ലൈറ്റുകള്‍
  • ആണവഇന്ധനം

➨ ധാതുക്കളാല്‍ സന്പന്നമായ നാടാണ് കേരളം ----- കേരളത്തിന്‍റെ തീരപ്രദേശം ഇതിന്‍റെ അമൂല്യ കലവറയാണ് - കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുക.
   എല്ലാ ചരിത്രങ്ങള്‍ക്കും സാക്ഷിയാണ് മണ്ണ്............. മണ്ണ് ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂടി വരും തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിക്കുന്നു.  കല്ലുുകളിലും പാറകളിലേയും ഒക്കെ രേഖപ്പെടുത്തിയിരിക്കുന്ന പ്രാചീന രേഖകള്‍ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.  ഇത്തരത്തില്‍ നമ്മുടെ കേരളത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന വിവരങ്ങള്‍ ശേഖരിക്കുക.
  മണ്ണിനെ സംരക്ഷിക്കാന്‍ നിങ്ങളുടെ ചില നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക
      മണ്ണുമായി ബന്ധപ്പെട്ട ചില പഠന ശാഖകള്‍ ചുവടെക്കുറിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അവയെ വിശദീകരിക്കുക

  •       സോയില്‍ സയന്‍സ്
  •       പെഡോളജി
  •      എഡഫോളജി
  •      മിനലോളജി
  •      സെഡിമെന്‍റോളജി
  •     സോയില്‍ മൈക്രോ ബയോളജി
  •    പെട്രോളജി
  •    ജിയോളജി
  •    ജിയോസ്റ്റാറ്റിക്സ്
  •    കാര്‍‍ട്ടോഗ്രാഫി

 മണ്ണിനെ ക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ ശേഖരിക്കുക....
ഇന്ത്യയിലെ പ്രധാനപ്പെട്ട മണ്ണ് ഗവേഷണ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
പത്ര കട്ടിംഗുകള്‍ ശേഖരിച്ച് ഒരു പതിപ്പ് തയ്യാറാക്കുക

                            എന്‍റെ അദ്ധ്യാപകര്‍ക്കു വേണ്ടി ഒരു പുസ്തകപരിചയം കൂടി ആകട്ടെ ഈ ഡയറിയില്‍.  നമ്മുടെ മുന്‍ രാഷ്ട്രപതിയായ ശ്രീ.എപിജെ അബ്ദുല്‍ കലാമിന്‍റെ                   ടേണിംഗ് പോയിന്‍റ് എന്ന പുസ്തകമാണ് ഞാന്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത്. അഗ്നിച്ചിറകും ജ്വലിക്കുന്ന മനസ്സുമായി വെല്ലുവിളികളുടെ വഴിത്താരയിലൂടെ നീങ്ങിയ അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങള്‍ കുറിച്ചിട്ടിരിക്കുന്നു ഈ പുസ്തകത്തില്‍.  കര്‍മ്മനിരതനായ രാഷ്ട്രപതിയായിരുന്ന അഞ്ച് വര്‍ഷത്തിന്‍റെ സഫലനിമിഷങ്ങള്‍ ഒാര്‍ത്തെടുക്കുകയാണ് അദ്ദേഹം ഈ പുസത്കത്തിലൂടെ. ഇന്ത്യയുടെ സര്‍വ്വതോന്മുഖ വികസനം നെഞ്ചിലേറ്റി നടന്ന ഒരാളുടെ ഹൃദയത്തുടിപ്പുകള്‍ ഇതിലുണ്ട്.  ഈ പുസത്കം വായിച്ച് ആശയങ്ങള്‍ കൂട്ടുകാര്‍ക്ക്  കൈമാറുമല്ലോ....

  തത്ക്കാലം നിര്‍ത്തട്ടെ!

                                                         സ്നേഹപൂര്‍വം
                                                          ഹൃഷികേശ്.എ.എസ്, 
                                                           എഇഒ ബാലരാമപുരം

No comments:

Post a Comment