UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday, 2 March 2015

ദേശീയ  ശാസ്ത്രദിനത്തില്‍  ഞങ്ങളുടെ  സ്വപ്നം  യാഥാര്‍ത്ഥ്യമായി.........................

പ്രൊഫസര്‍ സി.വി.രാമന്‍  "രാമന്‍ പ്രഭാവം" കണ്ടുപിടിച്ച ദിവസമാണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.  ഫെബ്രുവരി 28. ഈ മാസം നമുക്ക് കൂട്ടുകാര്‍ക്ക് വേണ്ടി വിവിധതരം ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്താം.
➢ സെമിനാറുകള്‍
➢ബോധവല്‍ക്കരണ ക്ലാസ്സുകള്‍
➢ ചര്‍ച്ചകള്‍
➢സിന്പോസിയങ്ങള്‍
➢ബുള്ളറ്റിന്‍ ബോര്‍ഡ്
➢ഫീല്‍ഡ് ട്രിപ്പുകള്‍
ഇത്തരത്തില്‍ ‌ഒരു പ്രവര്ത്തനം നമുക്ക്  പ്രകാശവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം നടത്താന്‍ ശ്രമിക്കുമല്ലോ....................

            ശാസ്ത്രവും സാങ്കേതിക വിദ്യയും തമ്മിലുള്ള പരസ്പര ബന്ധത്തിന്‍റെ പ്രാധാന്യം ശരിയായി മനസ്സിലാക്കുവാന്‍ ഉതകുന്ന ഒരു ഫീല്‍ഡ്  ട്രിപ്പ് ഈ വര്‍ഷത്തെ  ശാസ്ത്ര   ദിനത്തില്‍  ബാലരാമപുരം സബ് ജില്ലയിലെ ശാസ്ത്രഅദ്ധ്യാപകര്‍ക്കായി സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ചു. 
         ഏറെ ആശങ്കകളും ആകാംക്ഷയും പേറിയായിരുന്നു കൂടംകുളം ആണവ നിലയത്തിലേയ്ക്കുള്ള യാത്ര.  
സാധാരണ യാത്ര തയ്യാറെടുപ്പുകള്‍ പ്പോലെ  "റേഡിയേഷന്‍"  എന്ന ഭീകരനെതിരെ ചെറുക്കാന്‍ മനോധൈര്യം മാത്രം മുന്‍കരുതലായി എടുത്തുക്കൊണ്ടായിരുന്നു യാത്ര. ............ എന്നാല്‍ തികച്ചും സന്തോഷത്തോടെ ഭയാശങ്കകള്‍ മാറ്റിയായിരുന്നു മടക്കയാത്ര. .......................
        ഈ യാത്ര വളരെ ഉദ്വേഗജനകമായിരുന്നു.  ഞാനും ലീവെടുത്തു ഒപ്പം കൂടി. എന്‍റെ 50 അദ്ധ്യാപകരോടൊപ്പം രാവിലെ 9 മണിക്ക്  കൂടംകുളത്തെത്തി. 
         ശാരീരിക പരിശോധനകള്‍    കഴിഞ്ഞ്    സന്തോഷത്തോടെ    ഒരു  സെമിനാറില്‍ പങ്കെടുക്കുവാന്‍   കഴിഞ്ഞു .                                                                                                    
ആണവനിലയവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലൂടെ ഞങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിഞ്ഞു.  അവയില്‍ ചിലത് ചുവടെ കുറിക്കട്ടെ................
➻ വിഷന്‍ 2030
➻ആണവനിലയങ്ങളുടെ പ്രസക്തി
➻റേഡിയേഷന്‍ വിപത്ത്
➻പുനസ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജം
➻കൂടംകുളം റിയാക്ടറിന്‍റെ പ്രത്യേകത.........  ഘടന ................... തുടര്‍ഘട്ടങ്ങള്‍
➻സാധാരണ ജനങ്ങളുടെ ആശങ്ക
➻ജനകീയ പ്രക്ഷാഭവും .................. പരിഹാരവും
   ഏകദേശം 3 മണിക്കൂറോളം ശാസ്ത്രജ്ഞര്‍ ഞങ്ങളുമായി സംവദിച്ചു.  ഏറെ പുതിയ അറിവുകള്‍  നേടാന്‍ കഴിഞ്ഞു.  ഇതില്‍ ചിലത്  എന്‍റെ കൂട്ടുകാരോട് ചര്‍ച്ച ചെയ്യുുവാനായി പങ്ക് വയ്ക്കുന്നു.
० ‌ഒരു ആണവറിയാക്ടര്‍ ഒരിക്കലും ഒരു ആറ്റം   ബോംബാകുകയില്ല. 
०ഒരു വര്‍ഷം റിയാക്ടറില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് ഏല്‍ക്കുന്ന റേഡിയേഷന്‍റെ തോത് ഒരു പ്രാവശ്യം എംആര്‍ഐ സ്കാനിന് വിധേയമാകുന്പോള്‍ ഏല്‍ക്കുന്നതിനേക്കാള്‍ കുറവ്.
०വികസ്വര രാജ്യമായ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞ തോതില്‍ വൈദ്യുതി ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗമാണിത്.
०ഇന്ത്യയിലെ ഏറ്റവും വലിയ പവര്‍ സ്റ്റേഷനാണ് 
ഉല്‍പാദന ശേഷി 1000 മെഗാവാ‍ട്ട്
    ഇന്ത്യയ്ക്ക് 50 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഈ മേഖലയില്‍ ഉണ്ട്.
    ഉപയോഗിക്കുന്ന ഇന്ധനം യുറേനിയം 235
   പൂര്‍ണ്ണമായും കൂടംകുളം പവര്‍പ്ലാന്‍റില്‍ റഷ്യന്‍സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
  റിയാക്ടറിന്‍റെ ഘടന - പ്രവര്‍ത്തനം -
  മോഡറേറ്ററായി കടല്‍ ജലം ഉപയോഗിക്കുന്ന ർവിധം
        ഇന്ന് ഇന്ത്യ ഉപയോഗിക്കുന്ന അളവിന്‍റെ ഇരട്ടി ഊര്‍ജ്ജം 2030 ല്‍ അവശ്യമായി വരും
० മൂന്ന്  ലോറിയില്‍ കൊള്ളുന്ന കല്‍ക്കരിയില്‍ നിന്ന് ഉല്‍പാദിക്കുന്ന ഊര്‍ജ്ജം ഒരു അരി മണിയുടെ വലിപ്പമുള്ള യുറേനിയം 235 ല്‍ നിന്ന് ലഭിക്കും 
                       ഊര്‍ജ്ജം തികയാതെ വരുന്ന ഒരവസ്ഥ വന്നാല്‍ നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല നമ്മുടെ ജീവന്‍ പോലും നിലച്ചു പോകും........................ 
ഇത് പരിഹരിക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗമാണ് ആണവനിലയങ്ങള്‍.................
                     ഭവിഷ്യത്തുകള്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും കരിമണല്‍ ശേഖരം ഏറ്റവും കൂടുതലുള്ള ഇന്ത്യ കരുതലോടെ നിയന്ത്രണ വിധേയമായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതാണ് അഭികാമ്യം..................     
ഈ വിധത്തിലാണ് ഇന്ത്യന്‍ശാസ്ത്ര ലോകം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.....................
           ഏകദേശം 12.30 ‌‍‌ർഒാടെ റിയാക്ടര്‍ സന്ദര്‍ശിക്കാന്‍ ആരംഭിച്ചു. കടലിന്‍റെ ഉള്ളിലേയ്ക്ക്        1 1/2 കിലോമീറ്ററോളം പാലത്തിലൂടെ  യാത്ര ചെയ്തും - കടല്‍ ജലം ഉപയോഗിക്കുന്ന രീതി മനസ്സിലാക്കി .    
ഫിഷ് പ്രൊട്ടക്ടര്‍ - പരിചയപ്പടലും അതിന്‍റെ പ്രവര്‍ത്തനവും നേരില്‍ കാണുവാന്‍ കഴിഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന വിസ്മയമായിരുന്നു- ഈ കാഴ്ചകളെല്ലാം - കാലത്തിന് മായ്ക്കാന്‍ കഴിയാത്ത ‌ഒാര്‍മ്മകളായ് അവ മാറുന്നു..... 
                     കടലിനുള്ളില്‍ ഞങ്ങളുടെ ഒത്ത് ചേരല്‍

വീണ്ടും ഉള്‍ക്കടലില്‍ നിന്ന് കരയിലേയ്ക്ക്..............
എല്ലാപേരും തൊപ്പിയിട്ടു.................... ഹെല്‍മറ്റ് വച്ച് റിയാക്ടറിനെ     പരിചയപ്പെട്ടു ............................. തൊട്ടുനോക്കി............... കുഴപ്പമില്ല ............ എന്ന ദീര്‍ഘനിശ്വാസം......................
തുടര്‍ന്ന് ജനറേറ്ററിനെ പരിചയപ്പെട്ടു. .......... ഉള്ളിലേയ്ക്ക് കയറി............ ഏറെ സമയത്തിനു ശേഷം 4 മണിയോടെ മടക്കയാത്ര.

            മടക്കയാത്രയില്‍ കന്യാകുമാരിയും സന്ദര്‍ശിച്ചു.  നമ്മുടെ സബ് ജില്ലയിലെ എസ്ആര്‍എസ് യുപിഎസ് പള്ളിച്ചലിലെ പ്രഗത്ഭനായ ഒരു സയന്‍സ് അദ്ധ്യാപകനായ   ശ്രീ.ജയചന്ദ്രന്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുകയാണ്.  ഒരദ്ധ്യാപകനെന്ന നിലയില്‍ 22 പുരസ്കാരങ്ങള്‍ തന്‍റെ വിദ്യാലയത്തിന് നേടി കൊടുത്ത ഒരു പ്രതിഭാശാലിയാണ് അദ്ദേഹം. പ്രതിഭകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും അംഗീകരിക്കുവാനും നിരവധി വര്‍ണ്ണോജ്ജ്വലമായ അവസരങ്ങള്‍  ഒരു സയന്‍സ് അദ്ധ്യാപകനെന്ന നിലയില്‍ സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.എന്‍റെ സബ് ജില്ലയിലെ അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഒരു മുതല്‍കൂട്ടായിരുന്നു അദ്ദേഹത്തിന്‍റെ ത്യാഗോജ്ജ്വലമായ സേവനം. അദ്ദേഹത്തിന്  കേന്ദ്ര അദ്ധ്യാപക അവാര്‍ഡ് -ഉം ഗുരുശ്രേഷ്ഠ അവാര്‍ഡും ലഭിക്കുകയുണ്ടായി.  
ആത്മാര്‍ത്ഥയും അര്‍പ്പണബോധവും മുഖമുദ്രയാക്കിയ ഈ പ്രതിഭാധനന് മുത്തിന്‍റെ പ്രണാമം...............................
ഇദ്ദേഹത്തിനും ഇത്തരത്തില്‍ യാത്രാമംഗളം നേരുക കൂടി ഞങ്ങളുടെ ലക്ഷ്യമായിരുന്നു.
 സാഗരസംഗമം സാക്ഷിയാക്കി ഞങ്ങള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.



             ഇതിനുപരിയായി നല്ലൊരു അദ്ധ്യാപക പരിശീലകന്‍ കൂടിയാണ് ഇദ്ദേഹം.  മിക്ക പരിശീലനങ്ങളിലും അദ്ധ്യാപകരുടെ വിജ്ഞാന നൈപുണ്യ വികാസത്തിനും മനോഭാവമാറ്റത്തിനും ഊന്നല്‍ നല്‍കിയിരുന്നു.
   
     സ്കൂള്‍, പഞ്ചായത്ത്, ബിആര്‍സി തല വായനക്കൂട്ടായ്മകള്‍ ഭംഗിയായി സംഘടിപ്പിച്ചു. എല്ലാ ക്ലാസുകളിലും വായന മൂലകള്‍ ക്രമീകരിച്ചിട്ടുള്ളതിനാല്‍ ഈ പ്രവര്‍ത്തനത്തില്‍ കൂട്ടുകാരുടെ പ്രകടനം വളരെ മെച്ചപ്പെട്ടതായിരുന്നു.  ഇതിന് വഴി തെളിച്ച എല്ലാ അദ്ധ്യാപകര്‍ക്കും മുത്തിന്‍റെ നന്ദി................................  വായന അന്യം നിന്നു പോകുന്ന ഈ കാലഘട്ടത്തില്‍ അക്ഷരങ്ങളെ സ്നേഹിക്കാനും തീപ്പന്തങ്ങളെ പോലെ ജ്വലിപ്പിക്കാനും ഉള്ള അവസരങ്ങള്‍ കൂട്ടുകാര്‍ക്ക് ലഭിച്ചു.
    



 കഴിഞ്ഞ 4 വര്‍ഷമായി സബ് ജില്ല തനതായി ഏറ്റെടുത്ത് നടത്തുന്ന സ്വപ്ന പദ്ധതിയായ  "എന്‍റെ വീട്ടില്‍ ഒരു ലൈബ്രറി" എന്ന പ്രവര്‍ത്തനം വിജയത്തിലേയ്ക്ക് അടുക്കുന്നു എന്നതിന്‍റെ സൂചന നല്‍കുന്നു  കൂട്ടുകാരുടെ പ്രകടനങ്ങള്‍. തന്‍റെ വീട്ടിലെ ലൈബ്രേറിയന്‍ 600 പുസ്തകങ്ങള്‍ വരെ ശേഖരിച്ചു  ന്യു എച്ച് എസ് എസ് നെല്ലിമൂട്ടില്‍ പഠിക്കുന്ന    അഖില്‍ ശാസ്ത എന്ന കൂട്ടുകാരനെ ഞാന്‍ പരിചയപ്പെടുത്തട്ടെ. 601-ാമത്തെ പുസ്തകവും എന്‍റെ സംഭാവനയായി നല്‍കുവാനും മറന്നില്ല.
  കൂട്ടുകാര്‍ക്കും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.............................
                എല്‍എസ്എസ്- യു എസ് എസ് പരീക്ഷ തയ്യാറെടുപ്പിന് വേണ്ടി ഒരു തനതായ പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.  എന്‍റെ കൂട്ടുകാരില്‍ അത് എത്തിക്കുമല്ലോ...............

തത്ക്കാലം നിര്‍ത്തട്ടെ.............................

                                                                                 സ്നേഹപൂര്‍വ്വം,
                                                                                                                                                                               ഹൃഷികേശ്.എ.എസ്
                                                                                                                                                                                  എഇഒ ബാലരാമപുരം

2 comments:

  1. സര്‍, യാത്രാവിവരണം നന്നായിരിക്കുന്നു ........നല്ല ഭാഷയും ശൈലിയും........ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.....നന്ദി.......

    ReplyDelete
  2. ശാസ്ത്ര ദിനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന ഒരു യാത്രയ്ക്ക് തയ്യാറായ ബാലരാമപുരം സാബ്‌ ജില്ലയിലെ ശാസ്ത്ര അധ്യാപകരെയും അതിനു നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട ഹൃഷികേശ് സാറിനും അഭിനന്ദനങ്ങള്‍ ...... യാത്രയുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതിനു വേണ്ടി മുത്തിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്റ് അതി മനോഹരം ..... ഈ വര്ഷം ജയചന്ദ്രന്‍ സാര്‍ അധ്യാപന രംഗത്ത് നിന്ന്‍ വിട വാങ്ങുന്നു എന്നുള്ളത് ആശങ്കയും ഒപ്പം വിഷമവും ഉണ്ടാക്കുന്ന സംഗതിയാണ് .... ബാലരാമപുരം സബ്ജില്ലയിലെ ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ജയചന്ദ്രന്‍ സാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ അധ്യാപക ലോകത്തിന് മാതൃകയായിരുന്നു ... സാറിന് മുത്തിന്റെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പും അനുയോജ്യമായി ... എല്ലാ വിധ ഭാവുകങ്ങളും .....

    ReplyDelete