മാനായും കുയിലായും മയിലായും എന്‍റെ കൂട്ടുകാര്‍ - ഏകദിന നാടക കളരിയില്‍...........................
ബാലരാമപുരം സബ് ജില്ലയിലെ വിദ്യാരംഗം കലാ സാഹിത്യവേദി ഈ വര്‍ഷവും പതിവുപോലെ ഒരു തനതായ പ്രവര്‍ത്തനം 25-ാം തീയതി സംഘടിപ്പിച്ചു. ഒരു ഏകദിന നാടക പരിശീലന കളരി. കൂട്ടുകാര്‍ക്ക് ഒരു പുതിയ അറിവിന്‍റെ അനുഭവമായി മാറി ഈ കൂട്ടായ്മ..................പ്രമുഖരായ സിനിമാ നാടക രചയിതാക്കളായ ശ്രീ.ജയചന്ദ്രന്‍ കടന്പാട്, ജിജി കലാമന്തിര്‍, തിരക്കഥാകൃത്ത് ശ്രീ.ബിനുലാല്‍ എന്നിവരുടെ കൂട്ടുകൂടല്‍ എന്‍റെ കൂട്ടുകാര്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി. അവരോടൊപ്പം ഞാനും പങ്കാളിയായി. നാടകത്തിനെക്കുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ കൂട്ടുകാര്‍ മനസ്സിലാക്കി. കൂട്ടുകാര്‍ കുയിലായും മയിലായും മാനായും പൂച്ചയായും മാറുന്ന കാഴ്ചകള്‍ ഹൃദ്യമായി. ചില കൂട്ടുകാര്‍ക്ക് അവരുടെ മനസ്സിലുള്ള സങ്കല്പങ്ങള്‍ക്കനുസരിച്ച് വസ്തുക്കളെ മാറ്റി കാണികളായ മറ്റ് കൂട്ടുകാരെ നിമിഷങ്ങള്‍ കൊണ്ട് കൈയിലെടുക്കാന്‍ കഴിഞ്ഞു. കൂട്ടുകാരുടെ കലാപ്രകടനം ഒരു കലാ വിരുന്ന് അകത്താക്കിയ അനുഭവം കൈവന്നു.
തുടര്‍ന്ന് മൂകാഭിനയത്തിന്‍റെ വിവിധ വശങ്ങള്‍ ശ്രീ.ജിജി കലാമന്ദിറുമായി ചേര്‍ന്ന് കൂട്ടുകാര്‍ സ്വായത്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ അവ സദസില്‍ അവതരിപ്പിച്ചു. അപ്പോള്‍ സമയം ഉച്ചയോടടുത്തു.
ഉച്ചഭക്ഷണത്തിനുശേഷം കൂട്ടുകാര്‍ 11 ഗ്രൂപ്പുകളായി മാറി. ഒാരോ ഗ്രൂപ്പും ഒാരോ നാടകത്തിന്‍റെ രചനയും സംവിധാനവും നടത്തി. അവര്‍ അത് സദസില്‍ അവതരിപ്പിച്ചു. കണ്ണിനും മനസ്സിനും വളരേയെറെ കുളിര്‍മ നല്‍കിയ അനുഭവങ്ങളായിരുന്നു അവ . ഈ പുത്തന്‍ അനുഭവത്തിലൂടെ നാടകമെന്ന അമൂര്‍ത്തമായ കലാരൂപത്തെ അടുത്തറിയാന്‍ കൂട്ടുകാര്‍ക്ക് കഴിഞ്ഞു. കുട്ടികള്‍ ഈ ശില്പശാലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അവതരിപ്പിച്ചു. വളരെ ശ്രദ്ധേയമായിരുന്നു. അവ അടുത്ത ഒത്തുചേരലിന് മികവേകാന്‍ സഹായിക്കും.......... സമയം തികഞ്ഞില്ല എന്ന പരിഭവവുമായി കൂട്ടുകാരും അദ്ധ്യാപകരും പിരിഞ്ഞു.
എന്‍റെ കൂട്ടുകാരുടെ ഭാഷാപരമായ എഴുത്തും വായനയ്ക്കുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കിയത്. അതുപോലെ അവരിലുള്ള സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി ബിആര്‍സി തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇത്തരമൊരു പ്രവര്‍ത്തനം നടത്തുകയുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇത് ആസൂത്രണം ചെയ്തത്...................
തുടര്‍ വര്‍ഷങ്ങളില്‍ കൂട്ടുകാരുടെ ഗണിതത്തിന്‍റെ കഴിവും സര്‍ഗ്ഗവാസനകളുടെ വികസനവുമാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ നമ്മുടെ ക്ലാസ് മുറികളിലെ ഗണിതമൂല എന്ന ആശയം പ്രാവര്‍ത്തികമാക്കിയതിന്‍റെ പ്രതിഫലനം പഞ്ചായത്ത് മെട്രിക് മേളകളില്‍ പ്രകടമായി. കൂട്ടുകാരുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും, അതിന്‍റെ പിന്നിലെ പ്രവര്‍ത്തനങ്ങളും അതിശയിപ്പിക്കുന്നതായിരുന്നു. കൊച്ചു കൂട്ടുകാരുടെ പ്രകടനങ്ങള്‍ക്കിടയില്‍ ഗണിതോത്സവത്തിന് മങ്ങലേറ്റിട്ടുണ്ടോ എന്ന് സംശയം ബാക്കിയായി അവശേഷിക്കുന്നു. ...............
ഇപ്പോള്‍ വായനക്കൂട്ടായ്മകള്‍ നടക്കുകയാണ്.......................
അതിന്‍റെ വിശേഷങ്ങളുമായി വീണ്ടും എഴുതാം.
തത്ക്കാലം നിര്‍ത്തട്ടെ,
സ്നേഹപൂര്‍വം
ഹൃഷികേശ്.എ.എസ്
എഇഒ, ബാലരാമപുരം
No comments:
Post a Comment