എ ഇ ഒ യുടെ ഡയറി
ഇപ്പോള്‍ പഠനയാത്രയുടെ കാലമാണല്ലോ. പതിവു പോലെ സ്കൂള്‍ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ നേമം യുപിഎസ് ലെ കൂട്ടുകാര്‍ എന്നെ അവരുടെ പഠനയാത്രയ്ക്ക് ക്ഷണിച്ചു. പോകാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ യാത്രാദിവസം അവിടെയെത്തി ആശംസകള്‍ കൈമാറുവാന്‍ ശ്രദ്ധിച്ചു. കൂട്ടത്തില്‍ നല്ലൊരു യാത്രാ വിവരണം തയ്യാറാക്കാന്‍ കൂട്ടുകാരോട് പറഞ്ഞു. അതിന്‍ പ്രകാരം 7 ഡി യിലെ സ്നേഹ അശോക് എന്ന കൂട്ടുകാരി മനോഹരമായ "കാടും മലയും പുഴയും താണ്ടി ...... ". എന്ന തലക്കെട്ടില്‍ ഒരു വിവരണക്കുറിപ്പ് എനിക്ക് അയച്ച് തന്നു. മനോഹരം, അതിഗംഭീരമായിരിക്കുന്നു. അതിലെ ചില വരികള്‍ ചുവടെ ചേര്‍ക്കട്ടെ................
"അതിജീവനത്തിന്‍റെ മുള്ളുകള്‍ കാഴ്ച വസ്തുക്കളായി മാറ്റിയവര്‍, വലിയ മരമായി പടര്‍ന്നു പന്തലിച്ചങ്ങനെ ഒാരോ ജീവവസ്തുവിനും അഭയകേന്ദ്രമായി മാറാന്‍ കൊതിച്ചെങ്കിലും ശാസ്ത്രത്തിന്‍റെ കൈകള്‍ തേരോട്ടം നടത്തി ഒരു ചെടിച്ചട്ടിയിലാക്കിയ ബോണ്‍സായ് മരങ്ങള്‍"....... എന്നിങ്ങനെ എത്ര മനോഹരമായ ഭാവനാ സൃഷ്ടികള്‍.......
ആശാന്‍ സ്മാരകത്തെക്കുറിച്ച് എഴുതിയ വരികള്‍ പറയട്ടെ....
"നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്ന ആശാന്‍റെ വീടു കണ്ടപ്പോള്‍ ഇത്രയേറെ ചെറിയ വീട്ടിലാണോ ഇത്ര വലിയ മഹാനുണ്ടായത് " എന്ന ചോദ്യം പാലക്കാടന്‍ കാറ്റ് കൂട്ടിനില്ലെങ്കിലും എസ് .ഗുപ്തന്‍ നായര്‍ സാറിനെപ്പോലെ എനിക്കും തോന്നി..........
പാട്ടും കൂത്തും ബഹളവുമായി, ഞങ്ങള്‍ യാത്ര ഉത്സവമാക്കി. ദീര്‍ഘ സമയ യാത്ര കഴിഞ്ഞപ്പോള്‍ സ്കൂളിലെത്തി. ഒാരോ സ്ഥലങ്ങളും അനുഭവങ്ങളും സിനിമ പോലെ മനസില്‍ മറഞ്ഞു കൊണ്ടിരുന്നു.
ഞാന്‍ യാത്രാ വിവരണത്തിലെ ഉള്ളടക്കത്തെക്കുറിച്ച് നിറുത്തട്ടെ.
പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂട്ടുകാര്‍ക്ക് ലഭിക്കേണ്ട അറിവുകള്‍ നേരിട്ട് അനുഭവ യോഗ്യമാക്കാന്‍ കഴിയുന്ന പഠനതന്ത്രമാണല്ലോ പഠനയാത്രകള്‍. അത്തരത്തില്‍ ഹൃദ്യമായ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ ആസൂത്രണം ചെയ്താല്‍ പല ശേഷികളും വളര്‍ത്തുവാന്‍ ഇതിനു കഴിയും.
നേടിയ അറിവുകളെ കോര്‍ത്തിണക്കിയ ഒരു യാത്രാ വിവരണക്കുറിപ്പ് നമുക്ക് ഒരു പാഠപുസ്തകമായി മാറ്റുവാന്‍ കഴിയും. ഈ യാത്രാക്കുറിപ്പുകള്‍ പ്രാദേശിക പാഠങ്ങളായി പുനരുപയോഗിക്കാന്‍ കഴിയും.
എസ് എസ് എ യുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ധാരാളം ഇപ്പോള്‍ കൂട്ടുകാര്‍ക്ക് കിട്ടിക്കാണുമല്ലോ. ബാലശാസ്ത്ര കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധാവതരണത്തില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞു. അദ്ധ്യാപകരുടെ സഹായത്താല്‍ കൃത്യവും വ്യക്തവുമായ ആസൂത്രണം നടത്തി ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ അവതരിക്കപ്പെട്ടു. ഏറ്റവും രസകരമായി തോന്നിയത് കൂട്ടുകാരുടെ ഇന്‍ററാക്ഷന്‍ ആയിരുന്നു.
നെറ്റിയില്‍ പൊട്ടുു തൊടുന്നത് മുതല്‍..................
ഫാസ്റ്റ് ഫുഡ് വരെ...................
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര കൗതികളാക്കി കൂട്ടുകാരെ മാറ്റുുവാന്‍ സഹായകമാവട്ടെ..
ഇതിലെ ചില നിമിഷങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
തത്ക്കാലം നിറുത്തുന്നു.
വീണ്ടും എഴുതാം
സ്നേഹപൂര്‍വ്വം,
ഹൃഷികേശ്.എ.എസ്
എഇഒ ബാലരാമപുരം

hridyamayoru vaayanaanubhoothi,DAYAVAYI POORNAROOPATHIL PRASIDHEEKARIKKAMO...
ReplyDeleteWE ARE PROUD OF GOVT UPS NEMOM AND THAT CHILD
ReplyDeleteയാത്രാവിവരണം വളരെ മനോഹരം.....സ്നേഹക്ക് അഭിനന്ദനങ്ങള്‍......ഈ മുത്തിനെ പരിചയപ്പെടുത്തിയ സാറിന് നന്ദി......
ReplyDelete