നിറവിന്‍റെ ഉന്നതിയില്‍ നിന്നും 64-ാം വയസ്സിലേയ്ക്ക് പൊതു വിദ്യാഭ്യാസ മേഖലയിലെ ഒരു പാഠശാല
New HSS Nellimoodu
ഒട്ടേറെ മേന്മകള്‍ കൊയ്തു കൊണ്ട് ന്യൂ എച്ച് എസ്സ് എസ്സ് നെല്ലിമൂട് എന്ന മാതൃക സ്ഥാപനം വളര്‍ച്ചയിലേയ്ക്ക് ........
➨ പഠിക്കുന്ന കൂട്ടുകാരുടെ എണ്ണം ഏകദേശം 3800
➨ ഇവിടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരിക്ക് ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 5-ാം റാങ്ക്
➨ 5 കൂട്ടുകാര്‍ക്ക് കേരള യൂണിവേഴ്സിറ്റിയില്‍ വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കള്‍
➨ സതേണ്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ഒരു കൂട്ടുകാരന്‍ ........
➨ കഴിഞ്ഞ എസ്സ്എസ്സ്എല്‍സി യില്‍ 34 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ ⍖
ഇങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക
ഈ നേട്ടങ്ങള്‍ കൊയ്യുന്നത് ഒരു കൂട്ടം അര്‍പ്പണബോധമുള്ള അദ്ധ്യാപക സുഹൃത്തുകളുടെയും അവരെ നയിക്കുവാന്‍ പ്രാപ്തരായ ഭരണാധികാരികള്‍ - ഹെഡ്മാസ്റ്റര്‍ ശ്രീ.സുനില്‍ പ്രഭാകരനന്ദലാല്‍, പ്രിന്‍സിപ്പാല്‍ ശ്രീമതി. ക്രിസ്റ്റി ബായി യും കൂടാതെ സുശക്തമായ ഒരു മാനേജ്മെന്റിന്‍റെയും പ്രവര്‍ത്തനമാണ്....... ഇവരുടെ കൂട്ടായ്മക്കു മുന്‍പില്‍ മുത്തിന്‍റെ പ്രണാമം.
നമുക്ക് മാതൃകയാകട്ടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ .......
ഇനി എന്‍റെ അദ്ധ്യാപക സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു പുസ്തക പരിചയമാവട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് ബഹുമാന്യനായ മുന്‍ ഇന്ത്യന്‍ പ്രസിഡന്‍റ് അബ് ദുല്‍ കലാം സാറിന്‍റെ യുവത്വം കൊതിക്കുന്ന ഇന്ത്യ എന്ന പുസ്തകമാണ്.
ഭരണനിര്‍വ്വഹണത്തെപ്പറ്റിയുള്ള യുവത്വത്തിന്‍റെ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. ഇന്ത്യന്‍ യുവതയെ ഭരണനിര്‍വ്വഹണത്തില്‍ പങ്കാളികളാകുന്നതിന് പ്രചോദനമേകുക എന്നതാണ് ഈ പുസ്തകരചനയുടെ ലക്ഷ്യം. ജനാധിപത്യത്തില്‍ നമ്മള്‍ നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്ത് മികച്ച ഭരണത്തിലൂടെ ശാക്തീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തെ എങ്ങനെ പടുത്തുയര്‍ത്താം എന്നും ഈ ലേഖനങ്ങള്‍ വിശദീകരിക്കുന്നു.
ഇതിലെ ആശയങ്ങള്‍ നമ്മള്‍ ഉള്‍ക്കൊണ്ട് കൂട്ടകാര്‍ക്ക് കൈമാറുമല്ലോ ...........
തത്ക്കാലം നിറുത്തുന്നു.
സ്നേഹപൂര്‍വ്വം
Hrishikesh.A.S
AEO Balaramapuram
No comments:
Post a Comment