UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Wednesday 24 December 2014

പുതുവര്‍ഷത്തിലേയ്ക്ക്....

തിരനോട്ടം 2014 

       2014 എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും അധ്യാപക സുഹൃത്തുക്കള്‍ക്കും മനോഹരവും ഹൃദ്യവുമായ നല്ല അനുഭവങ്ങള്‍ നല്‍കിയാണ്‌ കടന്നുപോകുന്നത് എന്നു കരുതട്ടെ .... ഒരു സാമൂഹ്യജീവി എന്ന നിലയില്‍ നാം ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളോടും സംവദിച്ചുകൊണ്ടാണ് ജീവിക്കുന്നത് . 2014 നടന്ന വിവിധ സംഭവങ്ങള്‍ നമ്മില്‍ നിറച്ച സന്തോഷവും ദു:ഖവും എല്ലാം നിറഞ്ഞ കുറെ അറിവുകള്‍ നിങ്ങള്‍ ഓരോരുത്തരിലും ഉണ്ടാകും . അത്തരം അറിവുകളെ ചില കുറിപ്പുകളായി സൂക്ഷിക്കുന്നത് ഭാവിയില്‍ പഠനത്തിനും മറ്റുമായി ഉപയോഗിക്കുന്നതിന് സഹായകമാകും ....ദേശീയമായ ചില കാര്യങ്ങള്‍ മാത്രം എന്‍റെ ഓര്‍മ്മയില്‍ നിന്നും ഞാന്‍ കുറിക്കുന്നു . ഇതിന്‍റെ തുടര്‍ച്ചയായി നിങ്ങളുടെ വ്യക്തിപരമായ ജീവിത മുഹൂര്‍ത്തങ്ങളുടെ നേര്‍കാഴ്ചകളും പത്രത്തില്‍ നിന്നും മറ്റു മാധ്യമങ്ങളില്‍ നിന്നും ശേഖരിച്ചതും ചേര്‍ത്ത് ഒരു വിവരണമായി തയ്യാറാക്കൂ ..... വ്യക്തിപരമായ കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നത് കൊണ്ട് ഒരു ഡയറിയുടെ സ്വഭാവം കൈവന്നാലും വിഷമിക്കേണ്ടതില്ല ....
ഇന്ത്യയ്ക്ക് അഭിമാനകരമായ വര്ഷം 2014



          നമ്മുടെ രാജ്യത്തിന് അഭിമാനകരമായ വര്‍ഷമായിരുന്നു 2014 . മംഗല്‍യാന്‍ പദ്ധതിയുടെ വിജയവും ഇന്ത്യ ലോകത്തെ ആറാമത്തെ ക്രയോജനിക്ക് ശക്തിയായി ഇന്ത്യ മാറിയതും ഈ വര്ഷം തന്നെ . ജി സാറ്റ് 14 വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് പുത്തന്‍ ചലനങ്ങള്‍ക്ക് ഈ വര്ഷം സാക്ഷിയായി 



....ഇന്ത്യക്കാരനായ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന കൈലാസ് സത്യാര്‍ധിക്കും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന പാക്കിസ്ഥാന്‍ പെണ്‍കുട്ടി മലാല യുസഫ് സായിക്കും സമാധാന നോബല്‍ സമ്മാനം ലഭിച്ചതും 2014 ലെ നേട്ടമാണ് ....
          ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപം കൊണ്ടത് ഈ വര്‍ഷമാണ്‌ ... മുന്‍പ്രധാന മന്ത്രിയായ വാജ്‌പേയിക്കും മദനമോഹന മാളവ്യയ്ക്കും ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതും 2014 ലെ വാര്‍ത്തയായി . ഈ വര്‍ഷത്തെ ഹരിത നോബല്‍ പുരസ്ക്കാരം ഇന്ത്യക്കാരനായ രമേഷ് അഗര്‍വാളിന് ലഭിച്ചു . എണ്ണവില അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ച്ചയിലെത്തിയത് ഈ വര്‍ഷമാണ്‌ . 
        പ്രശസ്ത നോവലിസ്റ്റും പത്ര പ്രവര്‍ത്തകനുമായ ഖുശ്വന്ദ് സിംഗ് , പ്രശസ്ത സാഹിത്യകാരന്‍ യു ആര്‍ അനന്തമൂര്‍ത്തി , മാണ്ട്വലിന്‍ പ്രതിഭ യു ശ്രീനിവാസ് , ചലച്ചിത്രകാരന്മാരായ ബാലു മഹേന്ദ്ര , കെ ബാലചന്ദര്‍ , രാഷ്ട്രീയ നേതാക്കളായ ഗോപിനാഥ് മുണ്ടെ , ബംഗാരു ലക്ഷ്മണ്‍ എന്നിവരുടെ വേര്‍പാട് 2014 ലെ നഷ്ടങ്ങളായിരുന്നു . 

  •     ഇതുപോലെ കേരളത്തിലെയും ലോകത്തെയും 2014 ലെ പ്രധാന സംഭവങ്ങള്‍ ചേര്‍ത്ത് ഈ വിവരണം പൂര്‍ത്തിയാക്കൂ .....
  • 2015 ലെ നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കൂടി ഒരു കുറിപ്പായി രേഖപ്പെടുത്തൂ ....

എല്ലാവര്ക്കും എന്‍റെ പുതുവത്സരാശംസകള്‍ ....
                 
                                                             ഹൃഷികേശ് എ എസ്
                                           
                                      ഉപ ജില്ലാവിദ്യാഭ്യാസ ആഫീസര്‍ 


2 comments:

  1. 2014-ലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കൂട്ടുകാര്‍ക്ക് ഓര്‍ത്തെടുക്കാന്‍ ഈ പോസ്റ്റിങ്ങ്‌ പ്രചോദനമാകട്ടെ. പുതുവത്സരാശംസകള്‍.

    ReplyDelete
    Replies
    1. ഇനിയുള്ള ദിവസങ്ങളിലെ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകത്തും കേരളത്തിലും നടന്ന സംഭവങ്ങളുടെ വിവരങ്ങള്‍ ഉണ്ടാകും ... ഇവ കൂടി ചേര്‍ത്ത് വിവരണം മെച്ചപ്പെടുത്തി എഴുതാന്‍ കൂട്ടുകാര്‍ക്ക് അവസരം നല്‍കണം ..... പ്രതികരണത്തിന് നന്ദി .....

      Delete