2015 അന്താരാഷ്‌ട്ര മണ്ണ് വര്‍ഷവും
പ്രകാശ വര്‍ഷവും.......
2015 നെ ഏറെ പ്രതീക്ഷയോടെയാണ് നാം വരവേറ്റത് ..... യുനസ്കോയാണ് 2015 പ്രകാശവര്‍ഷമായി
ആചരിക്കാന്‍ തീരുമാനിച്ചത് . ആധുനിക ജീവിതത്തിന്റെ മുന്നേറ്റത്തിനും വേഗത്തിനും
പ്രകാശത്തിന് പ്രധാനപ്പെട്ട പങ്കാണ് ഉള്ളത് . പ്രകാശത്തിന്‍റെ സവിശേഷതകളെ
കുറിച്ച് പഠിക്കുന്നതിനും പ്രകാശത്തിന്‍റെ മാറ്റത്തിലൂടെ സൃഷ്ട്ടിക്കപ്പെടുന്ന ഊര്‍ജ്ജത്തെകുറിച്ച്
അറിയുന്നതിനും വാര്‍ത്താവിനിമയം , വൈദ്യശാസ്ത്രം , എന്നീ മേഖലകളില്‍ നടക്കുന്ന
മാറ്റങ്ങളില്‍ പ്രകാശത്തിന്‍റെ സ്ഥാനം തിരിച്ചറിയുന്നതിനും ഈ വര്‍ഷത്തെ ഊര്‍ജ്ജിതമായ
പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നു . സൂര്യപ്രകാശത്തിന്റെ സാന്നിധ്യമില്ലാത്ത
മനുഷ്യജീവിതത്തെകുറിച്ച് ചിന്തിക്കാന്‍പോലും നമുക്ക് കഴിയില്ല . പ്രകാശവര്‍ഷത്തെ
വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു..... അതിനു
ആവശ്യമായ പ്രവര്‍ത്തന പിന്തുണയുമായി മുത്ത് എന്നും നിങ്ങളോടൊപ്പം ഉണ്ടാകും .
അന്താരാഷ്‌ട്ര മണ്ണ്‍ വര്ഷം
“ മണ്ണില്ലാതെ നാമില്ല “
മണ്ണിന്റെ നാശവും മണ്ണിലുണ്ടാക്കുന്ന മാറ്റവും മനുഷ്യ ജീവിതത്തെ മാറ്റി
മറിക്കുന്നു . ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഭൂമിയില്‍ മണ്ണ് വേണം .
ജലത്തെ പിടിച്ചുവച്ച് സംഭരിക്കാന്‍ , വരള്‍ച്ച ഇല്ലാതാക്കാന്‍ ,കാലാവസ്ഥാമാറ്റം
ചെറുക്കാന്‍ ,വിളകളെ സംരക്ഷിക്കാന്‍ മണ്ണിനെ സംരക്ഷിച്ചേ കഴിയൂ ......
മാലിന്യങ്ങള്‍ കൊണ്ട് മണ്ണിനെ അഭിഷേകം
ചെയ്യുന്ന മനുഷ്യന്‍റെ പ്രവൃത്തി ജീവിവംശത്തിന് തന്നെ കാലനായി മാറുന്നു .....
ഒരുവശത്ത് കുന്നുകള്‍ ഇടിച്ചു നിരത്തുകയും മറു വശത്ത് മാലിന്യകുന്നുകള്‍
ഉണ്ടാക്കുകയും ചെയ്യുന്ന മനുഷ്യന്‍ ..... ഈ ആക്രമണങ്ങളെല്ലാം സഹിക്കുന്ന മണ്ണിന്റെ
പ്രാണവേദനയാണ് മഹാമാരികളായി മനുഷ്യന് മേല്‍ തിരിച്ചു പതിക്കുന്നത് .
മണ്ണിനെ സംരക്ഷിക്കാന്‍ ..... വിശുദ്ധി
നിലനിര്‍ത്താന്‍ ആവശ്യമായ പോരാട്ടങ്ങള്‍ നാം തുടങ്ങേണ്ടിയിരിക്കുന്നു . എത്ര വലിയ കോട്ട കെട്ടിയടച്ചാലും മണ്ണ്‍
ആരുടേയും സ്വകാര്യസ്വത്തല്ല . മണ്ണെന്ന അമൂല്യ നിധിയെ നമുക്ക് ജീവന്‍കൊടുത്തും
സംരക്ഷിക്കണം . അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ചിന്തകളും കൊണ്ട് ധന്യമാക്കാന്‍
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ
..... നിങ്ങളുടെ ലൈബ്രറിയിലെ പഴയ മണ്ണെഴുത്ത് ഡയറി കണ്ടെത്തൂ ..... അവയിലെ പ്രവര്‍ത്തനങ്ങള്‍
കൂട്ടുകാര്‍ക്കായി നല്‍കൂ .....
വിദ്യാലയത്തിലേയ്ക്ക്.......
പുതുവര്‍ഷത്തോടനുബന്ധിച്ച് രണ്ട്
വിദ്യാലയങ്ങളിലെ മികവുകള്‍ കൂടി കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു ....സാമൂഹികമായി
പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ രണ്ട് വിദ്യാലയങ്ങള്‍ ... ആ വിദ്യാലയങ്ങളിലെ
അതിശയിപ്പിക്കുന്ന മികവിന്റെ ചിത്രങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു .
സെന്റ്മേരീസ് എല്‍ പി
സ്കൂള്‍ വിഴിഞ്ഞം
വിഴിഞ്ഞം
കടപ്പുറത്തിന് തൊട്ടു സമീപം സ്ഥിതിചെയ്യുന്ന വിദ്യാലയം . മൂന്നുനിലകളിലായി സ്കൂള്‍
കെട്ടിടവും മനോഹരമായ ക്ലാസ്സ് മുറികളും..... കടല്‍ മണ്ണ് നിറഞ്ഞ മുറ്റം .
ചെരുപ്പില്‍ കയറിക്കൂടിയ മണല്‍ത്തരികള്‍ തട്ടിക്കളഞ്ഞു ഞാന്‍ ക്ലാസ്സ്
മുറികളിലേക്ക് കയറി . എല്ലാ ക്ലാസ്സുകളിലും അധ്യാപകര്‍ ഹാജരുണ്ട് ...... അധ്യാപകര്‍
എത്താത്ത ക്ലാസ്സുകളില്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനും രാവിലെ എത്തിയ
പ്രഥമാധ്യാപകന്‍ ശ്രദ്ധിച്ചിരിക്കുന്നു .....
ഞാന്‍ ഗണിത ലാബിലേക്ക് കയറി . ഗണിതവുമായി
ബന്ധപ്പെട്ട വിവിധ ഉപകരണങ്ങള്‍ , ചാര്‍ട്ടുകള്‍ , കൂട്ടുകാരുടെ ഗണിത സൃഷ്ട്ടികള്‍
, ഗണിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ , പതിപ്പുകള്‍ , പത്രങ്ങളില്‍ വന്ന
ഗണിതവുമായി ബന്ധപ്പെട്ട കട്ടിങ്ങുകള്‍ എന്നിവ വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു .
ലാബിന് ഗണിതവുമായി ബന്ധപ്പെട്ട അധ്യാപകരാണ് ചുമതലവഹിക്കുന്നത് .
ഗണിതകളികള്‍ , പസിലുകള്‍ ,പാറ്റേണുകള്‍ ,
കുസൃതി കണക്കുകള്‍ ,ഗണിത ക്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ ഗണിത കൂട്ടായ്മയുടെ
ഭാഗമായി നടക്കുന്നു .
അടുത്ത് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്
ഇംഗ്ലീഷ് ലൈബ്രറിയാണ് . ഇംഗ്ലിഷ് ഭാഷാപഠനത്തിന് ഉത്തകുന്നതെന്തും ഈ ലൈബ്രറിയുടെ
ഭാഗമാണ് . വിവിധതരത്തിലുള്ള ചിത്രപുസ്തകങ്ങള്‍ , കുഞ്ഞുപുസ്തകങ്ങള്‍ ,
പാഠപുസ്തകങ്ങള്‍ ,പ്രവര്ത്തനപുസ്തകങ്ങള്‍ ,ഇംഗ്ലിഷിലുള്ള ബാലമാസികകള്‍ അധ്യാപകരും
കൂട്ടുകാരും ചേര്‍ന്ന് സൃഷ്ട്ടിചെടുത്ത വിഭവങ്ങള്‍ , ശേഖരങ്ങള്‍ എന്നിവ റഫറന്‍സിനും
വായനയ്ക്കുമായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
രണ്ടു കൂട്ടുകാരാണ് ഈ
ലൈബ്രറിയുടെ ചുമതലക്കാര്‍ . പുസ്തകങ്ങളുടെ സൂക്ഷിപ്പുകാരും വിതരണക്കാരും അവര്‍
തന്നെ . അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളെ കുറിച്ചും മറ്റു സൃഷ്ട്ടികളെ
കുറിച്ചും ധാരണയുണ്ടോ എന്നറിയുന്നതിന് അവരോട് ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു .
കൃത്യതയോടെ ലൈബ്രറിയുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ അവര്‍ എനിക്ക് വിവരിച്ചു തന്നു
.
വായനയുടെ വിവിധ തലങ്ങള്‍ പരിശോധിക്കുന്നതിനും
ഇവിടെ പരിശ്രമങ്ങള്‍ നടക്കുന്നു . സുസജ്ജമായ ഐ റ്റി ലാബില്‍ ഈ വായനയുടെ സാധ്യതകള്‍
ഇവിടെ പരീക്ഷിക്കപ്പെടുന്നു . അക്കാദമിക സ്വപ്‌നങ്ങള്‍ എല്ലായിപ്പോഴും പങ്കു വയ്ക്കാറുള്ള
ഒന്നിനും സമയം തികയുന്നില്ല എന്ന് മാത്രം പരാതി പറയുന്ന ശ്രീ ആല്‍ഫ്രെഡ് സാര്‍
എന്ന പ്രഥമാധ്യാപകന്‍റെ നിതാന്ത അക്കാദമിക ജാഗ്രതയും നിറവാര്‍ന്ന പ്രവര്‍ത്തനങ്ങളുമാണ്
ഈ വിദ്യാലയത്തിന്റെ മികവുകള്‍ക്ക് പിന്നില്‍ ...
സെന്റ്ജോസെഫ്സ് എല്‍ പി
സ്കൂള്‍ ചൊവ്വര
സ്കൂളില്‍ എത്തിയ ഉടന്‍ ഓഫീസില്‍ കയറി .
അവിടെ പ്രഥമാധ്യാപികയായ സിസ്റ്റര്‍ ത്രേസ്യ ടീച്ചറില്ല. ടീച്ചര്‍ ക്ലാസ്സിലാണ്
....അവിടെ കൂട്ടുകാര്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങളുമായി ടീച്ചര്‍ ..... സിസ്റ്റര്‍
ഓഫീസില്‍ ഇരിക്കുന്നത് അത്യാവശ്യത്തിനു മാത്രം.... ടീച്ചറിന്റെ ക്ലാസ്സ്
പിന്നിട്ട് ഞാന്‍ മുന്നോട്ടു നടന്നു ..... ക്ലാസ്സുകളില്‍ നിന്നും അധ്യാപകരുടെയും
കൂട്ടുകാരുടെയും ഇടകല്ര്‍ന്നുള്ള ശബ്ദം ....പഠനത്തിന്‍റെ പുതുവഴികള്‍ തേടുന്ന
അധ്യാപകര്‍ .... നാലാം ക്ലാസ്സിലെത്തി ... കൂട്ടുകാര്‍ പഠനത്തിന്‍റെ തിരക്കിലാണ് .
നാല്പതിലധികം കൂട്ടുകാര്‍ ഈ ക്ലാസ്സില്‍ ഉണ്ട് . ടീച്ചറിന്റെ റ്റി എം
കൈയ്യിലെടുത്ത് കൂട്ടുകാരോടൊപ്പം ബെഞ്ചിന്റെ ഓരത്ത് ഞാനിരുന്നു . മനോഹരമായ എഴുത്ത്
....പഠനപ്രവര്‍ത്തനങ്ങള്‍ വിശദമായി ആസൂത്രണം ചെയ്തു രേഖപ്പെടുത്തിയിരിക്കുന്നു .
പ്രതികരണപേജും സമ്പുഷ്ട്ടം .... ചിത്രങ്ങളും സ്കെച്ചുകളും ടേബിളുകളും റ്റി എമ്മില്‍
നിറയെയുണ്ട് . “ ഞാന്‍ എന്‍റെ സ്വന്തം റ്റി എം എന്‍റെ കൂട്ടുകാരെ കാണിക്കും “
ടീച്ചര്‍ പറഞ്ഞു . ടീച്ചറിന്റെ എഴുത്തും കൂട്ടുകാര്‍ക്ക് മാതൃകയാകുന്നു . ഞാന്‍
കൂട്ടുകാരുടെ നോട്ടുബുക്കുകളും പരിശോധിച്ചു. ഒട്ടു മിക്ക കൂട്ടുകാരും നന്നായി
എഴുതുന്നു . അവരുടെ എഴുത്തും മാതൃകയാണ് .
നാല് കൂട്ടുകാര്‍ അല്പം പിന്നോക്കാവസ്ഥയിലാണ്
. അവര്‍ക്ക് ഡയറി എഴുത്തിലൂടെ ടീച്ചര്‍ പരിഹാരം കണ്ടെത്തുന്നു . മാത്രമല്ല ദിവസവും
ടീച്ചര്‍ തന്‍റെ ഡയറി കൂട്ടുകാര്‍ക്ക് വായിപ്പിച്ചു കേള്‍പ്പിക്കുകയും ചെയ്യുന്നു
.അധ്യാപക ലോകത്തിന് മാതൃകയാണ് നാലാം ക്ലാസ്സിലെ അധ്യാപികയായ ശ്രീമതി ബെല്ലാര്‍മി ടീച്ചര്‍.... .
ഈ വിദ്യാലയത്തിലെ എസ് ആര്‍ ജി പ്രവര്‍ത്തനങ്ങളും
മാതൃകാപരമാണ് . എസ് ആര്‍ ജിയില്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ക്രോടീകരിച്ച്
അറിയിപ്പായി അധ്യാപകര്‍ക്ക് നല്‍കുന്ന ജോലി നിര്‍വഹിക്കുന്നതും എസ് ആര്‍ ജി കണ്‍വീനറാണ്.
കടലിന് പ്രിയപ്പെട്ട കുഞ്ഞുപ്രതിഭകളെ അറിവിന്‍റെ ലോകത്തേയ്ക്ക് നയിക്കാനുള്ള ഈ
വിദ്യാലയത്തിലെ അധ്യാപകരുടെ കൂട്ടായ ശ്രമം മാതൃകാപരമാണ്
No comments:
Post a Comment