UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday 12 December 2014

അവധിക്കാല പ്രവര്‍ത്തനങ്ങള്‍

രണ്ടാംടേം മൂല്യനിര്‍ണ്ണയവും ക്രിസ്മസ്സ് അവധിക്കാലവും .......


രണ്ടാംടേം മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.അല്പം താമസിച്ചാണെങ്കിലും ചില നിര്‍ദ്ദേശങ്ങള്‍ ഇതിന്‍റെ സുഗമമായ നടപ്പിലാക്കലിനായി നല്‍കുന്നു .....
  • മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 9.30 ന് എസ് ആര്‍ ജി കൂടുകയും അതിനുമുന്‍പ്‌ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ വായിച്ചു വിലയിരുത്തി ആസൂത്രണകുറിപ്പ്‌ എസ് ആര്‍ ജി മിനിറ്റ്സില്‍ രേഖപ്പെടുത്തുകയും വേണം .
  • പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം
  • മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളുടെ കോപ്പികള്‍ , ഗ്രേഡ്സൂചകങ്ങള്‍ , ഉത്തരസൂചിക എന്നിവയുടെ കോപ്പികള്‍ ഉള്‍പ്പെടുത്തി മൂല്യനിര്‍ണ്ണയബാങ്ക് തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്
  •  അതാത് ദിവസത്തെ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ അന്നന്നുതന്നെ റ്റി എമ്മില്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും റിപ്പോര്‍ട്ടാക്കി ക്രോടീകരിച്ചു പ്രഥമാധ്യാപകന് നല്‍കുകയും വേണം
  • ഗ്രേഡ്‌ നല്‍കിക്കഴിഞ്ഞാല്‍ അത്റ്റി എമ്മില്‍ വരച്ച് രേഖപ്പെടുത്തണം
  • പോര്‍ട്ട്‌ഫോളിയോ , പ്രവൃത്തിപരിചയം , സംഗീതം , ചിത്രംവര...... എന്നിവയുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍ ബന്ധപ്പെട്ട സോഴ്സ്ബുക്കില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പോലെ നടപ്പിലാക്കണം 
  • സമയകൃത്യത പാലിക്കാന്‍ ശ്രദ്ധിക്കണം

സ്നേഹത്തിന്‍റെ സന്ദേശം വിളംബരം ചെയ്യുന്ന ക്രിസ്മസ് ആഘോഷപരിപാടികള്‍ സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കണം . എസ് എം സി /പി റ്റി എ യുമായി ആലോചിച്ചുവേണം ആഘോഷപരിപാടികള്‍ തീരുമാനിക്കേണ്ടത്‌ . ഈ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യ ഒരു മതേതരരാഷ്ട്രം എന്ന ചിന്ത കൂട്ടുകാരിലെയ്ക്ക് കൈമാറ്റം ചെയ്യപ്പെടണം .
ക്രിസ്മസ് അവധിക്കാലപ്രവര്‍ത്തനങ്ങള്‍
ക്രിസ്മസ്സ് അവധിക്കാലം സര്ഗാത്മകമായി വിനിയോഗിക്കുന്നതിന് കൂട്ടുകാര്‍ക്ക് താഴെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാവുന്നതാണ്......
വായനാപ്രവര്‍ത്തനങ്ങള്‍
  • ക്രിസ്മസ് അവധിക്കാലം വായനയുടെ ലോകത്തേയ്ക്ക് കൂട്ടുകാരെ എത്തിക്കുന്നതിന് വേണ്ടി വിനിയോഗിക്കണം .
  • ഓരോ കൂട്ടുകാരനും അഞ്ച് പുസ്തകങ്ങള്‍ വീതം ( നിലവാരത്തിനനുസരിച്ചു ) വായനയ്ക്കായി വീട്ടിലേയ്ക്ക് കൊടുത്തയക്കണം 
  • അവധികഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ വായിച്ച പുസ്തകങ്ങളെ കുറിച്ച് പുസ്തകകുറിപ്പ്‌ തയ്യാറാക്കി വരാന്‍ നിര്‍ദ്ദേശിക്കണം
  • പുസ്തകം വൃത്തിയായും കേടുകൂടതെയും സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിവേണം പുസ്തകം കൈമാറാന്‍......
  • സ്കൂള്‍ തുറന്നുവരുമ്പോള്‍ പുസ്തകം മടക്കിക്കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണം
  • ഏറ്റവും നന്നായി പുസ്തകകുറിപ്പ്‌ തയാറാക്കുന്ന കൂട്ടുകാര്‍ക്ക് ക്ലാസ്സ്‌ തലത്തില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കണം
  • പത്തൊന്‍പതാം തിയതിയാണ് പുസ്തകങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കേണ്ടത്......

വീട്ടിലെ കൂട്ടുകാര്‍
നമ്മുടെ ഓരോരുത്തരുടെയും വീട്ടിനുചുറ്റും നിരവധി ജീവിവര്‍ഗ്ഗങ്ങളും സസ്യങ്ങളും ഉണ്ട് . ഇവയെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്‌ . ഇവയെകുറിച്ച് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക്‌ അറിയാവുന്നത് .....?
അറിവ് പരിമിതമാണ് ........
ഉദാഹരണമായി...... ഉറുമ്പുകള്‍.......
  • നമ്മുടെ വീട്ടിനുചുറ്റും എത്രയിനം ഉറുമ്പുകള്‍ ഉണ്ട് ?
  • അവയുടെ ജീവിതകാലഘട്ടം എത്രയാണ് ?
  • ശാരീരികപ്രത്യേകതകള്‍ ?
  • പ്രയോജനങ്ങള്‍ ?
  • കൂടിന്റെ പ്രത്യേകതകള്‍ ?
  • ഇരതേടുന്ന രീതി ?
  • മുട്ടയിടുന്നവയാണോ ? എത്ര മുട്ടകള്‍ ? മുട്ട വിരിയാന്‍ എത്ര ദിവസം ?
  • ആണ്‍ഉറുമ്പിനും പെണ്‍ഉറുമ്പിനും തമ്മില്‍ കാഴ്ചയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ ? എന്തൊക്കെ വ്യത്യാസങ്ങള്‍ ?
  • ഉറുമ്പുകളുടെ ശാസ്ത്രീയനാമം ?

ഇനിയുമുണ്ട് അറിയേണ്ട ഉറുമ്പ് വിഷഷങ്ങള്‍ ....... ഇത്തരം അറിവുകള്‍ നിങ്ങളുടെ വീട്ടിനു ചുറ്റുമുള്ള ജീവിവര്‍ഗ്ഗങ്ങളെയും സസ്യങ്ങളെയും കുറിച്ച് പരമാവധി കണ്ടെത്തൂ.......
ഇതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ ......
ചുറ്റുമുള്ള ജീവികള്‍ , സസ്യങ്ങള്‍ കണ്ടെത്തി ലിസ്റ്റ് ചെയ്യല്‍
പരമാവധി പ്രത്യേകതകള്‍ നേരിട്ടുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു
അറിയാത്ത കാര്യങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും അന്വേഷിച്ചു കണ്ടെത്തുന്നു
രേഖപ്പെടുത്തല്‍ ..... പതിപ്പ്‌ തയ്യാറാക്കല്‍ .....
ഇങ്ങനെ തയ്യാറാക്കിയ പതിപ്പുകളുമായിട്ട് വേണം സ്കൂള്‍ തുറക്കുമ്പോള്‍ കൂട്ടുകാര്‍ സ്കൂളിലെത്തെണ്ടത്....




No comments:

Post a Comment