UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday 5 December 2014

എ ഇ ഒയുടെ ഡയറി

ലോക ഭിന്നശേഷി ദിന സൗഹൃദക്കാഴ്ചകളിലൂടെ......



        പതിവുപോലെ സൂര്യനുദിക്കും മുന്‍പ്‌ ഉണര്‍ന്നു ...... ഇന്നു ഡിസംബര്‍ മൂന്ന് .....ഭിന്നശേഷിയുള്ള കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള പ്രത്യേകദിനം . പത്രം നേരത്തെ എത്തിയിരിക്കുന്നു .... മാതൃഭൂമി പത്രത്തില്‍ ഈ ദിനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ആദ്യം പരത്തിയത്‌ . രണ്ടു വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു . അനീഷിന്റെ ആത്മവിശ്വാസത്തിന് സര്‍ക്കാരിന്റെ ആദരം , വൈകല്യത്തെ തോല്പിച്ച് ശശികുമാര്‍ ..... ഹിന്ദു പത്രത്തില്‍ കരിക്കുലവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും ശ്രദ്ധയില്‍പെട്ടു....".Learning beyond Textbooks " .....NCFല്‍ പരാമര്‍ശിച്ചിരിക്കുന്ന നിരന്തരവും സമഗ്രവുമായ മൂല്യനിര്‍ണ്ണയസമീപനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്നു സന്ദേഹം നല്‍കുന്ന ചില സൂചനകള്‍ ഈ വാര്‍ത്തയിലുണ്ട്..... വാര്‍ത്ത പുനരുപയോഗത്തിനായി വെട്ടി സൂക്ഷിക്കേണ്ട കാര്യം മനസ്സില്‍ തീരുമാനിച്ചു .


        രാവിലെ തന്നെ ബി ആര്‍ സിയിലെത്തി . കുരുത്തോലക്കിളികളും കൊടിതോരണങ്ങളും കൊണ്ട് ബി ആര്‍ സിയും പരിസരവും അണിയിച്ചൊരുക്കിയിരിക്കുന്നു . തലേ ദിവസം വൈകുന്നേരം ഇരുട്ടാകുന്നത് വരെ രിസോര്ഴ്സ് അധ്യാപകരും അധ്യാപക പരിശീലകരും ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍മാരും മുന്നോരുക്കങ്ങളുമായി ബി ആര്‍ സിയില്‍ ഉണ്ടായിരുന്നു .
         വിശിഷ്ട വ്യക്ത്തികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി . വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള കൂട്ടുകാര്‍ രക്ഷിതാക്കളോടൊപ്പം എത്തിക്കൊണ്ടിരിക്കുന്നു ... റിസോര്‍സ് അധ്യാപകര്‍ കൂട്ടുകാരെ സ്വീകരിക്കുന്ന തിരക്കിലാണ് . ഉദ്ഘാടനചടങ്ങ് ആരംഭിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ വി രാജേന്ദ്രന്‍ പൂക്കള്‍ താങ്ങി നിറുത്തിയ മഞ്ചിരാതില്‍ ദീപം പകര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു . അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ശശികുമാര്‍ , മറ്റു വിഷിഷ്ട്ട വ്യക്തികള്‍ എന്നിവര്‍ ചടങ്ങിനു സാക്ഷിയായി . റിസോര്‍സ് അധ്യാപികയായ ശ്രീമതി മേരി പുഷ്പം ടീച്ചറിന്റെ ഭര്‍ത്താവും വര്‍ക്കല ബ്ലൈന്റ് സ്കൂളിലെ അധ്യാപകനുമായ  ശ്രീ ഗിരീഷ്‌സാറിന്‍റെ  സാന്നിധ്യം ഈ ചടങ്ങിനു മാറ്റ് കൂട്ടി


       തുടര്‍ന്ന്‍ ഭിന്ന ശേഷിയുള്ള കൂട്ടുകാരുടെ കലാപ്രകടനങ്ങളാണ് അരങ്ങേറിയത്‌ . പാട്ടുകളും കഥകളും നൃത്തരൂപങ്ങളുമായി അവര്‍ സദസ്സിനെ കൈയ്യിലെടുത്തു..അതിയന്നൂര്‍ യു പി സ്കൂളിലെ രണ്ടാം ക്ലാസ്സിലെ കൂട്ടുകാരി നന്ദനയുടെ മനോഹരമായ നൃത്തമാണ് ഇതില്‍ ഏവരെയും പിടിച്ചിരുത്തിയ ഒരിനം .... 


തന്‍റെ പരിമിതികളെ മറികടക്കാനുള്ള ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനമായിരുന്നു ആ കലാവിരുന്ന്‍....
     രക്ഷിതാക്കള്‍ക്ക് വേണ്ടി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു . ബോധവല്‍ക്കരണ പരിപാടിയ്ക്ക്  റിസോര്‍സ് അധ്യാപകര്‍  നേതൃത്വം നല്‍കി . രക്ഷിതാക്കളുടെ ആശങ്കകളും സംശയങ്ങളും അകറ്റുന്നതിനും അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ഈ പരിപാടി സഹായകമായി .


     നാല് മൂലകളിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരെ കാത്തിരിക്കുന്നുണ്ടായിരുന്നു . അവര്‍ ഗ്രൂപ്പുകളായി സന്തോഷത്തോടെയും ആവേശത്തോടെയും മൂലകളില്‍ ക്രമീകരിച്ചിരുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി
പാടാം രസിക്കാം


    പാട്ടുകള്‍ , വായ്ത്താരികള്‍ , നാടന്‍പാട്ടുകള്‍ എന്നിവ ഈ മൂലയിലെത്തിയ കൂട്ടുകാരെ പരിചയപ്പെടുത്തി . ആവേശപൂര്‍വം താളാത്മകമായി തപ്പ് കൊട്ടിയും ചുവടുകള്‍ വച്ചും കൂട്ടുകാര്‍ നേതൃത്വം നല്‍കിയ വത്സലലത ടീച്ചറിനൊപ്പം പങ്കുചേര്‍ന്നു
കളിചെപ്പ്‌
   വിവിധ കളികള്‍ ഇവിടെ പരിചയപ്പെടുത്തി ....ശ്രീമതി ബീന ടീച്ചറാണ് ഇതിനു നേതൃത്വം നല്‍കിയത്‌
നിര്‍മ്മിതി ലോകം


  കളിമണ്ണ്‍,കടലാസ് എന്നിവ  കൊണ്ട് വിവിധ രൂപങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടന്നത് . കൂട്ടുകാര്‍ തങ്ങളുടെ സര്‍ഗചിന്തകള്‍ക്ക് ഉതകുന്ന രൂപങ്ങള്‍ മെനയുന്ന തിരക്കിലായിരുന്നു . ശ്രീമതി ഷേര്‍ളി ടീച്ചര്‍ ഇതിന് നേതൃത്വം നല്‍കി.
ഹായ് എന്ത് രുചി 


     അവല്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടന്നത് . ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തി . ഓരോ നിര്‍മ്മാണ ഘട്ടവും അവധാനതയോടെയാണ് കൂട്ടുകാര്‍ക്ക് അധ്യാപകര്‍ കൂട്ടുകാര്‍ക്ക് പകര്‍ന്ന് നല്‍കിയത് 
   വൈകുന്നേരത്തെ സമാപന സമ്മേളനമാണ് എന്നെ ഏറെ ആകര്‍ഷിച്ചത് . ആ ചടങ്ങിന്‍റെ ആസൂത്രണവും നടപ്പിലാക്കലും ഭിന്ന ശേഷിയുള്ള കൂട്ടുകാരാണ് നിര്‍വഹിച്ചത് . സ്വാഗതവു അധ്യക്ഷപ്രസംഗവും ഉദ്ഘാടനവും അവര്‍ തന്നെ നിര്‍വഹിച്ചു . വിവിധ സ്കൂളുകളില്‍ നിന്നും എത്തിയവരായിട്ടുപോലും മികച്ച ഏകോപനവും കൂട്ടായ്മയും നടത്തിപ്പില്‍ അവര്‍ പ്രകടിപ്പിച്ചു . 


പങ്കെടുത്ത കൂട്ടുകാര്‍ക്ക് കൈ നിറയെ സമ്മാനങ്ങളും നല്ല ഭക്ഷണവും നല്‍കാന്‍ ബിആര്‍ സി ശ്രദ്ധിച്ചു .


 കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള ചില സഹായ ഉപകരണങ്ങള്‍ നിംസ് ആശുപത്രി വിതരണം ചെയ്തു . മനസ്സ് നിറയെ ഭിന്ന ശേഷിസൗഹൃദ ദിനത്തിന്റെ മിഴിവുള്ള ഓര്‍മ്മകളുമായിട്ടാണ് വീട്ടിലേയ്ക്ക് മടങ്ങിയത് .....
   

1 comment: