ലോകവികലാംഗദിനം
ഒരു ഉപജില്ലയിലെ വിദ്യാഭ്യാസ ആഫീസര്‍ ആയതുകാരണം എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആയിരക്കണക്കിന് കുഞ്ഞുപ്രതിഭകളെ നേരില്‍ കാണാനും അവരുടെ വിദ്യാലയ അനുഭവങ്ങളെ പങ്കുവയ്ക്കാനും ഉള്ള അവസരങ്ങളാണ് . അവരുടെ മനസ്സിന്റെ നന്മകള്‍ പ്രതിഭകളുടെ തിളക്കങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട് .......അതിലൊരു അതി വിശിഷ്ട്ടമായ കഴിവുകളുള്ള പ്രതിഭയെ ഇന്നു ഞാന്‍ പരിചയപ്പെടുത്തുകയാണ് ......
വിശാല്‍ പി എസ് , ബാലരാമപുരം ഹൈസ്കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്നു . ജന്മനാ കേള്‍വിക്ക് വൈകല്യമുള്ള കൂട്ടുകാരനാണ് . പഠനത്തില്‍ മിടുക്കന്‍ . അതിനെക്കാള്‍ മികവ് മറ്റു ചില കാര്യങ്ങളിലാണ് .....വഴിയില്‍ നിന്നും ലഭിക്കുന്ന നാം ഉപേക്ഷിക്കുന്ന പല വസ്തുക്കളും അവന്‍ ശേഖരിക്കും . ഉദാഹരണമായി .... തീപ്പെട്ടിക്കവര്‍ ,റബ്ബര്‍ ബാന്റുകള്‍ , തെര്‍മ്മോക്കോള്‍ കഷണങ്ങള്‍ , ഉപയോഗിച്ച ബാറ്ററികള്‍ ...... എന്നിങ്ങനെ .... ഇവ കൊണ്ട് പല വിധത്തിലുള്ള ഉപകരണങ്ങളുണ്ടാക്കലാണ് അവന്‍റെ പ്രധാന ഹോബി .....
ഫാനും എസ്കലെട്ടരും ലിഫ്റ്റും എല്ലാം അവന്‍ ഉണ്ടാക്കും . ഇവയൊക്കെ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു അധ്യാപകരുടെയും കൂട്ടുകാരുടെയും കൈയ്യടി നേടിയിട്ടുണ്ട് . എല്ലാ ശാസ്ത്രമേളകളിലും അവന്‍ തന്നെ ഉണ്ടാക്കിയെടുത്ത ഒരു പ്രവര്‍ത്തന മാതൃകയുമായി പങ്കെടുക്കുകയും ചെയ്യും . എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം വിശാലിന്റെ പഠനത്തിലും ഉത്പന്ന നിര്‍മ്മാണത്തിലും എപ്പോഴും കൂട്ടായും പ്രോത്സാഹനമായും വര്‍ത്തിക്കുന്നത് അവന്‍റെ കൂട്ടുകാരാണ് ..... അദ്ധ്യാപകന്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ വ്യക്തമായില്ലെങ്കില്‍ ചുണ്ടിന്‍റെ ചലനത്തിലൂടെ അവനിലെത്തിക്കാന്‍ കൂട്ടുകാര്‍ എപ്പോഴും തല്പരരാണ് . മാത്രമല്ല അവന്‍റെ സൃഷ്ട്ടികളുടെ പ്രചാരകനും കൂട്ടുകാര്‍ തന്നെ . തബലയും ഡ്രംസെറ്റും നന്നായി വായിക്കുന്ന ആയോധനകലകളില്‍ പ്രാവീണ്യമുള്ള ഈ കൂട്ടുകാരന്റെ കഴിവുകള്‍ പറഞ്ഞാല്‍ തീരാത്തത്രയുണ്ട് .....
ഇതുപോലെ വൈവിധ്യമാര്‍ന്ന കഴിവുകളുള്ള നിരവധി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാര്‍ ബാലരാമപുരം സബ്ജില്ലയിലുണ്ട്. ഡിസംബര്‍ 3 അവര്‍ക്ക് വേണ്ടിയുള്ള ദിനമാണ് . സ്വന്തമായി ..... സ്വതന്ത്രമായി ..... ജീവിക്കാന്‍ അവരെ അനുവദിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ദിനം . ഇത്തരത്തിലുള്ള കൂട്ടുകാരുടെ ജീവിതത്തിലെ അപൂര്‍ണ്ണതകളെയും ആശരണാവസ്ഥയെയും അതിജീവിക്കുന്നതിന് വേണ്ടിയുള്ള കഠിനമായ ശ്രമങ്ങള്‍ക്ക് കരുത്തായും കൂട്ടായും നമുക്ക് മാറാന്‍ കഴിയണം . സഹതാപമല്ല മറിച്ച് അംഗീകാരവും പരിഗണനയുമാണ് അവര്‍ ആഗ്രഹിക്കുന്നത് . " ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ " അത് അനുഭവിച്ചാലേ അറിയാന്‍ കഴിയൂ ..... ഇങ്ങനെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയിലേയ്ക്ക് പിന്തള്ളപ്പെട്ടു പോകാതിരിക്കാന്‍ ഈ കൂട്ടുകാര്‍ക്കായി ജാഗ്രത്തോടെ നമുക്ക് കൂട്ടിരിക്കാം ......
Aim of Celebrating the International Day of
Disabled Persons
·
The
crucial aim of celebrating this event is to increase the awareness and
understanding of people towards the disability issues of disabled people.
·
To
support the disabled people to get their self-respect, rights, welfare and
security in the society.
·
To
address all the issues of disabled person in all the aspects of life.
·
To
analyze whether the rules and regulations implemented by the government
organizations are working and following well or not.
·
To
assist them with proper rehabilitation, offer equal opportunities, lessen
poverty and encourage their role in the society.
·
To
focus on their health, well being, education and social dignity.
- പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കൂട്ടുകാരുടെ സൃഷ്ട്ടികളുടെ പ്രദര്‍ശനം
- പ്രത്യേക അസംബ്ലി
- ബാലസഭ - കലാപ്രകടനങ്ങള്‍
- ഫോട്ടോ പ്രദര്‍ശനം - പ്രതിഭകള്‍
- അതിജീവനത്തിന്‍റെ കഥകള്‍ - അവതരണം
- പ്രത്യേക പതിപ്പ് പുറത്തിറക്കല്‍
കണ്ടെത്താമോ ...?
താഴെ കൊടുത്തിരിക്കുന്ന ലോകോത്തര പ്രതിഭകള്‍ ചില വൈകല്യങ്ങള്‍ പേറിയിരുന്നവരാണ് . ഇവരുടെ വൈകല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ , മികവുകള്‍ എന്നിവ കണ്ടെത്തൂ .... കണ്ടെത്തിയ ഏറ്റവും മികച്ച സൃഷ്ട്ടികള്‍ എനിക്ക് അയച്ചു തരുമല്ലോ .....
ഹെലന്‍ കെല്ലര്‍ |
സ്റ്റീഫന്‍ ഹാക്കിഗ്സ് |
ജീന്‍ ഡൊമിനിക്ക് ബോബി |
ജോണ്‍ നാഷ് |
ക്രിസ്റ്റി ബ്രൌണ്‍ |
ഫ്രിഡ കാലോ |
ബധോവന്‍ |
വിന്‍സെന്റ്വാന്‍ഗോഗ് |
മാര്‍ല റന്‍യാന്‍ |
സുധാചന്ദ്രന്‍ |
തിരക്കുകള്‍ക്കിടയിലും വിശാല്‍ എന്ന പ്രതിഭയെ കണ്ടെത്തി പ്രോത്സാഹനം നല്‍കിയതിനു അഭിനന്ദനങ്ങള്‍.......ഇത് അധ്യാപകര്‍ക്ക് പ്രചോദനമാകട്ടെ.....
ReplyDeleteCongratulations to Shri.Hrishikesh for such a wonderful initiative. Keep it up and all the best.
ReplyDeleteRathnakaran
രത്നാകരന്‍ സാറിന്‍റെ ക്രിയാത്മകമായ അഭിപ്രായത്തിന് നന്ദി .... മുത്തിലെ എന്‍റെ കാഴ്ചകളും അറിവുകളും മെച്ചപ്പെടുത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൂടി സാറില്‍ നിന്നും പ്രതീക്ഷിക്കുന്നു ...
Delete