UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday, 8 November 2014

പ്രവര്‍ത്തന പുസ്തകങ്ങള്‍

പഠന പോഷണ പരിപാടി .........


    രണ്ടാം തരത്തിലെ കൂട്ടുകാര്‍ക്ക് പഠനോത്സവ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഒരു മികച്ച സമ്മാനം കൂടി .... മഴവില്ല് പ്രവര്‍ത്തന പുസ്തകം .... പ്രാഥമിക തലത്തിലെ വായനയും എഴുത്തും മെച്ചപ്പെടുത്തുന്നുതിനു സവിശേഷപ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണമെന്ന കേന്ദ്ര മാനവശേഷി വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം എസ് എസ് എ കണ്ണൂര്ജില്ല തനതായി അവതരിപ്പിച്ച അക്ഷര വെളിച്ചത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രവര്‍ത്തനപുസ്തകമാണിത് . നടപ്പിലാക്കുന്നതിനു കൃത്യമായ നിര്‍ദ്ദേശങ്ങളോടെയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത് . രണ്ടാംക്ലാസ്സിലെ രണ്ടാംടേം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് മഴവില്ല് തയ്യാറാക്കിയിരിക്കുന്നത് . മഴവില്ല് ഉപയോഗിക്കുന്നവിധം ആമുഖമായി രേഖപ്പെടുത്തിയിട്ടുണ്ട് . ഓരോ പാഠത്തിന്‍റെയും ഭാഗമായി പത്ത് വര്‍ക്ക്ഷീറ്റുകള്‍ വീതം നല്‍കിയിരിക്കുന്നു . കഥ,കവിത, ഡയറി , കടങ്കഥ, ആശംസാകാര്‍ഡ് , നോട്ടീസ് , പോസ്റ്റര്‍ , കുറിപ്പ് തുടങ്ങിയ ഭാഷാവ്യവഹാരങ്ങള്‍ക്കുള്ള അവസരങ്ങള്‍ മഴവില്ലിലുണ്ട്
     ചിഹ്നങ്ങളെയും അക്ഷരങ്ങളെയും ഒന്നിച്ചവതരിപ്പിക്കുന്ന രീതിയാണ് ഈ പ്രവര്‍ത്തനങ്ങളില്‍ അവലംബിച്ചിരിക്കുന്നത് . എഴുപത് വര്‍ക്ക്ഷീറ്റുകള്‍ അടങ്ങുന്ന ഒരു ചെറുപുസ്തകമായി കൂട്ടുകാര്‍ക്ക് നല്‍കിവേണം മഴവില്ല് ഉപയോഗിക്കേണ്ടത് . മഴവില്ല് പ്രവര്‍ത്തനപുസ്തകം സ്കൂളില്‍ തന്നെ സൂക്ഷിക്കണമെന്നും പുനരുപയോഗസാധ്യതകള്‍ പരമാവധി പരിഗണിക്കണമെന്നതും മികച്ച നിര്‍ദ്ദേശങ്ങളാണ് ..... കൂട്ടുകാര്‍ക്ക് ഇതു പ്രിന്‍റുചെയ്തു നല്‍കുന്നതിനുള്ള ചെലവിനെ കുറിച്ച് നമുക്ക് കൂട്ടായി ആലോചിക്കാവുന്നതാണ് .....
മെട്രിക്ക്മേള 2014-15


ഗണിതത്തിന്റെ ഭാഗമാണ് മെട്രിക്ക്അളവുകള്‍ . ഭാരം , നീളം ,ഉള്ളളവ്‌ , സമയം എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ഗണിതപ്രവര്‍ത്തനങ്ങളാണ് മെട്രിക് മേളയ്ക്ക് വേണ്ടിയുള്ള കൈപ്പുസ്തകത്തിലെ ഉള്ളടക്കം . മൂന്ന്‍ , നാല് ക്ലാസ്സുകളിലെയ്ക്കുള്ള ഗണിത പ്രവര്‍ത്തനങ്ങളാണ് ഇതിലുള്ളത് . മൂന്ന് മണിക്കൂര്‍ വീതമുള്ള നാല് പ്രവര്‍ത്തന മോഡ്യൂളുകള്‍......ഇവ നാലും നല്‍കിയശേഷം ഒരുദിവസം നീണ്ടുനില്‍ക്കുന്ന മെട്രിക്ക് ക്യാമ്പും സംഘടിപ്പിക്കണം . അതിനുള്ള പ്രവര്‍ത്തനങ്ങളും ഈ കുഞ്ഞുപുസ്തകത്ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . പ്രവര്‍ത്തനകലണ്ടര്‍ ഉള്‍പ്പെടെ മികച്ച ആസൂത്രണമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത ......
ലക്ഷ്യബോധത്തോടെ മെട്രിക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഇതു അധ്യാപകരെ സഹായിക്കും .... പിറന്നാള്‍ കലണ്ടര്‍ , മെട്രിക്ക് ക്ലോക്ക് , ബാഡ്ജ്നിര്‍മ്മാണം തുടങ്ങിയവ നല്ല നിലവാരമുള്ള പ്രവര്‍ത്തനങ്ങളാണ്
പഠനപോഷണപരിപാടി (യു പി തലം )
ഗണിതോത്സവം 2014-15


ഗണിതോല്ത്സവത്തിന്‍റെ ഭാഗമായി ആറു പ്രവര്‍ത്തനങ്ങളാണ് നല്‍കിയിരിക്കുന്നത് . രക്ഷിതാക്കള്‍ക്കുള്ള ഗണിതശില്പശാല ( സഹായഹസ്തം ) , തൊഴിലിടങ്ങളിലെ ഗണിതം (പ്രോജക്റ്റ് ), പ്രകൃതിയിലെ ഗണിതം( ഫീല്‍ഡ്ട്രിപ്പ്‌ ), ഗണിത സഹവാസക്യാമ്പ് , എന്‍റെ ഗണിതാനുഭവം ( പതിപ്പ് തയ്യാറാക്കല്‍ ),ഗണിതമേള (ഗണിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം )എന്നിങ്ങനെയുള്ള വൈവിധ്യമുള്ളതും പുതുമയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരില്‍ താല്പര്യം വളര്‍ത്താന്‍ പര്യാപ്തമാണ് . ഗണിതക്ലബ്ബ് രൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും വിശദമായി നല്‍കിയിട്ടുണ്ട് . 5 ,7 എന്നീ ക്ലാസ്സുകളിലെ പുതിയ ഗണിതപാഠപുസ്തകവുമായി ബന്ധിപ്പിച്ചുകൊണ്ട് വിവിധ യൂണിറ്റുകള്‍ക്ക് സഹായകമായ വര്‍ക്ക്ഷീറ്റുകളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട് .....
ബാലശാസ്ത്രകോണ്ഗ്രസ്....


കൂട്ടുകാരില്‍ ശാസ്ത്രീയമനോഭാവവും ശാസ്ത്രാഭിരുചിയും വളര്‍ത്തുന്നതിനും ശാസ്ത്രപഠനനേട്ടങ്ങളുടെ പ്രയോഗത്തിനുള്ള അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നതിനും വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള സമയബന്ധിത പരിപാടിയാണിത് . ആറു വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് കൂട്ടുകാര്‍ പ്രബന്ധം തയ്യാറാക്കേണ്ടത് . പ്രബന്ധവിഷയങ്ങള്‍ , ക്ലാസ്/സ്കൂള്‍ തല അവതരണരീതി , വിലയിരുത്തല്‍ ,വിവിധ ടൂളുകള്‍ എന്നിവ കൈപ്പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട് . സ്കൂള്‍തലം മുതല്‍ ജില്ലാതലംവരെ ബാലശാസ്ത്രകോണ്ഗ്രസ് നടത്തണമെന്നാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം
വിദ്യാലയങ്ങള്‍ ഏറ്റെടുക്കേണ്ടത് ......
  • ലഭിച്ച കൈപ്പുസ്തകങ്ങള്‍ അക്കാദമിക റിസോഴ്സ് ഉല്‍പ്പന്നമായി ലൈബ്രറിയില്‍ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട അധ്യാപകര്‍ക്ക് കൈമാറണം
  • ഉള്ളടക്കം പ്രത്യേക എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണം
  • നടപ്പിലാക്കലിനു ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ തലത്തില്‍ എസ് ആര്‍ ജിയില്‍ രൂപപ്പെടണം
  • പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തണം . ആവശ്യമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കണം
  • കൈപ്പുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൂട്ടുകാര്‍ക്ക് നല്‍കണം



അക്കാദമികമെച്ചപ്പെടലിനു അനിവാര്യമായ ഒട്ടേറെ പ്രവര്‍ത്തനനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകങ്ങളിലുള്ളത് ... ഇവ നന്നായി ഓരോ അധ്യാപികയും വായിക്കണം . വായിച്ചറിഞ്ഞ കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം . അതു പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി ശ്രമിക്കാം ....... ഇവയുടെ പ്രതിഫലനങ്ങള്‍ സ്കൂളിലും കൂട്ടുകാരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വിലയിരുത്താന്‍ ഓരോ വിദ്യാലയത്തിലും എത്തണമെന്നാണ് ഞാന്‍ കരുതുന്നത് 
കാത്തിരിക്കുക ......
     അടുത്തലക്കം ... ശിശുദിന പ്രവര്‍ത്തനങ്ങള്‍ 

1 comment:

  1. മഴവില്ല് പ്രവര്‍ത്തന പുസ്തകം വായിച്ചു. നല്ല നല്ല പ്രവര്‍ത്തനങ്ങള്‍.ഇവ ഒന്നാം ക്ലാസ്സിലും കൊടുത്തുകൂടെ?

    ReplyDelete