അഭിനന്ദനങ്ങള്‍ ....
കൂട്ടുകാരുടെ കത്തുകളും അവയിലൂടെ ലോഭമില്ലാതെ ചൊരിയുന്ന സ്നേഹപ്രകടനങ്ങളുമാണ് ഒരു അക്കാദമിക ലീഡറായി മാറാന്‍ എന്നെ എന്നും പ്രചോദിപ്പിച്ചിരുന്നത് . മുത്തിലൂടെ കൈമാറ്റപ്പെടുന്ന അറിവിന്‍റെ വെട്ടങ്ങള്‍ എങ്ങനെ കൂട്ടുകാരില്‍ പ്രതിഫലിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ കത്തുകള്‍ ..... പക്ഷെ പലപ്പോഴും ഈ കത്തുകള്‍ക്കെല്ലാം മറുപടിയെഴുതുക ദുഷ്കരം തന്നെ ..... മംഗള്‍യാന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ ഏറ്റെടുത്തതിന്റെ ചില പ്രതിഫലനങ്ങള്‍ എന്നെത്തന്നെ അതിശയിപ്പിക്കുന്നതായിരുന്നു ...... അവയില്‍ മികച്ചവയെ കുറിച്ചുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .......
അഭ്യയയുടെ കണ്ടെത്തലുകള്‍ ....
നസ്രത്ത്ഹോം സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അഭ്യ എ എസ് എന്ന കൂട്ടുകാരി മംഗള്‍യാനെകുറിച്ച് മുത്തില്‍ നല്‍കിയ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം കണ്ടെത്തി വരയിട്ട പേപ്പറില്‍ ചിട്ടയായി എഴുതിയാണ് എനിക്ക് കൈമാറിയത് . ഇതില്‍ നിന്നും രണ്ടു കാര്യങ്ങളാണ് എനിക്ക് ബോധ്യപ്പെട്ടത് . ഒന്ന്‍ അഭ്യ മുത്ത് പോലുള്ള അറിവിന്‍റെ ജാലകം തുറക്കുന്ന ബ്ലോഗുകള്‍ പഠനത്തിന്റെ ഭാഗമായി ക്രിയാത്മകമായി ഉപയോഗിക്കുന്നു . രണ്ട് കൃത്യതയോടെ അന്വേഷണം നടത്തുന്നതിനും അത് ചിട്ടയായി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള അസാമാന്യമായ കഴിവ് ഈ കൂട്ടുകാരി പ്രകടിപ്പിക്കുന്നു . ഇതു മറ്റു കൂട്ടുകാര്‍ക്ക് മാതൃകയാകണം .
സാന്ദ്രയുടെ ഡയറി
സാന്ദ്രയുടെ ഡയറിയിയ്ക്ക് ഒന്‍പതു പേജുണ്ട്.... ഈ ഡയറിക്കുറിപ്പ് ഒറ്റയിരുപ്പില്‍ ഞാന്‍ വായിച്ചു തീര്‍ത്തു... മംഗല്‍യാനെകുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും ഒരു ശാസ്ത്രവിദ്യാര്‍ഥിയുടെ മനസ്സോടെ ഞാനും പത്രങ്ങളില്‍ നിന്നും മറ്റും ഞാനും വായിച്ചിരുന്നു . പക്ഷെ ഇത്രയും ചിട്ടയോടെയും അവഗാഹത്തോടെയും ഒരു പഠനം എനിക്കുപോലും കഴിയില്ല . സാന്ദ്രയുടെ ഈ ഡയറി വര്‍ത്തമാനകാലത്തും ഭാവിയിലും മംഗള്‍യാന്റെ ഒരു റിസോഴ്സ് മെറ്റീരിയലായി ഉപയോഗിക്കാന്‍ കഴിയും . അത്രയും സൂക്ഷ്മമായി ഇതില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു . ഡയറി എന്ന വ്യവഹാര രൂപത്തിന്‍റെ കെട്ടും മട്ടും ഒരു അണുവിടപോലും നഷ്ട്ടപ്പെടാതെ എഴുതി പൂര്‍ത്തിയാക്കിയ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ്സിലെ കൂട്ടുകാരി സാന്ദ്ര എസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .....
പത്രകട്ടിങ്ങുകളുടെ ആല്‍ബങ്ങളുമായി അവണാകുഴി എല്‍ പി സ്കൂളിലെ കൂട്ടുകാര്‍ ......
ശ്രീക്കുട്ടന്‍, എം ,ബിമല്‍ ബി , നന്ദന കെ ബി , നന്ദുകൃഷ്ണ എന്നീ കൂട്ടുകാരാണ് മനോഹരമായ ആല്‍ബങ്ങള്‍ എനിക്ക് നല്‍കിയത് .... ധാന്യങ്ങള്‍ ഉപയോഗിച്ച് ആല്‍ബത്തിന്‍റെ പുറം ചട്ട അലങ്കരിച്ചത് എനിക്ക് കൗതുകകരമായി തോന്നി ....
ഇതുപോലെ നിരവധി കത്തുകള്‍ .....
" സ്കൂളില്‍ വിളഞ്ഞ വാഴപ്പഴം കഴിച്ചോ ...?" എന്ന് കത്തിലൂടെ തിരക്കുന്ന അവണാകുഴി ബി എഫ് എം എല്‍ പി സ്കൂളിലെ വൈഷ്ണവിയുടെയും കൂട്ടുകാരുടെയും കുഞ്ഞുവാക്കുകള്‍ എന്‍റെ മനസ്സില്‍ ധന്യതയുടെ മുത്തുകള്‍ നിറയ്ക്കുന്നു ..... കത്തുകള്‍ എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ അഭിനന്ദനങ്ങള്‍ ..... പഠനത്തിന്‍റെ കുഞ്ഞു വിശേഷങ്ങള്‍ ഇനിയും പങ്കു വയ്ക്കാന്‍ എന്‍റെ ഈ ഡയറിക്കുറിപ്പ് പ്രചോദകമാകട്ടെ ......

മാഷേ എന്താ സ്നേഹവാക്കുകള്‍ പറയുക? ഗംഭീരം.. ഞാന്‍ എന്റെ ബ്ലോഗില്‍ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇത് പകര്‍ത്തി നല്‍കട്ടെ
ReplyDeleteകലാധരന്‍ മാഷിന്റെ പ്രതികരണത്തിന് നന്ദി ......ഇത്തരം പ്രതികരണങ്ങള്‍ എന്‍റെ അധ്യാപകരില്‍ ആവേശം നിറയ്ക്കും .... മുത്തിലെ വിവിധ വിഭവങ്ങള്‍ക്കായി വിവരശേഖരണം നടത്തുന്നതിന് ആദ്യം ആശ്രയിക്കുന്നത് സാറിന്‍റെ ബ്ലോഗാണ് ... ഒരു എ ഇ ഒയുടെ ബ്ലോഗില്‍ അക്കാദമിക കാര്യങ്ങള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനം നല്‍കണമെന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നത് ചൂണ്ടുവിരല്‍ നല്‍കിയ പിന്തുണയാണ് ... ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സാറിന്‍റെ ബ്ലോഗില്‍ ഞങ്ങളുടെ മുത്തിന്റെ നന്മകള്‍ പകര്‍ത്തുന്നതില്‍ സന്തോഷമേയുള്ളൂ ....പൊതു വിദ്യാലയങ്ങളിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ആദരമായിരിക്കുമത്.......
Deleteസാറിന്റെ കത്തും മുത്തിലെ ഡയറിക്കുറിപ്പും കൂട്ടിവായിച്ച കുഞ്ഞുമുഖങ്ങളില്‍ ഒത്തിരി സന്തോഷം. കത്ത് കുഞ്ഞുങ്ങള്‍ ക്ലാസിലെ ശേഖരണപുസ്തകത്തില്‍ ഒട്ടിച്ചപ്പോള്‍ അദ്ധ്യാപികയായ എനിക്കു അവാര്‍ഡു കിട്ടിയതുപോലെ........
ReplyDelete