UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday, 31 October 2014

ദിനാഘോഷങ്ങള്‍

നവംബര്‍ ഒന്ന്‍ - കേരളപ്പിറവി ദിനം


കേരളം പിറവി കൊണ്ടിട്ട് അന്പത്തിയെട്ടു വര്ഷം തികയുന്നു . മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി ലഭിച്ചു കഴിഞ്ഞ് വരുന്ന രണ്ടാമത്തെ കേരളപ്പിറവി ദിനം ....... ഭാരതത്തിലെ സംസ്ഥാനങ്ങള്‍ ഭാഷാഅടിസ്ഥാനത്തില്‍ വിഭജിച്ചതിനെ തുടര്‍ന്നാണ്‌ തിരു ക്കൊച്ചി മലബാര്‍ മേഖലകളെ കൂട്ടിച്ചേര്‍ത്ത് കേരളസംസ്ഥാനം 1956 നവംബര്‍ ഒന്നിന് നിലവില്‍ വന്നത് .
        എല്ലാ രംഗങ്ങളിലും വമ്പിച്ച മുന്നേറ്റം നടത്താന്‍ കേരളീയരായ നമുക്ക് കഴിഞ്ഞിട്ടുണ്ട് . ലോകത്തെ പല കണ്ടെത്തലുകള്‍ക്കും മാറ്റങ്ങള്‍ക്കും പിന്നിലും മലയാളിയുടെ ശക്തമായ പ്രവര്‍ത്തനങ്ങളും ചിന്തയും ഉണ്ട് . അധികാര വികേന്ദ്രീകരണം , പൊതുജനാരോഗ്യം , ഉയര്‍ന്ന ജീവിത നിലവാരം , ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ ഘടകങ്ങളില്‍ ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും നാം വളരെ മുന്നിലാണ് . പ്രകൃതി സൗന്ദര്യം കനിഞ്ഞരുളി ലഭിച്ചിട്ടുള്ള കേരളം എന്നും സമാധാനത്തിന്‍റെയും മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും ലോക മാതൃകയാണ് .....
മലയാള നാടിന്‍റെ കീര്ത്തിപ്പെരുമ നിറഞ്ഞുനില്‍ക്കുന്ന ഈ കേരളപ്പിറവി ദിനത്തില്‍ മണ്മറഞ്ഞുപോയ പൂര്‍വികരെ നമുക്ക് അനുസ്മരിക്കാം ......
നന്മയുടെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ പങ്കുവച്ച് അതിലൂടെ ഊറിക്കൂടുന്ന അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്തി നവകേരള സൃഷട്ടിക്കായി ഒരുമിച്ചു മുന്നേറാം ......
പുതു തലമുറയ്ക്ക് നന്മയുടെ വിളിച്ചം പകരാന്‍ അധ്യാപക കൂട്ടായ്മകള്‍ സൃഷ്ട്ടിക്കാം ......
സാമൂഹ്യനന്മയുടെ പുത്തന്‍ പിറവിയ്ക്കായി നേരിന്‍റെ കാഴ്ചകളില്‍ കൂട്ടുകൂടാം .....


എല്ലാവര്‍ക്കും മുത്തിന്റെ കേരളപ്പിറവി ദിനാശംസകള്‍ ..........
പ്രവര്‍ത്തനങ്ങള്‍

  • കേരളപ്പിറവിയുടെ ചരിത്രം - കുറിപ്പ് തയ്യാറാക്കൂ ......
  • കേരളം അന്നും ഇന്നും - കേരളപ്പിറവിയ്ക്ക്‌ മുമ്പും ഇന്നത്തെ കേരളത്തിന്‍റെ അവസ്ഥയും താരതമ്യം ചെയ്ത് ഒരു പ്രസംഗം തയ്യാറാക്കൂ ....( വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യണം )
  • കേരളം ദൈവത്തിന്റെ നാട് ഇന്നു വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട് ? ഉപന്യാസരചന
  • കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചു . ഇന്നു പക്ഷേ ഭാരതത്തിനു തന്നെ മാതൃകയാണ് കേരളം ...... ഈ മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്ത്തികള്‍ ആരെല്ലാം ? അവര്‍ നടത്തിയ പോരാട്ടങ്ങള്‍ , സംഭാവനകള്‍ എന്തെല്ലാം ? 
  • കേരളത്തിന്റെ വളർച്ചയുടെ  പടവുകൾ ..... കേരളപ്പിറവി മുതൽ ഇന്നു വരെ - റ്റൈം ലൈൻ  തയ്യാറാക്കൂ ....
  • കേരളം വാർത്തകളിലൂടെ .... പത്രവാർത്തകളുടെ  പ്രദര്ശനം ,ക്വിസ് 

കാസർകോഡ്  ഡയറ്റ് പ്രസിദ്ധീകരിച്ച ചില കാര്യങ്ങൾ കൂടി റഫറൻസിനായി നല്കുന്നു .....

കേരളപ്പിറവിദിനം
വീണ്ടും ഒരു കേരളപ്പിറവിദിനം വന്നെത്തിയിരിക്കുന്നു.
മേളകളുടെയും കലോത്സവങ്ങളുടെയും തിരക്കില്‍ ഈ ദിനം മുങ്ങിപ്പോകാതിരിക്കട്ടെ.
ഒരുകാലത്ത് നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഒരു ദേശത്തെ ജനതയെ ഭാഷയുടെ ചരടുകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് 1956 നവമ്പര്‍ 1 ന് ആണ്.
തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ ചില പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കര്‍ക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ - കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ക്കോടു താലൂക്കും ചേര്‍ത്താണ് കേരള സംസ്ഥാനത്തിന് രൂപം കൊടുത്തത്.
സംസ്ഥാനത്തിന്റെ തലവനായി  ബി. രാമകൃഷ്‌ണറാവു ആദ്യ ഗവര്‍ണറായി ചുമതലയേറ്റു. തിരുവിതാംകൂര്‍ - കൊച്ചിയില്‍ പ്രസിഡന്റ്‌ ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എന്‍. ഇ. എസ്‌. രാഘവാചാരിയും ആദ്യ പോലീസ്‌ ഐ ജി, എന്‍. ചന്ദ്രശേഖരന്‍നായരും ആയിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.
ചരിത്രത്തിന്റെ ഭാഗമായ ഇത്തരം കാര്യങ്ങളും കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ മറ്റനേകം വശങ്ങളും  കുട്ടികളിലെത്തിക്കാന്‍ ഈ വേളയില്‍ നമുക്കു ശ്രമിക്കാം. ആഗോളവത്കരണത്തിന്റെ കുത്തൊഴുക്കില്‍ പ്രാദേശികഭാഷകള്‍ നിലനില്‍പിനായി പാടുപെടുന്ന ഈ സന്ദര്‍ഭത്തില്‍ സ്വന്തം ഭാഷയെ നിലനിര്‍ത്താനും വളര്‍ത്താനുമുള്ള ശ്രമമാണ് ലോകമാകെ നടക്കുന്നത്... മലയാളഭാഷ പലവിധത്തിലുമുള്ള വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണിത്. എല്ലാ മലയാളികളും മലയാളം പഠിക്കുകയും ഒപ്പം മറ്റു ഭാഷകളെ അറിവുനേടാനും മറ്റുമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഒരു സമീപനമാണ് വേണ്ടത്. കന്നട, തമിഴ് പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അതത് ഭാഷകളും സംസ്കാരവും സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സന്ദര്‍ഭവും ലഭിക്കേണ്ടതുണ്ട്. 
അതുകൊണ്ട് ഉത്സവങ്ങളുടെയും മേളകളുടെയും  തിരക്കിലും ഭാഷയെ ഓര്‍ക്കാനും ശക്തിപ്പെടുത്താനും കിട്ടുന്ന ഈ അവസരത്തെ പ്രയോജനപ്പെടുത്താന്‍ ഓരോ കേരളീയനും പരിശ്രമിക്കുമെന്നു പ്രത്യാശിക്കാം.


1 comment: