UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday 25 October 2014

എ ഇ ഒയുടെ ഡയറി

ഫോക്കസ് 2014 തുടങ്ങി .....

              എസ് എസ് എ യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫോക്കസ് പരിപാടിയ്ക്ക് തുടക്കമായി .പിന്നോക്കാവസ്ഥയിലായ വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്ത്തനപരിപാടിയില്‍ ചുണ്ടവിളാകം ഗവണ്മെന്‍റ് എല്‍ പി സ്കൂളിലെ ആസൂത്രണവുമായി ബന്ധപ്പെട്ട എസ് ആര്‍ ജി കൂടിച്ചേരലില്‍ ഞാനും പങ്കെടുത്തു . എസ് എസ് എ പുറത്തിറക്കിയ കൈപ്പുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു . 


ഇവിടെ രണ്ടാം തരത്തിലെ കൂട്ടുകാര്‍ക്കാണ് ഈ പരിപാടിയുടെ ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് ലഭിക്കുന്നത് . നേതൃത്വം നല്‍കുന്നത് ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്ററായ ശ്രീമതി സന്ധ്യ ടീച്ചറും . അധ്യാപകരില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ട്ടിക്കാന്‍ ഈ പ്രവര്‍ത്തനപരിപാടിയ്ക്ക് കഴിഞ്ഞിട്ടുണ്ട് .


ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ 

  • സമഗ്രമായ വാര്‍ഷിക പദ്ധതി രൂപീകരണം 
  • ഗണിതം മധുരം 
  • ശാസ്ത്രവിസ്മയ പരിപാടി 
  • ക്ലാസ് മുറികളില്‍ ലൈബ്രറിയും ശാസ്ത്രമൂലകളും 
  • കൂട്ടുകാരുടെ ഭവനസന്ദര്‍ശനം 
  • ഓണസ്റ്റി ഷോപ്പ് 
  • ശുചിത്വ ക്ലബ്ബ് - ശുചിത്വസേന രൂപീകരണം 
  • സ്കൂള്‍ ബ്ലോഗ്‌ , പത്രം ,പതിപ്പുകള്‍ 
  • പഠനക്കൂട്ടം - പ്രത്യേക വായനാ പ്രവര്‍ത്തനപരിപാടി 
  • വിലയിരുത്തല്‍ - കൂട്ടുകാരുടെ നേതൃത്വത്തില്‍ -ഫോര്‍മാറ്റ് രൂപീകരണം 
  • പ്രത്യേക ക്ലാസ് പിറ്റി എ , എസ് എം സി യോഗങ്ങള്‍ 
  • ജാലകം - ഡോക്കുമെന്ററി ഫെസ്റ്റ് 
  • കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 
  • അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക ഫയല്‍ സംവിധാനം 

            ആസൂത്രണം ചയ്ത പ്രവര്‍ത്തനങ്ങള്‍ തത്സമയം എസ് ആര്‍ ജി മിനുട്ട്സില്‍ രേഖപ്പെടുത്തി . രണ്ടാം തരത്തിലെ കൂട്ടുകാരുടെ നോട്ടു ബുക്കുകള്‍ പരിശോധിച്ചു . എഴുത്ത് ചിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ ടീച്ചറുമായി ചര്‍ച്ച ചെയ്തു . 


  ചില പ്രവര്‍ത്തനങ്ങളുടെ നടപ്പിലാക്കല്‍ പ്രക്രിയയില്‍ ഞാനും പങ്കാളിയായി .... സന്ധ്യ ടീച്ചറിന്‍റെ ലാപ് റ്റോപ്പുംനെറ്റ്സെറ്ററും ഉപയോഗിച്ച് സ്കൂള്‍ ബ്ലോഗിന് രൂപം നല്‍കി .www.chundavilakamlps.blogspot.com എന്ന മേല്‍വിലാസത്തില്‍ തുടങ്ങിയ ബ്ലോഗിന് മഴവില്ല് എന്ന പേരും നല്‍കി . ഒരു ആശംസ എഴുതി നല്‍കി .


ക്ലാസ് ലൈബ്രറി ഉദ്ഘാടനം

"ജാലകം" ഡോക്കുമെന്റ്റ്റി ഫെസ്റ്റിവല്ലിനോടനുബന്ധിച്ചുള്ള പോസ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സ്കൂള്‍ നിന്നും മടങ്ങി . 
           ഓഫീസിലെത്തി കത്തുകള്‍ പരിശോധിച്ചു . ചില കൂട്ടുകാര്‍ കത്തുകളില്‍ പഴയ ആവശ്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു . സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച  ക്വിസ് ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം അന്വേഷിച്ചുകൊണ്ടുള്ള കത്തുകളാണധികവും ..... അവര്‍ക്ക് വേണ്ടി ഉത്തരങ്ങള്‍ കൂടി ഈ ഡയറികുറിപ്പില്‍ ചേര്‍ക്കുന്നു . 
ഉത്തരങ്ങള്‍ 
എല്‍ പി വിഭാഗം 
1. ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ ഡയര്‍
2. ഐ എന്‍ എ 
3. പ്ലാസ്സി യുദ്ധം 
4 . സ്വാമി ദയാനന്ദസരസ്വതി 
5 . 1905
യു പി വിഭാഗം 
1. ഡൊമിനിയന്‍ പദവി 
2 . ചാര്‍ട്ടര്‍ ആക്റ്റ് 
3 . കേരളത്തിലേയ്ക്ക് , ക്ഷേത്രപ്രവേശനവിളംബരം നടന്നതിന്‍റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടി , തിരുവനന്തപുരത്ത് 
4 . ഈസ്റ്റ് ഇന്ത്യാ അസോസിയേഷന്‍ 
5 . ബാബാ രാംസിംഗ് 

No comments:

Post a Comment