UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday, 4 October 2014

ബഹിരാകാശവാരാഘോഷം

മംഗല്‍യാന്‍ ഇന്ത്യയുടെ അഭിമാനം 



        ഈ വര്‍ഷത്തെ ബഹിരാകാശ വാരാഘോഷങ്ങള്‍ക്ക് ഒരു പ്രത്യേകത കൂടിയുണ്ട് . ഇന്ത്യയുടെ അഭിമാനം ചൊവ്വാ ഗ്രഹത്തോളമുയര്‍ത്തി മംഗള്‍യാന്‍ ദൗത്യം മഹാവിജയമായി മാറിയ സന്ദര്‍ഭത്തിലാണ് നാം ഇത് ആഘോഷിക്കുന്നത് . അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ബഹിരാകാശ വാരാഘോഷപ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടക്കുമ്പോള്‍ മംഗള്‍യാന്‍ നിറഞ്ഞുനില്‍ക്കും തീര്‍ച്ച .......
      മംഗള്‍യാന്‍റെ വിജയത്തോടെ നമ്മുടെ രാജ്യം പുതിയ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് കൂടി അര്‍ഹയായി കഴിഞ്ഞു . 

  • ആദ്യശ്രമത്തില്‍ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയ ഏക രാജ്യം 
  • വിജയിച്ച ഏക ഏഷ്യന്‍ രാജ്യം 
  • ലോകത്തെ നാലാമത്തെ ശക്തി 
  • ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ചൊവ്വാ ദൗത്യം വിജയിപ്പിച്ച രാജ്യം 

     ഈ വിശേഷണങ്ങള്‍ നമ്മുടെ രാജ്യത്തിന് നേടിക്കൊടുത്ത് പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ച മോം (അമ്മ ) MOM എന്നു പേരിട്ട ബഹിരാകാശ ഗവേഷണ പരിപാടിയുടെ പൂര്‍ണ്ണ രൂപം The Mars Orbiter Mission എന്നാണ് . ഈ മിഷനെകുറിച്ചുള്ള അറിവ് നിര്‍മ്മിക്കുന്നതിനുള്ള അവസരം നമ്മുടെ വിദ്യാലയങ്ങളിലെ കൂട്ടുകാര്‍ക്കും നല്‍കേണ്ടതുണ്ട് . അതിന് സഹായങ്ങളായ ചില പ്രവര്‍ത്തനങ്ങളാണ് താഴെ ചേര്‍ക്കുന്നത് . ഒപ്പം ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്റ്റോബര്‍ പത്താം തിയതി വരെ നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തണം . 
പ്രവര്‍ത്തനങ്ങള്‍ 

  • മംഗള്‍യാന്‍റെ ഡയറി.... 


5/11/2013 ആന്ദ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ശാസ്ത്രഞ്ജര്‍ ഉച്ചയൂണ് പോലും കഴിച്ചിട്ടില്ല .... അവര്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു . 1350 കിലോ ഭാരമുള്ള എന്നെ പി എസ് എല്‍ വി സി 25 റോക്കറ്റില്‍ ഘടിപ്പിച്ചു കഴിഞ്ഞിരുന്നു . എനിക്ക് ആവശ്യമായ ഊര്‍ജ്ജത്തിനായി സൗരസെല്ലും എന്നില്‍ പിടിപ്പിച്ചിട്ടുണ്ട് . അതുകൊണ്ട് എനിക്ക് തീരെ വിശപ്പും ദാഹവും ഇല്ല . ഇനി ഞാന്‍ കുറഞ്ഞത്‌ 377 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം .... അതും മുന്നൂറു ദിവസം കൊണ്ട് .... നൂറു കോടിയിലധികം ജനങ്ങളുടെ പ്രതീക്ഷയുമായി ആകാശത്തേയ്ക്ക് കുതിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.... സമയം ഉച്ച കഴിഞ്ഞ് 2.38...... കൌണ്ട് ഡൌന്‍ അവസാനിക്കാറായി ..... എന്നെയും കൊണ്ട് റോക്കറ്റ് ആകാശത്തേയ്ക്ക് .... വൃശ്ചികം രാശിയിലെ തൃക്കേട്ട , അനിഴം എന്നീ നക്ഷത്രങ്ങള്‍ക്ക് സമീപം ആകാശത്ത് കാണുന്ന ചൊവ്വയിലേയ്ക്ക്‌...... 
തുടര്‍ന്ന്‍ എഴുതുക ......
കണ്ടെത്തൂ ... കുറിക്കൂ ......

  • മംഗള്‍യാനില്‍ പിടിപ്പിച്ചിട്ടുള്ള പര്യവേക്ഷണത്തിന് വേണ്ടിയുള്ള അഞ്ചു ഉപകരണങ്ങള്‍ ഏതെല്ലാം ?
  • മംഗള്‍യാന്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാം ?
  • " മഗ്ദലിന്‍ പള്ളിയില്‍ നിന്നും മംഗള്‍യാന്‍ വരെ " തിരുവനന്തപുരം തുമ്പയിലെ വി എസ് എസ് സി കേന്ദ്രത്തിന്‍റെ വികസനത്തിന്‍റെ നാള്‍വഴികള്‍ ഒരു വിവരണമായി കുറിക്കൂ ...
  • മംഗള്‍യാന്‍ വിജയത്തിലേയ്ക്ക് ..... ടൈം ലൈന്‍ തയ്യാറാക്കൂ ....
  • ഭൂമിയുടെ ഏറ്റവുമടുത്തുള്ള ബുധന്‍ , ശുക്രന്‍ എന്നീ ഗ്രഹങ്ങളെ ഒഴിവാക്കി എന്തുകൊണ്ടാണ് ചൊവ്വയെ പര്യവേക്ഷണത്തിനായി തെരഞ്ഞെടുത്തത്?
  • സൂര്യനില്‍ നിന്നും പ്രകാശം ഭൂമിയിലെത്തുന്നതിനു 8 മിനുറ്റ് മതിയാകും പക്ഷേ മംഗള്‍യാനില്‍ നിന്നുള്ള അറിവുകള്‍ വരുന്നതിന് 12 മിനിട്ട് വേണ്ടി വരുന്നു എന്തുകൊണ്ട് ?
  • മംഗള്‍യാന്‍റെ വിജയം റ്റി വിയില്‍ നേരിട്ട് കണ്ട നിങ്ങളുടെ അനുഭവകുറിപ്പ് തയ്യാറാക്കൂ .....
  • പത്ര കട്ടിങ്ങുകളുടെ ശേഖരം , ആല്‍ബം തയ്യാറാക്കല്‍ 

       മുകളില്‍ ചേര്‍ത്ത പ്രവര്‍ത്തനങ്ങളുടെ വിവര ശേഖരണത്തിനായി പ്രസ്തുത ദിവസത്തെ പത്രങ്ങള്‍ , വാര്‍ത്തകള്‍ എന്നിവ വായനയ്ക്കും റഫറന്‍സിനുമായി കൂട്ടുകാര്‍ക്ക് നല്‍കണം 


മംഗള്‍യാന്‍ എടുത്ത ചൊവ്വയുടെ ചിത്രം 
മറ്റു പ്രവര്‍ത്തനങ്ങള്‍ 

മറ്റു വിശദവിവരങ്ങള്‍ കണ്ടെത്തുകയും കൂട്ടുകാര്‍ക്ക് നല്‍കുകയും വേണം . കൂട്ടുകാരുടെ ഏറ്റവും നല്ല സൃഷ്ട്ടികള്‍ എനിക്ക് അയച്ചു തരണം .മികച്ച സൃഷ്ട്ടികള്‍ക്ക് തീര്‍ച്ചയായും സമ്മാനങ്ങള്‍ നല്‍കുന്നതാണ് .മെയില്‍ ചെയ്താലും മതി ......

വിലാസം 
ഹൃഷികേശ് ആര്‍ എസ് 
ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ 
എ ഇ ഓ , ബാലരാമപുരം 
വെടിവച്ചാന്‍കോവില്‍ പി ഓ 
aeobalaramapuram@gmail.com

1 comment:

  1. എല്ലാ പ്രവര്‍ത്തനങ്ങളും നന്നായിരിക്കുന്നു ,പ്രത്യേകിച്ച് മംഗല്‍യാന്‍റെ ഡയറിക്കുറിപ്പ്‌

    ReplyDelete