UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday, 26 September 2014

ദിനാഘോഷങ്ങള്‍

ഒക്ടോബർ  2 - സേവനദിനം 

ഓരോ ദിവസവും പ്രഭാതത്തിൽ നിങ്ങൾ ഉണർന്ന ഉടനെ ചെയ്യേണ്ട ആദ്യത്തെ കർമ്മം ഇപ്പറയുന്ന കാര്യങ്ങൾ ആ ദിവസത്തിന് വേണ്ടി ഉള്ള ലക്ഷ്യങ്ങൾ ആക്കുക.
1.      ഞാൻ ഈ ലോകത്തിലുള്ള ആരെയും പേടിക്കില്ല.
2.      ഞാൻ ദൈവത്തിനെ മാത്രമേ ഭയക്കുക ഉള്ളൂ.
3.      ഞാൻ ആരുടേയും നാശം പ്രതീക്ഷിക്കില്ല.
4.      ഞാൻ ആരുടേയും അനീതിക്ക് മുന്നിൽ തല കുനിക്കില്ല.
5.      ഞാൻ അസത്യത്തെ സത്യം കൊണ്ട് വിജയിക്കും. അങ്ങനെ അസത്യത്തെ എതിർക്കുന്നത് മൂലം ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തുകളും ഞാൻ സഹിക്കും.
ഈ മുകളിൽ പറഞ്ഞിരിക്കുന്നത് നാമെല്ലാവരും ഒരുപോലെ ആരാധിക്കുന്ന, ഒരുപോലെ ബഹുമാനിക്കുന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വന്തം വാക്കുകൾ ആണ്.
രാഷ്ട്രപിതാവായ ഗാന്ധിജിയെ അടുത്തറിയുമ്പോഴാണ് നമ്മുടെ ഉള്ളിലെ മനുഷ്യത്വത്തിന്‍റെ ആഴം സ്വയം തിരിച്ചറിയുന്നത് . അഹിംസയുടെ പ്രവാചകനായിരുന്നു ഗാന്ധിജി . പഠനകാലത്ത്‌ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത പുസ്തകം എന്‍റെ സത്യാന്വേഷണപരീക്ഷണങ്ങള്‍ എന്ന ഗാന്ധിജിയുടെ ആത്മകഥയായിരുന്നു . ജനസേവനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ചകര്‍മ്മയോഗിയായിരുന്നു അദ്ദേഹം .എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന്‍ അദ്ദേഹം നമ്മെ പഠിപ്പിച്ചു . മൃദുലമായ ചലങ്ങളിലൂടെ സ്നേഹമെന്ന താളത്തിലൂടെ മനുഷ്യരെ അടുപ്പിച്ചിരുന്ന ഗാന്ധിജി നമുക്കെന്നും സജീവവും സ്നേഹനിര്‍ഭരവുമായ ചിന്തയാണ്....... 
        ഗാന്ധിജിയുടെ ഓര്‍മ്മകള്‍ കൂട്ടുകാരിലേയ്ക്ക് എത്തിക്കുവാന്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഫലപ്രദമായി സംഘടിപ്പിക്കുക..... അതുവേണ്ട വായനാസാമാഗ്രികളും പ്രവര്‍ത്തനങ്ങളും താഴെ ചേര്‍ക്കുന്നു.
ഗാന്ധിജയന്തി ദിനത്തിന്‍റെ പ്രാധാന്യം 
മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി  അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 -1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.


 അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി.മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് 

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ,നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂ കി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു, എന്നാൽ ഈ പദവി ഔദ്യോഗികമല്ല. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയഅവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥംഐക്യരാഷ്ട്രസഭ അന്നേ ദിവസം ലോക അഹിംസാ ദിനമായും പ്രഖ്യാപിചിട്ടുണ്ട്

 പ്രവര്‍ത്തനങ്ങള്‍ 
  • മോഹന്‍ദാസ്‌കരംചന്ദ്‌ ഗാന്ധി മുതല്‍ മഹാത്മാഗാന്ധി വരെ ... ജീവചരിത്ര രചന 
  • ഗാന്ധിജിയെ കുറിച്ച് പ്രശസ്തരായ ലോകനേതാക്കള്‍ പറഞ്ഞ വാക്കുകള്‍ കണ്ടെത്തൂ .....
  • ഗാന്ധിക്വിസ്
  • ഗാന്ധിജി ചിത്രങ്ങളിലൂടെ - ചിത്ര/ഫോട്ടോ  പ്രദര്‍ശനം 
  • " മരണമെത്തുന്നത് ഗാന്ധിജി അറിഞ്ഞിരുന്നോ ? "ഗാന്ധിജിയുടെ മരണദിനത്തിലെ അദ്ദേഹത്തിന്‍റെ ചിന്തകളും അനുഭവങ്ങളും ചേര്‍ത്ത് ഡയറി എഴുതി തയ്യാറാക്കൂ ...
  • ഗാന്ധിജിയെപ്പറ്റിയുള്ള കവിതകള്‍ ശേഖരിക്കുക 
  • പ്രശസ്തമായ ഗാന്ധിവചനങ്ങള്‍ 
  • ഗാന്ധിജി ടൈം ലൈന്‍ 
  • ഇന്ത്യ കണ്ട ഗാന്ധിജി - ചിത്രംവര , പ്രസംഗം 

" നിങ്ങള്‍ മനുഷ്യനായതുകൊണ്ട് മാത്രം വലിയവനാകുന്നില്ല . മനുഷ്യത്വമുള്ളവനാകുമ്പോഴാണ് വലിയവനാകുന്നത് "  ഗാന്ധിജിയുടെ ഈ വാക്കുകള്‍ക്കനുസരിച്ചു നമുക്ക് മാറാം ഗാന്ധിജയന്തി ദിനത്തില്‍ എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ നേരുന്നു . 
No comments:

Post a Comment