UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday 22 November 2014

മുത്തിന് അഭിനന്ദനം ......

വിദ്യാഭ്യാസരംഗത്തെ നവ മാധ്യമങ്ങള്‍ക്ക് മാതൃകയായി ചൂണ്ടുവിരല്‍ ......

                     വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവും പുത്തന്‍ ചിന്തകളുടെ ഉറവിടവും ലക്ഷക്കണക്കിന്‌ വായനക്കാരുടെ അംഗീകാരം ലഭിച്ച ബ്ലോഗുമായ ചൂണ്ടുവിരല്‍ മുത്തിനെക്കുറിച്ചു പ്രത്യേക പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു . മുത്തിലെ പോസ്റ്റുകള്‍ തയ്യാറാക്കുമ്പോള്‍ വിവരശേഖരണത്തിനായി ആദ്യം തേടുന്നത് ചൂണ്ടുവിരലിലാണ് .....അക്കാദമിക രംഗത്തെ ഏതു സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരം എളുപ്പത്തില്‍ തേടുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒരു ബ്ലോഗാണ് ചൂണ്ടുവിരല്‍ .....
            ചൂണ്ടുവിരലിലൂടെ ശ്രീ കലാധരന്‍ മാഷ്‌ പ്രസിദ്ധീകരിചിട്ടുള്ളവ കണ്ടെത്തുന്നതിന് ബ്ലോഗിലെ ഇടതു വശത്തെ സൂചനകളില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി ..... ഇത്തരത്തില്‍ കിട്ടുന്ന ആശയങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ടാണ് മുത്തിലെ ഡയറിക്കുറിപ്പുകള്‍ രൂപപ്പെടുന്നത് .....
          ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്‍റെ ബ്ലോഗില്‍ എന്തൊക്കെ ചേര്‍ക്കാം , എന്തൊക്കെ പാടില്ല .... ഇവയെ സംബന്ധിച്ചും തുടക്കകാലത്ത്‌ ചില സംശയങ്ങള്‍ മനസ്സില്‍ നിലനിന്നിരുന്നു . ഇന്നിപ്പോള്‍ കൂട്ടുകാരുടെ പ്രതികരണങ്ങളും അധ്യാപികയുടെ പിന്തുണയും ബ്ലോഗിനെ മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു ...
            ഇപ്പോഴും ഞങ്ങളുടെ എല്ലാ അധ്യാപകരും വിദ്യാലയങ്ങളും ബ്ലോഗിന്‍റെ സ്ഥിരം വായനക്കാരായി മാറുന്നില്ല ....അങ്ങനെയായെങ്കില്‍ ഈ നന്മകള്‍ എല്ലാ കൂട്ടുകാരിലും എത്തിക്കാന്‍ വേഗത്തില്‍ കഴിയുമായിരുന്നു . ഇനിയും കുറെ സ്വപ്‌നങ്ങള്‍ ഞങ്ങളുടെ മനസ്സിലുണ്ട് ...... കൂട്ടുകാരുടെയും അധ്യാപകരുടെയും സൃഷ്ട്ടികളും പ്രവര്‍ത്തന മാതൃകകളും പ്രസിദ്ധീകരിക്കുന്നതിന് പ്രത്യേക ബ്ലോഗിടം ...., വിവരങ്ങള്‍ പെട്ടെന്ന് പങ്കു വയ്ക്കുന്നതിനുള്ള ഓണ്‍ലയിന്‍ കൂട്ടായ്മകള്‍ എന്നിവ ...
            ഭാവിയില്‍ അത്തരം കാര്യങ്ങള്‍ കൂടി മെച്ചപ്പെടലിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന് തീവ്രമായി പരിശ്രമിക്കും ..... ഞങ്ങളുടെ പ്രിയപ്പെട്ട ബ്ലോഗിനെ വിദ്യാഭ്യാസ സമൂഹത്തിനു വികാരതീവ്രതയോടെ പരിചയപ്പെടുത്തിയ ചൂണ്ടുവിരലിനും ശ്രീ കലാധരന്‍ മാഷിനും നന്ദി ......

നന്ദിപൂര്‍വ്വം 
                           ഹൃഷികേശ് എ എസ് 

കാണുക .....ചൂണ്ടുവിരല്‍ www.learningpointnew.blogspot.com

No comments:

Post a Comment