UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 18 November 2014

നവംബര്‍ 19 മാതൃദിനം

അമ്മയുടെ നന്മ തേടി ......


             മാതാ പിതാ ഗുരു ദൈവം  എന്നാണ് പ്രമാണം ...... അമ്മയെയാണ് മറ്റേതിനെക്കാളും ഒന്നാമതായി നാം ഭാരതീയര്‍ കാണുന്നത് ... അമ്മ സ്നേഹത്തിന്റെ അവസാന വാക്കാണ്‌ . പൊക്കിള്‍ക്കൊടിയില്‍ തുടങ്ങുന്ന ഈ സ്നേഹബന്ധം അവസാന ശ്വാസം വരെ തുടരുന്നു ...... അമ്മയുടെ ത്യാഗത്തെ സഹിച്ച വേദനയെ ഓര്‍ക്കാത്ത ഒരു മകനോ മകളോ ഉണ്ടാകാന്‍ പാടില്ല ..... 
             പെറ്റമ്മയുടെ  കണ്ണ് നിറയുമ്പോള്‍ ഓര്‍ക്കുക..... ആ ശാപം ഒരിക്കലും നമ്മെ വിടാതെ പിന്തുടരും ..... നക്ഷത്രകണ്ണുകളുമായി പൊതു വിദ്യാലയങ്ങളിലെയ്ക്ക് പടി കടന്നെത്തുന്ന എല്ലാ കൂട്ടുകാരെയും അമ്മയുടെ നന്മകള്‍ ഓര്‍മ്മിപ്പിക്കാന്‍ നമുക്ക് പ്രയത്നിക്കാം ......
            പിറന്നു വീഴുന്ന ഓരോ കുഞ്ഞും പറയാന്‍ ആദ്യം കൊതിക്കുന്ന വാക്കാണ്‌ അമ്മ . അമ്മയുടെ മഹത്വം നമ്മുടെ കുഞ്ഞുങ്ങളില്‍ നിറയ്ക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ മാതൃദിനത്തില്‍ നമുക്ക് കൂട്ടുകാര്‍ക്കായി നല്‍കാം ......


എല്ലാവര്ക്കും മാതൃ ദിന ആശംസകള്‍ ........

രണ്ടാം ടേം പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു ........


        വാര്‍ഷിക പദ്ധതി പ്രകാരം ഏതു പാഠം വരെയാണ് പഠിപ്പിക്കേണ്ടത് എന്ന്‍ എല്ലാവര്ക്കും അറിയാം .... അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കണം ......

No comments:

Post a Comment