കുട്ടികൊട്ടാരങ്ങളാകുന്ന വിദ്യാലയങ്ങള്‍ ...
ഇതെന്‍റെ ഇരുപത്തിഒന്നാമത്തെ ഡയറിയാണ് .. എന്റെ സബ്ജില്ലയിലെ മികവാര്‍ന്ന വിദ്യാലയങ്ങളിലെ മിഴിവുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കുറിപ്പുകളായിരുന്നു കഴിഞ്ഞ ഓരോ ഡയറിയിലും ഞാന്‍ രേഖപ്പെടുത്തിയിരുന്നത് . ഒരു വിദ്യാലയത്തിന്റെ അക്കാദമിക സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങി ഒരു കുറിപ്പായി രേഖപ്പെടുത്തുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് മറ്റു വിദ്യാലയങ്ങളുടെ സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലുമാണ് . മുത്തിലൂടെ പ്രകാശിപ്പിക്കപ്പെടുന്ന അനുഭവ പഠനത്തിന്റെ രേഖപ്പെടുത്തലുകള്‍ പകര്‍ത്താന്‍ ഓരോ വിദ്യാലയവും തയ്യാറാകണം .......പരിമിതികള്‍ അനവധിയുണ്ട് ... അതറിഞ്ഞു തന്നെയാണ് എന്റെ എളിയ ഈ അഭ്യര്‍ഥന .......
വര്‍ണ്ണ വിസ്മയവുമായി ഗവന്മേന്റ്റ് യു പി എസ് നേമം
നമ്മുടെ സബ്ജില്ലയില്‍ ഏറ്റവുമധികം കൂട്ടുകാര്‍ പഠിക്കുന്ന സര്‍ക്കാര്‍ യു പി വിദ്യാലയം ... ഇവിടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയോടെ നടപ്പിലാക്കാന്‍ വെമ്പുന്ന ഒരു കൂട്ടം അധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു ....നിശബ്ദമായ അധ്യാപനത്തിന്റെ നന്മകള്‍ പേറുന്ന ഈ കൂട്ടായ്മയാണ് ഇന്നും രക്ഷിതാക്കള്‍ക്ക് നേമം സ്കൂളിനെ പ്രിയങ്കരമാക്കുന്നത്.... ഭൗതികസാഹചര്യങ്ങളില്‍ അല്പം പുറകിലായിരുന്ന ഈ വിദ്യാലയം കഴിഞ്ഞ വര്ഷം നിരവധി പ്രവര്‍ത്തന പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത് . നിരവധി ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനില കെട്ടിടം കഴിഞ്ഞ കുറെ നാളായി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു . വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ അവ പൂര്‍ത്തിയാക്കി ചായം തേച്ച് മുഖം മിനുക്കി പഠനത്തിനായി തയ്യാറാക്കി . ക്ലാസ്സ് മുറികളില്‍ ടൈലുകള്‍ പതിപ്പിച്ചു . പുതിയ ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു.... മനോഹരമാക്കി ....
സാമൂഹ്യപങ്കാളിത്തത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് ....കൂട്ടുകാരുടെ പഠനത്തിന് തടസ്സമുണ്ടാകാതിരിക്കുന്നതിന് ജനപങ്കാളിത്തത്തോടെ താല്‍ക്കാലിക ഷെഡുകള്‍ നിര്‍മ്മിച്ചിരുന്നു ...കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്ത്, എസ് എസ് എ എന്നിവയുടെ നിര്‍ലോഭമായ സഹായസഹകരണം ഈ വിജയത്തിനു പിന്നിലുണ്ട്
അക്കാദമിക പ്രവര്‍ത്തനങ്ങള്‍
പഠന നേട്ടങ്ങളുടെ മികവുമായി ഗവണ്‍മെന്റ് യു പി എസ് പുതിച്ചല്‍
ഗാന്ധിദര്‍ശന്‍ പരിപാടികളില്‍ റവന്യുജില്ല തലത്തില്‍ ഏറ്റവുമധികം സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിദ്യാലയമാണ് പുതിച്ചല്‍ ഗവന്മേന്റ്റ് യു പി എസ് . മഹാന്മാരുടെ ചിത്രങ്ങളും പൂക്കളും മരങ്ങളും ചിത്രശലഭങ്ങളും കൊണ്ട് അലങ്കരിച്ചു മനോഹരമാക്കിയിരിക്കുന്നു വിദ്യാലയത്തിന്റെ ചുവരുകള്‍ മുഴുവന്‍ .....
ഗേറ്റ് കടന്ന് സ്കൂളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഇടതു ഭാഗത്തായി കൂട്ടുകാര്‍ക്ക് വേണ്ടി ഒരു ഓപ്പണ്‍ക്ലാസ്സ് മുറി ഒരുക്കിയിട്ടുണ്ട് . മരത്ത്തനലിനു ചുറ്റിലുമായി വൃത്താകൃതിയില്‍ മനോഹരമായ ചാരുബഞ്ച് .... നല്ല തുറന്ന അന്തരീക്ഷം ....
ക്ലാസ്സ് മുറിയിലേയ്ക്ക് ....
അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന വാര്‍ഷിക കലണ്ടര്‍ ക്ലാസ്സ് മുറിയുടെ ഭിത്തിയെ അലങ്കരിക്കുന്നു .
ട്ടൈല്‍ പതിപ്പിച്ചു വൃത്തിയാക്കിയ തറയില്‍ കൂട്ടുകാര്‍ വട്ടമിട്ടിരുന്ന്‍ ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു . വാക്കുകളുടെ കാര്‍ഡുകള്‍ നിരത്തി പുതിയ വാക്കുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് അവര്‍ ... ഗ്രൂപ്പില്‍ പാലിക്കേണ്ട അച്ചടക്കവും ജനാധിപത്യ മര്യാദകളും കൃത്യമായി അവര്‍ പിന്തുടരുന്നത് ഞാന്‍ ശ്രദ്ധിച്ചു . കൂട്ടുകാരില്‍ ചിലര്‍ നേതൃത്വപരമായ ചുമതലകളും നിര്‍വഹിക്കുന്നുണ്ട്......
മറ്റൊരു ക്ലാസ്സില്‍ ചില പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് ശ്രദ്ധയില്‍പെട്ടത് .... വിത്തുകളില്‍ നിന്നും സസ്യങ്ങളിലെയ്ക്കുള്ള വളര്‍ച്ചയെ കുറിച്ച് അറിവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് അവര്‍ . നല്ല ഒരു മാര്‍ഗദര്‍ശിയായി കൂട്ടുകാരോടൊപ്പം അധ്യാപികയുമുണ്ട് .
ഓരോ ദിവസത്തെയും ക്വിസ് ചോദ്യങ്ങള്‍ ഒരു പ്രത്യേക ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഞാന്‍ കണ്ടു . മികച്ച ലാബും ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു . ശുചിയായ അന്തരീക്ഷവും കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട് ......

- ശക്തമായ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ വിദ്യാലയത്തില്‍ ഗണിതലാബ് , ശാസ്ത്രലാബ് ,എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു
- വിവിധ വാര്ത്താബോര്‍ഡുകള്‍ കൂട്ടുകാര്‍ ദിനംപ്രതി തയ്യാറാക്കുന്നു . നക്ഷത്രപഠനം , ശാസ്ത്രകാരന്മാരുടെ ജീവചരിത്രം എന്നിവയൊക്കെ വാര്‍ത്താബോര്‍ഡുകളില്‍ മാറി മാറി ഇടം പിടിക്കുന്നു .
- സ്വയം നിയന്ത്രിത പഠന ഗ്രൂപ്പുകള്‍ കൂട്ടുകാരില്‍ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ രീതിയും ചുമതലകളും അറിയാവുന്ന കൂട്ടുകാര്‍ വിവിധ ക്ലാസ്സുകളില്‍ സ്വയംപഠനത്തിന്റെ പുത്തന്‍ മാതൃകകള്‍ സൃഷ്ട്ടിക്കുന്നു
- വായനാപ്രവര്ത്തനങ്ങള്‍ക്കായി മികച്ച ലൈബ്രറി
- കൂട്ടുകാരുടെ പഠന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം ബോര്‍ഡുകള്‍ ....... പഠനത്തിന്റെ വഴികളും സാക്ഷ്യങ്ങളുമായി മാറുന്നു ഇത്തരം ബോര്‍ഡുകള്‍
പഠന നേട്ടങ്ങളുടെ മികവുമായി ഗവണ്‍മെന്റ് യു പി എസ് പുതിച്ചല്‍
ഗാന്ധിദര്‍ശന്‍ പരിപാടികളില്‍ റവന്യുജില്ല തലത്തില്‍ ഏറ്റവുമധികം സമ്മാനങ്ങള്‍ വാരിക്കൂട്ടിയ വിദ്യാലയമാണ് പുതിച്ചല്‍ ഗവന്മേന്റ്റ് യു പി എസ് . മഹാന്മാരുടെ ചിത്രങ്ങളും പൂക്കളും മരങ്ങളും ചിത്രശലഭങ്ങളും കൊണ്ട് അലങ്കരിച്ചു മനോഹരമാക്കിയിരിക്കുന്നു വിദ്യാലയത്തിന്റെ ചുവരുകള്‍ മുഴുവന്‍ .....
ഗേറ്റ് കടന്ന് സ്കൂളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഇടതു ഭാഗത്തായി കൂട്ടുകാര്‍ക്ക് വേണ്ടി ഒരു ഓപ്പണ്‍ക്ലാസ്സ് മുറി ഒരുക്കിയിട്ടുണ്ട് . മരത്ത്തനലിനു ചുറ്റിലുമായി വൃത്താകൃതിയില്‍ മനോഹരമായ ചാരുബഞ്ച് .... നല്ല തുറന്ന അന്തരീക്ഷം ....
ക്ലാസ്സ് മുറിയിലേയ്ക്ക് ....
അന്താരാഷ്ട്ര കുടുംബ കൃഷി വര്‍ഷത്തിന്‍റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന വാര്‍ഷിക കലണ്ടര്‍ ക്ലാസ്സ് മുറിയുടെ ഭിത്തിയെ അലങ്കരിക്കുന്നു .
ട്ടൈല്‍ പതിപ്പിച്ചു വൃത്തിയാക്കിയ തറയില്‍ കൂട്ടുകാര്‍ വട്ടമിട്ടിരുന്ന്‍ ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു . വാക്കുകളുടെ കാര്‍ഡുകള്‍ നിരത്തി പുതിയ വാക്കുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് അവര്‍ ... ഗ്രൂപ്പില്‍ പാലിക്കേണ്ട അച്ചടക്കവും ജനാധിപത്യ മര്യാദകളും കൃത്യമായി അവര്‍ പിന്തുടരുന്നത് ഞാന്‍ ശ്രദ്ധിച്ചു . കൂട്ടുകാരില്‍ ചിലര്‍ നേതൃത്വപരമായ ചുമതലകളും നിര്‍വഹിക്കുന്നുണ്ട്......
മറ്റൊരു ക്ലാസ്സില്‍ ചില പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് ശ്രദ്ധയില്‍പെട്ടത് .... വിത്തുകളില്‍ നിന്നും സസ്യങ്ങളിലെയ്ക്കുള്ള വളര്‍ച്ചയെ കുറിച്ച് അറിവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് അവര്‍ . നല്ല ഒരു മാര്‍ഗദര്‍ശിയായി കൂട്ടുകാരോടൊപ്പം അധ്യാപികയുമുണ്ട് .
ഓരോ ദിവസത്തെയും ക്വിസ് ചോദ്യങ്ങള്‍ ഒരു പ്രത്യേക ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഞാന്‍ കണ്ടു . മികച്ച ലാബും ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു . ശുചിയായ അന്തരീക്ഷവും കുടിവെള്ളം ശുദ്ധീകരിച്ച് നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട് ......
No comments:
Post a Comment