UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday, 28 June 2014

എ ഇ ഒയുടെ ഡയറി

നാടിന്‍റെ കെടാവിളക്കായി ഒരു വിദ്യാലയം........

അധ്യാപനം ഒരു ആത്മസമര്‍പ്പണമാണ്....ഒരു നല്ല കലാകാരന്‍ കൂടിയായിരിക്കണം അദ്ധ്യാപകന്‍.... ഈ വിശേഷണങ്ങളെല്ലാം യോജിക്കുന്ന ഒരാളുടെ വിദ്യാലത്തിലായിരുന്നു ഒരു ദിവസം മുഴുവന്‍ . ഗവേമെന്റ്റ്‌ യു പി സ്കൂള്‍ വെങ്ങാനൂര്‍ ഭഗവതിനട .... ശ്രീ മുരളിസാറിന്റെ വിദ്യാലയം .... സാധാരണക്കാരും പാവപ്പെട്ടവരുമായ ഒരു കൂട്ടം രക്ഷിതാക്കളുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം ....
      ഇവിടെ എന്നും രാവിലെ മുരളിസാര്‍ കൃത്യസമയത്തിനു എത്തും ...രാവിലത്തെ അസംബ്ലിയില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ കുറിച്ച് വയ്ക്കും ..... ഞാന്‍ പതുക്കെ സ്കൂളിന് ചുറ്റും നടന്നു കണ്ടു .... കൂട്ടുകാര്‍ വന്നു തുടങ്ങുന്നതേയുള്ളൂ.... സ്കൂളിന്‍റെ ചുവരുകളിലും ക്ലാസ്സ്‌ മുറികളിലും കലാകാരനായ ഒരു അധ്യാപകന്‍റെ കയ്യോപ്പുകള്‍ നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയും .... രാവിലെയെത്തുന്ന കൂട്ടുകാര്‍ക്ക് പ്രഭാതഭക്ഷണവും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട് .... കൃത്യതയോടെ ശുചിയായി ഭക്ഷണം വിളമ്പി നല്‍കുന്നതിനും നിതാന്ത ജാഗ്രതയുണ്ടിവിടെ .... ഉച്ചഭക്ഷണത്തിന്റെ മുന്നൊരുക്കങ്ങള്‍ അടുക്കളയില്‍ തകൃതിയാണ് .... കുടിവെള്ളം പോലും കൂട്ടുകാര്‍ക്ക് ലഭ്യമല്ലാതിരുന്ന അവസ്ഥയില്‍ നിന്നും വിദ്യാലയത്തെ കരകയറ്റുന്നതിന് കുഴല്‍കിണര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു .....
       അസംബ്ലിയോടെ ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി ... ഒരു കൂട്ടം വിഭവങ്ങളുമായാണ് കൂട്ടുകാര്‍ അസംബ്ലിക്കെത്തുന്നത്.... അവ ഓരോന്നോരോന്നായി അവര്‍ അവതരിപ്പിച്ചു . മുരളി സാറിന്റെ ഒരു വിലയിരുത്തലും അനുബധമായിട്ടുള്ള സ്ഥിരം വിഭവമാണ് ... ക്ലാസ്സ്‌റൂം പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും മികവുറ്റതാണ് ...കൂട്ടുകാര്‍ താലപര്യപൂരവം ഡയറി എഴുതുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു ... മികച്ചവയുടെ അവതരണവും നടക്കുന്നു . 

     ഒഴിവു സമയങ്ങളിലും കൂട്ടുകാര്‍ക്ക് സര്‍ഗാത്മക അനുഭവങ്ങള്‍ ഒരുക്കാന്‍ അധ്യാപകര്‍ സന്നദ്ധരാകുന്നു .... കളികളിലും സ്വയം നിയന്ത്രിത പ്രവര്‍ത്തനങ്ങളിലും കൂട്ടുകാര്‍ സ്വതന്ത്രമായി ഏര്‍പ്പെടുന്നത് മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചയാണ് .... ഓപ്പണ്‍എയര്‍ ആഡിറ്റോറിയത്തില്‍ വരച്ചിട്ട മനോഹരമായ ചിത്രത്തിനു മുന്നില്‍ ഏതോ കലാസൃഷ്ട്ടിയ്ക്ക് വേണ്ടിയുള്ള റിഹെഴ്സലില്‍ സ്വമേധയാ പങ്കെടുക്കുന്ന കൂട്ടുകാരെയും എനിക്ക് കാണാന്‍ കഴിഞ്ഞു ... 

കലാകാരന്മാരുടെ കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ് . നാടകം , ചിത്രരചന, നൃത്തം , തുടങ്ങിയവയുടെ ബാല പാഠങ്ങള്‍ കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ട്....
      മികച്ച സാമൂഹിക പിന്തുണയും ഈ വിദ്യാലയത്തിന്‍റെ മാത്രം പ്രത്യേകതയാണ് . അധ്യാപകരുമായി പോരടിക്കാതെ അവരുടെ സര്‍ഗാത്മക പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി സഹകരിക്കുന്ന അക്കാദമിക ബോധമുള്ള രു കൂട്ടം രക്ഷിതാക്കളാണ് സ്കൂള്‍ മാനേജുമെന്റ്‌ കമ്മിറ്റിയിലുള്ളത് . അവരില്‍ പലരും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരുമാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത ...
      ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്ലസ്സ്മുറി, സ്മാര്‍ട്ട് ക്ലാസ്സ്‌ മുറികള്‍ , ലൈബ്രറി , പരീക്ഷണശാലകള്‍, എന്നിവ ഇവിടെ പഠനപ്രവര്ത്തനങ്ങള്‍ക്ക് വേദികളാകുന്നു . മികച്ച ഭൌതികസാഹചര്യങ്ങള്‍ ഒരുക്കിക്കൊണ്ട് പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്തും വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ ഭാഗവതിനട പ്രദേശത്തെ നാട്ടുകാരുടെ കെടാവിളക്കായി മാറുന്നു ഈ പൊതു വിദ്യാലയം ......

No comments:

Post a Comment