വിദ്യാരംഗം മാസികയെക്കുറിച്ച്..........
എല്ലാ മാസവും എന്റെ ഓഫീസില്‍ മുടങ്ങാതെ എത്തുന്ന ഒരു കൂട്ടുകാരനായി മാറിയിരിക്കുന്നു വിദ്യാരംഗം മാസിക . ഞാനും എന്‍റെ ഓഫീസ് സ്റ്റാഫ് അംഗങ്ങളും വായിച്ചു കഴിഞ്ഞ മാസിക മറക്കാതെ ഇതു ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് നല്‍കാറുണ്ട് ...... അധ്യാപകരും കൂട്ടുകാരും ഇതിലെ വിഭവങ്ങള്‍ വായിക്കാനും സാഹിത്യചര്‍ച്ചകളുടെ ഭാഗമാക്കാനും എത്രമാത്രം ശ്രമിക്കുന്നു എന്ന അക്കാദമീയമായ പരിശോധന അനിവാര്യമാണ് .
വിദ്യാഭ്യാസ കലണ്ടറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ജൂണ്‍ ഒന്‍പതാം തിയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുണിറ്റുകള്‍ എല്ലാ വിദ്യാലയങ്ങളിലും ആരംഭിചിട്ടുണ്ടാവും . വിദ്യാരംഗം കലാസാഹിത്യവേദിയുടെ യോഗങ്ങളില്‍ തീര്‍ച്ചയായും മാസികയുടെ ഉള്ളടക്കവും ചര്‍ച്ചയ്ക്ക് വിധേയമാക്കണം . ഇതോടൊപ്പം താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കണം
ലേഖനങ്ങള്‍ , കവിതകള്‍ , പുസ്തകവിശേഷങ്ങള്‍ , ബാലരംഗം എന്നീ തലക്കെട്ടുകളിലായി നിരവധി വിഭവങ്ങളാണ് കൂട്ടുകാര്‍ക്കും അധ്യാപക സുഹൃത്തുകള്‍ക്കുമായിഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് . കഥയിലെയും കലയിലെയും രണ്ടു മഹാപ്രതിഭകളായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനെയും എം വി ദേവനേയും കുറിച്ച് പ്രസക്തമായ രണ്ടു ലേഖനങ്ങള്‍ ഇതിലുണ്ട് . അവരുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് അടുത്തറിയാനും അറിവുകള്‍ നിര്‍മ്മിക്കാനും ഇതു സഹായിക്കും . ഇതുമായി ബന്ധപ്പെട്ടു ലഘു ജീവചരിത്ര കുറിപ്പ് , ടൈംലൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കാവുന്നതാണ് . വൈലോപ്പിള്ളി ശ്രീധരമേനോന്റെ നൂറ്റി മൂന്നാം ജന്മവാര്‍ഷികം പ്രമാണിച്ചു അദ്ദേഹത്തിന്‍റെ കവിതയെയും ജീവിതത്തെയും കുറിച്ച് കൂട്ടുകാര്‍ക്ക് അടുത്തറിയാന്‍ കഴിയുന്ന തരത്തില്‍ "ഗ്രാമത്തിന്‍റെ വാക്കുകള്‍ " എന്ന ലേഖനവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഷാപഠനത്തിന് അനുയോജ്യമാണ് ഈ ലേഖനം .
ഇതുപോലെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഇത്തവണത്തെ മാസികയിലുണ്ട്. പഠനവൈകല്യം , പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് , ബാലസാഹിത്യം , ഡയറിയുടെ ആത്മകഥ , കഥകള്‍ , പുസ്തകവിശേഷങ്ങള്‍ എന്നിവ ചില ഇനങ്ങള്‍ മാത്രം . എന്‍റെ ഓഫീസില്‍ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന ശ്രീ പദ്മകുമാര്‍ സാറിന്‍റെ "പ്രത്യാശയുടെ ഭാണ്ഡം " എന്ന കവിതയടക്കം നിരവധി കവിതകളും ഈ ലക്കത്തിലുണ്ട് .
റാപ്പര്‍ പൊട്ടിക്കാതെ പൊടി പിടിച്ച് മേശയ്ക്കുള്ളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാരംഗം മാസിക കൂട്ടുകാര്‍ക്ക് വേണ്ടി സര്ഗാത്മകമായി ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യുന്നതാകും എന്‍റെ ഈ ചിന്തകള്‍ എന്ന് ഞാന്‍ കരുതുന്നു ..... ഈ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയും മെച്ചപ്പെടുത്തിയും കുഞ്ഞു കൂട്ടുകാരില്‍ എത്തിക്കാന്‍ ഓരോ അധ്യാപകനും ശ്രദ്ധിക്കണമെന്നാണ് എന്‍റെ അഭ്യര്‍ഥന ..... ഈ കുറിപ്പ് തീര്‍ച്ചയായും എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യുമല്ലോ...........

ചുമര്‍ പത്രം |
- വിദ്യാരംഗം മാസിക അടക്കമുള്ള മാസികകള്‍ കൂട്ടുകാര്‍ക്ക് സ്വതന്ത്രമായി എടുക്കാനും വായിക്കാനും കഴിയുന്ന തരത്തില്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം
- മാസികയിലെ ഉള്ളടക്കം ആദ്യം അദ്ധ്യാപകന്‍ വായിക്കുകയും അവ വ്യത്യസ്തവും അനുയോജ്യവുമായ അവസരങ്ങളിലൂടെ കുട്ടികളിലേയ്ക്ക് എത്തിക്കുകയും വേണം (ഉദാ :- അസംബ്ലിയില്‍ , ക്ലാസ്സ്‌റൂം പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ അനുയോജ്യഅവസരങ്ങളില്‍ , ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി .......)
- ഇതിന് കഴിയണമെങ്കില്‍ അതിനാവശ്യമായ കൃത്യമായ ആസൂത്രണം എസ്ആര്‍ജി കളില്‍ സംഘടിപ്പിക്കണം
- ഇത്തരം മാസികകളിലെ പ്രധാനപ്പെട്ട അറിവുകള്‍ ചുമര്‍ പത്രമായോ ശേഖരങ്ങളായോ ....മറ്റും മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കണം
- ഓരോ പുതിയ ലക്കം ലഭിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട സാഹിത്യക്വിസ് സംഘടിപ്പിക്കണം
- മാസിക വായനയുമായി ബന്ധപ്പെട്ട് വിവിധ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി കൂട്ടുകാര്‍ക്ക് നല്‍കേണ്ടതാണ് . (ഉദാ :- കവിതകള്‍ക്ക് ഈണം നള്‍കല്‍,ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍,ലേഖനങ്ങള്‍ക്കും മറ്റും വിലയിരുത്തല്‍ കുറിപ്പ് തയ്യാറാക്കല്‍,മാസികയിലെ വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ബ്രോഷറുകള്‍,ചുമര്‍നോട്ടീസുകള്‍,........)
- മാസികയുടെ മുഖചിത്രം , ലേഔട്ട്, എഡിറ്റോറിയല്‍, ചിത്രങ്ങള്‍, പ്രതികരണങ്ങള്‍,എന്നിവയെക്കുറിച്ചു കൂട്ടുകാരുമായി സംവദിക്കല്‍
- മാസികയുടെ എഡിറ്റര്‍ക്ക് പ്രതികരണകുറിപ്പ് തയ്യാറാക്കി അയക്കല്‍
- ഇത്തരത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കൂട്ടുകാരുടെ സൃഷ്ട്ടികള്‍ ചേര്‍ത്ത് വിവിധ പതിപ്പുകള്‍,പത്രങ്ങള്‍ ,കൈയെഴുത്തു മാഗസിനുകള്‍ എന്നിവ നിര്‍മ്മിക്കല്‍
ലേഖനങ്ങള്‍ , കവിതകള്‍ , പുസ്തകവിശേഷങ്ങള്‍ , ബാലരംഗം എന്നീ തലക്കെട്ടുകളിലായി നിരവധി വിഭവങ്ങളാണ് കൂട്ടുകാര്‍ക്കും അധ്യാപക സുഹൃത്തുകള്‍ക്കുമായിഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് . കഥയിലെയും കലയിലെയും രണ്ടു മഹാപ്രതിഭകളായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനെയും എം വി ദേവനേയും കുറിച്ച് പ്രസക്തമായ രണ്ടു ലേഖനങ്ങള്‍ ഇതിലുണ്ട് . അവരുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ച് അടുത്തറിയാനും അറിവുകള്‍ നിര്‍മ്മിക്കാനും ഇതു സഹായിക്കും . ഇതുമായി ബന്ധപ്പെട്ടു ലഘു ജീവചരിത്ര കുറിപ്പ് , ടൈംലൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ക്ക് നല്‍കാവുന്നതാണ് . വൈലോപ്പിള്ളി ശ്രീധരമേനോന്റെ നൂറ്റി മൂന്നാം ജന്മവാര്‍ഷികം പ്രമാണിച്ചു അദ്ദേഹത്തിന്‍റെ കവിതയെയും ജീവിതത്തെയും കുറിച്ച് കൂട്ടുകാര്‍ക്ക് അടുത്തറിയാന്‍ കഴിയുന്ന തരത്തില്‍ "ഗ്രാമത്തിന്‍റെ വാക്കുകള്‍ " എന്ന ലേഖനവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഭാഷാപഠനത്തിന് അനുയോജ്യമാണ് ഈ ലേഖനം .
ഇതുപോലെ മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഇത്തവണത്തെ മാസികയിലുണ്ട്. പഠനവൈകല്യം , പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് , ബാലസാഹിത്യം , ഡയറിയുടെ ആത്മകഥ , കഥകള്‍ , പുസ്തകവിശേഷങ്ങള്‍ എന്നിവ ചില ഇനങ്ങള്‍ മാത്രം . എന്‍റെ ഓഫീസില്‍ സൂപ്രണ്ടായി ജോലി നോക്കിയിരുന്ന ശ്രീ പദ്മകുമാര്‍ സാറിന്‍റെ "പ്രത്യാശയുടെ ഭാണ്ഡം " എന്ന കവിതയടക്കം നിരവധി കവിതകളും ഈ ലക്കത്തിലുണ്ട് .
റാപ്പര്‍ പൊട്ടിക്കാതെ പൊടി പിടിച്ച് മേശയ്ക്കുള്ളില്‍ ഉറങ്ങാന്‍ അനുവദിക്കാതെ ക്രിയാത്മകപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാരംഗം മാസിക കൂട്ടുകാര്‍ക്ക് വേണ്ടി സര്ഗാത്മകമായി ഉപയോഗിക്കുന്ന അധ്യാപകര്‍ക്ക് പ്രയോജനം ചെയ്യുന്നതാകും എന്‍റെ ഈ ചിന്തകള്‍ എന്ന് ഞാന്‍ കരുതുന്നു ..... ഈ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തിയും മെച്ചപ്പെടുത്തിയും കുഞ്ഞു കൂട്ടുകാരില്‍ എത്തിക്കാന്‍ ഓരോ അധ്യാപകനും ശ്രദ്ധിക്കണമെന്നാണ് എന്‍റെ അഭ്യര്‍ഥന ..... ഈ കുറിപ്പ് തീര്‍ച്ചയായും എസ് ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യുമല്ലോ...........
വളരെ ഗംഭീരമായി ബ്ലോഗ് തയ്യാറാക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന ഹൃഷികേശന്‍ സാറിനു അഭിനന്ദനങള്‍
ReplyDelete