പ്രവേശനോത്സവക്കാഴ്ചയിലേയ്ക്ക്.........
വീണ്ടുമൊരു പ്രവേശനോല്‍സവം കൂടി ....
മധ്യവേനലവധിക്കാലത്ത് ചിരിച്ചും കളിച്ചും ഉല്ലസിച്ചും സ്വന്തം വീടുകളില്‍ രാജാവിനെപ്പോലെ കഴിഞ്ഞിരുന്ന കൂട്ടുകാര്‍ വിദ്യാലയങ്ങളിലേയ്ക്കത്തുന്ന സുവര്‍ണ്ണദിനം ...... കലുഷവും നിരാര്‍ദ്രവും അസംതൃപ്തവുമായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ പെട്ട് ചതഞ്ഞരഞ്ഞ മനസുമായി എത്തുന്ന ചുരുക്കം ചില കൂട്ടുകാരടക്കം പിഞ്ചു ഹൃദയങ്ങളെ സ്നേഹമസൃണമായി സ്വീകരിക്കുന്ന ദിനം .....
ഈ ദിനത്തില്‍ ബ്ലോക്കുതല പ്രവേശനോല്‍സവം നടന്ന വെങ്ങാനൂര്‍ മുടിപ്പുരനട എല്‍ പി സ്കൂളടക്കം ചില വിദ്യാലയങ്ങളിലെ അവിസ്മരണീയവും ചെതോഹരവുമായ പ്രവേശനോത്സവകാഴ്ചകളിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകാന്‍ എനിക്ക് അവസരം ലഭിച്ചു .....അക്ഷരദീപം തെളിച്ചും സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയും കിരീടമണിഞ്ഞും ബലൂണുകള്‍ പറത്തിയും കൂട്ടുകാര്‍ പ്രവേശനോത്സവത്തെ വര്‍ണ്ണാഭമാക്കി ..... ബാനറുകളും പൂക്കളും വര്‍ണ്ണക്കടലാസും മറ്റും കൊണ്ട് വിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങിയിരുന്നു . സമൂഹത്തിലെ നാനാതുറകളില്‍ പെട്ട ജനനേതാക്കന്മാരും സാഹിത്യകാരന്മാരും വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് സാക്ഷിയായി .....
ചില കൂട്ടുകാര്‍ അവധിക്കാലത്ത് ഞങ്ങള്‍ മുത്തിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ അവധിക്കാല പ്രവര്‍ത്തനങ്ങളുടെ ഉല്പന്നങ്ങള്‍ എന്നെ കാണിക്കാന്‍ ഉത്സാഹം കാണിച്ചു . ഞാന്‍ ക്ഷമയോടെ അവയില്‍ പലതും നോക്കി പരിശോധിച്ചു .
കുഞ്ഞു കൂട്ടുകാരുടെ താല്പര്യപൂര്‍വമായ സ്വയം പഠനമികവും അധ്യാപകരുടെ മികച്ച വഴികാട്ടലും എനിക്ക് ബോധ്യപ്പെട്ടു . ചില വിദ്യാലയങ്ങള്‍ ഞങ്ങള്‍ നല്‍കിയ പ്രവര്‍ത്തനങ്ങളെ കുറച്ചുകൂടി മെച്ചപ്പെടുത്തി കൂട്ടുകാരുടെ നിലവാരത്തിനനുസരിച്ചു മാറ്റം വരുത്തിയാണ് നല്‍കിയത് . അവധിക്കാല പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്ത കൂട്ടുകാര്‍ക്ക് എല്ലാവര്ക്കും നേരിട്ട് ഒരു കത്തയക്കണമെന്നാണ് ഞാന്‍ കരുതുന്നത് ..... എന്റെ കത്തിനായി കാത്തിരിക്കണേ

No comments:
Post a Comment