UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 17 June 2014

വായനാവാരം

ഫുട്ബോള്‍ ലോകകപ്പ്‌ വാര്‍ത്തകള്‍
വായനയുടെ വസന്തകാലം .......


       ഇതു ഫുട്ബാള്‍ ലോകകപ്പിന്‍റെ സമയമാണ് ... പത്രങ്ങളായ പത്രങ്ങളെല്ലാം പ്രത്യേക പതിപ്പുകളും നിറമുള്ള വാര്‍ത്തകളും കൊണ്ട് ഈ ലോക കപ്പ് ആഘോഷമാക്കുകയാണ് . അല്പം താല്പര്യം കാണിച്ചാല്‍ ഈ മത്സരങ്ങളുടെ വാര്‍ത്തകളിലൂടെ കൂട്ടുകാരില്‍ വായനയുടെ വസന്തം തീര്‍ക്കാന്‍ നമുക്ക് കഴിയും ..... അതിനുള്ള ചില സൂചനകള്‍ താഴെ ചേര്‍ക്കുന്നു .... 
       ലോക കപ്പ് മതസരങ്ങളെ കുറിച്ച് അവബോധവും താല്പര്യവും കൂട്ടുകാരില്‍ നിറയ്ക്കാന്‍ ഒരു പ്രത്യേക ബാലസഭ സംഘടിപ്പിക്കണം ... ഫുട്ബാള്‍ കളിയുടെ നിയമങ്ങള്‍ , ലോകകപ്പിന്‍റെ ചരിത്രം , ഇത്തവണത്തെ മത്സരത്തില്‍ പങ്കെടുക്കുന്ന പ്രധാന ടീമുകള്‍ എന്നിവയെ കുറിച്ച് കൂട്ടുകാര്‍ക്ക് ചില ധാരണകള്‍ സൃഷ്ട്ടിക്കാന്‍ ഇതിലൂടെ കഴിയണം . ഒരു ഫുട്ബാള്‍ താരവുമായി അഭിമുഖവും സംഘടിപ്പിക്കാം ... പത്രങ്ങള്‍ പുറത്തിറക്കുന്ന പ്രത്യേക പതിപ്പുകളുടെ പ്രദര്‍ശനവും സംഘടിപ്പിക്കണം . തുടര്‍ന്ന് താഴെ കൊടുത്തിരിക്കുന്ന വായനാ ലേഖനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം . 


  • ഓരോ ദിവസത്തെയും പത്രം വായിച്ചശേഷം ലോക കപ്പ് ഫുട്ബാള്‍ ഡയറി ദിവസവും തയ്യാറാക്കണം ഡയറിയില്‍ നടന്ന മത്സരങ്ങള്‍ , വിജയികളുടെ വിവരങ്ങള്‍ , കളിയുടെ വിലയിരുത്തലുകള്‍ , വാര്‍ത്തകളുടെ അവലോകനം , ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ് 
  • ഓരോ ആഴ്ച്ചത്തെയും പത്രങ്ങളില്‍ വരുന്ന ഫുട്ബാള്‍ വാര്‍ത്തകളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ലോക കപ്പ് ഫുട്ബാള്‍ ക്വിസ്‌ സംഘടിപ്പിക്കണം . വിജയികള്‍ക്ക് സമ്മാനങ്ങളും മെഗാ സമ്മാനങ്ങളും നല്‍കണം 
  • ലോക കപ്പ് ഫുട്ബാള്‍ ആല്‍ബം നിര്‍മ്മാണം (പത്ര കട്ടിങ്ങുകള്‍ പരമാവധി ഉപയോഗിച്ച്....)
  • ഓരോ ദിവസത്തെയും മത്സരങ്ങള്‍ വാര്‍ത്തകളിലൂടെ വിശകലനം ചെയ്ത് ക്ലാസ്സ്‌ മുറിയില്‍ വളരുന്ന ചുമര്‍ പത്രം തയ്യാറാക്കല്‍ 
  • പ്രശസ്തരായ കളിക്കാരുടെ ലഘുജീവചരിത്ര കുറിപ്പുകള്‍ തയ്യാറാക്കല്‍ .. ( ഉദാ :- മെസ്സി ,നെയ്മര്‍, മുള്ളര്‍ , റൊണാള്‍ഡോ ..... )
  • ലോക കപ്പ് മത്സരങ്ങള്‍ക്ക് വേണ്ടി ബ്രസീല്‍ നടത്തിയ ഒരുക്കങ്ങള്‍ ... കുറിപ്പ് തയ്യാറാക്കല്‍ 
  • കഴിഞ്ഞ കാല താരങ്ങളും വിജയ കുതിപ്പുകളും...... ഓരോ ദിവസവും അസംബ്ലിയില്‍ പ്രശസ്തരായ ഫുട്ബാള്‍ താരങ്ങളെ കുറിച്ചുള്ള കുറിപ്പുകളുടെ അവതരണം ( പെലെ , മറഡോണ , ...... )
  • ലോകകപ്പ്‌ കൗതുകങ്ങള്‍ .....( ഫുട്ബാള്‍ മത്സരങ്ങള്‍ക്കിടയിലെ കൗതുക വാര്‍ത്തകളുടെ ശേഖരണവും അവതരണവും ...)
       ഇനിയും ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കൂട്ടുകാര്‍ക്ക് നല്‍കാവുന്നതാണ് . അവരുടെ പാഠപുസ്തകങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലെ വിവരങ്ങള്‍ കൂടി പഠിക്കാനുണ്ടാകും . അത്തരം കാര്യങ്ങള്‍ കൂടി അപഗ്രഥിച്ചു കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് അവസരമൊരുക്കുന്നത് നന്നായിരിക്കും .....
വായനാ പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ .... 
വായനാദിനവുമായി ബന്ധപ്പെട്ട്  വിവിധ പത്രങ്ങള്‍ പുറത്തിറക്കുന്ന കൂട്ടുകാര്‍ക്ക് വേണ്ടിയുള്ള  പതിപ്പുകളിലും വായനാപ്രവര്ത്തനങ്ങളുടെ സൂചനകളുണ്ട് ... അവയും വായന ഒരു സര്‍ഗാത്മക പ്രവര്‍ത്തനമായി കാണുന്ന നിങ്ങള്‍ ഓരോരുത്തരും ഉപയോഗിക്കുമെന്ന പ്രതീക്ഷയോടെ ........

No comments:

Post a Comment