UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday, 13 June 2014

വായനാവാരം

വായനയുടെ ലോകത്തേയ്ക്ക് സ്നേഹപൂര്‍വ്വം ..........


വായിക്കുക വളരുക

"വേണ്ട പകരം എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി " ഒരു ഓപ്പറേഷന് വിധേയനാകേണ്ടി  വന്നപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഡോക്ടറോട് പറഞ്ഞതാണിത് . എന്തിനു പകരമെന്നോ ? ദേഹം കീറി മുറിക്കുന്നതിന് മുമ്പ്‌ വേദന അറിയാതിരിക്കുന്നതിനുള്ള മയക്കു കുത്തിവയ്പ്പിനു പകരം ! ... ഓപ്പറേഷന്‍ കഴിഞ്ഞശേഷം വായനപൂര്ത്തിയാക്കി അദ്ദേഹം പുസ്തകം മടക്കി വച്ചു . ഏകാഗ്രമായ വായനയ്ക്കിടയില്‍ അദ്ദേഹം വേദന അറിഞ്ഞതേയില്ല . വായനാലോകത്തെ ഒരു അത്ഭുതമാണ് സ്വാമി വിവേകാനന്ദന്‍ . 


ലൈബ്രറിയില്‍ പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചു നോക്കി തിരികെ വയ്ക്കുന്ന സ്വാമി വിവേകാനന്ദനോട് ഒരാള്‍ ചോദിച്ചു " നിങ്ങള്‍ എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചു നോക്കുന്നത് ? ഇതില്‍ കാണാന്‍ ചിത്രങ്ങളൊന്നും ഇല്ലല്ലോ !" അപ്പോള്‍ വിവേകാനന്ദന്‍ പുസ്തകങ്ങളിലെ വരികള്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു . വെറുതെ താളുകള്‍ മറിക്കുമ്പോള്‍ തന്നെ ഉള്ളടക്കം അദ്ദേഹം ഹൃദ്യസ്ഥമാക്കിയിരുന്നു . അപാരമായ വായനാവേഗത്ത്തിന്റെ ഉടമയായിരുന്നു അദ്ദേഹം .
           വായനയുടെ മഹത്വവും ഉര്‍ജ്ജവും വെളിവാക്കുന്നതിനുവേണ്ടിയാണ് മേല്പറഞ്ഞ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌ . ലോകത്ത്‌ ഏറ്റവും ചെലവ്കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദ ഉപാധിയാണ് വായന . വായന ഒരു തപസ്സു പോലെയാണ് . ഏകാഗ്രത നന്നായി ശീലിച്ച ഒരു വ്യക്തിയ്ക്ക് നല്ല വായനക്കാരനായി മാറാന്‍  കഴിയും
      ജൂണ്‍ 19 നു വായനാദിനമാണ് . വായനാദിനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു എഴുതേണ്ട കാര്യമില്ല . വായനാ ദിനത്തോടനുബന്ധിച്ചും  വായനാ വാരവുമായി ബന്ധപ്പെട്ടും നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടക്കേണ്ടതുണ്ട് . വായനാപ്രവര്ത്ത്നങ്ങള്‍ വായനാവാരം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല ........ അതുകൊണ്ട് ഈ വര്ഷം നടത്തേണ്ട വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രവര്‍ത്തന പദ്ധതിയും കലണ്ടറും മുന്‍കൂട്ടി തയ്യാറാക്കണം .
       അതോടൊപ്പം സ്കൂളിലെ വായനയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ കൂടി ഒരുക്കി വയ്ക്കണം . ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട് " അടച്ചു വച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ട്ടിക പോലെയാണ് " അതുകൊണ്ട് സ്കൂള്‍ അലമാരകളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളെ കുട്ടികളുടെ മുമ്പില്‍ എത്തിക്കണം . പുസ്തകപ്രദര്‍ശനം സംഘടിപ്പിക്കണം . ഒപ്പം സ്വതന്ത്രമായി കൂട്ടുകാര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റുന്ന തരത്തില്‍ അടുക്കി വയ്ക്കണം . ഓഫീസ് മുറിയിലും ക്ലാസ്സ്‌ മുറികളിലും പുസ്തകങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം . ക്രിസ്റ്റഫര്‍ മോര്‍ലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്  " പുസ്തകങ്ങള്‍ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ് " പ്രഥമാധ്യാപകന്‍ പോലും വായനയുടെ കൂട്ടുകാരനാണ് എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കാന്‍ ആവശ്യമായ ക്രമീകരണം ഓഫീസ്‌ മുറിയില്‍ പോലും വരുത്തേണ്ടതാണ് .......
അധ്യാപികയെ സംബന്ധിച്ച് എന്തായിരിക്കണം വായനയുടെ ലക്ഷ്യങ്ങള്‍ ?
  • എന്റെ ക്ലാസ്സിലെ എല്ലാ കൂട്ടുകാരെയും സ്വതന്ത്ര വായനക്കാരായി മാറ്റുക
  • കുട്ടികളില്‍ വായന ഒരു സംസ്കാരമായി വളര്‍ത്തുക
  • വായിച്ച കൃതിയെ വിശകലനം ചെയ്യാനുള്ള കഴിവ് വളര്ത്തുക
  • വായനാന്തരീക്ഷം ക്ലാസ്സില്‍ സജീവമായി നിലനിര്‍ത്തുക
  • വായന വിദ്യാലയത്തിനും പുറത്തേയ്ക്കും വ്യാപിപ്പിക്കുക
  • രക്ഷിതാക്കളെ വായനയുടെ പ്രചോദകരാക്കുക
  • വായനയുടെ രീതിശാസ്ത്രം കൂട്ടുകാരെ പരിചയപ്പെടുത്തുക
  • എല്ലാ കുട്ടികള്‍ക്കും സ്വന്തം വായനാനുഭവം വ്യത്യസ്ത വ്യവഹാരരൂപങ്ങളിലൂടെ പങ്കിടുന്നതിനുള്ള കഴിവ് നേടുക
വായനാപ്രവര്ത്ത്തനങ്ങള്‍
  • സ്കൂള്‍തല വായനാപ്രവര്ത്തനങ്ങള്‍ക്ക് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കല്‍
  • വായന വിലയിരുത്തുന്നതിനുള്ള തന്ത്രങ്ങള്‍ കണ്ടെത്തല്‍
  • വായനാകൂട്ടങ്ങളുടെ രൂപീകരണം (ഇത്തരം കൂട്ടങ്ങളില്‍ വ്യത്യസ്ത വായനാശേഷിയുള്ളവര്‍ ഉള്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം )
  • പത്രവായന - വിശകലനങ്ങള്‍
  • പിന്തുണാവായന ( അധ്യാപികയുടെ നേതൃത്വത്തില്‍ )
  • ലൈബ്രറി അമ്മമാര്‍ക്കും
  • പുസ്തക ക്ലിനിക്കുകള്‍
  • പുസ്തക പോലീസ്
  • വായനാസാമഗ്രികളുടെ നിര്‍മ്മാണം - തെരഞ്ഞെടുപ്പ്‌ 
  • ചുവര്‍ മാഗസിന്‍ , ഇന്‍ലന്‍ഡ്‌മാഗസിന്‍ , കൈയെഴുത്ത്മാസിക , .....
  • കവിപരിചയം , ഉപന്യാസരചന
  • സന്ദേശങ്ങള്‍ തയ്യാറാക്കി അവതരണം
  • പുസ്തക സംവാദങ്ങളും ചര്‍ച്ചകളും
  • ആല്‍ബം തയ്യാറാക്കല്‍
  • സാഹിത്യ സാംസ്കാരിക ചിത്ര ഗ്യാലറി
  • കാവ്യക്കൂട്ടം
  • സാഹിത്യ ക്വിസ്‌
  • വായനാകുറിപ്പ് , പുസ്തകക്കുറിപ്പ് , ആസ്വാദന കുറിപ്പ്‌ എന്നിവ തയ്യാറാക്കല്‍
ഒരു വര്ഷം നൂറു പുസ്തകങ്ങളെന്കിലും കൂട്ടുകാരെ പരിചയപ്പെടുത്തണം . അസംബ്ലിയില്‍ ഓരോ പുസ്തകം ഓരോ ദിവസം വീതം പരിചയപ്പെടുത്തണം . പുസ്തകത്തെ കുറിച്ച് ചെറു കുറിപ്പ്‌ തയ്യാറാക്കി വേണം ഇവ പരിചയപ്പെടുത്തേണ്ടത് . ഇതിനുള്ള അവസരം അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നല്‍കണം . ഒരു കുട്ടി ഒരു വര്ഷം കുറഞ്ഞത് അമ്പതു പുസ്തകമെന്കിലും വായിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താന്‍ കഴിയണം 
വായനാ ദിന പ്രവര്‍ത്തനങ്ങള്‍
പി എന്‍ പണിക്കര്‍




   കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച വ്യക്തിയാണ് പി എന്‍ പണിക്കര്‍ . ആലപ്പുഴ ജില്ലയില്‍ നീലമ്പേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാര്‍ച്ച് ഒന്നാം തിയതി പുതുവായില്‍ നാരായണ പണിക്കര്‍ ജനിച്ചു . അധ്യാപകനായിരുന്നു . 1926 ല്‍അദ്ദേഹം തന്‍റെ ജന്മനാട്ടില്‍ "സനാതനധര്‍മ്മം " എന്ന വായനശാല സ്ഥാപിച്ചു . ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ നായകന്‍ , കാന്‍ഫെഡ്‌ സ്ഥാപകന്‍ , തുടങ്ങി ഒട്ടനവധി സംഭാവനകള്‍ മലയാളത്തിനു നല്‍കി . 1995 ജൂണ്‍ പത്തൊന്‍പതിനു അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്‍റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു .
   വായനാദിനത്തിന്‍റെ പ്രാധാന്യം 


വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിപ്പിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി  പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ......
വായനാ പ്രതിജ്ഞ
അറിവിന്‍റെയും പുരോഗമന ചിന്തകളുടെയും സ്വപ്നങ്ങളുടെയും ലോകത്തേയ്ക്കുള്ള ശക്തവും പ്രായോഗികവുമായ വഴി വായനായാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു . സ്വതന്ത്രവും സര്ഗാതമകവുമായ ചിന്ത വളര്‍ത്തുന്നതിന് വായന ഒരു സംസ്ക്കാരമാക്കി മാറ്റുമെന്നും എന്‍റെ ഭാഷയുടെ നിലനില്‍പ്പിനും ലോക നന്മയ്ക്കുമായി നേടിയ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു . 
 വായനയെ പ്രചോദിപ്പിക്കുന്ന കഥകള്‍

ശ്രദ്ധിക്കുക....... 
      മുന്‍ വായനയിലൂടെ ശേഖരിച്ചു വച്ച അറിവിലേയ്ക്ക്‌ പുതിയവ ഉരുക്കിചേര്‍ക്കാന്‍ വായനയിലൂടെ ശ്രമിക്കണമെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണം ...... നല്ലത് വായിക്കാനും വായിക്കുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരെ പ്രേരിപ്പിക്കണം . ഓരോ കൂട്ടുകാരനും ക്ലാസ്സ്‌ കയറ്റം ലഭിക്കുന്നതനുസരിച്ചു അവന്‍റെ വായനയും വളരണം ...... 
ഓര്‍ക്കുക .....
"ശരീരത്തിനു  വ്യായാമം പോലെയാണ് മനസ്സിന് വായന"- ജോസഫ്‌അഡിസന്‍
എല്ലാവര്ക്കും  വായനാദിന ആശംസകള്‍ മുന്‍കൂട്ടി നേരുന്നു ..........
സ്നേഹപൂര്‍വ്വം
              ഹൃഷികേശ്  എ എസ്‌
ഉപജില്ല  വിദ്യാഭ്യാസ ആഫീസര്‍

6 comments:

  1. Hearty congratulation to those who prepared this...Very useful to the teachers

    ReplyDelete
  2. ടീച്ചറിന്റെ നല്ല പ്രതികരണത്തിന് നന്ദി ..... പരമാവധി അധ്യാപകരില്‍ ഇതിലെ വായനാപ്രവര്ത്ത്തനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം ...

    ReplyDelete
  3. ഇതിലെ ഒട്ടുമിക്ക ഭാഗങ്ങളും ഞാന്‍ എഴുതിയതാണല്ളോ സറ...
    നന്ദി
    എം.കുഞ്ഞാപ്പ
    kunhappa.m@gmail.com

    ReplyDelete
  4. വായന വളരട്ടെ

    ReplyDelete
  5. വായനയുടെ പൂക്കാലമുണ്ടാക്കുക

    ReplyDelete
  6. വളരെ നല്ല ലേഖനം. കുട്ടികൾക്ക് വളരെ ഉപകാരപ്രദം

    ReplyDelete