UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Saturday, 10 May 2014

എ ഇ ഓയുടെ ഡയറി

മുന്നൊരുക്കം 2014-15

അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഴുവന്‍ വിദ്യാലയങ്ങളിലും വേനലവധിക്കാലത്ത് സമഗ്രമായ സ്കൂള്‍തല ആസൂത്രണം മുന്‍കൂട്ടി നടത്തണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു . പല വിദ്യാലയങ്ങളും ഇത്തരത്തില്‍ പ്രത്യേക എസ് ആര്‍ ജി യോഗങ്ങള്‍ ചേരുകയും ആസൂത്രണം നടത്തുകയും ചെയ്തിരുന്നു . ഇതിന്‍റെ തുടര്‍ച്ചയായി സ്കൂള്‍ വാര്‍ഷിക പദ്ധതി , വാര്‍ഷിക കലണ്ടര്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട് . 
     സാമൂഹ്യപങ്കാളിത്തത്തോടുകൂടി ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച വിദ്യാലയങ്ങളും നിരവധിയാണ് . ഇവയില്‍ ചില വിദ്യാലയങ്ങളിലെ മികവുകള്‍ എടുത്തുപറയേണ്ടിയിരിക്കുന്നു ..... അതിലൊന്ന് അവണാകുഴി ബി എഫ് എം എല്‍ പി സ്കൂളാണ് . ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ വരും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഷികപദ്ധതി തയാറാക്കിയിരുന്നു . വൈവിധ്യമാര്‍ന്ന പുതുമയുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .


            ഇതുപോലെ മികച്ച രീതിയില്‍ പദ്ധതിആസൂത്രണം നിര്‍വഹിച്ച ഒരു വിദ്യാലയമാണ് എസ് എന്‍ യു പി എസ് കട്ടച്ചല്‍കുഴി. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും കഴിയുന്ന രീതിയിലുള്ള നിരവധി പദ്ധതിനിര്‍ദ്ദേശങ്ങളും കലണ്ടറും ഈ വിദ്യാലയവും തയ്യാറാക്കിയിട്ടുണ്ട് . 


തയ്യാറാക്കിയ പദ്ധതിരേഖകളുടെ ഒരു കോപ്പി എന്റെ ഓഫീസിലെത്തിക്കാനും അഭിപ്രായങ്ങള്‍ തേടാനും ഉള്ള വിദ്യാലങ്ങളുടെ ശ്രമം ഒരു അക്കാദമിക ലീഡര്‍ എന്ന നിലയില്‍ എനിക്ക് സന്തോഷം പകരുന്നവ തന്നെയാണ് ....

No comments:

Post a Comment