UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 8 May 2014

എ ഇ ഓയുടെ ഡയറി

അധ്യാപക പരിശീലനം ആരംഭിച്ചു ...

വീണ്ടുമൊരു അവധിക്കാല അധ്യാപക പരിശീലനം കൂടിയെത്തി ....
അധ്യാപകര്‍ക്ക് മാറിയ പാഠപുസ്തകങ്ങളെകുറിച്ചും പഠനസമീപനങ്ങളെ കുറിച്ചും ധാരണയുണ്ടാക്കുന്നതിനും പഠനതന്ത്രങ്ങള്‍ മെനയുന്നതിനും അവസരമൊരുക്കിയാണ് പരിശീലനപരിപാടികള്‍ മുന്നേറുന്നത് .....
മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് പരിശീലന പരിപാടി നടക്കുന്നത് 
  • ബി ആര്‍ സി ബാലരാമപുരം 
  • ഗവണ്‍മെന്റ് യു പി എസ് പുതിച്ചല്‍
  • ഗവണ്‍മെന്റ് എസ് വി എല്‍ പി എസ് പൂങ്കോട്
ഓരോ കേന്ദ്രത്തിലും ആവശ്യമായ പരിശീലകരെ എത്തിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും കഴിഞ്ഞിട്ടുണ്ട് . 


പരിശീലനത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അധ്യാപകര്‍ക്ക് പറയാനുള്ളത്‌ . മെന്‍ഡറും പ്രവേശക പ്രവര്‍ത്തനവും പോര്‍ട്ട്ഫോളിയോയും അധ്യാപകര്‍ താല്പര്യപൂര്‍വം ചര്‍ച്ച ചെയ്യുന്നു .


 പാഠപുസ്തകങ്ങളെ ശിശുകേന്ദ്രീകൃത പ്രവര്‍ത്തനങ്ങളുടെ അകമ്പടിയോടെ കൂട്ടുകാരുടെ മുന്നിലെത്തിക്കാനുള്ള ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിയാണ് അധ്യാപകര്‍ പരിശീലങ്ങളില്‍ ഏര്‍പ്പെടുന്നത് ...


    എല്ലാ ദിവസവും മിനിമം ഒരു പ്രാവശ്യമെങ്കിലും പരിശീലന സെഷനുകളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ട്‌. എന്റെ ഉപജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം ലഭിച്ചുവെന്ന് ഉറപ്പാക്കുന്നത് വരെ ഇനി വിശ്രമമില്ല തന്നെ ......

No comments:

Post a Comment