UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday, 28 April 2014

എ ഇ ഒയുടെ ഡയറി

യാത്രാമൊഴി "2014

   ഇന്ന്  ഒരു സുപ്രധാന ദിവസമായിരുന്നു .....എന്നോടൊപ്പം പ്രവർത്തിച്ചിരുന്ന കുറേ പ്രഥമാധ്യാപകർക്ക് യാത്രാമൊഴി നേരുന്ന ദിനം ..... എല്ലാ പ്രഥമ അധ്യാപകരും കൃത്യമായി തന്നെ പരിപാടിയ്ക്ക് എത്തിച്ചേർന്നു . ഒരുക്കങ്ങളെല്ലാം നന്നായി നടത്തിയിരുന്നു. ബി പി ഒയും ബി ആർ  സി സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു . എന്റെ ഓഫീസ് സുഹൃത്തുക്കളും ഇടയ്ക്ക് ഓഫീസ് നടപടികൾക്ക് തടസമാകാത്ത തരത്തിൽ പങ്കെടുത്തു . ആശംസകൾ നേരാൻ അധ്യാപകർ സന്തോഷപൂർവം മുന്നോട്ടു വന്നു . വേറിട്ട്‌ നിന്ന ഒരു ആശംസാ പ്രകടനവും കൂട്ടത്തിൽ ഉണ്ടായി . അത് കിടാരക്കുഴി ഗവണ്‍മെന്റ് എൽ  പി സ്കൂളിലെ ഷീലടീച്ചർ എഴുതിയ ആശംസാഗാനമാണ് . അത് പതിവ് പോലെ ത്രേസ്യ ടീച്ചർ പാടി അവതരിപ്പിച്ചു .....
അറിവിൻ തിരിനാളം തെളിക്കുന്നോരീ 
സരസ്വതി ക്ഷേത്രത്തിൽ നിന്നും
 ഇണങ്ങിയും പിണങ്ങിയും 
കാലചക്ര മുരുളുബ്പോൾ 
അനുവാദമില്ലാതെ നമ്മെ 
തേടിയെത്തു ന്നൊരീ ദിനത്തിൽ 
അറിയാതെയെന്തിനോ വിങ്ങുന്ന 
ഹൃദയവുമായെൻ സോദരർ പടിയിറങ്ങുമ്പോഴും 
അറിയാതെയെൻ മനം തേങ്ങുന്നു 
വീണ്ടുമാ നല്ല കാലത്തിനായ് 
ജീവിതമാം യാത്രയിൽ 
ഞാൻ കണ്ടൊരെൻ പ്രിയ സോദരരെ 
വേർപിരിയൽ കരളിലൊരു 
  കനൽ വീഴ്ത്തു മെങ്കിലും
നേരുന്നു ....യാത്രാമൊഴി .......
ഏവരെയും ഒരുമിച്ചു അണിനിരത്തി പടമെടുക്കാൻ ഇത്തിരി പ്രയാസമുണ്ടായിരുന്നു . ചിലർ തറയിൽ ഇരിക്കാനും മടി കാണിച്ചില്ല . എല്ലാത്തിനും സാക്ഷിയാകാൻ കഴിഞ്ഞതിലുള്ള ചാരിതാർധ്യത്തോടെ ഓഫീസിലേയ്ക്ക് മടങ്ങി ......


No comments:

Post a Comment