UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Wednesday, 2 April 2014

എ ഇ ഒ യുടെ ഡയറി

പവിഴമുള്ളുകള്‍ തേടി...........

ഒരു പുസ്തകത്തെ പരിചയപ്പെടുത്താനാണ് ഈ തലക്കെട്ട് ..... പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍മ്മവന്നത് ഒരു കഥയാണ്‌ , കഥയിങ്ങനെ .....
                   ഗ്രീക്ക് പുരാണമനുസരിച്ച് ഭൂമിയില്‍ അഗ്നിയെത്തിച്ചത് പ്രൊമിത്യുസ്‌ എന്ന ദേവനാണ് . ആ കുറ്റത്തിന് രണ്ട് പര്‍വതങ്ങളുടെ ഇടയില്‍ ചങ്ങലയ്ക്കിട്ട പ്രോമിത്യുസിന്റെ ഹൃദയം കഴുകന്മാര്‍ കൊത്തി വലിക്കുമായിരുന്നു .വേദനയില്‍ പുളഞ്ഞ അദ്ദേഹത്തിനോട് ബന്ധനത്തില്‍ നിന്നും മോചിപ്പിച്ചാല്‍ വീണ്ടും മനുഷ്യന് ഉപകാരങ്ങള്‍ ചെയ്യുമോ എന്ന് ദേവതകള്‍ ചോദിച്ചു . ചെയ്യും എന്നായിരുന്നു പ്രോമിത്യുസിന്റെ മറുപടി . ഇതില്‍ സഹികെട്ട മറ്റു ദേവന്മാര്‍ പ്രോമിത്യുസിന്റെ സഹോദരനായ എപ്പിമെത്യുസിനെ പ്രലോഭിപ്പിക്കാന്‍ പണ്ടോരയുടെ കൈയ്യില്‍ ഒരു പെട്ടി കൊടുത്തയച്ചു . പെട്ടി കൊടുക്കുമ്പോള്‍ പണ്ടോര ഇങ്ങനെ പറഞ്ഞു "പെട്ടി ഒരിക്കലും തുറക്കരുത് " . പെട്ടിക്കകത്ത് എന്താണെന്ന് അറിയണം . എപ്പിമെത്യുസിനു ഇരിക്കപ്പൊറുതിയില്ലാതായി . അയാള്‍ പെട്ടി തുറന്നു . അപ്പോള്‍ അതില്‍ നിന്നും കുറെ ദുര്‍ദേവതകള്‍ പുറത്ത് ചാടി . പെട്ടെന്ന് അയാള്‍ പെട്ടി അടച്ചു . അതോടെ ദുര്‍ദേവതകളില്‍ നിന്നും തന്നെ രക്ഷിക്കാവുന്ന ഒരു ദേവത അതിനകത്തുമായി .....ഇതാണ്" എപ്പിമെത്യുസ്‌ "
                           നമ്മുടെ സമകാലിക ജീവിതത്തില്‍ പണ്ടോരയുടെ പെട്ടിയെയും എപ്പിമെത്യുസിനെയും ധാരാളം കാണാന്‍ കഴിയും . ആ കാഴ്ച്ചകള്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാം എന്നറിയണമെങ്കില്‍ ശ്രീ പദ്മകുമാര്‍ പനങ്ങോട് എഴുതിയ " മൊഴിമുള്ളുകള്‍ "എന്ന പുസ്തകം വായിച്ചിരിക്കണം . 


                          പുസ്തകത്തിന്റെ പുറംതാള്‍ കുറുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്പോലെ കവിയുടെ കണ്ണുകള്‍ സമൂഹത്ത്തിനുനേരെ തുറന്നുപിടിച്ചതായിരിക്കണം . സത്യാസത്യങ്ങള്‍ കണ്ടെത്താന്‍ ആ കാഴ്ചകള്‍ക്ക് കഴിയുകയും വേണം ......


                        സാമൂഹ്യതിന്മകളെ നര്‍മ്മത്തിന്റെ മധുരം പുരട്ടി സാധാരണക്കാരായ വായനക്കാരന് പോലും മനസ്സിലാകുന്നതരത്തില്‍ കുഞ്ഞു കവിതകളായി കോറിയിട്ടിരിക്കുകയാണ് കവി ഈ പുസ്തകത്തില്‍ ...ഒരു ജോലിയും ചെയ്യാതെ ജാതകത്തെ വട്ടം ചുറ്റി പിടിക്കുന്ന ഉണ്ണിയുടെ ജീവിതത്തെ ഇങ്ങനെയാണ് കവി വരച്ചു കാട്ടുന്നത് ...
ഭാവാധിപനായ കുജന്‍ 
അഷ്ട്ടമത്തിലിരുന്ന്‍
ഭാവത്തെ വീക്ഷിക്കുകയാല്‍
ശേഷമെല്ലാം ശുഭമെന്നു
ഉണ്ണിയുടെ ജാതകം 
                        ഇതുപോലെ ഭാഷയും ചിരിയും ചെമ്പരത്തിപ്പൂവും കാക്കയും മരണവും കാലവും പൂച്ചയും ഒക്കെ മുഖ്യകഥാപാത്രങ്ങളാക്കി ആക്ഷേപഹാസ്യത്തിന്‍റെ മുത്തുകള്‍ വിതറുന്ന അന്‍പതിലധികം കവിതകള്‍ ....
                      ഒറ്റയിരുപ്പില്‍ ഈ കവിതകള്‍ മുഴുവന്‍ നമുക്ക് വായിക്കാന്‍ കഴിയും .... ബാലരാമപുരം എ ഇ ഓ ഒആഫീസില്‍ സൂപ്രണ്ടായി സേവനമനുഷ്ട്ടിച്ചിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു . മരവിച്ച ഫയലുകള്‍ക്കിടയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോഴും ഹൃദയത്തില്‍ നൂറായിരം സ്വപ്നങ്ങളും പ്രതിഷേധങ്ങളും അക്ഷരങ്ങളിലൂടെ ആവാഹിക്കാന്‍ കഴിഞ്ഞ ശ്രീ പദ്മകുമാര്‍ സാറിന്‍റെ സര്‍ഗാത്മകവൈഭവത്തിന് മുന്നില്‍ നമോവാകം ........
                      തീര്‍ച്ചയായും ഈ പുസ്തകം സമൂഹത്തിന്റെ സൃഷ്ട്ടികര്ത്താക്കളായ അധ്യാപകര്‍ നിശ്ചയമായും വായിച്ചിരിക്കണം . പുസ്തകത്തിലൂടെ അദ്ദേഹം സംവദിക്കുന്ന കാര്യങ്ങള്‍ ചിന്തയ്ക്കും സംവാദത്തിനുമായി സമര്‍പ്പിക്കുന്നു ..............

1 comment:

  1. Thanks for the review. I am eagerly waiting for responses from teachers

    ReplyDelete