UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 18 March 2014

അവധിക്കാലം മധുരതരമാക്കാന്‍ ..........

വീണ്ടും ഒരു വേനലവധിക്കാലം കൂടിയെത്തി ...... കൂട്ടുകാര്‍ക്ക് പഠനപ്രവര്‍ത്തനങ്ങളുടെ യാന്ത്രികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന്‍ കഴിയുന്ന കാലഘട്ടം കൂടിയാണിത്‌ .....പണ്ട് ആളൊഴിഞ്ഞ തൊടികളും പച്ച നിറഞ്ഞ പാടങ്ങളും നത്തയും മാനത്തുകണ്ണിയും നിറഞ്ഞ തോടുകളും കൂട്ടുകാര്‍ക്ക് കളിയിടങ്ങളായി മാറുമായിരുന്നു .അവിടങ്ങളില്‍ പ്രകൃതിയുടെ മര്‍മ്മമറിഞ്ഞ് കൂട്ടുകാര്‍ വിഹരിക്കുമ്പോള്‍ അതിരുവിട്ട പ്രകടനങ്ങള്‍ക്ക്‌ മുതിര്‍ന്നവര്‍ തന്നെ നന്മ നിറഞ്ഞ വാക്കുകളിലൂടെ നിയന്ത്രണമൊരുക്കുമായിരുന്നു ....... അവരുടെ വാക്കുകളിലൂടെ പ്രകൃതിയെ സ്നേഹിക്കാനും സാമൂഹ്യബോധമുള്ള കൂട്ടുകാരായി മാറാനും അവര്‍ക്ക് കഴിഞ്ഞിരുന്നു . 
          ഇന്നു കാലം മാറി . എല്ലാം കമ്പോളത്തിനടിമപ്പെടുത്തുന്ന ആധുനിക ജനതയുടെ രീതികള്‍ നമ്മുടെ സംസ്കാരത്തെയും മനോഭാവത്തെയും മൂല്യങ്ങളെയും മാറ്റി മറിച്ചുകൊണ്ടിരിക്കുന്നു . പരസ്പരസ്നേഹം , സഹാനുഭൂതി, സാമൂഹ്യ നീതിയ്ക്കുവേണ്ടിയും അനീതിയ്ക്ക് എതിരെയുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്ന്യം നിന്ന് കഴിഞ്ഞിരിക്കുന്നു . അനീതിയുടെ അടയാളങ്ങള്‍ കൂട്ടുകാരില്‍ ഒരു ചലനവും ഉണ്ടാക്കുന്നില്ല . ചിന്തിക്കാനും സ്വതന്ത്രമായി ഇടപെടാനും ഉള്ള ശേഷിപോലും നഷ്ട്ടപ്പെടുന്ന അവസ്ഥയാണിന്ന് .അവന് ശാസ്ത്രബോധവും ശാസ്ത്രീയ ചിന്തയും അന്യമാകുന്നു .... ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും കൂട്ടുകാരെ രക്ഷിച്ചെടുക്കാനും അവധിക്കാലം റ്റി വി യുടെയും മറ്റും മായിക പ്രപഞ്ചത്തില്‍ നിന്നും മോചനം നേടാന്‍ അവരെ സഹായിക്കാനുമുള്ള ഉദ്യമമെന്ന നിലയിലാണ് അവധിക്കാല പ്രവര്‍ത്തനങ്ങളെ കാണേണ്ടത് . 
            അതിനുള്ള ശ്രമമെന്ന നിലയില്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള അവധിക്കാല പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമായി ചെയ്യാനും അതിലൂടെ കൂട്ടുകാര്‍ക്ക് ലഭിക്കുന്ന അറിവുകള്‍ പങ്കുവയ്ക്കാനും അവസരമൊരുക്കണം . പരീക്ഷയെക്കുറിച്ചുള്ള അന്വേഷണം അവരെ അറിയിക്കണം ...... ഓര്‍ക്കുക....... ഒരിക്കലും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിക്കരുത് ...... എല്ലാ ആശംസകളും 
                                                                എ എസ് ഹൃഷികേശ് 
                                                 ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍ 
                                                                      ബാലരാമപുരം 
പ്രവര്‍ത്തനങ്ങളെ സമീപിക്കുന്നതെങ്ങനെ .....?
  • പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരെ പരിചയപ്പെടുത്തണം 
  • ക്ലാസ്സുകളുടെ നിലവാരത്തിനനുസരിച്ചു ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ ക്ലാസ്സില്‍ നല്‍കാം ഇന്നു തീരുമാനിക്കണം 
  • വിവിധ വിഷയങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും സാധ്യത നല്‍കണം 
  • ഒരു ഇരുന്നൂറ് പേജുനോട്ടുബുക്കില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം 
  • നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ , പരീക്ഷണങ്ങള്‍ എന്നിവയില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പു വരുത്തണം 
  • ശേഖരണപ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ എവിടെ നിന്നും ? എങ്ങനെ ? എന്നീ സാധ്യതകള്‍ കൂടി ചര്‍ച്ച ചെയ്യണം 
  • കൂട്ടുകാരുടെ സംശയങ്ങളും മറ്റും പരിഹരിക്കുന്നതിന് ആവശ്യമായ നിരന്തര സമ്പര്‍ക്കത്തിനുള്ള സംവിധാനം ഉറപ്പുവരുത്തണം 
  • പോസ്റ്റ് കാര്‍ഡിലൂടെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അന്വേഷിക്കണം 
  • ഇടക്കാല വിലയിരുത്തല്‍ എന്ന നിലയില്‍ കൂട്ടുകാരുടെ പഠനക്യാമ്പുകള്‍ സംഘടിപ്പിക്കാവുന്നതാണ് 
പ്രവര്‍ത്തന മേഖലകള്‍ 
  • നാടന്‍കളികള്‍ - വിവരശേഖരണം
  • നാടന്‍പാട്ടുകള്‍ 
  • ലഘുപരീക്ഷണങ്ങള്‍ 
  • ഗണിതപ്രവര്ത്ത്തനങ്ങള്‍ 
  • കഥകള്‍ - വായനാപ്രവര്ത്ത്തനങ്ങള്‍
  • അവധിക്കാല പത്രങ്ങള്‍ - വാര്‍ത്തകള്‍ (ശേഖരണപ്രവര്‍ത്തനം )
ചില മാതൃകാപ്രവര്‍ത്തനങ്ങള്‍ 
ഗണിതം 
ചുറ്റുപാടും കാണുന്ന ഗണിതരൂപങ്ങള്‍ കണ്ടെത്താം 

  • പൈനാപ്പിളിന്റെ പുറംഭാഗം 
  • പൂവിന്‍റെ ഇതളുകളുടെ ക്രമീകരണം 
  • ട്രാഫിക്ക് സിഗ്നലുകളിലെ രൂപങ്ങള്‍ 
  • ഒഴിഞ്ഞ തേനീച്ചക്കൂട് 
  • ബിസ്കറ്റ് കവറുകളിലെ രൂപങ്ങള്‍ 
  •  
  •  
നാടന്‍പാട്ടുകള്‍
  • ഈണം കണ്ടെത്തല്‍ 
  • പ്രതിപാദന വിഷയം കണ്ടെത്തല്‍ 
  • ആശയം കണ്ടെത്തല്‍ 
  • നാടന്‍പാട്ടുകളുടെ ശേഖരണം 




കഥകള്‍ .... വായനാപ്രവര്‍ത്തനങ്ങള്‍
  • കഥകള്‍ വായിച്ച് ആസ്വാദനകുറിപ്പ്‌ തയ്യാറാക്കണം 
  • ആസ്വാദനകുറിപ്പ്‌ തയ്യാറാക്കാന്‍ ആവശ്യമായ ചോദ്യങ്ങള്‍ തയാറാക്കി നല്‍കണം 


കളികള്‍ 
കുളംകരകളി , തലപ്പന്ത് കളി , വട്ടുകളി , ഗോലി കളി , പല്ലാംകുഴി, കുട്ടിയും കോലും , കബഡി ,സെവന്റീസ് ,പാറകളി , കണ്ണുപൊത്തിക്കളി
  • ഇതുപോലുള്ള മറ്റുകളികള്‍ കണ്ടെത്തല്‍ 
  • ഓരോ കളിയുടേയും നിയമങ്ങള്‍ കണ്ടെത്തല്‍ 
  • കളികളുമായി ബന്ധപ്പെട്ട കഥകള്‍ കണ്ടെത്തല്‍ 
പരീക്ഷണങ്ങള്‍ 
  • മുങ്ങുന്നത് / പൊങ്ങുന്നത് 
  • പ്രതലബലം ( പരന്നപാത്രം ,ടാങ്ങ്ക്ലീനര്‍, കര്‍പ്പൂരം )
  • പ്രതലബലം (പരന്നപാത്രം, ചോക്കുപോടി , സോപ്പ്‌ )
  • വായുമര്‍ദ്ദം (പൌഡര്‍ ടിന്‍ ദ്വാരമിട്ടത്‌ )
  • സാന്ദ്രത (ഗ്ലാസ്സ്, മുട്ട , ഉപ്പ് ,വെള്ളം )
  • വായുവില്‍ ഓക്സിജന്റെ സാന്നിധ്യം ( പരന്ന പാത്രം , മെഴുകുതിരി , വെള്ളം തീപ്പെട്ടി )
  • പ്രകാശം നേര്‍രേഖയില്‍ സഞ്ചരിക്കുന്നു ( വളയുന്ന കുഴല്‍ )
  • വിവിധ തരം ബലങ്ങള്‍ ( ഹോര്‍ലിക്സ് കുപ്പി , ഗോലി ) 
  • വായുവിന് ഭാരമുണ്ടോ  ? ( ബലൂണ്‍ , ഈര്‍ക്കില്‍ , നൂല്‍ )
  • പാരച്യൂട്ട് പ്രവര്‍ത്തനം ( പ്ലാസ്റ്റിക് കവര്‍ , നൂല്‍ , കല്ല്‌)
ഈ പരീക്ഷണങ്ങള്‍ ചെയ്തശേഷം പരീക്ഷണകുറിപ്പ്‌ തയ്യാറാക്കണം 
പത്രവാര്‍ത്തകള്‍ ശേഖരിക്കാം 
പത്രങ്ങള്‍ കൂട്ടുകാര്‍ക്ക് വേണ്ടി പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കാറുണ്ട് .ഇവയില്‍ പ്രധാനപ്പെട്ടവ വെട്ടിയെടുത്ത്‌ പഴയ നോട്ടുബുക്കിലും മറ്റും ഒട്ടിക്കുന്നത് ശീലമാക്കണം . മൂല്യങ്ങള്‍ വളര്‍ത്തുന്നതിനും ഇവയ്ക്ക് കഴിയും 
ഉദാ :-

No comments:

Post a Comment