UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Sunday 16 February 2014

എ ഇ ഓ യുടെ ഡയറി

പ്രഥമാധ്യാപക കൂട്ടായ്മയിലൊരു കായല്‍ യാത്ര 
വേമ്പനാട്ടുകായലിന്റെ വിശാലമായ കായല്‍പ്പരപ്പില്‍ കെട്ടുവള്ളത്തില്‍ ഒരു ദിനം......... മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു അത് .....നേരം പുലരുന്നതിനു മുമ്പ്‌ എല്ലാ പ്രധാമാധ്യാപകരും കൃത്യതയോടെ എ ഇ ഓ ഓഫീസിലെത്തി . രണ്ടു വാഹനങ്ങളിലായി എഴുപതോളം പേര്‍ ......എന്റെ ഓഫീസിലെ സ്റ്റാഫ്‌ അംഗങ്ങളും ഈ കൂട്ടായ്മയില്‍ പങ്കെടുത്തു . പന്ത്രണ്ട് മണിയോടെ ആലപ്പുഴയിലെത്തി . വഴിയില്‍ കൊല്ലത്ത് വച്ച് കാപ്പി കുടിച്ചു . വൈകുന്നേരം അഞ്ചര മണി വരെ ഹൗസ്‌ ബോട്ടില്‍ ഞങ്ങള്‍ ചെലവഴിച്ചു .



 കായലിന്റെ മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് താളത്തില്‍ ഒഴുകി നീങ്ങിയ ബോട്ടില്‍ പ്രധാമാധ്യാപകര്‍ അവരുടെ സര്‍ഗാത്മക കഴിവുകള്‍ പുറത്തെടുത്തു . കവിതകളും സ്കിറ്റുകളും നാടന്‍പാട്ടുകളുമായി അരങ്ങു തകര്‍ത്തു . ഉച്ചഭക്ഷണവും ബോട്ടില്‍ വച്ച് തന്നെ ......


         ഈ വര്‍ഷം നമ്മുടെ സബ്ജില്ലയില്‍ നിന്നും വിരമിക്കുന്ന എല്ലാ പ്രഥമാധ്യാപകരും പ്രായം മറന്ന് കലാപരിപാടികളില്‍ പങ്കെടുത്തു . കുട്ടനാടിന്‍റെ പെരുമയും കായല്‍ ഭക്ഷണത്തിന്റെ രുചിയും ആലപ്പുഴയുടെ പഴമയും കായലോരത്തെ ജനങ്ങളുടെ ജീവിതരീതിയും നേരില്‍ കാണാന്‍ ഈ യാത്ര വഴിയൊരുക്കി .....ഒരു അവധി ദിനത്തിന്റെ ആലസ്യം വിട്ട് ഈ കൂട്ടായ്മയില്‍ താലപര്യ പൂര്‍വമാണ് ഓരോരുത്തരും പങ്കെടുത്തത് ..... 
         പാതിരാത്രിയില്‍ വീടുകളില്‍ മടങ്ങിയെത്തുമ്പോഴും കഴിഞ്ഞുപോയ യാത്രയുടെ നന്മ നിറഞ്ഞ അനുഭവങ്ങളുടെ ഓര്‍മ്മകളിലായിരുന്നു ഓരോ അധ്യാപകനും .......

No comments:

Post a Comment