UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Wednesday, 29 January 2014

എ ഇ ഒ യുടെ ഡയറി

എല്‍ എസ് എസ്‌/ യു എസ്‌ എസ്‌ ചോദ്യബാങ്ക് തയ്യാറായി .....

നിരന്തരമായ പ്രവര്ത്തനപരിപാടികളാണ്  എല്‍ എസ് എസ് / യു എസ് എസ് എഴുതുന്ന കൂട്ടുകാര്‍ക്കായി ഞങ്ങള്‍ ഒരുക്കിയത്‌ ...... പഠനത്തില്‍ മികവുപുലര്‍ത്തുന്ന കൂട്ടുകാരെ ഉയര്‍ന്ന ശേഷി നിലവാരത്തിലേയ്ക്ക് കൈ പിടിച്ചുയര്ത്തുക എന്നാ ഒരു ലക്‌ഷ്യം കൂടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ട് ....
നടന്ന പ്രവര്‍ത്തനങ്ങള്‍ 
  • പോര്‍ട്ട്‌ ഫോളിയോ , പരീക്ഷാരീതി എന്നിവയെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിന് എസ് ആര്‍ ജി കണ്‍വീനര്‍മാരുടെ കൂടിച്ചേരലും പ്രഥമഅധ്യാപകപരിശീലനവും 
  • സ്കൂള്‍ തലത്തില്‍ മാതൃകാ പരീക്ഷ 
  • പങ്കെടുത്ത മുഴുവന്‍ അധ്യാപകര്‍ക്കും പഞ്ചായത്ത് തലത്തില്‍ പ്രത്യേക പരിശീലനം 
  • പ്രത്യേക പ്രവര്‍ത്തനങ്ങളുടെ പാക്കേജ് നിര്‍മ്മിക്കുന്നതിന്  അധ്യാപക ശില്പശാല 
  • നിരന്തരമായ മോനിട്ടരിങ്ങും തത്സമയപിന്തുണയും 
        ഇതിനു ഞങ്ങള്‍ക്ക് കഴിഞ്ഞത് മികച്ച രീതിയിലുള്ള അധ്യാപകരുടെ സഹകരണവും പിന്തുണയും മൂലമാണ്  ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ സ്കൂള്‍ പ്രവര്‍ത്തനത്തിന് തടസമാകാത്ത രീതിയില്‍ സമയം കണ്ടെത്തി എന്നോടൊപ്പം സഹകരിച്ച എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും നന്ദി ..... ആദ്യത്തെ ഘട്ടമായി എല്‍ എസ് എസ്  പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു . ഡി റ്റി പ്പി ചെയ്യാന്‍ കഴിഞ്ഞില്ല . അധ്യാപകര്‍ എഴുതി തയ്യാറാക്കി നല്‍കിയത്‌ അതേപടി പ്രസിദ്ധീകരിക്കുകയാണ് ....പരിമിതികള്‍ മനസ്സിലാക്കി ചോദ്യങ്ങളിലെ പ്രശ്നങ്ങള്‍ ,അഭിപ്രായങ്ങള്‍ എന്നിവ എന്നെ അറിയിക്കുമല്ലോ ......
                                                                               ഹൃഷികേശ് എ എസ് 
                                              ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
























No comments:

Post a Comment