പ്രവര്‍ത്തനാധിഷ്ടിത പഠനത്തിന്‍റെ നന്മകള്‍ തേടി വീണ്ടും വിദ്യാലയങ്ങളിലേയ്ക്ക്......
രണ്ടാം പാദവാര്ഷികപരീക്ഷയും ക്ലാസ്സ് പി റ്റി എ കളും വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തിരക്കിലായിരുന്നു . മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ചില വിദ്യാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു . അതിനിടയ്ക്കാണ് എല്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിച്ചെത്തിയത് .
പിന്നെ തിരക്കോട് തിരക്ക് തന്നെ ........ ബി ആര്‍ സി യിലെ സഹപ്രവര്‍ത്തകരെയും അധ്യാപകരില്‍ സ്കൂള്‍ സമയത്തിനു പുറത്ത് അക്കാദമികപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ളവരെയും ഒപ്പം കൂട്ടി പ്രവര്‍ത്തനങ്ങളുടെ ഒരു നിര തന്നെ ആസൂത്രണം ചെയ്തു .
ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .......
കഴിഞ്ഞ ദിവസം കഴൂര്‍മൂലക്കര എല്‍ പി സ്കൂളിലെത്തി ......
നല്ല ചന്തമുള്ള വിദ്യാലയം .....
വിദ്യാലയത്തിന് അകത്തും പുറത്തും നിരവധി കാഴ്ചകള്‍ ..... സ്ഥലപരിമിതി ഇവിടെ പ്രശ്നമാണ് . ഉള്ള സ്ഥലത്ത് കൂട്ടുകാര്‍ക്ക് വേണ്ടി പരമാവധി പഠന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു . റോഡിനു മറുവശത്തും ഒരു ക്ലാസ്സ് പ്രവര്‍ത്തിക്കുന്നുണ്ട് . ക്ലാസ്സ് മുറിയില്‍ നന്മകള്‍ വിളയിക്കാന്‍ കഴിയുന്ന ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെ വിജയമാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിയുന്നത് .....
ഗണിതത്തിലും ഭാഷയിലുമെല്ലാം അടിസ്ഥാനശേഷികളില്‍ മുഴുവന്‍ കൂട്ടുകാരും മുന്നില്‍ തന്നെ..... വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ക്ലാസ്സ് മുറികളെന്നു ചുവരുകളിലും മറ്റും തൂങ്ങുന്ന പഠനത്തെളിവുകള്‍ സാക്ഷ്യം പറയുന്നു . ഓരോ തൂണിനുമുണ്ട് നമ്മോട് ചില സ്വകാര്യങ്ങള്‍ പങ്കു വയ്ക്കാന്‍ ......
അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഈ നിറവുകള്‍ പ്രഥമാധ്യാപകനായ ശ്രീ സുരേന്ദ്രന്‍ സാറിന്‍റെ ഏകോപനത്തിന്‍റെ മികവ് കൂടിയാണ് . അദ്ദേഹത്തിന്റെ കയ്യൊപ്പ് സ്കൂളിലെ ഓരോ പ്രവര്‍ത്തനങ്ങളിലും കാണാന്‍ കഴിയും . തിരക്ക് പിടിച്ച പ്രവര്ത്തനങ്ങള്‍ക്കിടയിലും മനസ്സിന് കുളിര്‍മ്മ നല്‍കുന്ന നല്ല ഒരു അനുഭവമായി ഈ സന്ദര്‍ശനം മാറി .....
ഡയറി അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു അഭ്യര്‍ഥന കൂടി ........
നാം കൂട്ടായ്മയോടെ ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും നന്മകള്‍ എല്ലാ കൂട്ടുകാരിലും എത്തിക്കാന്‍ പരമാവധി ശ്രദ്ധിക്കണേ ....
സ്നേഹപൂര്‍വ്വം
സ്വന്തം ഹൃഷികേശ്

- പരീക്ഷാരീതിയെക്കുറിച്ചും പോര്‍ട്ട് ഫോളിയോയെക്കുറിച്ചും അവബോധമുണ്ടാക്കുന്നതിന് പ്രത്യേക പ്രഥമാധ്യാപക യോഗവും എസ് ആര്‍ ജി കണ്‍വീനര്‍മാരുടെയും പരിശീലനവും
- മാതൃകാപരീക്ഷയ്ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ തയ്യാറാക്കലും പരീക്ഷനടത്തിപ്പും
- കൂട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പഞ്ചായത്ത് തലത്തില്‍ പ്രത്യേക പരിശീലനം
- പരീക്ഷകളുടെ തയ്യാറെടുപ്പിനും പരിശീലത്തിനുമായി പ്രവര്‍ത്തന പാക്കേജ്
ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു .......
കഴിഞ്ഞ ദിവസം കഴൂര്‍മൂലക്കര എല്‍ പി സ്കൂളിലെത്തി ......
നല്ല ചന്തമുള്ള വിദ്യാലയം .....
വിദ്യാലയത്തിന് അകത്തും പുറത്തും നിരവധി കാഴ്ചകള്‍ ..... സ്ഥലപരിമിതി ഇവിടെ പ്രശ്നമാണ് . ഉള്ള സ്ഥലത്ത് കൂട്ടുകാര്‍ക്ക് വേണ്ടി പരമാവധി പഠന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു . റോഡിനു മറുവശത്തും ഒരു ക്ലാസ്സ് പ്രവര്‍ത്തിക്കുന്നുണ്ട് . ക്ലാസ്സ് മുറിയില്‍ നന്മകള്‍ വിളയിക്കാന്‍ കഴിയുന്ന ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മയുടെ വിജയമാണ് ഇവിടെ ദര്‍ശിക്കാന്‍ കഴിയുന്നത് .....
ഗണിതത്തിലും ഭാഷയിലുമെല്ലാം അടിസ്ഥാനശേഷികളില്‍ മുഴുവന്‍ കൂട്ടുകാരും മുന്നില്‍ തന്നെ..... വൈവിധ്യമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ക്ലാസ്സ് മുറികളെന്നു ചുവരുകളിലും മറ്റും തൂങ്ങുന്ന പഠനത്തെളിവുകള്‍ സാക്ഷ്യം പറയുന്നു . ഓരോ തൂണിനുമുണ്ട് നമ്മോട് ചില സ്വകാര്യങ്ങള്‍ പങ്കു വയ്ക്കാന്‍ ......
അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഈ നിറവുകള്‍ പ്രഥമാധ്യാപകനായ ശ്രീ സുരേന്ദ്രന്‍ സാറിന്‍റെ ഏകോപനത്തിന്‍റെ മികവ് കൂടിയാണ് . അദ്ദേഹത്തിന്റെ കയ്യൊപ്പ് സ്കൂളിലെ ഓരോ പ്രവര്‍ത്തനങ്ങളിലും കാണാന്‍ കഴിയും . തിരക്ക് പിടിച്ച പ്രവര്ത്തനങ്ങള്‍ക്കിടയിലും മനസ്സിന് കുളിര്‍മ്മ നല്‍കുന്ന നല്ല ഒരു അനുഭവമായി ഈ സന്ദര്‍ശനം മാറി .....
ഡയറി അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു അഭ്യര്‍ഥന കൂടി ........
നാം കൂട്ടായ്മയോടെ ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും നന്മകള്‍ എല്ലാ കൂട്ടുകാരിലും എത്തിക്കാന്‍ പരമാവധി ശ്രദ്ധിക്കണേ ....
സ്നേഹപൂര്‍വ്വം
സ്വന്തം ഹൃഷികേശ്
No comments:
Post a Comment